🕉 18 അയ്യപ്പ ധർമ്മങ്ങൾ 🕉
സ്വാമിയേ ശരണം അയ്യപ്പാ 🙏
⚜ശ്രീ അയ്യപ്പൻ പല സന്ദർഭങ്ങളിലായി തന്റെ അവതാരോദ്ദേശ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലിലൂടെ അദ്ദേഹം ഭക്തജനങ്ങൾക്ക് ഉപദേശിച്ച സൂക്തങ്ങളാണ് അയ്യപ്പ ധർമ്മം. പ്രസക്തമായ 18 അയ്യപ്പ ധർമ്മങ്ങൾ ശ്രദ്ധിക്കുക:-
🪔1 . ഹൃദയശുദ്ദിയാണ് ഈശ്വരലാഭത്തിനുള്ള വഴി. അതിനായി ജനങ്ങളിൽ ധർമ്മബോധവും സേവനതല്പരതയും ത്യാഗബുദ്ധിയും വളരണം.
🌹2 . നമ്മുടെ ഉള്ളിലുള്ള ആത്മാവ് സൽക്ഷാൽ ഈശാരംഗമാണെന്നുള്ള തത്ത്വം മനസ്സിലാക്കി, സാക്ഷാൽ ബ്രഹ്മത്തിൽ ശുദ്ധതത്ത്വവിലയം പ്രാപിക്കുകയാണ് മനുഷ്യജന്മത്തിന്റെ ലക്‌ഷ്യം.
🌷3 . മനുഷ്യജന്മം പോലെ ഉത്കൃഷ്ടമായി മറ്റൊന്നില്ലാത്തതിനാൽ എല്ലാ മനുഷ്യരും ആത്മാവിന്റെ പോഷണത്തിനായി ശ്രമിക്കണം.
🪔4 . ഇക്കാണുന്ന സകല ഭൂതജാലങ്ങളും ഈശ്വരചൈതന്യത്തിന്റെ പ്രതിഭാസമായതിനാൽ സർവ്വവും അയ്യപ്പൻ തന്നെയാണ്. അയ്യപ്പനല്ലാതെ ഒന്നും തന്നെയില്ല. അയ്യപ്പനില്ലാത്തതായും ഒന്നും ഇല്ല. അതിനാൽ ലോകത്തുള്ള ഒരു ജീവിയ്ക്കും പരസ്പര വ്യത്യാസമില്ല.
🌹5 . അയ്യപ്പൻറെ ലോകത്തിൽ ജാതി-ചിന്തകൾ അനുവദനീയമല്ല. സാമുദായികവും സാമ്പത്തികമായ ഉച്ചനീചത്വവും അയ്യപ്പനില്ല.
🌷6 . എങ്ങും സമാധാനവും സംതൃപ്തിയും കളിയാടാൻ മനുഷ്യരുടെ ഇടയിലുള്ള ജാതിപരമായ ഉച്ചനീചത്വങ്ങൾ നീങ്ങണം. എല്ലാവരും സഹോദര്യത്തോടെ നിർഭയം ജീവിക്കണം.
🪔7 . മതവും ജാതിയും ഏതായിരുന്നാലും പരസ്പരം ആദരിക്കുന്ന മനോഭാവം എല്ലാവരിലും വളരണം.
🌹8 . ജനങ്ങൾ പല ജാതികളിലും വർഗ്ഗങ്ങളിലും പെട്ടവരായിരുന്നാലും, അവരെല്ലാം ഈശ്വരന്റെ സ്വന്തം സന്താനങ്ങളാണ്. സന്തങ്ങൾ പരസ്പരം കലഹിക്കുന്നത് ഒരു പിതാവിനും ഹിതകരമാകാത്തതുപോലെ മനുഷ്യർ പരസ്പരം ശണ്ഠകൂടുന്നത് ഈശ്വര പ്രീതിക്ക് ഉതകുന്നതല്ല.
🌷9 . രാജ്യക്ഷേമവും സർവ്വസമുദായങ്ങളുടെയും അഭിവൃദ്ധിയുമായിരിക്കണം എല്ലാവരുടെയും പ്രയത്നലക്ഷ്യം. സ്വരാജ്യത്തിന്റെ സ്വാതന്ത്യാഭിമാനങ്ങളെ സംരക്ഷിക്കുവാൻ എന്തു ത്യാഗവും അനുഷ്ഠിക്കേണ്ടതാണ്.
🪔10 . ഒരു ജീവിയേയും ഹിംസിക്കരുത്. ഏതെങ്കിലും ഒരു ജീവിയെ ഹിംസിച്ചാൽ അത് അയ്യപ്പനെ ദ്രോഹിക്കുന്നതിനു തുല്യമാണ്.
🌷11 .അധർമ്മം എവിടെ കണ്ടാലും നിഷ്കാമബുദ്ധ്യാ അതിനെ നേരിട്ട് നശിപ്പിക്കുന്നത് ഒരിക്കലും ഹിംസകരമല്ല.
🌹12 . ധർമ്മത്തിന്റെ വിജയത്തിനു വേണ്ടിയും അധർമ്മത്തിന്റെ പരാജയത്തിനും വേണ്ടി ആയിരിക്കണം എല്ലാ കർമ്മങ്ങളും.
🪔13. പാപമെന്നു തോന്നുന്ന യാതൊന്നും ആരും അനുഷ്ഠിക്കരുത്.
🌹14 . പ്രകൃതിയുടെ നിയമങ്ങൾക്ക് വിധേയമായേ ഏതൊരു ജീവിക്കും ഈ ലോകത്തിൽ കഴിയാൻ സാധിക്കൂ.
🌷15 . വിചാരത്തിലും കർമ്മത്തിലും പരിശുദ്ധിയോടുകൂടി ഒരു മണ്ഡലക്കാലവൃതം ആചരിക്കുന്നവർക്കു മാത്രമേ പമ്പയിലും ശബരിമലയിലും പ്രവേശിക്കാൻ അർഹതയുള്ളൂ.
🌹🪔16 . മണ്ഡലവ്രതക്കാലത്തു 'മനസ്സാ വാചാ കർമ്മണാ' ബ്രഹ്മചര്യം അനുഷ്ഠിക്കണം. സത്യം, ശാന്തി, സാഹോദര്യം എന്നിവ പാലിക്കണം.ശുചിയായ ആഹാരമേ കഴിക്കാവൂ.
🌷17 . നിഷ്ഠയോടുകൂടിയുളള മണ്ഡലവ്രതാനുഷ്ഠാനത്താൽ സകല പാപങ്ങളിൽ നിന്നും മോചനം ലഭിക്കും.
🪔18 . സത്യം,ധർമ്മം, ശാന്തി, അഹിംസ എന്നിവ എല്ലാവരും ജീവിതവൃതമാക്കുക.
ശ്രീ അയ്യപ്പൻറെ ഈ പതിനെട്ടു നിർദ്ദേശങ്ങൾ ഓരോരുത്തരും ദൈനംദിനം ജീവിതത്തിൽ പകർത്തി അവയ്ക്ക് പ്രചുരപ്രചാരം നൽകുന്നതായിരിക്കും ശരിയായ അയ്യപ്പ സേവ.
"അഞ്ചിനുമച്ഛനെന്നുള്ള നാമത്തിനാൽ
പഞ്ചഭൂതങ്ങൾക്കും അച്ഛനാകുന്നവൻ
അഞ്ചപ്പനെന്നുള്ള അയ്യപ്പൻ നീയെടോ !"
സ്വാമിയേ ശരണം അയ്യപ്പാ 🙏
By : അരവിന്ദ് നായർ
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