Keyman for Malayalam Typing

akliyath എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
akliyath എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സംസ്കൃത വേദാന്ത പ്രതിഭ - അഴീക്കോട്


അമ്മേ ശരണം!

കാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത ആദ്യ പെൺ തന്ത്രിയാണ് ജ്യോത്സനപദ്മനാഭൻ

ബി.എ സംസ്കൃത വേദാന്ത പരീക്ഷയിൽ സർവകലാശാല റാങ്ക്!

സ്കൂൾ വിദ്യാർഥിനിയായിരിക്കെ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക മേഖലയിൽ ചരിത്രം കുറിച്ച ആദ്യത്തെ  പെൺ തന്ത്രിക്ക് സംസ്കൃത വേദാന്തത്തിൽ വാഴ്സിറ്റി റാങ്ക് .അഴീക്കോട്‌ അക്ലിയത്ത് ശിവക്ഷേത്രം തന്ത്രി കൂടിയായ തരണനല്ലൂർ പദ്മനാഭൻ അപ്പു നമ്പൂതിരിപ്പാടിന്റെയും കാട്ടൂർ അർച്ചനയുടെയും മകൾ ജ്യോത്സന പദ്മനാഭനാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ബി.എ സംസ്കൃത വേദാന്ത പരീക്ഷയിൽ ഈ വർഷത്തെ റാങ്ക് ലഭിച്ചത്.

സ്ത്രീകൾ കൈവയ്ക്കാത്ത താന്ത്രിക മേഖലയിലേക്ക് ചരിത്രത്തിലാദ്യമായി തരണനല്ലൂർ ഇല്ലത്തെ ഒരു പെൺകുട്ടി കടന്നു വന്നത് ചരിത്ര സംഭവമായിരുന്നു. തരണനല്ലൂർ കുടുംബത്തിന്റെ ഇരിങ്ങാലക്കുടയിലെ പൈങ്കി നി കാവിലാണ് ജ്യോത്സന ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കഠിന വ്രതനിഷ്ഠയിൽ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക ചരിത്രം തിരുത്തിയെഴുതിയത്. വല്യച്ഛനും പ്രശസ്ത താന്ത്രികാചാര്യനുമായ ഇരിഞ്ഞാലക്കുട തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽപദ്മനാഭൻ നമ്പൂതിരിപ്പാടായിരുന്നു പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്ര ആചാര്യഗുരുവായി ജ്യോത്സനയെ നയിച്ചത്.പ്ലസ് ടു പOന ശേഷം ബി.എ സംസ്കൃതം വേദാന്തം ഐഛിക വിഷയമായി സ്വീകരിച്ച് സർവകലാശാലയിൽ വേദാന്തത്തിൽ രണ്ടാം റാങ്കിന്റെ തിളക്കത്തിൽ ജ്യോത്സന പദ്മനാഭൻ ആധിപത്യം തുടരുകയാണ്. വേദാന്തത്തിൽ ഉപരി പ0നത്തിനൊപ്പം താന്ത്രിക മേഖലയിൽ കൂടുതൽ ഗവേഷണ പ0നം നടത്താനും ഇതിനകം ജ്യോത്സനപദ്മനാഭൻ ഒരുക്കം തുടങ്ങി. സർവകലാശാല പ0നത്തിനിടയിലും തരണനല്ലൂർ ആചാര്യ തന്ത്രിക്കൊപ്പം ശ്രീചക്ര പൂജയും ഗുരുതിയും ജ്യോത്സന ഇപ്പോൾ നടത്തി വരുന്നുണ്ട് 'തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര മടക്കം കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക ആചാര്യ സ്ഥാനം വഹിക്കുന്ന തരണനല്ലൂർ കുടുംബത്തെ പരശുരാമനാണ് മലയാളക്കരയിൽ കൊണ്ടുവന്നതെന്നാണ് ഐതിഹ്യം നല്ലൂർ നദി ത ര ണം ചെയ്തു വന്നതുകൊണ്ട് തരണനല്ലൂർ എന്ന ഇല്ലപ്പേരു ചാർത്തി കേരള ക്ഷേത്രങ്ങളിൽ താന്ത്രിക സ്ഥാനം നല്കി കുടിയിരുത്തിയത്രെ.  ത ര ണനല്ലൂർ ഇല്ലത്ത് വിവിധ ശാഖകളിലായി നിരവധി താന്ത്രിക ആചാര്യന്മാർ ഉണ്ടായാട്ടുണ്ടെങ്കിലും 

