പഞ്ചഭൂതാത്മകശിവസ്തുതി
അഞ്ചുണ്ടു പുണ്യദേശങ്ങളവിടത്തി–
ലഞ്ചാതെ വാഴുന്നു ദേവദേവൻ
പഞ്ചാസ്യവിക്രമൻ ,പഞ്ചാനൻ,ശിവൻ,
പഞ്ചഭൂതാത്മകനായങ്ങനെ
വാഴ്വുണ്ടുകാഞ്ചിൽ"ഏകാമ്രനാഥ"നാ യ്
"ഊഴിതൻ" രൂപം ധരിച്ചു കൊണ്ടും
"ജംബുകേശാഖ്യ"നായ് തൃശ്ശിനാപ്പള്ളിയിൽ
"അംഭസ്സിൻ "രൂപത്തിലായും പിന്നെ
അണ്ണാമലയിൽ"അരുണാചലേശ"നായ്
തിണ്ണമ"ത്തേജോമയനാ"യ് വാഴ്വൂ
കാലഹസ്തീങ്കലായ് "വായ്വാത്മക"നായി
"കാലഹസ്തീശ്വരൻ" വാഴുന്നതും
"വ്യോമാത്മക"നായ് "നടരാജ"നായുള്ള
കാമാന്തകൻ വാഴ്വതുണ്ടു ചിദംബരേ
ആവിധമുള്ളൊരുപുണ്യസ്ഥലങ്ങളി–
ലെവ്വിധവും പരമേശനെ
ഉൾപൂവിൽ ഭക്തിയോടും നമിച്ചെങ്കിലോ
പാപനിവൃത്തിവരുത്തുമീശൻ
ഏകാമ്രനാഥാ!മഹാജംബുകേശ്വരാ!
സാക്ഷാദരുണാചലേശ!ശംഭോ!
കാലാഹസ്തീശാ!നടരാജ!ശങ്കര!
കാലദോഷങ്ങളകറ്റിടേണേ!
പഞ്ചഭൂതാത്മകനായ് വിളങ്ങീടുന്ന
പഞ്ചബാണാന്തക!പാഹി പാഹി
ഓം നമഃ ശിവായ:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