കേരളത്തിൽ വന്‍ക്ഷേത്രക്കവര്‍ച്ചകൾ കൂടുന്നത് വിശ്വാസികള്‍ക്കു മാത്രമല്ല, സമൂഹത്തിനാകെ ആശങ്കയുണ്ടാക്കുന്നു. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തിലും ആലപ്പുഴ ജില്ലയിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും ഈയിടെ, ഒരേദിവസമാണ് കവര്‍ച്ചയുണ്ടായത്.
കല്ലൂപ്പാറ ക്ഷേത്രത്തിലെ അന്തേവാസി മോഷണത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. ചെറുതും വലുതുമായ മോഷണങ്ങൾ മറ്റു ചില ക്ഷേത്രങ്ങളിലും അടുത്ത കാലത്തുണ്ടായി. ഇത്തരം കവര്‍ച്ചക്കാര്‍ എന്തിനും മടിക്കുകയില്ലെന്നാണ് കല്ലൂപ്പാറ സംഭവം വ്യക്തമാക്കുന്നത്. ക്ഷേത്രക്കവര്‍ച്ചകള്‍ കൂടുകയും അവയിൽ പലതിനും തുമ്പുണ്ടാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെ ഗൗരവമായിത്തന്നെ കാണണം.
ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങളും മറ്റ് അമൂല്യ വസ്തുക്കളും കവരുന്ന സംഘങ്ങൾ ആസൂത്രിതമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം വസ്തുക്കള്‍ ആഗോളതലത്തിൽ വിപണനം നടത്തുന്ന ഗൂഢസംഘങ്ങളുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പുരാവസ്തുക്കള്‍ക്ക് പ്രിയം വര്‍ധിച്ചതോടെ ക്ഷേത്രങ്ങൾ ഇത്തരക്കാരുടെ ശ്രദ്ധാകേന്ദ്രങ്ങളായി. കേരളത്തിലെ ക്ഷേത്രങ്ങളില്‍ മിക്കവയിലും അമൂല്യവസ്തുക്കളുണ്ട്. സ്വര്‍ണത്താഴികക്കുടങ്ങളും വിഗ്രഹങ്ങളും മറ്റും അവയിൽ ഉള്‍പ്പെടുന്നു.
പല ക്ഷേത്രങ്ങളിലും കാവല്‍ക്കാരില്ല. ഇതും കവര്‍ച്ചക്കാരെ സംബന്ധിച്ചിടത്തോളം…
കൂടുതൽ വിവരങ്ങൾക്ക് മാതൃഭൂമി മുഖപ്രസംഗം ഇവിടെ ഞെക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