Keyman for Malayalam Typing

#lalitha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#lalitha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലളിതാസഹസ്രനാമ വിശേഷം

 ദേവീകടാക്ഷത്തിന് ലളിതാസഹസ്രനാമം

ഗൃഹസ്ഥാശ്രമികൾക്ക്‌ പാരായണം ചെയ്യാൻ ഏറ്റവും ശ്രേഷ്ഠമായ നാമജപമാണ് ശ്രീലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡ പുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ലളിതാ സഹസ്രനാമത്തില് ദേവിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്നു. ശിവശക്തൈ്യക്യ രൂപിണിയായ ലളിതാമഹാത്രിപുര സുന്ദരിയാണ് ഇതിലെ ഉപാസ്യദേവത. ദേവിയുടെ രൂപഭാവഗുണങ്ങൾ, സ്വരൂപം, അവതാരകഥകൾ എന്നിവയെല്ലാം സമന്വയിക്കുന്ന ഈ സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്. ലളിതാ സഹസ്രനാമത്തില് ഒരു നാമം പോലും ആവർത്തിക്കപ്പെടുന്നില്ല. മറ്റ് സഹസ്രനാമങ്ങളിൽ പല നാമങ്ങളും ആവർത്തിക്കപ്പെടുന്നതായി കാണാം. 

ലളിതാസഹസ്രനാമം പതിവായി ഉരുവിട്ടാൽ വീട്ടിൽ ദാരിദ്ര്യമുണ്ടാവില്ല. രോഗദുരിതങ്ങളും ബാധിക്കില്ല. ലളിതാ സഹസ്രനാമജപത്തിലൂടെ അമ്മ, കുഞ്ഞിനെയെന്ന പോലെ ഭക്തരെ ദേവി കാത്തു കൊള്ളുമെന്നാണ് വിശ്വാസം. രോഗശാന്തി, ആയുര്ദോഷശാന്തി, ഗ്രഹദോഷശാന്തി, ഭൂതപ്രേതബാധകളില് നിന്ന് മോചനം വിഷബാധാ ശാന്തി എന്നിവ ലളിതാ സഹസ്രനാമ പാരായണത്തിലൂടെ കൈവരും. നിത്യവും പാരായണം ചെയ്യാൻ പറ്റാത്തവര് വെള്ളിയാഴ്ചകളിലും പൗർണ്ണമി, ജന്മനക്ഷത്ര ദിവസം, നവമി, ചതുര്ദ്ദശി തിഥികൾ, ഗ്രഹണം എന്നീ ദിവസങ്ങളിലും നിഷ്ഠയോടെ സഹസ്രനാമമുരുവിടണം. 

വെള്ളിയാഴ്ചകളിൽ ഈ സ്തോത്രം ജപിച്ചാൽ സമ്പത്തു വർദ്ധിക്കും. മാതൃരൂപിണിയായ ദേവിയുടെ അനുഗ്രഹത്താല് ഒരു വ്യക്തിയുടെ സകല പാപങ്ങളും തീരുന്നു. ഉത്തമസന്തതിയെ ലഭിക്കാനും വൈധവ്യദോഷമകറ്റാനും ദീര്ഘായുസ്സിനുമെല്ലാം ലളിതാ സഹസ്രനാമം ചൊല്ലുക. ആയിരം വിഷ്ണുനാമത്തിന് തുല്യമത്രേ ഒരു ശിവനാമം. ആയിരം ശിവനാമത്തിന് തുല്യമാണ് ഒരു ദേവീ നാമമെന്നും പറയപ്പെടുന്നു. നിത്യവും ജപിച്ചാൽ മനസ്സിന് എന്തെന്നില്ലാത്ത ശാന്തി ലഭിക്കും. എല്ലാ ജീവജാലങ്ങള്ക്കും വാക്കുകള് ഉച്ചരിക്കാനുള്ള കഴിവു നല്കുന്നത് വാഗ്ദേവതകളാണ്. ഈ വരം നല്കി വാഗ്ദേവതകളെ അനുഗ്രഹിച്ചത് ദേവിയാണ്. മൂന്ന് ഏകാക്ഷരീ മന്ത്രങ്ങളും 72 ദ്വൈക്ഷരീ മന്ത്രങ്ങളും 139 ത്ര്യക്ഷരീ മന്ത്രങ്ങളും 281 ചതുരക്ഷരീ മന്ത്രങ്ങളും 120 പഞ്ചാക്ഷരീ മന്ത്രങ്ങളും 58 ഷഡക്ഷരീ മന്ത്രങ്ങളും രണ്ട് സപ്താക്ഷരീ മന്ത്രങ്ങളും 240 അഷ്ടാക്ഷരീ മന്ത്രങ്ങളും 7 ദശാക്ഷരീ മന്ത്രങ്ങളും 3 ഏകാദശാക്ഷരീ മന്ത്രങ്ങളും 3 ദ്വാദശാക്ഷരീ മന്ത്രങ്ങളും 72 ഷോഡശാക്ഷരീ മന്ത്രങ്ങളും കൊണ്ടാണ് ദേവിയുടെ സഹസ്രനാമങ്ങള് വാഗ്ദേവതകള് ആവിഷ്ക്കരിച്ചത്. താന്ത്രികാരാധനയിലെ സകല രീതികളും ഇതില് പരാമര്ശിക്കുന്നു. 