ഒരു ബ്രാഹ്മണ പെൺകുട്ടി ഇതാദ്യമായാണ് വിഗ്രഹ പ്രാണ പ്രതിഷ്ഠാ തന്ത്ര ശാസ്ത്രം പഠിച്ച് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തും തന്റെതായ സ്ഥാനം ജ്യോത്സന ഉറപ്പിക്കുകയാണ്.

അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രം ഭക്തജന കൂട്ടായ്മയടക്കം നിരവധി സംഘടനകളും ആധ്യാത്മ കൂട്ടായ്മകളും വേദാന്തറാങ്ക് നേടിയ തരണനല്ലൂർ ജ്യോത്സന പദ്മനാഭനെ അനുമോദിച്ചു.

***

(Curtesy:AN)


കിരാതമൂർത്തി - പ്രാര്ത്ഥന


പത്യർത്ഥിവ്രാതവക്ഷസ്ഥലരുധിരസുരാ-
പാനമത്തഃ പൃഷത്കം
ചാപേ സന്ധായ തിഷ്ഠൻ
ഹൃദയസരസിജേ
മാമകേ താപഹന്താ
പിഞ്ഛോത്തംസഃ ശരണ്യാ വിജയമദഹരോ
നീരദാഭഃ പ്രസന്നോ
ദേവ: പായാദപായാച്ഛബരവരവപുരസൌ
സർവ്വദസർദാ മാം

(വീരശ്രീയുടെ കേളീരംഗമായിട്ടുള്ളവനുംകൈകളിൽ വിളങ്ങുന്ന ചാപബാണങ്ങളോടുകൂടിയവനും മയിൽപ്പീലിയണിഞ്ഞവനും യുദ്ധം കഴിഞ്ഞ് നില്ക്കുന്നവനും യുദ്ധത്തിൽ വിജയം നേടുന്നതിൽ സമർത്ഥനും മഞ്ഞപ്പട്ടുടുത്തവനും ഭക്തന്മാർക്കഭീഷ്ടം കൊടുക്കുന്നവനും മേഘജാലംപോലെ കറുത്ത  മുഖരോമത്തോടുകൂടിയവനും,  പാർവ്വതീ - പരമേശ്വരന്മാരുടെ ഓമനമകന്റെ രൂപം പൂണ്ടവനുമായ പരാശക്തിയോട് ചേർന്ന പരബ്രഹ്മ സ്വരൂപനായ ശിവൻ നമ്മെ രക്ഷിയ്ക്കട്ടെ !)

108 ശിവ ക്ഷേത്രങ്ങൾ

ശിവരാത്രി ആശംസകൾ!

പരശുരാമനാൽ പ്രതിഷ്ടിക്കപ്പെട്ടതായി വിശ്വസിക്കുന്ന108 ശിവ ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട്. ഭക്തന്മാരുടെ പ്രതേക ശ്രദ്ധക്ക് പാത്രീഭൂതമായ ആ ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്ന് അറിയണ്ടെ!

1. വടക്കുംനാഥൻ ക്ഷേത്രം (ശ്രീമദ്.ദക്ഷിണ കൈലാസം)
തൃശൂർ സിറ്റി, തൃശൂർ

 2.ഉദയംപേരൂർ ഏകാദശി പെരും ത്രിക്കോവിൽ ക്ഷേത്രം (ശ്രീ പേരൂർ ), ഉദയംപേരൂർ, എറണാകുളം

3. രവിശ്വരപുരം ശിവക്ഷേത്രം (ഇരവേശ്വരം), കൊടുങ്ങല്ലൂർ, തൃശ്ശൂർ

4. ശുചീന്ദ്രം സ്ഥാണു മലയൻ ക്ഷേത്രം ( ശുചീന്ദ്രം), കന്യാകുമാരി

 5. ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം (ചൊവ്വര ), എറണാകുളം

 6. മഥുർ ശിവക്ഷേത്രം (മാത്തൂർ), പന്നിത്തടം, തൃശൂർ

7. ത്രിപ്പങ്ങോട് ശിവക്ഷേത്രം ത്രിപ്പങ്ങോട് മലപ്പുറം

8. മുണ്ടൂർ മഹാദേവ ക്ഷേത്രം (മുണ്ടൂർ),  തൃശ്ശൂർ

9.തിരുമാന്ധാംകുന്ന് ക്ഷേത്രം (തിരുമാന്ധാംകുന്ന്), മലപ്പുറം

10. ചൊവ്വല്ലൂർ ശിവക്ഷേത്രം (ചൊവ്വല്ലൂർ), ഗുരുവായൂർ, തൃശൂർ

11.തൃശൂർ പനഞ്ചേരി  മുടിക്കോട് ശിവക്ഷേത്രം (പനഞ്ചേരി)

12. അന്നമ്മ നട മഹാദേവ ക്ഷേത്രം (കൊരട്ടി), അന്നമ്മ നട, തൃശ്ശൂർ

13. മാന്നാർ തൃക്കൂർത്തി മഹാദേവ ക്ഷേത്രം (കൊരട്ടി), മാന്നാർ, ആലപ്പുഴ

13.പുരുണ്ടേക്കാട് ശ്രീ മഹാദേവ ക്ഷേത്രം  ഇടപ്പാൾ,മലപ്പുറം

14. അവാനൂർ ശ്രീകൃഷ്ണേശ്വര മഹാദേവ ക്ഷേത്രം അവാനൂർ, തൃശൂർ

15.കൊല്ലൂർ മൂകാംബിക ക്ഷേത്രം കൊല്ലൂർ, ഉഡുപ്പി, കർണാടക

16. തിരുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം (തിരുമംഗലം), ഏങ്ങണ്ടിയൂർ, തൃശ്ശൂർ

17. തൃക്കാരിയൂർ മഹാദേവ ക്ഷേത്രം (ത്യക്കാരിയൂർ) , എറണാകുളം

18.കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവ ക്ഷേത്രം ,കുടപ്പനക്കുന്ന്, തിരുവനന്തപുരം

