ശിവാനന്ദലഹരി - ശ്രീശങ്കരാചാര്യ വിരചിതം
ശ്ലോകം 67
ബഹുവിധപരിതോഷബാഷ്പപൂര-
സ്ഫുടപുളകാങ്കിതചാരുഭോഗഭൂമിം |
ചിരപദഫലകാങ്ക്ഷിസേവ്യമാനാം
പരമസദാശിവഭാവനാം പ്രപദ്യേ ||
ബഹുവിധപരിതോഷബാഷ്പപൂരസ്ഫുടപുളകാങ്കിത ചാരുഭോഗഭൂമിം – പലവിധത്തിലുള്ള സന്തോഷബാഷ്പത്തിന്റെ പ്രവാഹം തെളിഞ്ഞു കാണുന്ന രോമാഞ്ചം ഇവയുടെ അനുഭോഗസ്ഥാനമായും; ചിരപദ ഫലകാംക്ഷിസേവ്യമാനാം – ശാശ്വതസ്ഥാനമായ മോക്ഷമാകുന്ന ഫലത്തെ കാംക്ഷിക്കുന്നവരാല്‍ പരിസേവിക്കപ്പെടുന്നതായുമിരിക്കുന്ന; പരമസദാശിവ ഭാവനാം – എല്ലാറ്റിലുംവെച്ച് ഉല്‍കൃഷ്ടനായിരിക്കുന്ന സദാശിവന്റെ ധ്യാനത്തെ; പ്രപദ്യേ – ഞാന്‍ ആശ്രയിക്കുന്നു.
..
പലവിധത്തില്‍ പെരുകി ഒഴുകുന്ന സന്തോഷബാഷ്പത്തിന്റേയും അതിസ്പഷ്ടമായ രോമാഞ്ചരൂപത്തിലുള്ള ഭക്തിചിഹ്നത്തിന്റേയും രമണീയമായ ഉല്‍പത്തിസ്ഥാനമായും ശാശ്വതപദമായ മോക്ഷത്തെ കാംക്ഷിക്കുന്നവരാല്‍ സേവിക്കപ്പെട്ടതായുമിരിക്കുന്ന സര്‍വോല്‍കൃഷ്ടമായ സദാശിവഭാവനയെ ഞാന്‍ ശരണം പ്രാപിക്കുന്നു.
ഓം നമഃശിവായ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