സാധാരണക്കാര്ക്ക് ദേവിയെ ആരാധിക്കാൻ ഏറ്റവും നല്ല മന്ത്രമാണ് ലളിതാസഹസ്രനാമം. മറ്റു ബീജമന്ത്രങ്ങൾ ചൊല്ലണമെങ്കിൽ ഗുരുവിന്റെ ഉപദേശം വേണം. സാധന ചെയ്യുന്നതും ഗുരുവിന്റെ സാന്നിധ്യത്തിലാവണം. എന്നാൽ ലളിതാസഹസ്രനാമം അതീവ ലളിതമായി ഏത് ദേവീ ഭക്തര്ക്കും ഉരുക്കഴിക്കാം. എപ്പോൾ വേണമെങ്കിലും സഹസ്രനാമം ചൊല്ലാം. അതിന് സമയമോ കാലമോ നോക്കേണ്ടതില്ല. ചൊല്ലുമ്പോള് അറിയാതെ വരുന്ന പിഴകൾ ഭക്തിയ്ക്കു മുമ്പില് ദേവി നിര്വീര്യമാക്കിക്കളയും. എന്നാൽ ശരീരശുദ്ധിയോടെ വേണം നാമജപത്തിനിരിക്കാന്. നിലവിളക്കു കൊളുത്തിവെച്ചിട്ടാണെങ്കിൽ ഏറെ അഭികാമ്യം. രാവിലെയെങ്കില് കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന് സഹസ്രനാമം ജപിക്കാന് ശ്രമിക്കണം. വൈകീട്ടെങ്കില് പടിഞ്ഞാട്ട് തിരിഞ്ഞിരിക്കാം. ഭഗവതിയുടെ ചിത്രത്തിനു മുമ്പിലിരുന്ന് പൂജിക്കുന്നത് ഉത്തമമാണ്.

ഓം ശ്രീ മാത്രേനമഃ

(കടപ്പാട്)

***


***

ദേവീകടാക്ഷത്തിന് ലളിതാസഹസ്രനാമം

ॐ🕉ૐ

ഓം ശ്രീ മാത്രേനമഃ

ദേവീകടാക്ഷത്തിന് ലളിതാസഹസ്രനാമം.