19. വെള്ളൂർ പെരുന്തട്ട ശിവ ക്ഷേത്രം (ശ്രീവെള്ളൂർ), വെള്ളൂർ, കോട്ടയം

20. അഷ്ടമംഗലം ശിവ ക്ഷേത്രം (അഷ്ടമംഗലം), അഷ്ടമംഗലം, തൃശ്ശൂർ

21. ഐരാണിക്കുളം ശ്രീ മഹാദേവ ക്ഷേത്രം , മാള, തൃശൂർ

22. കൈനൂർ ശിവക്ഷേത്രം (കൈനൂർ), തൃശൂർ

23.ഗോകർണശ്വരം ക്ഷേത്രം (ഗോകർണം), ഗോകർണം, ഉത്തരകന്നഡ, കർണാടക

24. എറണാകുളം ശിവക്ഷേത്രം (എറണാകുളം), എറണാകുളം ടൗൺ, എറണാകുളം

25. പാഴൂർ പെരുംതൃക്കോവിൽ, പിറവം, എറണാകുളം

26.അടാട്ട് ശിവക്ഷേത്രം (അടാട്ട്), അടാട്ട് തൃശ്ശൂർ

27. പരിപ്പു മഹാദേവ ക്ഷേത്രം , അയമനം, കോട്ടയം

28. ശാസ്തമംഗലം മഹാദേവ ക്ഷേത്രം (ചാത്തമംഗലം), ശാസ്തമംഗലം, തിരുവനന്തപുരം

29 .പെരുമ്പരമ്പു മഹാദേവ ക്ഷേത്രം  ഇടപ്പാൾ, മലപ്പുറം

30. തൃക്കൂർ മഹാദേവ ക്ഷേത്രം (തൃക്കൂർ), തൃക്കൂർ, തൃക്കൂർ

31. പനയൂർ ശിവക്ഷേത്രം (പയ്യൂർ), തത്തമംഗലം, പാലക്കാട്

32. തിരുനെട്ടൂർ മഹാദേവ ക്ഷേത്രം (വൈറ്റില), നെറ്റൂർ, എറണാകുളം

33. വൈക്കം മഹാദേവ ക്ഷേത്രം (വൈക്കം), വൈക്കം, കോട്ടയം

34. കൊല്ലം രാമേശ്വര മഹാദേവ ക്ഷേത്രം  കൊല്ലം, രാമേശ്വരത്ത്

35. അമരവിള രാമേശ്വരം ശ്രീ മഹാദേവ ക്ഷേത്രം (രാമേശ്വരം), അമരവിള, തിരുവനന്തപുരം

36.ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം (ഏറ്റുമാനൂർ), ഏറ്റുമാനൂർ, കോട്ടയം

37. കാഞ്ചിലശ്ശേരി മഹാ ശിവക്ഷേത്രം (എടക്കാളം), കൊയിലാണ്ടി, കോഴിക്കോട്

38. ചെമ്മണത്തട്ട മഹാദേവ ക്ഷേത്രം (ചെമ്മനാട്), ചെമ്മൻ തിട്ട, തൃശ്ശൂർ

39.ആലുവ മഹാദേവ ക്ഷേത്രം (ആലുവ), ആലുവ, എറണാകുളം

40. തിരുമിറ്റംകോട് ക്ഷേത്രം തിരുമിറ്റംകോട്, പാലക്കാട്

41. വേളോർവട്ടം മഹാദേവ ക്ഷേത്രം (ചേർത്തല), ആലപ്പുഴയിലെ വേലോർവട്ടം

42. മുട്ടിച്ചൂർ കല്ലടപ്പുഴ ശ്രീ മഹാശിവക്ഷേത്രം (കല്ലടപ്പുഴ), അന്തിക്കാട്, തൃശ്ശൂർ

43. തൃക്കണ്ണത്തു മഹാദേവ ക്ഷേത്രം തൃശ്ശൂർ, കാഞ്ഞണി

44. ചെറുവത്തൂർ മഹാദേവ ക്ഷേത്രം (ചെറുവത്തൂർ), കുന്നംകുളം, തൃശ്ശൂർ

45.പൂങ്കുന്നം ശിവക്ഷേത്രം , പൂങ്കുന്നം തൃശ്ശൂർ

46. ​​നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രം (തൃക്കപലേശ്വരം), നിരണം, പത്തനംതിട്ട

47. കാടച്ചിറ ശ്രീ തൃക്കപാലം ശിവ ക്ഷേത്രം (തൃക്കപാലേശ്വരം), കടച്ചിറ, പെരളശ്ശേരി, കണ്ണൂർ

48. നാദാപുരം ഇരിങ്ങന്നൂർ ശിവക്ഷേത്രം (തൃക്കപാലേശ്വരം), നാദാപുരം, കോഴിക്കോട്

49.അവിട്ടത്തൂർ മഹാദേവ ക്ഷേത്രം (അവീട്ടത്തൂർ), തൃശ്ശൂർ

50. പരുമല വല്യ പനയന്നർക്കാവ് ദേവി ക്ഷേത്രം (പരുമല), മാന്നാർ, ആലപ്പുഴ.           51. ആനന്ദവല്ലീശ്വരം മഹാദേവർ ക്ഷേത്രം കൊല്ലം

