Keyman for Malayalam Typing

ഭഗവത്ഗീതയും തിരുക്കുരലും

തമിഴും സംസ്കൃതവും ചേർന്നാണല്ലോ മലയാളഭാഷ ഉരുവാകിയത്. പാലും പഞ്ചസാരയും പോലെ നന്നായി ചേർച്ചയുള്ള ഈ രണ്ട് ഭാഷകളിലുമുള്ള അമൂല്യ സമ്പത്താണ്  തിരുക്കുരൽ എന്ന തമിഴ് കാവ്യവും സംസ്കൃതത്തിലുള്ള ഭഗവത് ഗീതയും. ആമുഖം ആവ്ശ്യമില്ലാത്ത ഈ രണ്ട് മഹാകാവ്യങ്ങളിലെ ആശയങ്ങൾക്ക്  ഒട്ടേറെ സാമ്യങ്ങളുള്ളതായി  പല പണ്ഡിതന്മാരും നിരീക്ഷിച്ചിട്ടുണ്ട്. അതു പോലുള്ള ചില സമാന വരികൾ  ചൂണ്ടിക്കാണിക്കാനാണ് ഈ പോസ്റ്റിലൂടെ ശ്രമിക്കുന്നത്.

തിരുക്കുരലിൽ നിന്നും ഒരു ശ്ലോകം:

“ഒരുമൈയുൾ ആമൈപോൽ അയ്ന്ത് അടക്കൽ ആറ്റ്രീൻ

എഴുമൈയും ഏമാപ് ഉടൈത്ത്”

സമാനമായ ശ്ലോകം ഗീതയിൽ നിന്നും:

“യതാ സംഹരതേ ചായം കൂർമ്മോങ്കാനിവ സർവശഃ

ഇന്ദ്രിയാണിന്ദ്രിയാർഥേഭ്യസ്തസ്യപ്രജ്നാ പ്രതിഷ്ഠിതാ.”

മനുഷ്യനു ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ സാധിച്ചാൽ പല പ്രശ്നങ്ങളും ഒഴിവക്കാം എന്നു സാരം. ആമ തലയും കാലും ഉള്ളിലേക്ക് വലിക്കുന്ന്തു പോലെ മനുഷ്യൻ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കണം.

തിരുക്കുരലിൽ നിന്നും വേറൊരു ശ്ലോകം:

“അവാ എൻപ എല്ലാ ഉയിര്ക്കും ഞാൻന്റ്രും

തവാ അപ്പിറപ്പ് ഈനും വിത്ത്”

സമാനമായ ശ്ലോകം ഗീതയിൽ നിന്നും:

“പ്രജഹാതി യദാകാമാൻ സർവാൻ പാർഥ മനോഗതാൻ

ആത്മന്യേവാന്മനാതുഷ്ടഃ സ്തിതപ്രജ്നസ്തതോച്യതേ.”

മനസ്ഥിരതയുള്ള ഒരാളുടെ ലക്ഷണത്തെ എങ്ങിനെ അറിയാമെന്ന അർജുനന്റെ ചോദ്യത്തിനു ഉത്തരമായിട്ട് ഭഗവാൻ വിവരിക്കുന്ന ഒരു ശ്ലോകമാണിത്. ആഗ്രഹങ്ങളെ നിയന്ത്രിച്ച് ഉള്ളതുകൊണ്ട് സംത്രുപ്തിയടയുക എന്ന് സാരം.

അഭിപ്രായങ്ങളൊന്നുമില്ല: