Keyman for Malayalam Typing

ബുദ്ധികൊണ്ട് ജീവിതത്തിൽ വിജയിക്കൂ !

ബുദ്ധികൊണ്ട് ജീവിതത്തിൽ വിജയിക്കൂ ! 


പ്രാർത്ഥന എങ്ങനെയാണ് ചെയ്യേണ്ടത് ? അല്ലങ്കിൽ, പ്രാർത്ഥനയുടെ നേരായ രീതി എന്താണെന്ന് പലരും ചോദിക്കാറുണ്ട്. പ്രാർത്ഥനയുടെ സ്വരൂപത്തെക്കുറിച്ച് വേദത്തിൽ വിശേഷരൂപത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു ഋഗ്വേദമന്ത്രമാണിത്.


"ഓം പ്രിയമേധവദത്രിവജ്ജാതവേദോ
വിരൂപവത്. അങ്ഗിരസ്വന്മഹിവൃത
പ്രസ്കണ്വസ്യ ശ്രുധി ഹവമ്. "
   (ഋഗ്വേദം 1.45.3)
അർഥം:
-പ്രിയമേധനെ കേൾക്കുന്നതുപോലെ, അത്രിയെ കേൾക്കുന്നതുപോലെ, വിരൂപനെ കേൾക്കുന്നതു പോലെ, അംഗിരസ്സിനെ കേൾക്കുന്നതുപോലെ, മഹത്തായ വ്രതത്തോടുകൂടിയ, സവ്വജ്ഞനും സർവ്വാന്തര്യാമിയുമായ ഭഗവാനേ, അവിടുന്ന് പ്രസ്കണ്വനായ, എന്റെ വിളി, പ്രാർത്ഥന കേട്ടാലും.

-ഈശ്വരന്റെ മുൻപിൽ രാപകലില്ലാതെ കണ്ണീരൊഴുക്കിയതിനു ശേഷം നമ്മളിൽചിലരെങ്കിലും ചിന്തിക്കാറുണ്ട് , എന്തുകൊണ്ട് ഈശ്വരൻ എന്റെ പ്രാർത്ഥന മാത്രം കേൾക്കുന്നില്ല എന്ന്. അതിനെക്കുറിച്ചു തന്നെയാണ് മന്ത്രവും പറയുന്നത്. പ്രിയമേധന്റെയും, അത്രിയുടെയും, വിരൂപന്റെയും, അംഗിരസ്സിന്റെയും പ്രാർത്ഥന മാത്രമേ അവൻ കേൾക്കുന്നുള്ളൂ എന്ന് !. ഇവരൊക്കെ ആരാണ്?

-ആർക്കാണോ ഉത്കൃഷ്ടമായ ബുദ്ധി പ്രിയമായിട്ടുള്ളത്,അവനാണ് പ്രിയമേധൻ. ബുദ്ധിയിൽ പ്രിമുള്ളവൻ ബുദ്ധിക്കു യോജിച്ച ഉത്തമ പ്രാർത്ഥനകൾ മാത്രമേ നടത്തൂ. ഒരു കുഞ്ഞിന് ആകസ്മികമായി ഒരു രോഗം പിടിപെട്ടു. രാത്രിയിൽ ഞെട്ടിയുണർന്ന് കരയുവാൻ തുടങ്ങും. രാക്ഷസൻ പിടിക്കാൻ വരുന്നേ എന്ന് അലമുറയിടു. അല്പം കഴിഞ്ഞാൽ ബോധം ക്ഷയിക്കും. കാരണം കണ്ടെത്തി,ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും ആ കുഞ്ഞിന്റെ അച്ഛൻ അതിനെ ഭയങ്കരമായി ശിക്ഷിച്ചിരുന്നു. അവർ ഇതേതോ ദേവീ കോപമാണെന്ന് കരുതി പൂജയും മന്ത്രവാദവും ചെയ്യാൻ തുടങ്ങി. ആ പൂജയും മന്ത്രവാദവും ബുദ്ധിപൂർവ്വകമായ  പ്രാർത്ഥനയാണോ? തീർച്ചയായും അല്ല. അതുകൊണ്ടുതന്നെ അതിനൊട്ടു ഫലവുമുണ്ടാകില്ല. അവനവനു വേണ്ടി ചികിത്സ അച്ഛന്റെ സ്നേഹപൂർവ്വമായ തലോടലും, വാത്സല്യവും, പീഡനങ്ങളിൽനിന്നുള്ള വിടുതലുമായിരുന്നു.   

-രണ്ടാമൻ അത്രിയാണ്‌. (അ+ത്രി = ന വിദ്യന്തേ ത്രയ ആദ്ധ്യാത്മികഭൗതികാധിദൈവികാസ്താപഃ  യസ്യ തദ്വത്) ആധിദൈവികം, ആധിഭൗതികം, ആധ്യാത്മികം എന്നീ മൂന്നു വിഘ്നങ്ങളെയും മാനിക്കാതെ, തൃണവൽഗണിച്ച് മുന്നേറുന്നതിന് പരിശ്രമിക്കുന്നവനാണ് അത്രി. ഭൂകമ്പം, വെള്ളപ്പൊക്കം, അതിവൃഷ്ടി, വരൾച്ച ഇതൊക്കെ ആധിദൈവികബാധകളാണ്. ശത്രുക്കൾ, ഹിംസ്ര ജന്തുക്കൾ, തുടങ്ങിയവയിൽ നിന്നുണ്ടാകുന്ന വിപത്തുകളാണ് ആധിഭൗതികവിപത്തുകൾ. ശാരീരികാരോഗങ്ങൾ, കാമക്രോധാദികൾ എന്നിവയുടെ ആക്രമണമാണ് ആധ്യാത്മിക വിഘ്‌നം. ഈ മൂന്ന് വിഘ്‌നങ്ങളെയും മറികടന്ന് മുന്നേറുന്നവനാണ് അത്രി - ആ അത്രിയുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കുന്നു.-

-ഭക്ഷിക്കുക എന്നർത്ഥം വരുന്ന 'അദ്' ധാതുവിനോട് 'ത്രിപ്' പ്രത്യയം ചേർക്കുമ്പോഴും അത്രി ശബ്ദം നിഷ്പന്നമാകും. കാമക്രോധാദിശത്രുക്കളുടെ വലയിൽ വീഴാതെ അവയെ ഭക്ഷിക്കുന്നവൻ എന്ന് ഇവിടെ അത്രിക്ക് അർഥം ലഭിക്കും. ഇങ്ങനെയുള്ള അത്രിയുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കാതെ പോകില്ല.

