Keyman for Malayalam Typing
Hey Ram!!
സുഭാഷിതം 24
സുഭാഷിതം 26
സുപ്രഭാതം
സുബ്രഹ്മണ്യായ നമഃ
ചിദംബരാഷ്ടകം
സർവ്വ ഭവന്തു സുഖിനഃ
സംസ്കാരത്തിന്റെ മഹത്ത്വത്തെ സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് പകർന്നു നൽകിയ ജനതയാണ് നമ്മൾ. വിശ്വശാന്തിയ്ക്കായി ദൈനംദിന ജീവിതത്തിൽ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജനതയായി മാറാൻ ഹിന്ദുക്കൾക്ക് സാധിച്ചത് "ഈശ്വര സർവ്വഭൂതാന" എന്ന ധർമ്മ തത്വത്തെ പൂർവ്വികർ പകർന്നു നൽകിയത് കൊണ്ടാണ്.. ലോകത്ത് സംഘർഷങ്ങളുടെ വിത്തുകൾ പാകി മറ്റു മതങ്ങളുടെ പടയോട്ടം നടന്നപ്പോഴും , ഇന്നും ലോകം മുഴുവൻ സംഘർഷങ്ങളുടെ മരണമണി മുഴങ്ങുന്നു. ഭാരത ഹിന്ദു സംസ്കാരത്തിന്റെ പ്രചാരണം നടന്നാൽ മാത്രമാണ്.. കാരണം അവ പഠിപ്പിക്കുന്നത് എന്താണെന്നു നോക്കൂ:
സുഭാഷിതം 25
*മരങ്ങളുടെ ഇലയും, പൂവും, കായും അവസാനം തടിയും എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമാണ്.*
*ആ മഹത്തുക്കള്‍ക്ക് പ്രണാമം.*
*धत्ते भरं कुसुमपत्रफलावलीनां*
*घर्मव्यथां वहति शीतभवां रुजं च।*
*यो देहमर्पयति चान्यसुखस्य हेतोः*
*तस्मै वदान्यगुरवे तरवे नमस्ते॥*
(भामिनीविलासे १-९४/89)
dhatte bharaṁ kusumapatraphalāvalīnāṁ
gharmavyathāṁ vahati śītabhavāṁ rujaṁ ca|
yo dehamarpayati cānyasukhasya hetoḥ
tasmai vadānyagurave tarave namaste||
(bhāminīvilāse 1-94/89)
*A deserving tribute to the trees*.
*The trees as the role models or gurus for all the generous people.*
*They carry the huge weight of leaves, flowers, and fruits too.* *They suffer the scorching heat of the summer and all the maladies that would afflict them during the cold season. They just sacrifice their bodies for the sake of others*
*the leaves, flowers and fruits carried by the trees are not for their own benefit but are used by many others. The trees stand in the scorching sunlight and the cold without having any benefits for themselves by that eternal vigil..* *They only suffer difficulties in the process. And finally, they sacrifice their body as timber, firewood, logs etc that would go for the use of others.. Thus the trees are the ultimate in generosity.. the gurus for the persons who would care to be taught a few lessons on generosity..*
*Humble pranams to those trees.*
...
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
1.സുഭാഷിതം
ആശാ നാമ നദീ മനോരഥജലാ തൃഷ്ണാതരംഗാകുലാ
രാഗഗ്രാഹവതീ വിതര്‍ക്കവിഹഗാ ധൈര്യദ്രുമധ്വംസിനീ
മോഹാവര്‍ത്തസുദുസ്തരാതിഗഹനാ പ്രോത്തുംഗചിന്താതടീ
തസ്യാഃ പാരഗതാ വിശുദ്ധമനസോ നന്ദന്തി യോഗീശ്വരാഃ
=
ആശയാകുന്ന മഹാനദി മനോരാജ്യമാകുന്ന ജലത്തോടുകൂടിയും, ആഗ്രഹമാകുന്ന തിരമാലകളാല്‍ നിറഞ്ഞും അനുരാഗമാകുന്ന മുതലയോടുകൂടിയും, ദുശ്ശാഠ്യങ്ങളാകുന്ന പക്ഷികളാടോകൂടിയും, ധൈര്യമാകുന്ന വൃക്ഷത്തെ ധ്വംസിക്കുതായും മോഹമാകുന്ന ചുഴിനിമിത്തം കടക്കാന്‍ പാടില്ലാത്തതായും അത്യന്തം ഭയങ്കരമായും, ദുരാലോചനയാകുന്ന അത്യുന്നതമായ കരകളോടുകൂടിയതായും ഇരിക്കുന്നു. ഈ മഹാനദിയുടെ മറുകരകടന്നിട്ടുള്ളവരും പരിശുദ്ധമായ മനസ്സോടു കൂടിയവരും ആയ യോഗീന്ദ്രന്മാര്‍ സര്‍വോല്‍ക്കര്‍ഷേണ ജയിക്കുന്നു.