52. കാട്ടാക്കാമ്പൽ ക്ഷേത്രം , കാട്ടാക്കാമ്പൽ, തൃശ്ശൂർ

53. കൊണ്ടാഴി ത്രിത്തലം തളി ശിവ ക്ഷേത്രം , കൊണ്ടഴി, തൃശ്ശൂർ

54. പെരകം മഹാദേവ ക്ഷേത്രം ചാവക്കാട്, തൃശ്ശൂർ

55. ചക്കംകുളങ്ങര ശിവ ക്ഷേത്രം  തൃപ്പൂണിത്തുറ, എറണാകുളം

56. വീരാണിമംഗലം മഹാദേവ ക്ഷേത്രം വടക്കാഞ്ചേരി, തൃശ്ശൂർ

57.ചേരാനല്ലൂർ മഹാദേവ ക്ഷേത്രം (ചേരാനല്ലൂർ), കാലടി, എറണാകുളം

58.മണിയൂർ മഹാദേവ ക്ഷേത്രം (മണിയൂർ),കാസർകോഡ്

59. കോഴിക്കോട് തളി ക്ഷേത്രം (തളി), കോഴിക്കോട്, കോഴിക്കോട്

60. കടുത്തുരുത്തി മഹാദേവ ക്ഷേത്രം (തളി) കടുത്തുരുത്തി, കോട്ടയം

61. തൃശ്ശൂർ കൊടുങ്ങല്ലൂർ, കീഴിലി മഹാദേവ ക്ഷേത്രം (തളി)

62. തളിക്കോട്ട മഹാദേവ ക്ഷേത്രം (തളി), കോട്ടയം

63. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ), കൊടുങ്ങല്ലൂർ, തൃശൂർ

64. ശ്രീകണ്േഠശ്വരം മഹാദേവ ക്ഷേത്രം (വഞ്ചിയൂർ), ശ്രീകണ്ഠേശ്വരം, തിരുവനന്തപുരം

65.തിരുവഞ്ചിക്കുളം ക്ഷേത്രം  തിരുവഞ്ചിക്കുളം, തൃശൂർ

66. പടനായർകുളങ്ങര മഹാദേവ ക്ഷേത്രം കരുനാഗപ്പള്ളി, കൊല്ലം

67. തൃച്ചാറ്റുക്കുളം മഹാദേവ ക്ഷേത്രം പാണാവള്ളി, ആലപ്പുഴ

68. പോക്കുണ്ണിയപ്പൻ ശിവക്ഷേത്രം (ആലത്തൂർ), , പാലക്കാട്

69. കൊട്ടിയൂർ ശിവക്ഷേത്രം (കൊട്ടിയൂർ), കൊട്ടിയൂർ, കണ്ണൂർ

70. തൃപ്പാളൂർ മഹാദേവ ക്ഷേത്രം  ആലത്തൂർ, പാലക്കാട്

71. തൃശൂരിലെ ഗുരുവായൂർ പെരുമ്തട്ട മഹാദേവ ക്ഷേത്രം

72. തൃത്താല മഹാദേവ ക്ഷേത്രം  തൃത്താല, പാലക്കാട്

73.തിരുവല്ല മഹാദേവ ക്ഷേത്രം (തിരുവല്ല), തിരുവല്ല, പത്തനംതിട്ട

74. വാഴപ്പള്ളി മഹാ ശിവക്ഷേത്രം (വാഴപ്പള്ളി), ചങ്ങനാശേരി, കോട്ടയം

75. ചങ്ങൻങ്കുളങ്ങര മഹാദേവ ക്ഷേത്രം (പുതുപ്പള്ളി), കൊല്ലം

76. ആങ്കുമൂർത്തി മംഗളം ക്ഷേത്രം (മംഗലം), ആലത്തൂർ, പാലക്കാട്

77. തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രം (തിരുനക്കര), തിരുനക്കര, കോട്ടയം