ഗൃഹസ്ഥാശ്രമികൾക്ക്‌ പാരായണം ചെയ്യാൻ ഏറ്റവും ശ്രേഷ്ഠമായ നാമജപമാണ് ശ്രീലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡ പുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ലളിതാ സഹസ്രനാമത്തില് ദേവിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്നു. ശിവശക്തൈ്യക്യ രൂപിണിയായ ലളിതാമഹാത്രിപുര സുന്ദരിയാണ് ഇതിലെ ഉപാസ്യദേവത. ദേവിയുടെ രൂപഭാവഗുണങ്ങൾ, സ്വരൂപം, അവതാരകഥകൾ എന്നിവയെല്ലാം സമന്വയിക്കുന്ന ഈ സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്. ലളിതാ സഹസ്രനാമത്തില് ഒരു നാമം പോലും ആവർത്തിക്കപ്പെടുന്നില്ല. മറ്റ് സഹസ്രനാമങ്ങളിൽ പല നാമങ്ങളും ആവർത്തിക്കപ്പെടുന്നതായി കാണാം. ലളിതാസഹസ്രനാമം പതിവായി ഉരുവിട്ടാൽ വീട്ടിൽ ദാരിദ്ര്യമുണ്ടാവില്ല. രോഗദുരിതങ്ങളും ബാധിക്കില്ല. ലളിതാ സഹസ്രനാമജപത്തിലൂടെ അമ്മ, കുഞ്ഞിനെയെന്ന പോലെ ഭക്തരെ ദേവി കാത്തു കൊള്ളുമെന്നാണ് വിശ്വാസം. രോഗശാന്തി, ആയുര്ദോഷശാന്തി, ഗ്രഹദോഷശാന്തി, ഭൂതപ്രേതബാധകളില് നിന്ന് മോചനം വിഷബാധാ ശാന്തി എന്നിവ ലളിതാ സഹസ്രനാമ പാരായണത്തിലൂടെ കൈവരും. നിത്യവും പാരായണം ചെയ്യാൻ പറ്റാത്തവര് വെള്ളിയാഴ്ചകളിലും പൗർണ്ണമി, ജന്മനക്ഷത്ര ദിവസം, നവമി, ചതുര്ദ്ദശി തിഥികൾ, ഗ്രഹണം എന്നീ ദിവസങ്ങളിലും നിഷ്ഠയോടെ സഹസ്രനാമമുരുവിടണം. വെള്ളിയാഴ്ചകളിൽ ഈ സ്തോത്രം ജപിച്ചാൽ സമ്പത്തു വർദ്ധിക്കും. മാതൃരൂപിണിയായ ദേവിയുടെ അനുഗ്രഹത്താല് ഒരു വ്യക്തിയുടെ സകല പാപങ്ങളും തീരുന്നു. ഉത്തമസന്തതിയെ ലഭിക്കാനും വൈധവ്യദോഷമകറ്റാനും ദീര്ഘായുസ്സിനുമെല്ലാം ലളിതാ സഹസ്രനാമം ചൊല്ലുക. ആയിരം വിഷ്ണുനാമത്തിന് തുല്യമത്രേ ഒരു ശിവനാമം. ആയിരം ശിവനാമത്തിന് തുല്യമാണ് ഒരു ദേവീ നാമമെന്നും പറയപ്പെടുന്നു. നിത്യവും ജപിച്ചാൽ മനസ്സിന് എന്തെന്നില്ലാത്ത ശാന്തി ലഭിക്കും. എല്ലാ ജീവജാലങ്ങള്ക്കും വാക്കുകള് ഉച്ചരിക്കാനുള്ള കഴിവു നല്കുന്നത് വാഗ്ദേവതകളാണ്. ഈ വരം നല്കി വാഗ്ദേവതകളെ അനുഗ്രഹിച്ചത് ദേവിയാണ്. മൂന്ന് ഏകാക്ഷരീ മന്ത്രങ്ങളും 72 ദ്വൈക്ഷരീ മന്ത്രങ്ങളും 139 ത്ര്യക്ഷരീ മന്ത്രങ്ങളും 281 ചതുരക്ഷരീ മന്ത്രങ്ങളും 120 പഞ്ചാക്ഷരീ മന്ത്രങ്ങളും 58 ഷഡക്ഷരീ മന്ത്രങ്ങളും രണ്ട് സപ്താക്ഷരീ മന്ത്രങ്ങളും 240 അഷ്ടാക്ഷരീ മന്ത്രങ്ങളും 7 ദശാക്ഷരീ മന്ത്രങ്ങളും 3 ഏകാദശാക്ഷരീ മന്ത്രങ്ങളും 3 ദ്വാദശാക്ഷരീ മന്ത്രങ്ങളും 72 ഷോഡശാക്ഷരീ മന്ത്രങ്ങളും കൊണ്ടാണ് ദേവിയുടെ സഹസ്രനാമങ്ങള് വാഗ്ദേവതകള് ആവിഷ്ക്കരിച്ചത്. താന്ത്രികാരാധനയിലെ സകല രീതികളും ഇതില് പരാമര്ശിക്കുന്നു. സാധാരണക്കാര്ക്ക് ദേവിയെ ആരാധിക്കാന് ഏറ്റവും നല്ല മന്ത്രമാണ് ലളിതാസഹസ്രനാമം. മറ്റു ബീജമന്ത്രങ്ങള് ചൊല്ലണമെങ്കില് ഗുരുവിന്റെ ഉപദേശം വേണം. സാധന ചെയ്യുന്നതും ഗുരുവിന്റെ സാന്നിധ്യത്തിലാവണം. എന്നാല് ലളിതാസഹസ്രനാമം അതീവ ലളിതമായി ഏത് ദേവീ ഭക്തര്ക്കും ഉരുക്കഴിക്കാം. എപ്പോള് വേണമെങ്കിലും സഹസ്രനാമം ചൊല്ലാം. അതിന് സമയമോ കാലമോ നോക്കേണ്ടതില്ല. ചൊല്ലുമ്പോള് അറിയാതെ വരുന്ന പിഴകള് ഭക്തിയ്ക്കു മുമ്പില് ദേവി നിര്വീര്യമാക്കിക്കളയും. എന്നാല് ശരീരശുദ്ധിയോടെ വേണം നാമജപത്തിനിരിക്കാന്. നിലവിളക്കു കൊളുത്തിവെച്ചിട്ടാണെങ്കില് ഏറെ അഭികാമ്യം. രാവിലെയെങ്കില് കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന് സഹസ്രനാമം ജപിക്കാന് ശ്രമിക്കണം. വൈകീട്ടെങ്കില് പടിഞ്ഞാട്ട് തിരിഞ്ഞിരിക്കാം. ഭഗവതിയുടെ ചിത്രത്തിനു മുമ്പിലിരുന്ന് പൂജിക്കുന്നത് ഉത്തമമാണ്.
ഓം ശ്രീ മാത്രേനമഃ
(കടപ്പാട്)