-തപസ്വിയായ മനുഷ്യനാണ് അംഗിരസ്സ്. (അംഗരേഷ്വങ്ഗിരാ: - നിരുക്തം 3.17) തപസ്സാകുന്ന തീകുണ്ഡത്തിനു മുകളിലാണ് അംഗിരസ്സ് ഇരിക്കുന്നത്. ഉപാസനയും വേദവും സ്വാധ്യായവും യജ്ഞവുമാണ് അവന്റെ തപസ്സ്. ആത്മനിരീക്ഷണത്തിലാണ് അവന്റെ കണ്ണ്. -ആ അംഗിരസ്സിന്റെ പ്രാർത്ഥനയും ഈശ്വരൻ കേൾക്കുന്നു.

-കണ്വൻ എന്നതിന് മേധാശക്തിയുള്ളവൻ എന്നർത്ഥം. കണ്വന് മുൻപ് പ്ര എന്ന് ചേർക്കുമ്പോൾ അതിശയകരമായ എന്ന അർഥം സിദ്ധിക്കുന്നു. പ്രസ്കണ്വന് അതിശയകരമായ മേധാശക്തിയോടുകൂടിയവൻ എന്നർത്ഥം. ഈ മന്ത്രത്തിൽ പ്രസ്കണ്വൻ പറയുന്നു മഹത്തായ വൃത്തങ്ങളോടുകൂടിയ അഗ്നേ അവിടുന്ന് എപ്രകാരം പ്രിയമേധൻ തുടങ്ങിയവരുടെ പ്രാർത്ഥനകൾ കേൾക്കുന്നു അപ്രകാരം എന്റെയും പ്രാർത്ഥനകൾ സ്വീകരിച്ചാലും. സങ്കടങ്ങളിൽ നിന്ന് നീ എന്നെ ഉയർത്തി നിന്നിലേക്കടുപ്പിച്ചാലും. നീയാണ് മഹാവൃതശാലി.വൃതങ്ങളെ തെറ്റാതെ പാലിക്കുന്ന നിന്നെപ്പോലെ ഞാനും വൃതങ്ങളെ പാലിക്കുന്നവനായി തീരട്ടെ. മഹാവൃതശാലിയായ, അമൃതസ്വരൂപനായ ഈശ്വരാ നിന്റെ കാരുണ്യ വർഷം സദാ എന്നിൽ ചൊരിയേണമേ എന്നാണ് പ്രസ്‌കണ്വന്റെ പ്രാർത്ഥന.

 ഹരി നാരായണായ നമ:
From the book "വേദമുണ്ട്; ജീവിതവിജയം നേടാൻ " By ആചാര്യശ്രീ രാജേഷ്.

രാമായണ ചിന്തകൾ!

രാമായണ ചിന്തകൾ!


സർവ സംഗ പരിത്യാഗിയായി യോഗിശ്വരഭാവത്തിൽ ജന്മാന്തരങ്ങളിലൂടെ പ്രാർത്ഥിക്കുമ്പോഴാണ് ഭഗവാൻ പുത്രഭാവത്തിൽ അവതരിക്കുക എന്നത് പുത്രകാമേഷ്ടി യാഗത്തിലൂടെ വെളിവാക്കുന്നു.
ജന്മാന്തരങ്ങളിലൂടെയുള്ള തപസ്സിലൂടെ ദശരഥ മഹാരാജാവിന് ബ്രീ രാമാദികൾ 
പുത്രന്മാരായി. ജനിച്ചു.ശ്രീ വിഷ്ണുഭഗവാന്റെ ആദ്യ പൂർണ്ണാവതാരയി കണക്കാ
ക്കന്നു.നാലു പേർ ഭഗവാൻ, അനന്തൻ ,ഇത്യാദികളായി കരുതുന്നു.

തത്വചിന്തകൾ മറ്റൊരു രീതിയിലാണ്. പൂർണ്ണാവതാരത്തിന് 4 ഭാവങ്ങൾ ആണ്. 
വിശ്വൻ , തൈജസൻ , പ്രജ്ഞൻ , തുരീയൻ.,

വിശ്വൻ :- ലോകമെല്ലാം നിറഞ്ഞ ശക്തി വൈഭവം - ശ്രീരാമൻ.
തൈജസൻ :- ഉപാസനയിലൂടെ ദിവ്യ (ഈശ്വര ) തേജസ്സിനുടമ .ജ്യേഷ്ഠനെ 
ഈശ്വര തുല്യം സേവിച്ച ഭരതൻ .
പ്രാജ്ഞൻ :- മാതാവിൽ നിന്നും ജ്യേഷ്ഠനിൽ നിന്നും ഉപദേശ നിർദ്ദേശങ്ങളിലൂടെ
പ്രജ്ഞയുടെ മൂർത്തീ ഭാവത്തിലെത്തിയ  ലക്ഷ്മണൻ.

പന്തിരുകുലത്തിന്റെ ഉൽപത്തിക്കാധാരമായ വാൽമീകി രാമായണ ത്തിലെ പ്രധാന 
ശ്ലോകം, ഈ കലികാലത്തിൽ ഏവരും അനുസരിക്കേണ്ട, അനുവർത്തിക്കേണ്ട 

തത്വസംഹിത.

"രാമം ദശരഥം വിദ്ധിം
അയോദ്ധ്യ അടവിം വിദ്ധിം
മാം വിദ്ധിം ജനകാത്മജi"

ഇത് ലക്ഷമണന്റെ മാതാവിന്റെ ഉപദേശം.

ഈ 3 ഭാവങ്ങൾ മനുഷ്യന് ഉപാസനയിലൂടെ നേടാം .
തുരീയൻ :- ഏകാഗ്ര ചിത്തനായി നിരന്തര സാധനയിലൂടെ ഈശ്വരനോട് താദാത്മ്യം പ്രാപിച്ച 
അവസ്ഥ .ശത്രുഘ്നൻ.രാമായണത്തിലുടനീളം അപ്രസക്തമെങ്കിലും ശിവശക്തി
യ്ക്കു  സമാനനായ ലവണാസുരനെ വധിക്കാൻ ശ്രീരാമദേവൻ തുരീയ ഭാവത്തി
ലെത്തിയ ശത്രുഘ്നനെയാണ് നിയോഗിച്ചത്..
 
തുടരും...
ജയ്   ശ്രീരാം. 

About Saffron Plant

Saffron Plant 




Crocus sativus, the saffron plant, is propagated through underground stems called corms.
 
