Keyman for Malayalam Typing

യന്ത്ര മണി (Temple bell)

 

Templebell-modern

തമിഴ് നാട്ടിലുള്ള മിക്ക അമ്പലങ്ങളിലും പൂജാ സമയത്ത് ചിത്രത്തിൽ കാണുന്നതുപോലുള്ള യന്ത്ര മണിയാണ് അടിക്കാറുള്ളത്. ഈ യന്ത്രത്തിൽ പഞ്ചവാദ്യങ്ങളിലെന്ന പോലെ  നാലഞ്ച് ശബ്ദങ്ങളും താളത്തിൽ അടിക്കപ്പെടും. പൂജക്ക് വൈദ്യുത ദീപം പോര, വിളക്ക് തന്നെ കൊളുത്തണം എന്ന പഴയ ഉദ്ബോധനം ഇപ്പോഴും തുടരുന്നൂണ്ടല്ലോ എന്ന് സമാശ്വസിക്കാം.

സിംഹഗർജ്ജനം


സംസ് കൃതത്തിൽ ഉള്ളതു പോലെ മലയാളത്തിലും പല ന്യായങ്ങൾ നമ്മൾ നിത്യവും ഉപയോഗിക്കാറുണ്ട്. അവയെല്ലാം ന്യായങ്ങൾ എന്ന ഒരു തരം തിരിവ് നടത്താറില്ലെന്നു മാത്രം. മുന്‍പിലുള്ള  പോസ്റ്റിലും ചില ന്യായങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്.



സിംഹ ഗര്‍ജ്ജനം അതിഭയങ്കരമാണ്. സര്‍വ്വ  ലോകരേയും ഞെട്ടിപ്പിക്കാന്‍ തക്കതാണ് സിഹത്തിന്റെ അലറൽ. മനുഷ്യരും ചിലപ്പോള്‍ ഈ നാദം അനുകരിക്കാൻ നിർബന്ധിതരാകാറുണ്ട്. കോപമോ പരാക്രമമോ പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളി ലായിരിക്കുമെന്നു മാത്രം. ‍ അദ്ധ്യാത്മരാമായണത്തില്‍ ഇതുപയോഗിച്ചിരിക്കുന്ന പ്രസക്ത ഭാഗമാണു താഴെ ഉദ്ദരിച്ചിട്ടുള്ളത്.


“മംഗലദേവതാവല്ലഭാജ്ഞാവശാ- 
ലംഗദന്‍ രാവണന്‍ തന്നോടൂ ചൊല്ലിനാന്‍: 
‘ഒന്നുകില്‍ സീതയെ കൊണ്ടുവന്നെന്നുടെ 
മുന്നിലാമ്മാറൂവച്ചീടുക വൈകാതെ. 
യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി- 
ലത്തല്‍ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും 
രാക്ഷസസേനയും ലങ്കാനഗരവും 
രാക്ഷസരാജനാം നിന്നോടു കൂടവേ 
സംഹരിച്ചീടുവാന്‍ ബാണമെയ്തെന്നുള്ള 
സിംഹനാദം കേട്ടതില്ലയൊ രാവണ! 
ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാന്‍ 
നാണം നിനക്കേതുമില്ലയോ മാനസേ?” 

രാമായണത്തിൽത്തന്നെ മറ്റൊരു സന്ദർഭത്തിൽ "സമ്മദാ സിംഹനാദം ചെയ്തു മാരുതി" എന്നുള്ളതും  ഈ  ന്യായം അടിസ്ഥനമാക്കിയിട്ടുള്ളതാണ്.






ക്ഷേത്രക്കവര്‍ച്ചകൾ തടയണം

കേരളത്തിൽ വന്‍ക്ഷേത്രക്കവര്‍ച്ചകൾ കൂടുന്നത് വിശ്വാസികള്‍ക്കു മാത്രമല്ല, സമൂഹത്തിനാകെ ആശങ്കയുണ്ടാക്കുന്നു. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തിലും ആലപ്പുഴ ജില്ലയിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും ഈയിടെ, ഒരേദിവസമാണ് കവര്‍ച്ചയുണ്ടായത്.