ശ്രീലളിതാ സഹസ്രനാമസ്തോത്രം

ശ്രീ_ലളിതാ_സഹസ്രനാമസ്തോത്രം_64

                            
                  
"സംഹാരിണീ രുദ്രരൂപാ തിരോധാനകരീശ്വരീ
സദാശിവാഽനുഗ്രഹദാ പഞ്ചകൃത്യപരായണാ!"

പ്രപഞ്ച പരിപാലനത്തിനായി ഓരോ കർമ്മങ്ങൾക്കും ബ്രഹ്മാവുൾപ്പടെയുള്ള ഓരോ ദേവതകളെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും ദേവി തന്നെ നേരിട്ട് ഈ കർമ്മങ്ങളിലെല്ലാം വീണ്ടും ഇടപെടുന്നു എന്ന് വിശ്വരൂപാ മുതൽ പറഞ്ഞുതുടങ്ങിയ പാദങ്ങളിൽ നിന്ന് മനസിലാക്കാം.

സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം  തുടങ്ങി മുകളിൽ പറഞ്ഞ അഞ്ച് കൃത്യങ്ങൾ അനുഷ്ടിക്കുന്ന ദേവീ..അങ്ങനെയുള്ള ലളിതാദേവിയെ ഞാൻ നമസ്കരിക്കുന്നു..

അമ്മേ ശരണം!
(കടപ്പാട്)
***

മാളികപ്പുറത്തമ്മ

മാളികപ്പുറത്തമ്മ

🕉️

ശബരിമലയില്‍ അയ്യപ്പസ്വാമിക്കുള്ള പ്രാധാന്യം മാളികപ്പുറത്തമ്മയ്ക്കും ഉണ്ട്. മനോഹരമായ മാളികയുടെ ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ആലയത്തില്‍ കുടികൊള്ളുന്നവളായതിനാല്‍; മാളികമുകളില്‍ ഇരിക്കുന്നവളായതിനാല്‍ ദേവിക്ക് മാളികപ്പുറത്തമ്മ എന്നു പേരുലഭിച്ചു.

ത്രിമൂര്‍ത്തികളുടെ (ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാരുടെ) അംശം ഒന്നുചേര്‍ന്ന് അത്രി മഹര്‍ഷിയുടേയും അനസൂയയുടേയും പുത്രനായ ദത്താത്രേയനായും ത്രിദേവിമാരുടെ (വാണീ ലക്ഷ്മീ പാര്‍വതിമാരുടെ) അംശങ്ങള്‍ ഒന്നുചേര്‍ന്ന് ഗാലവ മഹര്‍ഷിയുടെ പുത്രിയായ ലീലയായും പിറന്നു.

ദത്താത്രേയനും ലീലയുമായുള്ള വിവാഹവും ദത്തശാപത്താല്‍ ലീല മഹിഷിയായിമാറുന്നതും പന്തളകുമാരനായ മണികണ്ഠന്‍ മഹിഷിക്കു ശാപമോക്ഷം നല്‍കുന്നതുമെല്ലാം "ഭൂതനാഥോപാഖ്യാ"നത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.

അഹങ്കാരമെല്ലാമൊഴിഞ്ഞു തന്നെ സമാശ്രയിച്ച മഹിഷിയുടെ ശരീരത്തില്‍ കരുണാമയനായ ഭൂതനാഥന്‍ തന്റെ തൃക്കരങ്ങളാല്‍ അലിവോടെ തലോടി. അതോടെ ദത്തശാപത്താല്‍ മഹിഷീരൂപം പൂണ്ട ആ ശരീരത്തില്‍നിന്നും വന്ദ്യയും സുന്ദരിയുമായ ഒരു കന്യകാരത്‌നം ഉത്ഭവിച്ചു. ദിവ്യമായ ആഭരണങ്ങളും സുരഭിലമായ അംഗരാഗങ്ങളും മനോഹരമായ ഉടയാടകളും അണിഞ്ഞ ആ കന്യക അനേകം ദിവ്യനാരിമാരോടൊരുമിച്ച് വിമാനത്തില്‍ ശോഭിച്ചു. ദേവവൃന്ദങ്ങളാല്‍ പോലും വന്ദിക്കപ്പെട്ടവളായ ആ ദേവി മണികണ്ഠസ്വാമിയോടു പറഞ്ഞു: ഭഗവാനേ, അങ്ങയുടെ കൃപയാല്‍ എനിക്കു ശാപമോക്ഷം ലഭിച്ചു. അങ്ങയുടെ ശക്തിയായിത്തന്നെ ഞാന്‍ വര്‍ത്തിക്കുന്നതാണ്. കൃപാനിധിയായ ഭൂതനാഥന്‍ മന്ദം ദേവിയോടു പറഞ്ഞു: "നിര്‍മ്മലയായ ഭവതി എന്റെ ശക്തിതന്നെയാണ്.