78. കൊടമ്പു മഹാദേവ ക്ഷേത്രം ചിറ്റൂർ, പാലക്കാട്

79.അഷ്ടമിച്ചിറ മഹാദേവ ക്ഷേത്രം അഷ്ടമിച്ചിറ, തൃശ്ശൂർ

80. പട്ടണക്കാട് മഹാദേവ ക്ഷേത്രം  പട്ടണക്കാട്, ആലപ്പുഴ

81. ഉളിയന്നൂർ മഹാദേവ ക്ഷേത്രം  ഉളിയന്നൂർ, എറണാകുളം

82. കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രം , കിള്ളിക്കുറിശ്ശിമംഗലം, പാലക്കാട് ഡിസ്ട്രിസെറ്റ്

83. പുത്തൂർ മഹാദേവ ക്ഷേത്രം (പുത്തൂർ), കരിവെള്ളൂർ, കണ്ണൂർ

84. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം , ചെങ്ങന്നൂർ, ആലപ്പുഴ

85. സോമേശ്വര മഹാദേവ ക്ഷേത്രം (സോമേശ്വര), പമ്പാടി, തൃശൂർ

86. വെങ്ങണ്ണെല്ലൂർ തിരുവമ്പിപ്പൻ ക്ഷേത്രം (വെങ്ങാനല്ലൂർ), ചേലക്കര, തൃശൂർ

87.കൊട്ടാരക്കര മഹാദേവ ക്ഷേത്രം (കൊട്ടാരക്കര), കൊട്ടാരക്കര, കൊല്ലം

88. കാന്തിയാർ ശ്രീ മഹാദേവ ക്ഷേത്രം മാവേലിക്കര, ആലപ്പുഴ

89. പാലായൂർ മഹാദേവ ക്ഷേത്രം , പാലയൂർ, കൊടുങ്ങല്ലൂർ, തൃശ്ശൂർ

90. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം തളിപ്പറമ്പ്, കണ്ണൂർ

91. നെടുമ്പൂർ കുലശേഖരനല്ലൂർ ക്ഷേത്രം (നെടുമ്പൂർ), ചെറുതുരുത്തി, തൃശ്ശൂർ

92. ശ്രീ മണ്ണൂർ ശിവക്ഷേത്രം (മണ്ണൂർ), കൊയിലാണ്ടി, കോഴിക്കോട്

93. ത്രിശിലേരി ശിവക്ഷേത്രം  തിരുനെല്ലി, വയനാട്

94. തൃശ്ശൂർ കൊടുങ്ങല്ലൂർ, ശ്രീരംപുരം മഹാദേവ ക്ഷേത്രം (ശ്രീരംപുരം)

95. കരിവെള്ളൂർ മഹാദേവ ക്ഷേത്രം (കോട്ടൂർ), കരിവെള്ളൂർ, കണ്ണൂർ

96. മമ്മിയൂർ മഹാദേവ ക്ഷേത്രം (മമ്മിയൂർ), ഗുരുവായൂർ, തൃശ്ശൂർ

97. പരപ്പന്തള്ളി ശ്രീ മഹാദേവ ക്ഷേത്രം മുല്ലശ്ശേരി, തൃശൂർ

98. തിരുനാവായ നാവാമുകുന്ദ ക്ഷേത്രം (തിരുനാവായ), തവനൂർ, മലപ്പുറം

99. കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രം (കരിക്കോട്), തൊടുപുഴ, ഇടുക്കി

100. നാൽപ്പതെണ്ണീശ്വരം മഹാദേവ ക്ഷേത്രം (ചേർത്തല), പാണാവള്ളി, ആലപ്പുഴ

101. കോട്ടപ്പുറം ശിവ ക്ഷേത്രം  കോട്ടപ്പുറം, തൃശൂർ

102. മുത്തുവറ മഹാദേവ ക്ഷേത്രം , തൃശൂർ

103. തൃശൂരിലെ വേലപ്പായ,  മഹാദേവ ക്ഷേത്രം (വേളപ്പയ്യ)