കല്ലൂപ്പാറ ക്ഷേത്രത്തിലെ അന്തേവാസി മോഷണത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. ചെറുതും വലുതുമായ മോഷണങ്ങൾ‍ മറ്റു ചില ക്ഷേത്രങ്ങളിലും അടുത്ത കാലത്തുണ്ടായി. ഇത്തരം കവര്‍ച്ചക്കാര്‍ എന്തിനും മടിക്കുകയില്ലെന്നാണ് കല്ലൂപ്പാറ സംഭവം വ്യക്തമാക്കുന്നത്. ക്ഷേത്രക്കവര്‍ച്ചകള്‍ കൂടുകയും അവയിൽ‍ പലതിനും തുമ്പുണ്ടാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെ ഗൗരവമായിത്തന്നെ കാണണം.

ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങളും മറ്റ് അമൂല്യ വസ്തുക്കളും കവരുന്ന സംഘങ്ങൾ‍ ആസൂത്രിതമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം വസ്തുക്കള്‍ ആഗോളതലത്തിൽ‍ വിപണനം നടത്തുന്ന ഗൂഢസംഘങ്ങളുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പുരാവസ്തുക്കള്‍ക്ക് പ്രിയം വര്‍ധിച്ചതോടെ ക്ഷേത്രങ്ങൾ‍ ഇത്തരക്കാരുടെ ശ്രദ്ധാകേന്ദ്രങ്ങളായി. കേരളത്തിലെ ക്ഷേത്രങ്ങളില്‍ മിക്കവയിലും അമൂല്യവസ്തുക്കളുണ്ട്. സ്വര്‍ണത്താഴികക്കുടങ്ങളും വിഗ്രഹങ്ങളും മറ്റും അവയിൽ‍ ഉള്‍പ്പെടുന്നു.

പല ക്ഷേത്രങ്ങളിലും കാവല്‍ക്കാരില്ല. ഇതും കവര്‍ച്ചക്കാരെ സംബന്ധിച്ചിടത്തോളം…

കൂടുതൽ വിവരങ്ങൾക്ക് മാതൃഭൂമി മുഖപ്രസംഗം ഇവിടെ ഞെക്കുക.

The Crowning Glory of Payyannur

This great temple is jewel in the crown of Payyannur, Kannur, Kerala. A vast compound wall is the first attraction. A beautiful and large temple pond in its pristine glory follows then. The pond has plenty of fish of a foot and more long in size willing to rub your feet if entered in the water hoping to get some puffed rice feed. Surrounding areas are clean and green with space to walk and enjoy the breeze emanating from the divine grace of Lord Murugan.

Within the compound wall are the administrative offices. Another compound wall called "Naalambalam" is adorned by the hanging lamps all around a specialty of this temple. It would be a visual treat when lighted fully for the devotees. Normally it will be on festival season. The entrance of the inner wall is another divine work og architecture. The Sri kovil ( Sanctum Sanctorum) is in circular shape. The traditional music from conch, maddalam , idakka etc and the shine of traditional lamps keep the devotees concentration on the Subramanya Swamy. The majestic idol glowing and radiating the divine grace will bless the devotees praying him. The idol is carved out of special black stone. Lord is not in the form of Balamurugan  but in the form of a Warrior after winning the demons.

Samaaraadhana pooja is a festival season here. This is during the Malayalam month Vrichikam 1st to 16th ( November second half ). It is believed that those who pray here during the araadhana period will be cured of all ills.Skandashashti also is an important event here. Crowd will be unbearable during festival days.

ഭഗവത്ഗീതയും തിരുക്കുരലും

തമിഴും സംസ്കൃതവും ചേർന്നാണല്ലോ മലയാളഭാഷ ഉരുവാകിയത്. പാലും പഞ്ചസാരയും പോലെ നന്നായി ചേർച്ചയുള്ള ഈ രണ്ട് ഭാഷകളിലുമുള്ള അമൂല്യ സമ്പത്താണ്  തിരുക്കുരൽ എന്ന തമിഴ് കാവ്യവും സംസ്കൃതത്തിലുള്ള ഭഗവത് ഗീതയും. ആമുഖം ആവ്ശ്യമില്ലാത്ത ഈ രണ്ട് മഹാകാവ്യങ്ങളിലെ ആശയങ്ങൾക്ക്  ഒട്ടേറെ സാമ്യങ്ങളുള്ളതായി  പല പണ്ഡിതന്മാരും നിരീക്ഷിച്ചിട്ടുണ്ട്. അതു പോലുള്ള ചില സമാന വരികൾ  ചൂണ്ടിക്കാണിക്കാനാണ് ഈ പോസ്റ്റിലൂടെ ശ്രമിക്കുന്നത്.