എന്നിരിക്കിലും ഈ ജnmam എനിക്ക് ബ്രഹ്മചാരിത്വം കൈവെടിയാനാവില്ല. അതിനാല്‍ എന്റെ സഹജയായി (സഹോദരിയായി) മഞ്ജമാതാവെന്ന ധന്യമായ നാമത്തോടെ, ദേവപൂജിതയായി, ഭവതി ഞാന്‍ കുടികൊള്ളുന്നതിന്റെ അല്‍പം ദൂരെ ഇടതു ഭാഗത്തായി വസിച്ചാലും. ഭഗവാന്‍ ഇങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ നിര്‍ദ്ദേശം സ്വീകരിച്ച് മഞ്ജമാതാവ് അപ്രത്യക്ഷയായി എന്ന് ഭൂതനാഥോപാഖ്യാനം ആറാം അദ്ധ്യായത്തില്‍ പറയുന്നു. ശബരിമലക്ഷേത്രം നിര്‍മ്മിക്കേണ്ടവിധം മണികണ്ഠന്‍ പന്തളരാജാവിനു പറഞ്ഞു കൊടുക്കുന്ന സന്ദര്‍ഭത്തില്‍ പറയുന്നു: ‘ലീലാസ്വരൂപിണിയായ മഞ്ജാംബികയ്ക്ക് ഒരുമാളിക എന്റെ വാമഭാഗത്തായി നിര്‍മ്മിക്കണം (ഭൂതനാഥോപാഖ്യാനം പത്താം അദ്ധ്യായം). സ്വാമി നിര്‍ദ്ദേശമനുസരിച്ച് ഭൂതനാഥന്റെ ആലയത്തിന്റെ ഇടതുഭാഗത്ത് മഞ്ജമാതാവിനുള്ള ആലയവും മഹാരാജാവ് പണികഴിപ്പിച്ചു. ശബരിമലയില്‍ ഭൂതനാഥ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ്.

 അഗസ്ത്യമഹര്‍ഷിയും പന്തളരാജാവും സാലപുരസ്ഥിതനായ ആചാര്യനും (താഴമണ്‍) അതിനു സാക്ഷികളായി. തുടര്‍ന്ന് മഞ്ജാംബികയുടെ വിഗ്രഹം ആചാര്യന്‍ പ്രതിഷ്ഠിച്ചു. അഗസ്ത്യഭാര്‍ഗ്ഗവരാമാദികള്‍ അതിനു സാക്ഷ്യം വഹിച്ചു എന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധ്യായത്തില്‍ പറയുന്നു.

ഭൂതനാഥൻ്റെ സഹജ എന്ന സ്ഥാനമാണു മാളികപ്പുറത്തമ്മയ്ക്ക്.(ഭൂതനാഥോപാഖ്യാനത്തില്‍ പറയുന്നു). തൻ്റെ ചിഛക്തിയാണ് മഞ്ജാംബിക എന്ന് ഭൂതനാഥന്‍ സൂചിപ്പിക്കുന്നുമുണ്ട്.

മറ്റൊരു വിശ്വാസം

 അയ്യപ്പനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഇച്ഛിച്ച കന്യക എന്നാണു ഭക്തരുടെ മനസ്സില്‍ മാളികപ്പുറത്തമ്മയ്ക്ക് ഇന്നുള്ള സ്ഥാനം. ഒരു കന്നി അയ്യപ്പന്‍ പോലും തന്നെ കാണാനായി ശബരിമലയില്‍ വരാത്ത ഒരുവര്‍ഷം ഉണ്ടായാല്‍ അന്നു ദേവിയെ വിവാഹം ചെയ്തുകൊള്ളാം എന്നാണു അയ്യപ്പന്റെ വാഗ്ദാനം എന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണു മകരവിളക്കിന് മാളികപ്പുറത്തമ്മയുടെ ശരംകുത്തിയിലേക്കുള്ള ആഘോഷപൂര്‍വമായ എഴുന്നള്ളത്തും കന്നി അയ്യപ്പന്‍മാരുടെ ശരങ്ങള്‍ കണ്ട് നിരാശയായുള്ള മടക്കവും.
അയ്യപ്പനെ പ്രണയിച്ച കന്യകയാണു മാളികപ്പുറത്തമ്മ എന്നുസൂചിപ്പിക്കുന്ന ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്.അയ്യപ്പനെ ആയുധവിദ്യ അഭ്യസിപ്പിച്ച ചീരപ്പന്‍ ചിറയിലെ ഗുരുനാഥന്റെ പുത്രിയായ ലീലയാണു മാളികപ്പുറത്തമ്മ എന്ന് ഒരു കഥ. 