-- ഭർതൃഹരി, നീതിശതകം
2.സുഭാഷിതം
ഭോഗാ ന ഭുക്താ വയമേവ ഭുക്താഃ തപോ ന തപ്തം വയമേവ തപ്താഃ
കാലോ ന യാതോ വയമേവ യാതാഃ തൃഷ്ണാ ന ജീര്‍ണ്ണാ വയമേവ ജീര്‍ണ്ണാഃ
=
നാം സുഖഭോഗങ്ങളൊന്നും അനുഭവിച്ചില്ല. എന്നാല്‍ ഭോഗമനുഭവിക്കുവാന്‍ വേണ്ടിയുള്ള യത്നത്തിനിടയില്‍ ദുഃഖചിന്തകള്‍ നമ്മെ കാര്‍ന്നുതിന്നുകയുണ്ടായി. തപസ്സൊന്നും നാം അനുഷ്ഠിച്ചില്ല. എങ്കിലും നാം തന്നെ ദുഃഖം മൂലം തപ്തന്മാരായിത്തീര്‍ന്നു. കാലം കഴിഞ്ഞുപോയില്ല എന്നാല്‍ നാം പോയതിനു തുല്യമായി (നമ്മുടെ ജീവിതം അവസാനിക്കാറായി). ആഗ്രഹം അശേഷവും ക്ഷയിച്ചിട്ടില്ല. എന്നാല്‍ നാം ക്ഷയിക്കുകയും ചെയ്തു. അതായത് ദുരാശ ഹേതുവായി ചെയ്യണ്ട പ്രവൃത്തികള്‍ ഒന്നും തന്നെ ചെയ്യാതെ വെറുതെ കാലം കഴിച്ചുകൂട്ടി ജരാനരകള്‍ ബാധിച്ച് നാം ക്ഷയിച്ചുപോയി എന്നു സാരം.
തൃഷ്ണ ബാധിച്ച് ജീവിതം മുഴുവന്‍ സുഖഭോഗങ്ങളുടെ പിന്നാലെ പരക്കം പായുന്ന മനുഷ്യന്‍ വിവേകം ഉദിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു പക്ഷേ ജീവിതാന്ത്യത്തില്‍ ഒരു സത്യം തിരിച്ചറിയുന്നു – “തൃഷ്ണാ ന ജീര്‍ണ്ണാ വയമേവ ജീര്‍ണ്ണാ” എന്ന്. അതായത് നമ്മുടെ ശരീരത്തിനു ജരാനരകള്‍ സമ്മാനിച്ചു കടന്നുപോയ കാലം തൃഷ്ണയുടെ ശക്തിയെ അല്പം പോലും ക്ഷയമേല്പിച്ചിട്ടില്ലെന്ന്. ഇത് തിരിച്ചറിയുമ്പോഴാണ് ഈ തൃഷ്ണയുടെ പിടിയില്‍ നിന്ന് മോചനം നേടി ജീവിതത്തില്‍ ശാന്തിതീരമണയുന്നതെങ്ങനെ എന്ന ചിന്ത മനസ്സിലുദിക്കുന്നത്.
--ഭർത്തൃഹരി
...
3.സുഭാഷിതം
ശ്ലോകം
കൃഷിതോ നാസ്തി ദുർഭിക്ഷ ജപതോ നാസ്തി പാതകം
മൗനേന കലഹേ നാസ്തി നാസ്തി ജാഗ്രതോ ഭയം
അർത്ഥം
കൃഷി പട്ടിണിയെ ഇല്ലാതാക്കുന്നു
നാമജപം പാപത്തെ ഇല്ലാതാക്കുന്നു
മൗനം കലഹത്തെ ഒഴിവാക്കുന്നു
ജാഗ്രതയാൽ ഭയം ഇല്ലാതാകുന്നു
സാരാംശം
നാം എപ്പോഴും ഓരോ അവസ്ഥയിലൂടെ കടന്ന് പോകുന്നവരാണല്ലോ. ഏതൊരു അവസ്ഥയിലും പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. ഏതൊരു പ്രതിസന്ധിയിലും അത് തരണം ചെയ്യാനുള്ള സാഹചര്യം പ്രകൃതി തന്നെ നമുക്ക് ഒരുക്കിയിട്ടുണ്ടാകും. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം എന്ന് മാത്രം. പ്രതിസന്ധികൾ തരണം ചെയ്യുമ്പോഴാണ് ജീവിത പാതയിൽ മുമ്പോട്ടുള്ള പ്രയാണം സംഭവിക്കുന്നത്. എന്നാൽ പിന്മാറുമ്പോൾ ഒരു കാതം പിറകോട്ട് നടന്നു എന്ന് വേണം കരുതാൻ. അതിനാൽ പ്രതിസന്ധികളിൽ തളരാതെ തരണം ചെയ്യാനുള്ള വഴികൾ കണ്ടെത്തി വേണ്ടവണ്ണം പ്രവർത്തിച്ച് മുൻപോട്ട് പ്രയാണം തുടരുക
...