തിരുക്കുരലിൽ നിന്നും ഒരു ശ്ലോകം:

“ഒരുമൈയുൾ ആമൈപോൽ അയ്ന്ത് അടക്കൽ ആറ്റ്രീൻ

എഴുമൈയും ഏമാപ് ഉടൈത്ത്”

സമാനമായ ശ്ലോകം ഗീതയിൽ നിന്നും:

“യതാ സംഹരതേ ചായം കൂർമ്മോങ്കാനിവ സർവശഃ

ഇന്ദ്രിയാണിന്ദ്രിയാർഥേഭ്യസ്തസ്യപ്രജ്നാ പ്രതിഷ്ഠിതാ.”

മനുഷ്യനു ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ സാധിച്ചാൽ പല പ്രശ്നങ്ങളും ഒഴിവക്കാം എന്നു സാരം. ആമ തലയും കാലും ഉള്ളിലേക്ക് വലിക്കുന്ന്തു പോലെ മനുഷ്യൻ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കണം.

തിരുക്കുരലിൽ നിന്നും വേറൊരു ശ്ലോകം:

“അവാ എൻപ എല്ലാ ഉയിര്ക്കും ഞാൻന്റ്രും

തവാ അപ്പിറപ്പ് ഈനും വിത്ത്”

സമാനമായ ശ്ലോകം ഗീതയിൽ നിന്നും:

“പ്രജഹാതി യദാകാമാൻ സർവാൻ പാർഥ മനോഗതാൻ

ആത്മന്യേവാന്മനാതുഷ്ടഃ സ്തിതപ്രജ്നസ്തതോച്യതേ.”

മനസ്ഥിരതയുള്ള ഒരാളുടെ ലക്ഷണത്തെ എങ്ങിനെ അറിയാമെന്ന അർജുനന്റെ ചോദ്യത്തിനു ഉത്തരമായിട്ട് ഭഗവാൻ വിവരിക്കുന്ന ഒരു ശ്ലോകമാണിത്. ആഗ്രഹങ്ങളെ നിയന്ത്രിച്ച് ഉള്ളതുകൊണ്ട് സംത്രുപ്തിയടയുക എന്ന് സാരം.

മഹാലക്ഷ്മി അഷ്ടകം (Mahalakshmi Ashtakam)


ദേവേന്ദ്രൻ മഹാലക്ഷ്മിയെ സ്തുതിക്കുന്നുഃ

നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതെ
ശംഖ് ചക്ര ഗധാ ഹസ്തേ മഹാലക്ഷ്മി നമോസ്തുതേ.

നമസ്തെ ഗരുഡാരൂഢേ  കോലാസുരഭയങ്കരി
സർവപാപ ഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ.

സർവഗ്നെ സർവവരദേ സർവദുഷ്ട ഭയങ്കരി
സർവദുഃഖ ഹരേദേവി മഹാലക്ഷ്മി നമോസ്തുതേ.

സിദ്ധിബുദ്ധിപ്രതേദേവി ഭുക്തിമുക്തി പ്രദായിനി
മന്ത്രമൂർത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ.

ആദ്യന്തരഹിതെദേവി ആദിശക്തിമഹേശ്വരി
യോഗാജെ യോഗസംഭൂതെ മഹാലക്ഷ്മി നമോസ്തുതേ.

സ്ഥൂലസൂക്ഷ്മ മഹാ രുദ്രേ മഹാശക്തി മഹോദരെ
മഹാപാപേ ഹരേദേവി മഹാലക്ഷ്മി നമോസ്തുതേ.

