Keyman for Malayalam Typing

#നാമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#നാമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ദേവീകടാക്ഷത്തിന് ലളിതാസഹസ്രനാമം

ॐ🕉ૐ

ഓം ശ്രീ മാത്രേനമഃ

ദേവീകടാക്ഷത്തിന് ലളിതാസഹസ്രനാമം.

ഗൃഹസ്ഥാശ്രമികൾക്ക്‌ പാരായണം ചെയ്യാൻ ഏറ്റവും ശ്രേഷ്ഠമായ നാമജപമാണ് ശ്രീലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡ പുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ലളിതാ സഹസ്രനാമത്തില് ദേവിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്നു. ശിവശക്തൈ്യക്യ രൂപിണിയായ ലളിതാമഹാത്രിപുര സുന്ദരിയാണ് ഇതിലെ ഉപാസ്യദേവത. ദേവിയുടെ രൂപഭാവഗുണങ്ങൾ, സ്വരൂപം, അവതാരകഥകൾ എന്നിവയെല്ലാം സമന്വയിക്കുന്ന ഈ സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്. ലളിതാ സഹസ്രനാമത്തില് ഒരു നാമം പോലും ആവർത്തിക്കപ്പെടുന്നില്ല. മറ്റ് സഹസ്രനാമങ്ങളിൽ പല നാമങ്ങളും ആവർത്തിക്കപ്പെടുന്നതായി കാണാം. ലളിതാസഹസ്രനാമം പതിവായി ഉരുവിട്ടാൽ വീട്ടിൽ ദാരിദ്ര്യമുണ്ടാവില്ല. രോഗദുരിതങ്ങളും ബാധിക്കില്ല. ലളിതാ സഹസ്രനാമജപത്തിലൂടെ അമ്മ, കുഞ്ഞിനെയെന്ന പോലെ ഭക്തരെ ദേവി കാത്തു കൊള്ളുമെന്നാണ് വിശ്വാസം. രോഗശാന്തി, ആയുര്ദോഷശാന്തി, ഗ്രഹദോഷശാന്തി, ഭൂതപ്രേതബാധകളില് നിന്ന് മോചനം വിഷബാധാ ശാന്തി എന്നിവ ലളിതാ സഹസ്രനാമ പാരായണത്തിലൂടെ കൈവരും. നിത്യവും പാരായണം ചെയ്യാൻ പറ്റാത്തവര് വെള്ളിയാഴ്ചകളിലും പൗർണ്ണമി, ജന്മനക്ഷത്ര ദിവസം, നവമി, ചതുര്ദ്ദശി തിഥികൾ, ഗ്രഹണം എന്നീ ദിവസങ്ങളിലും നിഷ്ഠയോടെ സഹസ്രനാമമുരുവിടണം. വെള്ളിയാഴ്ചകളിൽ ഈ സ്തോത്രം ജപിച്ചാൽ സമ്പത്തു വർദ്ധിക്കും. മാതൃരൂപിണിയായ ദേവിയുടെ അനുഗ്രഹത്താല് ഒരു വ്യക്തിയുടെ സകല പാപങ്ങളും തീരുന്നു. ഉത്തമസന്തതിയെ ലഭിക്കാനും വൈധവ്യദോഷമകറ്റാനും ദീര്ഘായുസ്സിനുമെല്ലാം ലളിതാ സഹസ്രനാമം ചൊല്ലുക. ആയിരം വിഷ്ണുനാമത്തിന് തുല്യമത്രേ ഒരു ശിവനാമം. ആയിരം ശിവനാമത്തിന് തുല്യമാണ് ഒരു ദേവീ നാമമെന്നും പറയപ്പെടുന്നു. നിത്യവും ജപിച്ചാൽ മനസ്സിന് എന്തെന്നില്ലാത്ത ശാന്തി ലഭിക്കും. എല്ലാ ജീവജാലങ്ങള്ക്കും വാക്കുകള് ഉച്ചരിക്കാനുള്ള കഴിവു നല്കുന്നത് വാഗ്ദേവതകളാണ്. ഈ വരം നല്കി വാഗ്ദേവതകളെ അനുഗ്രഹിച്ചത് ദേവിയാണ്. മൂന്ന് ഏകാക്ഷരീ മന്ത്രങ്ങളും 72 ദ്വൈക്ഷരീ മന്ത്രങ്ങളും 139 ത്ര്യക്ഷരീ മന്ത്രങ്ങളും 281 ചതുരക്ഷരീ മന്ത്രങ്ങളും 120 പഞ്ചാക്ഷരീ മന്ത്രങ്ങളും 58 ഷഡക്ഷരീ മന്ത്രങ്ങളും രണ്ട് സപ്താക്ഷരീ മന്ത്രങ്ങളും 240 അഷ്ടാക്ഷരീ മന്ത്രങ്ങളും 7 ദശാക്ഷരീ മന്ത്രങ്ങളും 3 ഏകാദശാക്ഷരീ മന്ത്രങ്ങളും 3 ദ്വാദശാക്ഷരീ മന്ത്രങ്ങളും 72 ഷോഡശാക്ഷരീ മന്ത്രങ്ങളും കൊണ്ടാണ് ദേവിയുടെ സഹസ്രനാമങ്ങള് വാഗ്ദേവതകള് ആവിഷ്ക്കരിച്ചത്. താന്ത്രികാരാധനയിലെ സകല രീതികളും ഇതില് പരാമര്ശിക്കുന്നു. സാധാരണക്കാര്ക്ക് ദേവിയെ ആരാധിക്കാന് ഏറ്റവും നല്ല മന്ത്രമാണ് ലളിതാസഹസ്രനാമം. മറ്റു ബീജമന്ത്രങ്ങള് ചൊല്ലണമെങ്കില് ഗുരുവിന്റെ ഉപദേശം വേണം. സാധന ചെയ്യുന്നതും ഗുരുവിന്റെ സാന്നിധ്യത്തിലാവണം. എന്നാല് ലളിതാസഹസ്രനാമം അതീവ ലളിതമായി ഏത് ദേവീ ഭക്തര്ക്കും ഉരുക്കഴിക്കാം. എപ്പോള് വേണമെങ്കിലും സഹസ്രനാമം ചൊല്ലാം. അതിന് സമയമോ കാലമോ നോക്കേണ്ടതില്ല. ചൊല്ലുമ്പോള് അറിയാതെ വരുന്ന പിഴകള് ഭക്തിയ്ക്കു മുമ്പില് ദേവി നിര്വീര്യമാക്കിക്കളയും. എന്നാല് ശരീരശുദ്ധിയോടെ വേണം നാമജപത്തിനിരിക്കാന്. നിലവിളക്കു കൊളുത്തിവെച്ചിട്ടാണെങ്കില് ഏറെ അഭികാമ്യം. രാവിലെയെങ്കില് കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന് സഹസ്രനാമം ജപിക്കാന് ശ്രമിക്കണം. വൈകീട്ടെങ്കില് പടിഞ്ഞാട്ട് തിരിഞ്ഞിരിക്കാം. ഭഗവതിയുടെ ചിത്രത്തിനു മുമ്പിലിരുന്ന് പൂജിക്കുന്നത് ഉത്തമമാണ്.
ഓം ശ്രീ മാത്രേനമഃ
(കടപ്പാട്)

