Keyman for Malayalam Typing

Rahu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Rahu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

Navagraha sthOthram in Tamil

நவக்கிரக ஸ்தோத்திரம்

1. சூரிய பகவான்

சீலமாய் வாழ சீரருள் புரியும்
ஞாலம் புகழும் ஞாயிறே போற்றி
சூரியா போற்றி சுந்திராபோற்றி
வீரியா போற்றி வினைகள் களைவாய்

2. சந்திர பகவான்

எங்கள் குறைகளெல்லாம் தீர்க்கும்
தீங்களே போற்றி திருவருள் தருவாய்
சந்திரா போற்றி சற்குரு போற்றி 
சங்கடந் தீர்ப்பய் சதுரா போற்றி

3. செவ்வாய் பகவான்

சிறப்புறு மனியே செவ்வாய்த் தேவே
குறைவிலா தருள்ப்பாய் குணமுடன் வாழ
மங்களச் செவ்வாய் மலரடி போற்றி 
அங்காரகாரகனே அவதிகள் நீக்கு

4. புத பகவான்

இதமுற வாழ இன்னல்கள் நீக்கு
புத பகவானே பொன்னடி போற்றி
பதத் தந்தருள்வாய் பண்ணொளியானே
உதவியெ யருளும் உத்தமா போற்றி

5. குரு பகவான்

குணமிகு வியாழக் குரு பகவானே
மணமுள வாழ்வு மகிழ்வுடனருள்வாய்
பிரகஸ்பதி வியாழ பரகுரு நேசா
க்ரகதோஷமின்றி கடாக்ஷ்த் தருள்வாய்

6. சுக்கிர பகவான்

சுக்கிர மூர்த்தி சுபமிக யீவாய்
வக்கிரமின்றி வரமிகத் தருவாய்
வெள்ளிச் சுக்கிர வித்தக வேந்தே
அள்ளிக் கொடுப்பாய் அடியார்க்கருளே

7. சனி பகவான்

நங்கடம் தீர்க்கும் சனி பகவானே 
ம்ங்களம் பொங்க மனம் வைத்தருள்வாய்
சச்சரவின்றி சாகா நெறியில்
இச்செகம் வாழ இன்னருள் தா! தா!

8. ராகு பகவான்

அரவெனும் ராகு அய்யனே போற்றி
கரவா தருள்வாய் கஷ்டங்கள் நீக்கி
ஆகவருள்புரி அனைத்திலும் வெற்றி
ராகு கன்னியே ரம்யா போற்றி

9. கேது பகவான்

மெது தேவே கீர்த்தித் திருவே
பாதம் போற்றி பாவம் தீர்ப்பாய்
வாதம், வம்ப், வழக்குகளின்றி
மெது தேவே கேண்மையாய் ரக்ஷி