പദ്മാസനസ്ഥിതേദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതർ മഹാലക്ഷ്മി നമോസ്തുതേ.

ശ്വേതാംബരധരേദേവി നാനാലങ്കാരഭൂഷിതേ
ജഗത്  സ്ഥിതേ  ജഗന്മാതർ മഹാലക്ഷ്മി നമോസ്തുതേ.

ഫലശ്രുതിഃ
മഹാലക്ഷ്മ്യാഷ്ടകം സ്തോത്രം
യാഃ പഠേദ് ഭക്തിമാൻ നര
സർവ സിദ്ധിമവപ്നോതി സർവതാ.
ഏകകാലം പഠേം നിത്യം മഹാപാപ  വിനാശനം
ദ്വികാലയാഃപഠേം നിത്യം ധനധാന്യസാമാൻ വിതഃ
ത്രികാലം യഃ പഠേം നിത്യം മഹാശത്രു വിനാശനം
മഹാലക്ഷ്മിർ ഭാവേൻ നിത്യം പ്രസന്ന വരദ ശുഭഃ
***

വസ്തു നികുതി പരിഷ്ക്കരണ അന്തിമ വിജ്ഞാപനം

അഴീക്കോട് ഗ്രാമ പഞ്ചായത്ത്  വസ്തു നികുതി പരിഷ്ക്കരണ അന്തിമ വിജ്ഞാപനം
സര്‍ക്കാര്‍ ഉത്തരവ് 20/11 തസ്വഭവ തീയ്യതി 14-01-2011,തിരുവനന്തപുരം  അനുസരിച്ച് അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ  വസ്തു നികുതി പുതുക്കുന്നതിന് 28-09-2011 ലെ 238/2011 നമ്പര്‍ പ്രകാരം  പഞ്ചായത്ത്  തിരുമാനിച്ചിരുന്നു. വികസനം, റോഡുകളുടെ സാമീപ്യം, പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ സാന്നിദ്ധ്യം എന്നിവ കണക്കിലെടുത്ത് പഞ്ചായത്തിനെ പ്രഥമ മേഖല, ദ്വിതീയ മേഖല, തൃതീയ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ച്  തറ വിസ്തീര്‍ണ്ണത്തിന്‍റെയും, കെട്ടിടത്തിന്‍റെ ഉപയോഗത്തിന്‍റെയും അടിസ്ഥാനത്തില്‍  കെട്ടിടങ്ങള്‍ക്ക് വസ്തു നികുതി  ചുമത്താന്‍ തീരുമാനിച്ചത് പ്രകാരം ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച് കേരള പഞ്ചായത്ത് രാജ് വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും ചട്ടം 4 (4) അനുസരിച്ച് 30-11-2011 തീയ്യതിയിലെ 303/11 നമ്പര്‍ തീരുമാന പ്രകാരം 1-4-2011 മുതല്‍ 5 വര്‍ഷത്തേക്ക് താഴെ പറയുന്ന രീതിയില്‍ വസ്തു നികുതി  നിരക്കുകള്‍ അന്തിമമായി നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നു. 

For more details click on this link http://azhikode.entegramam.gov.in/index.php

ഇതും ഒന്ന് കേൾക്കൂ…!

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വിഭജന ശക്തികള്‍ക്ക് കേരള ജനത കീഴടങ്ങരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അഭ്യര്‍ഥിക്കുന്നു. ദേശീയ മാധ്യമങ്ങളില്‍ ഇന്ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ തമിഴ് നാട് മുഖ്യമന്ത്രി  ജയലളിതയാണ് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.

അണക്കെട്ട് സുരക്ഷിതമാണ്. ജലനിരപ്പ് ഉയര്‍ത്തിയാലും അപകടം ഉണ്ടാവില്ല. നിക്ഷിപ്ത താത്പര്യക്കാരാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭീതി പരത്തുന്നതെന്നാണ് ജയലളിതയുടെ വാദം. ഇതിൽ വല്ല കഴമ്പുമുണ്ടോ?

കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് അണക്കെട്ട് സുരക്ഷിതമാക്കാന്‍ തമിഴ്‌നാട് നടപടി സ്വീകരിച്ചിരുന്നു. 1980 മുതല്‍ 1994 വരെ അണക്കെട്ട് ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് സ്വീകരിച്ച നടപടികള്‍ പ്രസ്താവനയില്‍ വിവരിച്ചിട്ടുമുണ്ട്. റിസോര്‍ട്ട് മാഫിയയെയും കയ്യേറ്റക്കാരെയും സഹായിക്കാനാണ് അണക്കെട്ട് തകരുമെന്ന പ്രചാരണം നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

കേരളവുമായി ഉണ്ടാക്കിയ 999 വർഷത്തെ പാട്ടക്കരാറിന്റെ വിശദാംശങ്ങളും ജയലളിത വിവരിച്ചിട്ടുണ്ട്.കൂടാതെ ലോകമെങ്ങുമുള്ള ചുണ്ണാമ്പ് അണക്കെട്ടുകളുടെ വിവരവും ചൂണ്ടിക്കാണിക്കുന്നു.

Technorati Tags:

പൂജാരി പ്രസാദിക്കില്ലത്രെ!

മനുഷ്യന്റെ സാമ്പത്തീക ഏറ്റക്കുറച്ചിൽ ദൈവഭക്തിയിൽ ആനുപാതീകമായ മാറ്റങ്ങൾ വരുത്തുന്നുവെന്നത് മനസ്സിലാക്കാൻ  വലിയ ജ്നാനമൊന്നും വേണമെന്നില്ല. ഇപ്പോഴുള്ള വിലക്കയറ്റത്തിൽ സാമാന്യ ജനങ്ങൾ നെട്ടം തിരിയുകയാണ്. അത്യാവശ്യത്തിന്  വേണ്ടി കുരുവിയെപ്പോലേയും ഉറുമ്പിനെപ്പോലേയുമൊക്കെ  വല്ലതും ബാക്കിയാക്കാൻ ആശ്രയിക്കുന്നത് സർക്കാർ ബേങ്കിലെ സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിലാണ്. വൈകിയാണെങ്കിലും കുറച്ചു ദിവസം മുൻപ് നമ്മുടെ റിസർവ് ബേങ്ക് ഇത്തരം നിക്ഷേപങ്ങൾക്കുള്ള  പലിശ നിശ്ചയിക്കുന്നതിലെ നിയന്ത്രണം എടുത്തുകളഞ്ഞിട്ടുണ്ട്. പക്ഷെ ദൈവം പ്രസാദിച്ചാൽ മാത്രം മതിയോ? പോര.  ഇനിയും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ പലിശ ഉയര്‍ത്തുന്ന ലക്ഷണമില്ല. പുതുതലമുറ സ്വകാര്യ ബാങ്കുകളാകട്ടെ ഉടനെ തന്നെ വർദ്ധിച്ച പലിശ നിരക്ക് കൊടുക്കാൻ തയ്യാറായി.അതിൽ ചിലത്  യെസ് ബാങ്ക്, ഇന്ദുസിന്ധ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവ കഴിഞ്ഞയാഴ്ച തന്നെ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. ആറ് ശതമാനം വരെയായാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. നിലവില്‍ നാല് ശതമാനമാണ് എസ്ബി നിക്ഷേപങ്ങള്‍ക്കുള്ള പലിശ.

പൊതുമേഖലാ ബാങ്കുകളൊന്നുപോലും ഇതുവരെ എസ്ബി പലിശ നിരക്ക് ഉയര്‍ത്തിയിട്ടില്ല. വായ്പാ പലിശ നിരക്കാകട്ടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പല തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. എസ്ബി നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്താൻ എന്തുകൊണ്ടാണ് മടിക്കുന്നത് ? രാജ്യത്തെ മൊത്തം എസ്ബി നിക്ഷേപത്തിന്റെ 72 ശതമാനത്തോളം പൊതുമേഖലാ ബാങ്കുകളിലാണ് . അതിനാല്‍, പൊതുമേഖലാ ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തി രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ബാങ്ക് ഇടപാടുകാര്‍ക്ക് പ്രയോജനം ലഭിക്കൂമാറാക്കണം

Technorati Tags:

