അല്പം കേരള ചരിത്രം.
യൂറോപ്യന്മാരുടെ ആഗമനം ആരൊക്കെ എപ്പോൾ വന്നു, അവരുടെ പ്രവർത്തനങ്ങൾ എല്ലാം ചുരുക്കിയുള്ള വിവരണം വിദ്യാർഥികൾക്ക് പ്രയോജനപ്പെടും.
(Picture from Wikkipewdia)
ആദ്യം വന്ന യൂറോപ്യന്മാർ - പോർച്ചുഗീസുകാർ ആയിരുന്നു.
* 1498 മെയ് 20ന് ആണ് ആദ്യമായി വാസ്കോഡഗാമ കോഴിക്കോടിനടുത്ത് കാപ്പാട് വന്നത്.
* കോഴിക്കോട് ഭരണാധികാരി സാമൂതിരിയായിരുന്നു.
* കണ്ണൂർ ഭരണാധികാരി - കോലത്തിരിയും (ചിറക്കൽ രാജാവ്)
* 1500 കബ്രാൾ കോഴിക്കോട്ടെത്തി.
* കബ്രാൾ പോർച്ചുഗീസുകാരുടെ കേന്ദ്രം കൊച്ചിയിലാക്കി.
*1502 - വാസ്കോഡഗാമയുടെ രണ്ടാമത്തെ വരവ്.
*1503 - കൊച്ചി-കോഴിക്കോട് യുദ്ധം.
*1503 - മാനുവൽ കോട്ട കൊച്ചിയിൽ നിർമിച്ചു.
* 1505 - ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയിയായി അൽമേഡയെത്തി.
*1505-ൽ അൽമേഡ കണ്ണൂരിൽ സെൻറ് ആഞ്ചലോ കോട്ട നിർമിച്ചു.
*1509 - അൽബുക്കർക്ക് വൈസ്രോയിയായി ഇന്ത്യ യിൽ എത്തി.
* ഇന്ത്യയിലെ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ പിതാവ് അൽബുക്കർക്ക് ആയിരുന്നു.
*1510-ന് അൽബുക്കർക്ക് ബീജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചെടുത്തു.
*1530-നിനോഡാക്ടൻഹ ഗോവയെ ഇന്ത്യയിലെ പോർച്ചുഗീസ് ആസ്ഥാനമാക്കി. അതുവരെയും കൊച്ചിയായിരുന്നു ഇന്ത്യയിലെ പോർച്ചുഗീസ് കേന്ദ്രം.
*മിശ്രവിവാഹ സമ്പ്രദായം അൽബുക്കർക്ക് നടപ്പിലാക്കി.
*1524 - ഗാമയുടെ മൂന്നാമത്തെ ഇന്ത്യൻ സന്ദർശനം.
*1524 ഡിസംബർ 24 - ഗാമ കൊച്ചിയിൽ വെച്ച് അന്തരിച്ചു. വാസ്കോഡഗാമയുടെ
മൃതശരീരം കൊച്ചിയിലെ സെൻറ് ഫ്രാൻസിസ് പള്ളിയിൽ അടക്കം ചെയ്തു.
* 1539-ൽ അദ്ദേഹത്തിന്റെ ഭൗതികശരീരം പോർച്ചുഗലിൽ കൊണ്ടുപോയി ജെറോനിമസ് കത്തീഡ്രൽ പള്ളിയിൽ അടക്കം ചെയ്തു.
* 1663-ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും ഗോവ പിടിച്ചെടുത്തു.
* 1599-ഉദയംപേരൂർ സുനഹദോസ്.
* 1653-കൂനൻ കുരിശ് പ്രതിജ്ഞ
* കൊച്ചിയിലെ ഡച്ച് കൊട്ടാരം നിർമിച്ചത് പോർച്ചുഗീ സുകാരും പുതുക്കിപ്പണിതത് ഡച്ചുകാരുമാണ്.
*പോർച്ചുഗീസുകാർ ചവിട്ടുനാടകം കൊണ്ടുവന്നു.
* സെൻറ് ഫ്രാൻസിസ് സേവ്യർ ബൈബിൾ വേദോപദേശം എന്ന പേരിൽ തർജമ ചെയ്തു.
*ഈ കാലഘട്ടത്തെക്കുറിച്ച് വിവരം നൽകുന്ന ഗ്രന്ഥമാണ് ഷെയ്ക്ക് സൈനുദ്ദീൻ രചിച്ച 'തുഹ്ഫത്തുൽ മുജാഹിദ്ദീൻ.'
* യൂറോപ്യൻ ബംഗ്ലാവ് കെട്ടിടനിർമാണരീതി നടപ്പിലാക്കി.
* കശുവണ്ടി, പുകയില, പൈനാപ്പിൾ, പപ്പായ, പേരയ്ക്ക തുടങ്ങിയ കാർഷികോത്പന്നങ്ങൾ പോർച്ചുഗീസു കാരാണ് കൊണ്ടുവന്നത്.
*മേശ, കസേര, വരാന്ത, കുശിനി, വാതിൽ, കപ്പിത്താൻ, പറങ്കി തുടങ്ങിയ വാക്കുകൾ മലയാളത്തിന്സം ഭാവന ചെയ്തു.
അടുത്ത പോസ്റ്റിൽ രണ്ടമത് വന്ന വിദേശീയരെക്കുറിച്ച് ആവാം.
ആരാണ് ? അറിയാമോ?
***