അയ്യപ്പനില്‍ അനുരക്തയായ ലീലയെ തൻ്റെ ബ്രഹ്മചര്യനിഷ്ഠയേക്കുറിച്ച് അയ്യപ്പന്‍ അറിയിച്ചു. എന്നാല്‍ തന്റെ ആഗ്രഹം നിറവേറുന്നതുവരെ തപസ്വിനിയായി കഴിഞ്ഞു കൊള്ളാം എന്ന് ലീലതീരുമാനിച്ചുവെന്നും പില്‍ക്കാലത്ത് ശബരിമലയില്‍ അയ്യപ്പനു സമീപം ഒരുമാളിക തീര്‍ത്ത് അവിടെ തപസ്സുചെയ്തുവെന്നും പറയപ്പെടുന്നു. മാളികപ്പുറത്തമ്മ യഥാര്‍ത്ഥത്തില്‍ സാക്ഷാല്‍ ലളിതാ ത്രിപുരസുന്ദരി തന്നെയാണ് എന്നുകരുതാം. ഭൂതനാഥോപാഖ്യാനത്തില്‍ മഞ്ജമാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ദേവിയെ മഞ്ജാംബിക എന്നും മഞ്ചാംബിക എന്നും വിളിക്കുന്നു. മഞ്ജാംബിക എന്നാല്‍ മഞ്ജാ (പൂങ്കുല) ധരിച്ച അംബികയെന്നും മഞ്ചാംബിക എന്നാല്‍ മഞ്ചത്തില്‍ (മേടയില്‍, മാളികയില്‍) ഇരിക്കുന്ന അംബികയെന്നും അര്‍ത്ഥം. 

പൂങ്കുല ധരിക്കുന്നവളും മഞ്ചത്തില്‍ ഇരിക്കുന്നവളുമായ ദേവി ലളിതാംബികയാണ്. മഞ്ചത്തിന് കട്ടില്‍, മേട, മാടം, തട്ട്, മെത്ത, സിംഹാസനം എന്നിങ്ങനെയെല്ലാം അര്‍ത്ഥമുണ്ട്. മുളകൊണ്ട് താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന ഏറുമാടങ്ങള്‍ മഞ്ചമണ്ഡപം എന്നറിയപ്പെടുന്നു. ലളിതാദേവിയുടെ പഞ്ചബ്രഹ്മാസനമാണ് മാളികകൊണ്ട് പ്രതീകവത്കരിക്കപ്പെടുന്നത്. ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നീ നാലുകാലുകളോടും സദാശിവന്‍ എന്ന മെത്തയോടും കൂടിയതാണു ദേവിയുടെ മഞ്ചം. ചലിക്കാത്ത നാലുകാലുകളായി ദേവകളെ ചിത്രീകരിക്കുന്നു. ചലനാത്മികയും പ്രകൃതിയുമായ ദേവിയെ വഹിക്കാന്‍ നിശ്ചലരായി ദേവകള്‍ ഇളകിയാടാത്ത കാലുകളായി വര്‍ത്തിക്കുന്നു.

ലളിതാപുത്രനാണു ശാസ്താവ് എന്ന സങ്കല്‍പ്പവും ശ്രീവിദ്യാ ഉപാസനാക്രമങ്ങളില്‍ ശാസ്താവിന്റെ സാന്നിധ്യവും ശബരിമലയിലെ മാളികപ്പുറത്തമ്മ ലളിതാദേവിയാകാനുള്ള സാധ്യതകളിലേക്കാണു വിരല്‍ചൂണ്ടുന്നത്. പാണ്ഡ്യ പാരമ്പര്യമുള്ള പന്തള രാജാവിന്റെ കുലപരദേവതയായ മധുര മീനാക്ഷീദേവിയാണു മാളികപ്പുറത്തമ്മ എന്നും കരുതപ്പെടുന്നു.