ശ്രീ ലളിതാ സഹസ്രനാമസ്തോത്രം


ശ്രീ_ലളിതാ_സഹസ്രനാമം 
സ്തോത്രം_67

"ആബ്രഹ്മകീടജനനീ വർണ്ണാശ്രമവിധായിനീ
നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ !"

⚜️285  ആബ്രഹ്മകീടജനനീ = സൃഷ്ടിദേവനായ ബ്രഹ്മാവ് മുതൽ സൂക്ഷ്മാ ണു വരെയുള്ളവരുടെ അമ്മയായിട്ടുള്ള ദേവീ. 
ബ്രഹ്മാവ് തുടങ്ങി കീടം വരെയുള്ളവർക്കെല്ലാം ജനനീ. എല്ലാ ജീവന്മാരുടേയും ആകത്തുകയായ ഹിരണ്യഗർഭൻ ആണ് ബ്രഹ്മാവ് എന്ന് നാരായണീയം. എല്ലാമായ ബ്രഹ്മാവിനും ഒന്നുമല്ലാത്ത കീടത്തിനും സമാനയായ അമ്മയാണ് ഭഗവതി.

⚜️286  വർണ്ണാശ്രമവിധായിനീ = ഓരോവ്യക്തിയുടേയും ജീവിതചര്യകളും അവർ നിർബന്ധമായും അനുഷ്ഠിക്കേണ്ട ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം തുടങ്ങിയ വർണ്ണാശ്രമങ്ങളെയും വ്യവസ്ഥചെയ്തു നല്കുന്നവളെ.

വർണ്ണങ്ങളും ആശ്രമങ്ങളും വിധാനം ചെയ്തവൾ. പ്രപഞ്ചം പ്രകൃതിയുടെ നിയമങ്ങളാൽ ബന്ധിതമാണ്. ഈ നിയമങ്ങളിൽ നിന്ന് കാലത്തിനനുസരിച്ച് വർഗ്ഗാഭിമാനങ്ങൾ ഉണ്ടാവുന്നു. അങ്ങിനെയാണ് വർണ്ണങ്ങളും ആശ്രമങ്ങളും ഉണ്ടായത്. വർണ്ണങ്ങൾ എന്നാൽ ബ്രാഹ്മണാദി വര്‍ണ്ണങ്ങൾ (ബ്രാഹ്മണം, ക്ഷത്രിയം, വൈശ്യം, ശൂദ്രം എന്നിങ്ങനെയുള്ള വർണ്ണങ്ങൾ). ആശ്രമങ്ങൾ ബ്രഹ്മചര്യാദി ആശ്രമങ്ങള്‍ (  ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥo, സന്യാസം തുടങ്ങിയവ).