It is thought to be a native of Greece, and grows best under Mediterranean climate conditions. Today, Iran grows nearly 90% of the world's saffron. The flower of the plant has three bright crimson stigmata, which are handpicked when ready and carefully dried for the commercial saffron. Besides adding flavor to food, saffron has many other uses. Ancient Indian medical texts prescribed it for disorders of the nervous system. More recent clinical trials have shown that the administration of 30 mg saffron every day had a significant anti-depressant effect (Toth et al., Planta Medica. 2019;85). Some of its chemical constituents have been shown to possess anti-cancer properties.

India produces 5% of the world's saffron. Historically, some of the world's most prized saffron has been grown in old lake beds of Kashmir. The temperate climate of Jammu and Kashmir is well-suited with a well-drained soil of high pH value (6.3 to 8.3), summer temperatures (when flowers develop) of around 25°C and good soil nutrient availability.

***

ദേവിസ്തുതി !

 ദേവിസ്തുതി!

രാഗം : രാഗമാളിക

താളം : അദിതാളം
പല്ലവി
ശ്രീ ചക്ര രാജ സിംഹാസനശ്വരി
ശ്രീ ലളിതാംബികയ ഭുവനശ്വരി
അനുപല്ലവി
ആഗമ വേദ കലാ മയ രൂപിണി
അഖില ചരാചര ജനനി നാരായണി
നാഗ കംഗം നടരാജ മേനാഹരി
ജാന വിജനേശ്വരി , രാജാ രോജശ്വരി
ചരണം
1
. പല വിധമായി ഉന്ന പാടവും ആടവും
പാടി കൊണ്ടാടും അൻബർ പദ് മലർ ചൂടവും
ഉലഗം മുഴുതും എൻ അഗമുഴൽ കാണവും
ഒരു നില തരുവായ് , കാഞ്ചി കേമശ്വരി
2
ഉഴന്തു തിര എന്ന ഉത്തമനാക്കി വെയ്ത്തായി
ഉയരിയ പെരിയാരുടൻ ഒന്ദിട കൂട്ടി വെയ്ത്തായി
നിഴലിന് തൊടർ മൂന്നായി കൊടുമെയെ നീക്കാ ചെയ്തായി
നിത്യ കല്യാണി ഭവാനി പദ്മേശ്വരി
3.
തുംബ കുടത്തിൽ ഇട്ട് തൂയവനാക്കി വെയ്ത്തായി
തുടർന്ന് ഉൻ മായം നീക്കി പിറ പന തന്തായ്
അൻപ് പുകഴ്ത്തി ഉൻ ആല കാണ ചെയ്തായി
അടക്കലം നീയമ്മാ അഖിലാണ്ഡേശ്വരി .
***.


Why make up?

Why make up is needed? Lord Krisha explains the logic of his make up.

ഒരിക്കല്‍ ഭഗവാന്‍  ശ്രീകൃഷ്ണൻ  കണ്ണാടിയുടെ മുമ്പില്‍ നിന്ന് സ്വയം അലങ്കരിക്കുകയായിരുന്നു. ശിരസ്സില്‍ പലതരത്തിലുള്ള കിരീടങ്ങള്‍ മാറി മാറി അണിഞ്ഞു നോക്കി. മനോഹരങ്ങളായ ആഭരണങ്ങള്‍ ധരിച്ചു. പുറത്ത് തേരുമായി അദ്ദേഹത്തിന്റെ തേരാളി കുറെ നേരമായി കാത്ത് നില്‍ക്കുകയാണ്. സാധാരണ കൃഷ്ണന്‍ വേഗം വരാറുണ്ട്. ഇന്നെന്തു പറ്റി എന്ന് തേരാളി വിചാരിച്ചു. കൗതുകം സഹിക്കാന്‍ വയ്യാതെ എന്തുപറ്റി എന്ന് അന്വേഷിക്കാന്‍ അകത്തേക്കു പോയി. പരിപാടി വല്ലതും മാറ്റിയോ എന്നറിയില്ല. കൃഷ്ണനല്ലേ, എപ്പോള്‍ മാറും എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ! തേരാളി അകത്തു ചെന്നു നോക്കിയപ്പോള്‍ കൃഷ്ണന്‍ കണ്ണാടി നോക്കി സ്വന്തം രൂപം ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്.

അയാള്‍ ഭവ്യതയോടെ ചോദിച്ചു.’ഭഗവാനേ അങ്ങ് എന്തിനാണ് ഇന്ന് ഇത്രയ്ക്കധികം വേഷം അണിയുന്നത്?’ എവിടേയ്ക്കാണ് നമ്മളിന്ന് പോകുന്നത്? ‘ദുര്യോധനനെ കാണാനാണ് ഞാന്‍ പോകുന്നത്’- കൃഷ്ണന്‍ പറഞ്ഞു.

‘ദൂര്യോധനനെ കാണാനാണോ അങ്ങ് ഇത്രയ്ക്കധികം അണിഞ്ഞൊരുങ്ങുന്നത്?’ തേരാളി അത്ഭുതപ്പെട്ടു. ‘ദൂര്യോധനന് എന്റെ ഉള്ളിലേക്ക് നോക്കാന്‍ കഴിയുന്നില്ല, എന്റെ പുറമേയ്ക്കുള്ള സൗന്ദര്യമേ ആസ്വദിക്കാന്‍ കഴിയൂ, അതുകൊണ്ട് എന്റെ വേഷഭൂഷാദികളില്‍ മാത്രമാണ് അയാള്‍ മയങ്ങുക.’

“’അങ്ങ്, ദുര്യോധനന്റെ അടുത്തേയ്ക്ക് പോവുകയാണെന്നോ? തേരാളി പരിഭ്രാന്തിയോടെ ചോദിച്ചു. ‘അങ്ങ് പോവരുത്; അയാള്‍ അങ്ങയുടെ അടുത്തേക്കാണ് വരേണ്ടത്”അങ്ങയുടെ പദവിയും, അയാളുടെ പദവിയും നോക്കൂ. അങ്ങ് ലോകത്തിന്റെ നാഥനാണ്. അയാള്‍ ഇങ്ങോട്ട് വരട്ടെ’

ഭഗവാന്‍ തിരിഞ്ഞ് തേരാളിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.“’അന്ധകാരം ഒരിക്കലും പ്രകാശത്തിന്റെ ഉള്ളിലേക്ക് വരില്ല, പകരം, പ്രകാശമാണ്  അന്ധകാരത്തിലേക്കാഴ്ന്നിറ ങ്ങുക!’ ഈ ചെറിയ വാക്കുകള്‍ തേരാളിയെ നിശ്ശബ്ദനാക്കി.

സമാധാന ശ്രമങ്ങള്‍ക്കായി ഭഗവാന്‍ മൂന്നുപ്രാവശ്യം കൗരവസന്നിധിയിലേക്കു പോയിരുന്നു. പക്ഷേ, അദ്ദേഹം അതില്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയാണുണ്ടായത്. ഒരു വശത്ത് ഭഗവാന്‍ വിജയത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാകുമ്പോള്‍ മറു വശത്ത് പരാജയവും സംഭവിക്കുന്നുണ്ട്. എന്നാല്‍ കൃഷ്ണന് വിജയവും പരാജയവും ഒരു പോലെയാണ്. ഈ രണ്ട് അവസ്ഥകളും ഭഗവാന്റെ മനസ്സിനെ ബാധിക്കുന്നതേയില്ല.

ഭഗവാന്‍ തന്റെ ജീവിതത്തിലൂടെ മനുഷ്യര്‍ക്ക് അനേകം ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും പ്രധാനം ഇതാണ്: പുഞ്ചിരിച്ചുകൊണ്ട് സന്തോഷപൂര്‍വ്വം സ്വജീവിതം നയിക്കുക. നിരാശ, വിഷാദം, കുണ്ഠിതം തുടങ്ങിയ നിഷേധാത്മക ഭാവങ്ങള്‍ക്ക് അടിമപ്പെട്ടു തളര്‍ന്നു പോകാതിരിക്കുക. മറിച്ച്, ഉത്സാഹം, ഉന്മേഷം, ഉല്ലാസം തുടങ്ങിയവയെ ജീവിതദര്‍ശനങ്ങളാക്കുക.

ഹരേ കൃഷ്ണ ! ഹരേ നാരായണ !
ഹരേ കൃഷ്ണ !

പഞ്ചഭൂതാത്മകശിവസ്തുതി

 പഞ്ചഭൂതാത്മകശിവസ്തുതി

അഞ്ചുണ്ടു പുണ്യദേശങ്ങളവിടത്തി–
ലഞ്ചാതെ വാഴുന്നു ദേവദേവൻ

പഞ്ചാസ്യവിക്രമൻ ,പഞ്ചാനൻ,ശിവൻ,
പഞ്ചഭൂതാത്മകനായങ്ങനെ

വാഴ്വുണ്ടുകാഞ്ചിൽ"ഏകാമ്രനാഥ"നായ്
"ഊഴിതൻ" രൂപം ധരിച്ചു കൊണ്ടും

"ജംബുകേശാഖ്യ"നായ് തൃശ്ശിനാപ്പള്ളിയിൽ
"അംഭസ്സിൻ "രൂപത്തിലായും പിന്നെ

അണ്ണാമലയിൽ"അരുണാചലേശ"നായ്
തിണ്ണമ"ത്തേജോമയനാ"യ് വാഴ്വൂ

കാലഹസ്തീങ്കലായ് "വായ്വാത്മക"നായി
"കാലഹസ്തീശ്വരൻ" വാഴുന്നതും

"വ്യോമാത്മക"നായ് "നടരാജ"നായുള്ള
കാമാന്തകൻ വാഴ്വതുണ്ടു  ചിദംബരേ

ആവിധമുള്ളൊരുപുണ്യസ്ഥലങ്ങളി–
ലെവ്വിധവും പരമേശനെ

ഉൾപൂവിൽ ഭക്തിയോടും നമിച്ചെങ്കിലോ
പാപനിവൃത്തിവരുത്തുമീശൻ

ഏകാമ്രനാഥാ!മഹാജംബുകേശ്വരാ!
സാക്ഷാദരുണാചലേശ!ശംഭോ!

കാലാഹസ്തീശാ!നടരാജ!ശങ്കര!
കാലദോഷങ്ങളകറ്റിടേണേ!

പഞ്ചഭൂതാത്മകനായ് വിളങ്ങീടുന്ന
പഞ്ചബാണാന്തക!പാഹി പാഹി

ഓം നമഃ ശിവായ: 

ശ്രീ മഹാലക്ഷ്മി അഷ്ടോത്തരനാമാവലി

ശ്രീ മഹാലക്ഷ്മി അഷ്ടോത്തരനാമാവലി

ഓം പ്രകൃത്യേ നമഃ

ഓം വികൃത്യേ നമഃ

ഓം വിദ്യായേ നമഃ

ഓം സർവ ഭൂതഹിതപ്രതായ നമഃ

ഓം ശ്രദ്ധായൈ നമഃ

ഓം വിഭുദ്യ നമഃ

ഓം സുരഭ്യേ നമഃ

ഓം പരമാത്മകായൈ നമഃ

ഓം വാസേ നമഃ

ഓം പത്മ ലയായേ നമഃ 10

ഓം പത്മായൈ നമഃ

ഓം സൂസേ നമഃ നമഃ

ഓം സ്വാഹായൈ നമഃ

ഓം സ്വതായൈ നമഃ

ഓം സുധായൈ നമഃ

ഓം ധന്യായൈ നമഃ

ഓം ഹിരൺമയൈ നമഃ

ഓം ലക്ഷ്മ്യൈ നമഃ

ഓം നിത്യപുഷ്ടായ നമഃ

ഓം വിപാവര്യൈ നമഃ  20

ഓം ആദിത്യേ നമഃ

ഓം ദിത്യൈ നമഃ

ഓം ദീപ്‌തായി നമഃ

ഓം വസുദായൈ നമഃ

ഓം വ സുധര്യന്യൈ നമഃ

ഓം കമലായൈ നമഃ

ഓം കാന്ത്യായൈ നമഃ

ഓം കമാക്ഷിയൈ നമഃ

ഓം ഗ്രോദ  സംഭവായൈ നമഃ

ഓം അനുഗ്രഹ പ്രദായൈ നമഃ   30

ഓം ബുധ്യൈ നമഃ

ഓം അനകായൈ നമഃ

ഓം ഹരിവല്ലഭായൈ നമഃ

ഓം അശോക നമഃ

ഓം അമൃതായി നമഃ

ഓം ദീപ്‌തായി നമഃ

ഓം ലോക സോക വിനാസിന്യ നമഃ

ഓം ധർമ്മ നിലയായൈ നമഃ

ഓം കരുണായൈ നമഃ

ഓം ലോകമത്രേ നമഃ 40

ഓം പത്മപ്രിയായൈ നമഃ

ഓം പദ്മഹസ്തായൈ നമഃ

ഓം പത്മാക്ഷ്യേ നമഃ

ഓം പദ്മസുന്ദരൈ നമഃ

ഓം പദ്മോത്പവായൈ നമഃ

ഓം പത്മമുഖ്യൈ നമഃ

ഓം പത്മനാഭപ്രിയായൈ നമഃ

ഓം രമായിയൈ നമഃ

ഓം പത്മാല  തരയൈ നമഃ

ഓം ദേവ്യേ നമഃ   50

ഓം പദ്മിനിയൈ നമഃ

ഓം പദ്മകാന്തിന്യേ നമഃ

ഓം പുണ്യകാന്തായൈ നമഃ

ഓം സുപ്രസന്നായൈ നമഃ

ഓം പ്രസാദപി  മു ഖ്യൈ നമഃ

ഓം പ്രഭായൈ നമഃ

ഓം ചന്ദ്രാവതനായിയൈ നമഃ

ഓം ചന്ദ്രായൈ നമഃ

ഓം ചന്ദ്ര സഹോദര്യൈ നമഃ

ഓം ചതുർഭുജായൈ  നമഃ 60

ഓം ചന്ദ്രരൂപായൈ നമഃ

ഓം ഇന്ദിരായൈ നമഃ

ഓം ഹിന്ദു ശീതളയൈ നമഃ

ഓം  ആഹ്ളാദ ജനത്യൈ നമഃ

ഓം പുഷ്ടൈ നമഃ

ഓം ശിവായൈ നമഃ

ഓം ശിവകര്യൈ നമഃ

ഓം സത്യൈ നമഃ

ഓം വിമലായൈ നമഃ

ഓം വിശ്വ ജനന്യൈ  നമഃ  70

ഓം ദുഷ്ടൈ നമഃ

ഓം ദാരിദ്ര നാശിനൈ നമഃ

ഓം പ്രീതി പുഷ്കരിണൈ നമഃ

ഓം ശാന്തായൈ  നമഃ

ഓം ശുക്ലമാല്യാംപരായൈ നമഃ

ഓം ശ്രീയൈ നമഃ

ഓം ഭാസ്‌കരൈ നമഃ

ഓം ബിൽവനിലായൈ നമഃ

ഓം വരാാരോഹായൈ നമഃ

ഓം യശസ്വിന്യൈ നമഃ   80

ഓം വസുന്ധരായൈ നമഃ

ഓം ഉതരംഗായ്യൈ നമഃ

ഓം ഹരിണ്യൈ നമഃ

ഓം ഹേമമാലിനിയൈ നമഃ

ഓം ധനധാന്യകര്യൈ നമഃ

ഓം സിദ്ധിയൈ നമഃ

ഓം സ്ത്രൈണ സൗമ്യയൈ നമഃ

സുപ്രദായൈ

ഓം ന്രപവേസ്മ കദാനന്ദായൈ നമഃ

ഓം വരലക്ഷ്മിയൈ  നമഃ 90

ഓം വസുപ്രദായായൈ നമഃ

ഓം ശുഭയൈ നമഃ

ഓം ഹിരണ്യപ്രകാരായൈ നമഃ

ഓം സമുദ്ര തനായൈ നമഃ

ഓം ജയായൈ നമഃ

ഓം മംഗളാ ദേവ്യേ നമഃ

ഓം വിഷ്ണുവക്ഷസ്ഥല സ്ഥിതിതയൈ നമഃ

ഓം വിഷ്ണു പത്നിയൈ നമഃ

ഓം പ്രസന്നാക്ഷയൈ നമഃ

ഓം നാരായണ സസാമശ്രിതായൈ നമഃ 100

ഓം ദാരിദ്ര്യ ദ്വാംസിന്യൈ നമഃ

ഓം ദേവ്യൈ നമഃ

ഓം സർവോപദ്രവ വാരിണ്യൈ നമഃ

ഓം നവദുർഗ്ഗയൈ നമഃ

ഓം മഹാകാളൈ നമഃ

ഓം ബ്രഹ്മവിഷ്ണു ശിവത്മികൈ നമഃ

ഓം ത്രികാലജ്ഞാന സമ്പന്നായൈ നമഃ

ഓം ഭുവനേശ്വരിയൈ നമഃ  108

***

( അക്ഷരത്തെറ്റുകൾ തിരുത്താൻ സഹായിക്കുക}


ദേവിഭാഗവതത്തിൽ നിന്ന്

ശ്രീമദ്‌ ദേവീഭാഗവതം - സര്‍പ്പസത്രനിവാരണം 

" പ്രാണം തു രാജാനാം ബാലം പുത്രം സമീക്ഷ്യ ച 
ചക്രുശ്ച മന്ത്രിണ: സര്‍വ്വേ പരലോകസ്യ സത്ക്രിയാ:
ഗംഗാതീരേ ദഗ്ധദേഹം ഭസ്മപ്രായം മഹീപതിം
അഗുരുഭിശ്ചാഭിയുക്തായാം ചിതായാമദ്ധ്യരോപയന്‍ " 

സൂതന്‍ പറഞ്ഞു: രാജാവ് മരിച്ചു. അവകാശിയായ മകന്‍ ചെറിയ കുട്ടിയുമാണ്. അതിനാല്‍ മന്ത്രിമാരും മറ്റും ചേര്‍ന്ന് മരണാനന്തര കര്‍മ്മങ്ങള്‍ എല്ലാം ചെയ്തു. വിഷമേറ്റ് ദഹിച്ചു ചാരമായി എങ്കിലും രാജാവിനെ ദേഹം ഗംഗാ തീരത്ത്‌ ചിത കൂട്ടിത്തന്നെ സംസ്കരിച്ചു. രാജാവിന് ദുര്‍മൃത്യുവാണുണ്ടായത്. പുരോഹിതന്മാര്‍ അതിന് അനുയോജ്യമായ മന്ത്രങ്ങള്‍ ചൊല്ലിയാണ് ക്രിയകള്‍ നടത്തിയത്. ബ്രാഹ്മണര്‍ക്ക് ഉചിതമായ സമ്മാനങ്ങള്‍ നല്‍കി. പൊന്നും പശുവും അന്നവും വസ്ത്രാദികളും ദാനം കിട്ടിയ ബ്രാഹ്മണര്‍ സന്തുഷ്ടരായി. കണ്ണിലുണ്ണിയായ കൊച്ചു രാജാവിനെ – ജനമേജയനെ നാട്ടുകാര്‍ തോളിലേറ്റി നടന്നു സിംഹാസനം നല്‍കി. രാജാവായി വാഴിച്ചു. രാജ്യകാര്യങ്ങള്‍ ചെറുപ്രായത്തിലേ തന്നെ വളര്‍ത്തമ്മ അദ്ദേഹത്തെ പഠിപ്പിച്ചു. പതിനൊന്നു വയസ്സായപ്പോള്‍ കുലപുരോഹിതനായ ഗുരുവിന്റെയടുക്കല്‍നിന്ന് അദ്ദേഹം ഔപചാരികമായ വിദ്യകള്‍ അഭ്യസിച്ചു. കൃപാചാര്യന്‍ ജനമേജയനെ ധനുവേദം അഭ്യസിപ്പിച്ചു. ദ്രോണര്‍ അര്‍ജ്ജുനനെന്നവണ്ണം, ഭാര്‍ഗ്ഗവരാമന്‍ കര്‍ണ്ണനെന്നവണ്ണം ഗുരു ശിഷ്യന് തന്റെ അറിവുകള്‍ എല്ലാം പകര്‍ന്നു നല്‍കി. എല്ലാ വിദ്യകളും അഭ്യസിച്ച രാജകുമാരന്‍ കാലക്രമത്തില്‍ ബലവാനും ജ്ഞാനിയും ആയിത്തീര്‍ന്നു. ശാസ്ത്രങ്ങളുടെ ഉള്ളറിഞ്ഞ ധര്‍മ്മപുത്രനെപ്പോലെ അദ്ദേഹം രാജ്യഭാരം കയ്യാളി.

കാശിരാജാവായ സുവര്‍ണ്ണവര്‍മ്മാവ് തന്റെ വപുഷ്ടമ എന്ന് പേരായ പുത്രിയെ രാജാവിന് വിവാഹം ചെയ്തു കൊടുത്തു. അര്‍ജ്ജുനനന്‍ സുഭദ്രയെ നേടി സന്തുഷ്ടനായതുപോലെ, വിചിത്രവീര്യന്‍ കാശിരാജപുത്രിയെ ലഭിച്ചു വിഹരിച്ചതുപോലെ രാജാവ് മണവാട്ടിയുമായി ക്രീഡിച്ചു രസിച്ചു വാണു. രാജഭരണത്തില്‍ പ്രജകള്‍ക്കും ആകെ സംതൃപ്തിയായിരുന്നു. ഉത്തമരായ മന്ത്രിമാരുടെ സഹായത്തോടെ ജനമേജയന്‍ രാജ്യം ഭരിച്ചു. അക്കാലത്ത് ഉത്തങ്കന്‍ എന്ന് പേരായ ഒരു മുനി തക്ഷകന്റെ ദ്രോഹത്തില്‍ വലഞ്ഞ് ഹസ്തിനാപുരത്തെത്തി. തക്ഷകനെ എതിരിടാന്‍ കഴിവുള്ള ആരാണിവിടെയുള്ളതെന്നു ചിന്തിച്ച് അയാള്‍ രാജാവിനെ കണ്ടു. ‘അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെ വേറുതേയിങ്ങിനെ അലസനായി നടക്കുകയാണ്. വൈരവും ഉല്‍സാഹവുമില്ലാതെയും നയതന്ത്രജ്ഞത തൊട്ട് തീണ്ടാതെയും രാജ്യം ഭരിക്കുന്നു. ! കുട്ടികളെപ്പോലെ അങ്ങേയ്ക്ക് എല്ലാമൊരു കളിമാത്രം. കഷ്ടം!

അപ്പോള്‍ ജനമേജയന്‍ പറഞ്ഞു: ‘എന്താണ് വൈരമെന്ന് എനിക്കറിയില്ല. അങ്ങ് പറഞ്ഞു തന്നാലും’. ‘അങ്ങ് മന്ത്രിമാരോട് ചോദിക്കൂ അങ്ങയുടെ അച്ഛന്‍ എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്ന്! ദുഷ്ടനായ തക്ഷകനാണ് അദ്ദേഹത്തെ കൊന്നത്.’ എന്നായി ഉത്തങ്കന്‍. രാജാവ് മന്ത്രിമാരുടെ പക്കല്‍ നിന്നും തന്റെ പിതാവിനെ മൃത്യുകാരണം മനസ്സിലാക്കി. മുനി ശാപകഥയും തക്ഷകദംശനവൃത്താന്തവും മനസ്സിലാക്കിയ രാജാവ് ഉത്തങ്കനോടു പറഞ്ഞു:’മുനി ശാപമല്ലേ മരണ കാരണം? അതില്‍ തക്ഷകന്‍ എന്ത് പിഴച്ചു?’

ഉത്തങ്കന്‍ പറഞ്ഞു: 'ധനം നല്‍കി കശ്യപനെ തക്ഷകന്‍ പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍ രാജാവ് രക്ഷപ്പെടുമായിരുന്നു. അങ്ങയുടെ അച്ഛനെ കൊന്നവന്‍ അങ്ങയുടെ ശത്രുവല്ലേ? പണ്ട് രുരുവിന്റെ ഭാര്യയാകാന്‍ പോകുന്നവളെ സര്‍പ്പം കടിച്ചു. അവള്‍ മരിച്ചു. എന്നാല്‍ രുരു അവളെ പുനര്‍ജീവിപ്പിച്ചു. അന്നദ്ദേഹം ‘കാണുന്ന സര്‍പ്പങ്ങളെയെല്ലാം ഞാന്‍ വധിക്കും’ എന്നൊരു പ്രതിജ്ഞയെടുത്തു. കയ്യില്‍ ആയുധമേന്തി കണ്ണില്‍ക്കണ്ട സര്‍പ്പങ്ങളെയെല്ലാം കൊന്നൊടുക്കി രുരു അങ്ങിനെ ചുറ്റി നടന്നു. ഒരിക്കല്‍ ജരബാധിച്ച ഒരു ചേരപ്പാമ്പിനെ കൊല്ലാനൊരുങ്ങവേ സര്‍പ്പം ചോദിച്ചു: ‘ഞാനങ്ങേയ്ക്ക് ദ്രോഹമോന്നും ചെയ്തിട്ടില്ലല്ലോ, പിന്നെ എന്നെയെന്തിനാണ് കൊല്ലുന്നത്?. ‘സര്‍പ്പം കടിച്ച് എന്റെ പ്രിയതമ മരിച്ചതിന്റെ പ്രതികാരം തീര്‍ക്കുമെന്ന് അന്ന് ഞാന്‍ സങ്കടത്തോടെ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.’ ‘ഞാന്‍ ആരെയും കടിക്കാത്ത വിഷമില്ലാത്ത പാമ്പാണ്. സാമ്യം കൊണ്ട് മാത്രം മറ്റു സര്‍പ്പങ്ങളെപ്പോലെ എന്നെ കണക്കാക്കരുത്.’ എന്നിങ്ങിനെ മനുഷ്യനെപ്പോലെ സംസാരിക്കുന്ന പാമ്പിനോട് രുരു ചോദിച്ചു:’ നീയാരാണ്? എങ്ങിനെയാണ് പാമ്പായിത്തീര്‍ന്നത്? അപ്പോള്‍ സര്‍പ്പം പറഞ്ഞു: ;ഞാനൊരു ബ്രാഹ്മണനായിരുന്നു. എനിക്ക് ഉത്തമനായ ഒരു സ്നേഹിതനുണ്ടായിരുന്നു. ഖഗമന്‍. അവനെ ഞാന്‍ തമാശക്ക് പുല്ലുകൊണ്ടുള്ള ഒരു പാമ്പിനെയുണ്ടാക്കി പേടിപ്പിച്ചു. പേടിച്ചു വിറച്ച അവന്‍ എന്നെ ശപിച്ചു – ‘നീയൊരു പാമ്പായിപ്പോകട്ടെ’ എന്ന്. പേടിയും ദേഷ്യവും പോയപ്പോള്‍ ആ ബ്രാഹ്മണന്‍ എന്നോടു പറഞ്ഞു: ’പ്രമതിയുടെ പുത്രനായ രുരു ഒരിക്കല്‍ നിന്നെ ശാപമോചിതനാക്കും’. ഞാന്‍ ആ സര്‍പ്പവും അങ്ങ് രുരുവുമാണ്. എന്റെ വാക്ക് സത്യമാണ്. ബ്രാഹ്മണര്‍ക്ക് അഹിംസയാണ് ഉചിതം. എല്ലാവരോടും കൃപ കാണിക്കുന്നത് ബ്രാഹ്മണലക്ഷണമാണ്. യജ്ഞത്തില്‍ മാത്രമേ ഹിംസ അനുവദിച്ചിട്ടുള്ളൂ.

ഉത്തങ്കന്‍ പറഞ്ഞു:സര്‍പ്പം പെട്ടെന്ന് മനുഷ്യദേഹം കൈക്കൊണ്ടു. രുരു ഹിംസയെല്ലാം ഉപേക്ഷിച്ചു. തന്റെ പ്രിയയെ വിവാഹം ചെയ്തു ജീവിച്ചു. രുരു ഇങ്ങിനെയാണ്‌ തന്റെ പക തീര്‍ത്തത്. അങ്ങാണെങ്കില്‍ പിതൃഘാതകരായ സര്‍പ്പങ്ങളില്‍ വൈരമൊന്നുമില്ലാതെ കഴിയുന്നു. അങ്ങയുടെ അച്ഛന് ദുര്‍മരണമാണുണ്ടായത്. സ്നാനദാനാദികള്‍ ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ല, സല്‍ഗതി കിട്ടാതെ മരിച്ച അദ്ദേഹത്തെ ഉദ്ധരിക്കാന്‍ സര്‍പ്പങ്ങളെ സംഹരിക്കുകയേ വഴിയുള്ളൂ. അച്ഛനോടുള്ള ചതിക്ക് പകരം ചോദിക്കാത്ത മകന്‍ ചത്തതിനു തുല്യം!

സൂതന്‍ പറഞ്ഞു: ഉത്തങ്കന്റെ വാക്കുകള്‍ കേട്ട് തന്റെ ദുര്‍ബുദ്ധിയില്‍ ജനമേജയന്‍ കുറ്റബോധത്തോടെ കണ്ണീരൊഴുക്കി. 'അച്ഛന്‍ സര്‍പ്പദംശമേറ്റ് മരിച്ചു പരഗതിയില്ലാതെ നില്‍ക്കുമ്പോള്‍ ഞാനിവിടെ രാജാവായി ഞെളിഞ്ഞിരിക്കുന്നത് എത്ര നിന്ദ്യം. ഞാനിന്നുതന്നെ സര്‍പ്പങ്ങളെ എരിതീയില്‍ ഹോമിക്കും!' എന്ന് പറഞ്ഞ് രാജാവ് മന്ത്രിമാരോട് സര്‍പ്പഹോമത്തിനുള്ള യജ്ഞസംഭാരങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. ‘ഗംഗാ തീരത്ത് നൂറുകാല്‍ മണ്ഡപം തീര്‍ക്കണം. യജ്ഞമണ്ഡപം നന്നായി വിപുലമായിത്തന്നെ ഒരുക്കണം. യജ്ഞപശു തക്ഷകന്‍. ഹോതാവ് ഉത്തങ്കമുനി. എത്രയും പെട്ടെന്ന് മന്ത്രവിദഗ്ധരായ ബ്രാഹ്മണരെ വിളിച്ചു വരുത്തുക.’ യജ്ഞം സമാരംഭിച്ചു. ആ സമയത്ത് സര്‍പ്പസത്രത്താല്‍ പീഢിതനായ തക്ഷകന്‍ ദേവേന്ദ്രനെ സമീപിച്ചു തന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. ‘പേടിക്കണ്ട’ എന്ന് പറഞ്ഞ് ഇന്ദ്രന്‍ തക്ഷകന് അഭയം നല്‍കി.

ഇന്ദ്രന്‍ തക്ഷകന് അഭയം നല്കിയതറിഞ്ഞ മുനി ദേവേന്ദ്രനെയും ആവാഹിച്ചു വരുത്തി. തക്ഷകന്‍ അപ്പോള്‍ ജരല്‍ക്കാരുവിന്റെ മകനായ ആസ്തീകനെ സ്മരിച്ചു. ആസ്തീകന്‍ രാജാവിനെ വാഴ്ത്തി സ്തുതിച്ചു. പണ്ഡിതനായ ബ്രാഹ്മണനെ രാജാവ് യതാവിഥി ബഹുമാനിച്ചു. അപ്പോള്‍ ആസ്തികന്‍ രാജാവിനോട് പറഞ്ഞു: ‘രാജാവേ, ഈ യജ്ഞം അവസാനിപ്പിക്കുക’. ആസ്തികന്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ സത്യവാനായ രാജാവ് യജ്ഞം അവസാനിപ്പിച്ചു. അപ്പോള്‍ വൈശമ്പായനന്‍ രാജാവിന് മഹാഭാരതം കഥ മുഴുവനും പറഞ്ഞുകൊടുത്തു. കഥ മുഴുവന്‍ കേട്ടിട്ടും രാജാവിന്റെ മനസ്സടങ്ങിയില്ല. ‘മന:ശാന്തിക്ക് ഞാനെന്താണ് ചെയ്യേണ്ടത്?’ എന്നദ്ദേഹം വ്യാസനോടു ചോദിച്ചു. ‘ഉത്തരയുടെ പുത്രനായ എന്റെ അച്ഛന്‍ മരിച്ചത് ക്ഷത്രിയോചിതമായി ഒരു പോരിലല്ല. ആകാശത്ത് മാളികമുകളില്‍ വച്ച് ദുര്‍മരണമടഞ്ഞ അദ്ദേഹത്തിനു സല്‍ഗതി കിട്ടാനുള്ള ഉപായമെന്തെന്ന് എന്നെ ഉപദേശിച്ചാലും’

⚜️ഓം ശ്രീദേവ്യൈ നമഃ 🙏
കടപ്പാട് 🙏

ശിവാനന്ദലഹരി (ശ്ലോകം 67)

ശിവാനന്ദലഹരി - ശ്രീശങ്കരാചാര്യ വിരചിതം 


 
ശ്ലോകം 67

ബഹുവിധപരിതോഷബാഷ്പപൂര-
സ്ഫുടപുളകാങ്കിതചാരുഭോഗഭൂമിം |
ചിരപദഫലകാങ്ക്ഷിസേവ്യമാന‍ാം
പരമസദാശിവഭാവന‍ാം പ്രപദ്യേ ||


ബഹുവിധപരിതോഷബാഷ്പപൂരസ്ഫുടപുളകാങ്കിത ചാരുഭോഗഭൂമിം – പലവിധത്തിലുള്ള സന്തോഷബാഷ്പത്തിന്റെ പ്രവാഹം തെളിഞ്ഞു കാണുന്ന രോമാഞ്ചം ഇവയുടെ അനുഭോഗസ്ഥാനമായും; ചിരപദ ഫലക‍ാംക്ഷിസേവ്യമാന‍ാം – ശാശ്വതസ്ഥാനമായ മോക്ഷമാകുന്ന ഫലത്തെ ക‍ാംക്ഷിക്കുന്നവരാല്‍ പരിസേവിക്കപ്പെടുന്നതായുമിരിക്കുന്ന; പരമസദാശിവ ഭാവന‍ാം – എല്ലാറ്റിലുംവെച്ച് ഉല്‍കൃഷ്ടനായിരിക്കുന്ന സദാശിവന്റെ ധ്യാനത്തെ; പ്രപദ്യേ – ഞാന്‍ ആശ്രയിക്കുന്നു.
               ..

പലവിധത്തില്‍ പെരുകി ഒഴുകുന്ന സന്തോഷബാഷ്പത്തിന്റേയും അതിസ്പഷ്ടമായ രോമാഞ്ചരൂപത്തിലുള്ള ഭക്തിചിഹ്നത്തിന്റേയും രമണീയമായ ഉല്‍പത്തിസ്ഥാനമായും ശാശ്വതപദമായ മോക്ഷത്തെ ക‍ാംക്ഷിക്കുന്നവരാല്‍ സേവിക്കപ്പെട്ടതായുമിരിക്കുന്ന സര്‍വോല്‍കൃഷ്ടമായ സദാശിവഭാവനയെ ഞാന്‍ ശരണം പ്രാപിക്കുന്നു.

                   ഓം നമഃശിവായ! 



Vishnu sahasra Naamam

ശ്രീവിഷ്ണുസഹസ്രനാമ സ്തോത്ര വ്യാഖ്യാനം

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
          

ശ്ലോകം_46

"വിസ്താരഃ സ്ഥാവരഃ സ്ഥാണുഃ പ്രമാണം ബീജമവ്യയം ; 
അർത്ഥോ / നർത്ഥോ മഹാകോശോ മഹാഭോഗോ മഹാധനഃ"
           

വിസ്താരഃ = സമസ്തലോകങ്ങളാൽ വിസ്താരത്തെ പ്രാപിച്ചവൻ;   

സ്ഥാവര സ്ഥാണുഃ = സ്ഥിതികാരകനും മറ്റു പദാർത്ഥങ്ങളിൽ സ്ഥിതിസ്ഥാനവുമായവൻ;

പ്രമാണം = ബുദ്ധി, ജ്ഞാനം എന്നിവയാൽ രൂപമാർന്നവൻ;

ബീജമവ്യയം = മൂലകാരണത്തിൽ മാറ്റമില്ലാത്തവൻ: 

അർത്ഥഃ = എല്ലാവരാലും ആഗ്രഹിക്കപ്പെടുന്നവൻ;

അനർത്ഥഃ = പൂർണ്ണനായതിനാൽ മറ്റൊന്നും ധനമായി ഇല്ലാത്തവൻ,

മഹാകോശഃ = അന്നമയം, പ്രാണമയം, മനോമയം, ചിന്മയം, ആനന്ദമയം എന്നീ പഞ്ചകോശങ്ങളാൽ മഹത്തായവൻ;

മഹാഭോഗഃ = വലിയ സുഖാനുഭവൻ; 

മഹാധനഃ = ഭോഗ സാധനരൂപമായ മഹത്ധനമുള്ളവൻ.

 " സ്ഥിരശാലിയും പ്രപഞ്ചത്തിലെ മറ്റ് ഉപാദാനങ്ങളിൽ സ്ഥിരനുമായ വിഷ്ണു പുർണ്ണനാണ്.അതുകണ്ട് തന്നെ പ്രത്യേകമായി യാതൊരു ധനത്തിലും ആശയില്ലാത്തവനുമാണ്. സമസ്ത ലോകങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഭഗവാൻ ബുദ്ധി, ജ്ഞാനം, വിവേകം തുടങ്ങിയ അവസ്ഥകളിലും പഞ്ചപ്രാണനുകളിലും തേജോമയനായി നിലകൊള്ളുന്നു. അനുഭവസമ്പത്തുക്കൾ തന്നിൽത്തന്നെ സമ്പത്തായിരിക്കുന്നതു കൊണ്ട് അമിതമായോ അനർഹമായോ യാതൊന്നിനോടും ആർത്തിയില്ലാത്തവനുമാണ് ഭഗവാൻ വിഷ്ണു."

( ബുദ്ധിയും ജ്ഞാനവും വിവേകവുമാണ് വ്യക്തിയുടെ പ്രധാന സമ്പത്ത്. അതിലൂടെ തനിക്ക് അർഹതയുള്ളതിനോട് മാത്രമേ ആഗ്രഹം ഉണ്ടാകാവൂ. മറ്റുള്ളവരുടെ ഉയർച്ചയിലോ സമ്പത്തിലോ ആഗ്രഹം പ്രകടിപ്പിക്കരുത്. താത്ക്കാലിക സുഖങ്ങളിൽ വ്യാപൃതനാകരുത്. ഭൗതിക സുഖങ്ങൾ നൈമിഷികങ്ങളാണെന്ന ബോധം ഉണ്ടാകണം.)

ഓം നമോ ഭഗവതേ വാസുദേവായ! 

ഹരിഃ ഓം 

-കടപ്പാട്