അയ്യപ്പഭക്തന്‍മാരുടെ ദൃഢഭക്തിക്ക് ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നവളാണു മാളികപ്പുറത്തമ്മ. ശംഖ്, ചക്രം, അഭയവരദമുദ്രകള്‍ എന്നിവ ധരിച്ചവളായി മാളികപ്പുറത്തമ്മ ഭക്തര്‍ക്ക് ദര്‍ശനമരുളുന്നു. അഗ്നിബാധയ്ക്കുശേഷം ശബരിമലക്ഷേത്രം പുനര്‍നിര്‍മ്മിച്ചപ്പോള്‍ ബ്രഹ്മശ്രീ കണ്‍ഠരരു മഹേശ്വരരു തന്ത്രികളാണു മാളികപ്പുറത്തമ്മയുടെ വിഗ്രഹം പുനഃപ്രതിഷ്ഠിച്ചത്. മാളികപ്പുറത്തമ്മയ്ക്കുള്ള മുഖ്യവഴിപാട് ഭഗവതിസേവയാണ്. 

മാളികപ്പുറം ക്ഷേത്ര സമുച്ചയത്തിലുള്ള മറ്റു ദേവതാ സ്ഥാനങ്ങൾ കൊച്ചു കടുത്ത സ്വാമി ക്ഷേത്രം, നാഗ ദേവതമാർ, മണി മണ്ഡപം, നവഗ്രഹ ക്ഷേത്രം എന്നിവയാണ്. 

കൊച്ചു കടുത്ത സ്വാമിയ്ക്ക് മലർ നിവേദ്യമാണ് പ്രധാനം. മകരം ആറിന് രാത്രി ഹരിവരാസനം പാടി നടയടച്ചാൽ മാളികപ്പുറം സമുച്ചയത്തിൽ വച്ച് മല ദൈവങ്ങൾക്ക് ഗുരുതി കൊടുക്കും. മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് പൊതു ജനങ്ങൾക്ക് പങ്കെടുക്കാൻ പറ്റുന്ന അവസാനത്തെ ചടങ്ങാണത്. 

മാളികപ്പുറം സമുച്ചയത്തിൽ നടക്കുന്ന മറ്റൊരു ചടങ്ങാണ് പറ കൊട്ടി പാട്ട്. പാലാഴി മഥനത്തെ തുടര്‍ന്ന് വിഷ്ണുവിന് ശനി ബാധിച്ചു. ശിവൻ വേലനായും പാര്‍വ്വതി വേലത്തിയായും വന്ന് പാടി വിഷ്ണുവിന്റെ ശനി ദോഷം അകറ്റിയത്രേ. ആ സംഭവത്തെ അനുസ്മരിക്കുന്ന രീതിയിൽ മാളികപ്പുറത്തമ്മയുടെ മുന്നിൽ ഭക്തരുടെ ശനി ദോഷമകറ്റാനാണ് പറ കൊട്ടി പാടുന്നത്. മണ്ഡപത്തിന് മുന്നിലായി പതിനഞ്ച് വേലന്‍മാർ നിന്ന് കേശാദിപാദം കഥ പാടിയാണ് ശനി ദോഷം അകറ്റുന്നത്.

സന്നിധാനത്ത് കന്നി മൂലയിൽ (തെക്ക് പടിഞ്ഞാറ്) ഗണപതി ക്ഷേത്രം, സന്നിധാനത്ത് തന്നെ നാഗരാജ ക്ഷേത്രവുമുണ്ട്. പതിനെട്ടാം പടിയുടെ വലതുവശത്തെ ഉപ ക്ഷേത്രത്തിൽ കറുപ്പ സ്വാമിയും കറുപ്പായി അമ്മയും മരുവുന്നു. പതിനെട്ടാം പടിയുടെ ഇടതുവശത്ത് വലിയ കടുത്ത സ്വാമിയും. പടിയുടെ താഴെ വാപുരന്റെ സ്ഥാനവും ഉണ്ട്.
🌷🌷🌷
(കടപ്പാട് - അരവിന്ദ് നായർ)