******



ശനീശ്വരൻ

നവഗ്രഹങ്ങൾക്ക് ഹിന്ദുക്കൾ വളരെ പ്രാധാന്യം കല്പിക്കുന്നു. പല അമ്പലങ്ങളിലും നവഗ്രഹങ്ങൾക്ക്  ഉപക്ഷേത്രങ്ങളും വഴിപാടുകളും ഉണ്ട്. ആഴ്ച നാമങ്ങളിലാണ്  എഴ്  ഗ്രഹങ്ങൾ അറിയപ്പെടുന്നത്. സൂര്യൻ,ചന്ദ്രൻ, ചൊവ്വ(മംഗല), ബുധൻ, ഗുരു(വ്യാഴം), ശുക്രൻ(വെള്ളി),ശനി എന്നിവ ആഴ്ച നാമങ്ങളിലുള്ള ഏഴ് ഗ്രഹങ്ങൾ കൂടാതെ രാഹു കേതു എന്നീ രണ്ടും ചേർന്നതാണ്  നവഗ്രഹങ്ങൾ. ഇതിൽ ഏഴാം സ്ഥാനത്തുള്ള  ശനീശ്വരനെയാണ് എറ്റവും ഭയപ്പെടുന്നതും അരാധിക്കപ്പെടുന്നതും. എന്തുകൊണ്ടാണ് ഇത് എന്നത് പുരാണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല.
യോഗശാസ്ത്രപ്രകാരം നവഗ്രഹങ്ങൾ ഒമ്പതും നമ്മുടെ ശരീരത്തിലെ പല ചക്രങ്ങളിൽ സ്ഥിതി ചെയ്യുന്നു. സൂര്യൻ മൂലധാരയിലും,ചന്ദ്രൻ സ്വാദിസ്ഥാനത്തും ചൊവ്വ മണിപുരത്തും, ബുധൻ അനഹതയിലും ഗുരു വിശുദ്ധത്തിലും, ശുക്രൻ ബ്രൂമദ്ധ്യത്തിലും ആണ് .എന്നാൽ ശനിയാകട്ടെ മനുഷ്യ ശരീരത്തിൽ എറ്റവും ഉയര ഭാഗത്തുള്ള സഹസ്രര- ചക്രത്തിലുമാണ് കുടികൊള്ളുന്നത്. രാഹുവും കേതുവും ജീവനാഡികളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. ഇതെല്ലാം ഒരു അന്ധവിശ്വാസമല്ലേ, എന്ന തെറ്റിധാരണ ഉണ്ടാകാം. അല്ലെന്നുള്ളതിനു തക്ക തെളിവാണ്  യോഗാസനം. യോഗാസനം പരിശീലിക്കുന്ന ഒരാൾ  വസ്തവത്തിൽ  ചെയ്യുന്നത് ഈ ഗ്രഹങ്ങളെ നമസ്കരിക്കുകയാണ്. സൂര്യനമസ്കാരം അതിനൊരു ഉദാഹരണമാണ്.
ഒരോ ഗ്രഹങ്ങളും ഓരോ ഗുണത്തെ പ്രധാനം ചെയ്യുന്നു. അതിൽ ശനിയാണ് ദുഖ കാരണങ്ങളായ രോഗം, മരണം എന്നിവക്ക്  ഹേതുവാകുന്നത് . അങ്ങിനെയാണെങ്കിൽ ശനിയെ എന്തിന് ആരാധിക്കണം ? എന്ന് നിങ്ങൾ ചോദിച്ചേക്കാം. ശരിയാണ്. അതിനു കാരണം ആത്മീയത കൈവരിക്കണമെങ്കിൽ ശനീശ്വരൻ അനുഗ്രഹിക്കണം. അതുപോലെ സകല ദൈവാനുഗ്രഹങ്ങൾക്കും  ശനീശ്വര-ദയാദാക്ഷിണ്ണ്യം ഉണ്ടായാലേ സാദ്ധ്യമാകൂ.
സന്തോഷത്തിൽ ദൈവത്തെ മറക്കുന്നു.സന്താപത്തിൽ ദൈവപാദങ്ങളിൽ ശരണം പ്രാപിക്കുന്നു. ഇതാണ് നമ്മുടെ അവസ്ഥ. ദുഖം നമ്മുടെ കണ്ണ് തുറപ്പിക്കുന്നു. ജീവിതം ഒരു മായയാണെന്ന പരമാർഥം നമുക്ക് മനസിലാകുന്നത് കഷ്ടങ്ങളും നഷ്ടങ്ങളുമാണ്. ഇത് സംഭവിക്കുന്നത് ശനീശ്വരനിലൂടെയാണ്. ശിരസ്സിലുള്ള സഹസ്രര-ചക്രത്തിലിരുന്നു കൊണ്ട് മനസ്സിനെ ദൈവത്തോട് അടുപ്പിക്കുന്നത് ശനി ഭഗവനാണ്. അങ്ങിനെയുള്ള ഭഗവാനെ പ്രാർഥിക്കുന്നത് എല്ലാം കൊണ്ടും എല്ലാവർക്കും നല്ലതാണ്.
ശനിഗ്രഹ സ്വാധീനം കൂടുതലുള്ള മനുഷ്യരാണ് സന്യാസിമാരാകുന്നത്. ആരോഗ്യത്തിനും ഐശ്വര്യത്തിനും പ്രാർഥിക്കുന്ന ഒരു സന്യാസി തന്റെ ആത്മീയ സുഖം സഫലീകൃതമാകാനും ശനീശ്വരനെത്തന്നേയാണ്  ശരണം തേടുന്നത്.വളരെ സാവദാനത്തിലും സ്ഥിരതയോടെയും കൂടി നീങ്ങുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ട് ശനിയാഴ്ചക്ക് സ്ഥിരവാരമെന്നും ഒരു പേരുണ്ട് . ശനിയാഴ്ച ആരംഭിക്കുന്ന ഏത് സരംഭവും അതു കൊണ്ട്  വിജയിക്കുമെന്നതിൽ സംശയമില്ല.
“നീലാഞ്ചന സമഭാസം രവിപുത്രം യമരാജം ചയ,
മാർത്താണ്ഡ ശംഭുതം തം നമാമി ശായിശ്ചരം”

സൂര്യന്റെ മകനാണ് ശനി. യമന്റെ സഹോദരനും. അതുകൊണ്ട് യമധർമ്മം ശനിയും പങ്കിടുന്നു. വളരെ ഉദ്ദേശശുദ്ധിയും നിഷ്പക്ഷതയും പാലിച്ചുകൊണ്ടാണ് ശനി ഭഗവാൻ ശിക്ഷയും ഭിക്ഷയും നൽകുന്നത്.
ശനി ഭഗവാന്റെ ശിക്ഷയിൽനിന്നും ആശ്വാസം ലഭിക്കണമെങ്കിൽ ഒരു പോംവഴിയേ ഉള്ളൂ. ആഞ്ചനേയ സ്വാമിയെ ശരണമടയുക. ശനിയാഴ്ച ദിവസം അതിന് എറ്റവും അനുയോജ്യമായ ദിവസമാണ്. അതിനുള്ള ഐതിഹ്യം പിന്നീട് ഒരു പോസ്റ്റിൽ ആവാം.
Technorati Tags: