നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
ശ്ലോകം_46
"വിസ്താരഃ സ്ഥാവരഃ സ്ഥാണുഃ പ്രമാണം ബീജമവ്യയം ;
അർത്ഥോ / നർത്ഥോ മഹാകോശോ മഹാഭോഗോ മഹാധനഃ"
വിസ്താരഃ = സമസ്തലോകങ്ങളാൽ വിസ്താരത്തെ പ്രാപിച്ചവൻ;
സ്ഥാവര സ്ഥാണുഃ = സ്ഥിതികാരകനും മറ്റു പദാർത്ഥങ്ങളിൽ സ്ഥിതിസ്ഥാനവുമായവൻ;
പ്രമാണം = ബുദ്ധി, ജ്ഞാനം എന്നിവയാൽ രൂപമാർന്നവൻ;
ബീജമവ്യയം = മൂലകാരണത്തിൽ മാറ്റമില്ലാത്തവൻ:
അർത്ഥഃ = എല്ലാവരാലും ആഗ്രഹിക്കപ്പെടുന്നവൻ;
അനർത്ഥഃ = പൂർണ്ണനായതിനാൽ മറ്റൊന്നും ധനമായി ഇല്ലാത്തവൻ,
മഹാകോശഃ = അന്നമയം, പ്രാണമയം, മനോമയം, ചിന്മയം, ആനന്ദമയം എന്നീ പഞ്ചകോശങ്ങളാൽ മഹത്തായവൻ;
മഹാഭോഗഃ = വലിയ സുഖാനുഭവൻ;
മഹാധനഃ = ഭോഗ സാധനരൂപമായ മഹത്ധനമുള്ളവൻ.
" സ്ഥിരശാലിയും പ്രപഞ്ചത്തിലെ മറ്റ് ഉപാദാനങ്ങളിൽ സ്ഥിരനുമായ വിഷ്ണു പുർണ്ണനാണ്.അതുകണ്ട് തന്നെ പ്രത്യേകമായി യാതൊരു ധനത്തിലും ആശയില്ലാത്തവനുമാണ്. സമസ്ത ലോകങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഭഗവാൻ ബുദ്ധി, ജ്ഞാനം, വിവേകം തുടങ്ങിയ അവസ്ഥകളിലും പഞ്ചപ്രാണനുകളിലും തേജോമയനായി നിലകൊള്ളുന്നു. അനുഭവസമ്പത്തുക്കൾ തന്നിൽത്തന്നെ സമ്പത്തായിരിക്കുന്നതു കൊണ്ട് അമിതമായോ അനർഹമായോ യാതൊന്നിനോടും ആർത്തിയില്ലാത്തവനുമാണ് ഭഗവാൻ വിഷ്ണു."
( ബുദ്ധിയും ജ്ഞാനവും വിവേകവുമാണ് വ്യക്തിയുടെ പ്രധാന സമ്പത്ത്. അതിലൂടെ തനിക്ക് അർഹതയുള്ളതിനോട് മാത്രമേ ആഗ്രഹം ഉണ്ടാകാവൂ. മറ്റുള്ളവരുടെ ഉയർച്ചയിലോ സമ്പത്തിലോ ആഗ്രഹം പ്രകടിപ്പിക്കരുത്. താത്ക്കാലിക സുഖങ്ങളിൽ വ്യാപൃതനാകരുത്. ഭൗതിക സുഖങ്ങൾ നൈമിഷികങ്ങളാണെന്ന ബോധം ഉണ്ടാകണം.)
ഓം നമോ ഭഗവതേ വാസുദേവായ!
ഹരിഃ ഓം
-കടപ്പാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