വർണ്ണത്തിന് വ്രതം എന്നും ആശ്രമത്തിന് മുനിമാരുടെ പർണ്ണശാല എന്നും അർത്ഥമുണ്ട്. ഭക്തർക്ക് തപസ്സു ചെയ്യാനുള്ള വ്രതനിയമവും വസിയ്‌ക്കാനുള്ള പർണ്ണശാലയും ഒരുക്കിക്കൊടുക്കുന്നത് ഭഗവതിതന്നെ ആണ്.

⚜️287  നിജാജ്ഞാരൂപനിഗമാ = സ്വന്തം ആജ്ഞകൾ വേദങ്ങളായിട്ടുള്ളവളെ. സ്വന്തം ആജ്ഞകൾ വേദങ്ങൾ ആയിട്ടുള്ളവൾ. (പുരാതനവും പരമവുo ശക്തിയുള്ളതുമായ എന്റെ ആജ്ഞകൾ വേദങ്ങൾ എന്നറിയപ്പെടുo എന്ന് കൂർമ്മ പുരാണം പറയുന്നു ). ദേവിയുടെ അരുളപ്പാടുകൾ ആണ് വേദങ്ങൾ എന്ന് മനസിലാക്കാം.

നിജവും ആജ്ഞയിൽ വച്ച്‌ നിരൂപണം ചെയ്യപ്പെട്ടതുമായ, നിഗമങ്ങളോടുകൂടിയവൾ. സാധനാമാർഗത്തിൽ പരമാത്മദർശനത്തിന്റെ അടുത്തെത്തി നിൽക്കുന്ന അവസ്ഥയാണ്‌ ആജ്ഞാചക്രത്തിലെത്തുമ്പോഴുണ്ടാകുന്നത്‌. അത്ര ഉയർന്ന അവസ്ഥയിലെത്തിയ മഹർഷിമാർ  കണ്ടുപിടിച്ചതാണ്‌ വേദങ്ങൾ അഥവാ നിഗമങ്ങൾ .

⚜️288  പുണ്യാപുണ്യ ഫലപ്രദാ = പുണ്യത്തിനും പാപത്തിനും അതിന്റേതായ ഫലങ്ങൾ നൽകുന്നവളെ. 

  പുണ്യത്തിന്റെയും അപുണ്യത്തിന്റെയും ഫലത്തെ പ്രദാനം ചെയ്യുന്നവൾ. പുണ്യകർമങ്ങൾക്കും പാപകർ മങ്ങള്‍ക്കും ഉള്ള ഫലം തരുന്നത്‌ ഭഗവതിയാണ്‌.

പുണ്യാ എന്നതിന്‌ തുളസീ എന്ന്‌ ഒരർഥം. പുണ്യഫലം എന്നതിന്‌ പൂന്തോട്ടം എന്നും അർഥം ഉണ്ട്‌. തുളസി നനയ്‌ക്കുന്നതേ പുണ്യമാണ്‌. ആ തുളസികൊണ്ടുള്ള ഒരു പൂന്തോട്ടം നനയ്‌ക്കാൻ കിട്ടിയാലോ. അങ്ങനെ ഒരു പൂന്തോട്ടം തരുവാന് അമ്മയ്‌ക്കേ കഴിയൂ. അതായത്‌ അത്രത്തോളം പുണ്യം തരുവാൻ ഭഗവതിക്കേ കഴിയൂ എന്നർഥം.
         
പുണ്യത്തിനും പാപത്തിനും അതിന്റെതായ  ഫലങ്ങൾ നൽകുന്ന ദേവീ. പുണ്യം ആയാലും പാപം ആയാലും അത് ചെയ്യുന്നവർക്ക് അതിന്റെ ഫലം കൃത്യമായി എത്തിക്കുന്നവൾ ആണ് ദേവി.. ദേവി ഉപാസനയ്യോടൊപ്പൊo നല്ല കർമ്മങ്ങളും  ചെയ്യുമ്പോൾ മാത്രമേ നല്ല ഫലങ്ങൾ നമ്മെ തേടി എത്തുള്ളൂ എന്ന്  മനസിലാക്കാം.അങ്ങനെയുള്ള ലളിതാദേവിയെ ഞാൻ നമസ്കരിക്കുന്നു..

അമ്മേ ശരണം!

🕉🌷🕉

(കടപ്പാട്)