104. ചേന്ദമംഗലം കുന്നത്തടി ക്ഷേത്രം ചേന്ദമംഗലം, എറണാകുളം

105. തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം (തൃക്കണ്ടിയൂർ), തിരൂർ, മലപ്പുറം

106. പെരുവനം മഹാദേവ ക്ഷേത്രം (പെരുവനം), ചേർപ്പ്, തൃശൂർ

107. തിരുവല്ലൂർ മഹാദേവ ക്ഷേത്രം (തിരുവാലൂർ), ആലങ്കോട്, എറണാകുളം

108. ചിറക്കൽ മഹാദേവ ക്ഷേത്രം (ചിറക്കൽ    )   അങ്കമാലി എറണാകുളം

Source: internet, FB

രുദ്രാഷ്ടകം


Prayers are the only means of peace at times in life. Let it be any faith. Here is one such prayer in 8 verses in praise of Lord Siva.

നമാമീശമീശാന നിർവ്വാണരൂപം 
വിപും വ്യാപകം ബ്രഹ്മവേദ സ്വരൂപം
നിജം നിർഗ്ഗുണം നിർവ്വികൽപം നിരീഹം 
ചിദാകാശമാകാശ വാസം ഭജേ-ഹം

നിരാകാരമോംകാരമൂലം ത്വരീയം
ഗിരാജ്നാന ഗോതീതമീശം നിരീശം
കരാളം മഹാകാലകാലം കൃപാലം
ഗുണാകാര സംസാരപാരം നതോ ഹം

തുഷാരാദ്രി സംകാശ ഗൗരം ഗംഭീരം
മനോ ഭൂത കോടി പ്രഭാ ശ്രീ ശരീരം
സ്ഫുരൻ മൗലികല്ലോലിനീ ചാരു ഗംഗാ
ലസത്ഫല ബാലേന്ദു കണ്ഠേ ഭുജംഗാ

ചലത് കുണ്ഡലം ഭൂ സുനേത്രം വിശാലം
പ്രസന്നാനനം നീലകണ്ഠ ദയാലും
മുഗാധീശ ചർമ്മാമ്പിരം മുണ്ഡമാലം
പ്രിയം ശങ്കരം സർവ്വനാദം ഭജാമി

പ്രജണ്ടം പ്രകൃഷ്ടം പ്രഗൽഭം പരേശം
അഖണ്ഡം അജം ഭാനു കോടി പ്രകാശം
ത്രയഃശൂല നിർമ്മൂലനം ശൂലപാണി
ഭജേ-ഹം ഭവാനിപതീം ഭാവ ഗമ്യം

കലാതീത കല്യാണ കൽപാന്തകാരി
സദാ സജ്ജനാനന്ദ ദാതാ പുരാരി
ചിദാനന്ദ സന്ദോഹ മോഹാപഹാരി
പ്രസീത പ്രസീത പ്രഭോ മന്മഥാരി

നയാവദ് ഉമാനാഥ പാദാരവിന്ദം
ഭജന്തീഹ ലോകേ പരെവാ നാരാണാം
നതാവത്സുഖം ശാന്തി സന്താപ നാശം
പ്രസീദ പ്രഭോ സർവ്വ ഭൂതാദി വാസം

നജാനാമി യോഗം ജപം നൈവ പൂജാം
നതോഹം സദാ സർവ്വദാ ശംഭു തുഭ്യം
ജരാജന്മ ദുഖൗ ഘതാതപ്യമാനം
പ്രഭോ പാഹി ആപന്നമാമീശ ശംഭോ

രുദ്രാഷ്ടകമിദം പ്രോക്തം വിപ്രേണ ഹരാതോഷയേ
യേ പഠതി നരാ ഭക്ത്യാ തേഷാം ശംഭു പ്രസീദതീ.

Note: This prayer can be heard in YouTube. Many renderings can be seen, some with Enlish lyrics and meaning and some in Devanagari script. Transliteration might throw some spelling errors. Those who are well versed in Sanskrit and Malayalam can give a feedback to akliyath@gmail.com for improving.