കണ്ടക ശനി

ഇതിനു മുൻപുള്ള ഒരു പോസ്റ്റിൽ ശനീശ്വരനെക്കുറിച്ച് വർണ്ണിച്ചിട്ടൂണ്ട്. ഒരോ ഗ്രഹങ്ങളും ഓരോ ഗുണത്തെ പ്രധാനം ചെയ്യുന്നു. അതിൽ ശനിയാണ് ദുഖ കാരണങ്ങളായ രോഗം, മരണം എന്നിവക്ക്  ഹേതുവാകുന്നത് . അങ്ങിനെയാണെങ്കിൽ  ശനിയെ എന്തിന് ആരാധിക്കണമെന്നും, അതിനു കാരണം സകല ദൈവാനുഗ്രഹങ്ങൾക്കും  ശനീശ്വര-ദയാദാക്ഷിണ്ണ്യം ഉണ്ടായാലേ സാദ്ധ്യമാകൂ എന്നും അതിൽ പ്രതിപാതിച്ചിരുന്നു.

ജ്യോതിഷത്തിൽ ജാതക പ്രകാരം കണ്ടകശ്ശനി എന്നു പറയുന്നത്  ഏഴര വർഷമാണ്. ഇത് രണ്ടര വർഷം വീതം 12, 1, 2 എന്നീ രാശികളിലൂടെ കടന്നുപോകുന്ന സമയമാണ്. ഈ കാലഘട്ടമാണ് കണ്ടകസ്സനി കാടു കയറ്റും എന്നൊക്കെ പലരും പറയുന്നത്.

ശനിഗ്രഹ ദൃഷ്ടിയാൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് രാമായണത്തിലും സൂചിപ്പിച്ചിട്ടുണ്ട്. രാവണന്റെ കഷ്ടകാലം ആരംഭിച്ചത്  ശനിദൃഷ്ടിക്ക്  പാത്രമായതുകൊണ്ടാണ്. ശനി ദൃഷ്ടിപെട്ടു എന്നറിഞ്ഞ രാവണൻ ശനിയെ കരാഗൃഹത്തിലടച്ചു. ഹനുമാന്റെ ലങ്കാദർശ്ശന സമയത്ത് നിലവിളികേട്ട് ശനിയെ  മോചിപ്പിച്ചു. എങ്കിലും ശനി ദൃഷ്ടിയിൽ പെട്ടതിനാൽ ഹനുമാനും  കഷ്ടകാലം ആരംഭിച്ചതായി ശനി അറിയിച്ചപ്പോൾ തന്റെ അതീവ ബലത്താൽ ആഞ്ജനേയൻ ശനിയുടെ തല ചതക്കാ‍ൻ വലിയ പാറപൊക്കിയെടുത്തപ്പോൾ ഭയവിഹ്വലനായ ശനി മാപ്പപേക്ഷിച്ച് ഹനുമാനെ  അനുഗ്രഹിച്ചു. അപ്പോൾ കൊടുത്ത അനുഗ്രഹഫലമായി ശനി ഭഗവാന്റെ ശിക്ഷയിൽനിന്നും ആശ്വാസം ലഭിക്കാൻ  ആഞ്ചനേയ സ്വാമിയെ ശരണമടഞ്ഞാൽ മതി . ശനിയാഴ്ച ദിവസം അതിന് എറ്റവും  അനുയോജ്യമായ ദിവസമാണ്.

“പ്രപന്നാനുരാഗം പ്രഭാ കാഞ്ചനാഭം

ജഗത്ഗീത ശൌര്യം തുഷാരാദ്രി ധൈര്യം

തുണീകൃത്യഹേതിം രണോധ്യാദ്വിഭൂതിം

ഭജേ വായു പുത്രം പവിത്രത് പവിത്രം.”

“ഹനുമന്ത ഭുജംഗ പ്രയത് സ്തോത്ര”ത്തിൽ നിന്നുമുള്ളതാണീ പ്രാർഥന.  ബാക്കി ഭാഗം ഈ ബ്ലോഗിൽ വേറൊരിടത്ത് നേരത്തേ പോസ്റ്റ് ചെയ്തിട്ടുണ്ട്.