4.
അനിത്യാനി ശരീരാണി
വൈഭവം നൈവ ശാശ്വതം
നിത്യസന്നിഹിതോ മൃത്യു:
കർത്തവ്യോ ധർമ്മസംഗ്രഹ:
▫
ശരീരങ്ങൾ നശിക്കുന്നവയാകുന്നു, പ്രഭുത്വവും ശാശ്വതമല്ല. മരണം സദാ സമീപത്തുനില്ക്കുന്നു. അതിനാൽ കഴിയുന്നത്ര സുകൃതം സമ്പാദിച്ചുകൊള്ളണം.
5.സുഭാഷിതം
അധമാ ധനമിച്ഛന്തി
ധനം മാനം ചമദ്ധ്യമാ:
ഉത്തമാ മാനമിച്ഛന്തി
മാനോ ഹി മഹതാം ധനം.
=
*അധമന്മാർ ധനംമാത്രം ആഗ്രഹിക്കുന്നു. മദ്ധ്യമന്മാക്ക് ധനവും മാനവും കൂടി വേണം. ഉത്തമന്മാർക്കാകട്ടെ മാനംമാത്രമേ വേണ്ടൂ .അഭിമാനം തന്നെയാണ് മഹാത്മാരുടെ ധനം.
6.സുഭാഷിതം
കഴിവിനനുസരിച്ച് കർമം ചെയ്യുന്നതിനെക്കുറിച്ച് നീതിസാരം പറയുന്നതിങ്ങനെ:
"കഃ കാലഃ കാനി മിത്രാണി
കോ ദേശഃ കൗ വ്യയാഗമൗ
കശ്ചാഹം കാ ച മേ ശക്തി-
രിതി ചിന്ത്യം മുഹുര്മുാഹുഃ"
എല്ലാ മുന്നൊരുക്കങ്ങളോടെയും വേണം ഏതു കാര്യവും ചെയ്തു തുടങ്ങാന്‍. അല്ലാത്തപക്ഷം തുടങ്ങിവെച്ചത് പൂർത്തീകരിക്കുക എളുപ്പമാകില്ല. നാം ഒരു പ്രവൃത്തിയിലേക്ക് കടക്കാന്‍ പോകുന്ന കാലവും, കാലാവസ്ഥയും ശരിയോ എന്നറിയണം. ആ പ്രവൃത്തിയില്‍ നമ്മെ സഹായിക്കാന്‍ ബന്ധുബലമുണ്ടാകുമോ എന്നാരായണം. ദേശാവസ്ഥയെക്കുറിച്ചും ലാഭ നഷ്ടങ്ങളെക്കുറിച്ചും ബോധവാനായിരിക്കണം. എല്ലാത്തിലും ഉപരി എന്തിനു മുതിരുന്നുവോ, അതിന് പ്രാപ്തരാണോ എന്നും അതു ചെയ്യുവാനുള്ള നമ്മുടെ ശക്തിയും തിരിച്ചറിഞ്ഞിട്ടാകണം ഒരുക്കങ്ങള്‍. എങ്കിലേ ചെയ്യുന്ന കാര്യത്തില്‍ പൂർണ വിജയം കൈവരിക്കാന്‍ നമുക്ക് സാധിക്കൂ.
7.
ത്രീപ്രങ്ങോട്ടപ്പാ ദുഃഖങ്ങൾ നീങ്ങാൻ ത്യപ്പാദം തുണ ഏകണേ...
ഓം നമഃ ശിവായ!
ഓം നമഃ ശിവായ!
ഐശ്വര്യ പ്രദമായ പുലരിയിൽ.. ശുഭദിന ആശംസകൾ നേരുന്നു എല്ലാ ഭക്തർക്കും.
9.സുഭാഷിതം
ദാനേന പാണിർ ന തു കങ്കണേന
സ്നാനേന ശുദ്ധിർ ന തു ചന്ദനേന
മാനേന തൃപ്തിർ ന തു ഭോജനേന
ജ്ഞാനേന മുക്തിർ ന തു മുണ്ഡനേന
വ്യാഖ്യാനം :-
കൈ അലങ്കരിക്കപ്പെടുന്നത് ദാനം കൊണ്ടാണ്, വള (ആഭരണങ്ങൾ) അണിയുന്നത് കൊണ്ടല്ല. ശരീരം ശുദ്ധമാകുന്നത് കുളിക്കുമ്പോഴാണ്, ചന്ദനം പൂശിയതു കൊണ്ടല്ല. തൃപ്തി ലഭിക്കുന്നത് ഭക്ഷണം കഴിക്കുമ്പോഴല്ല, മറ്റുളളവരാൽ ബഹുമാനിതനാകുമ്പോഴാണ്. അതു പോലെ മുക്തി ലഭിക്കുന്നത് ജ്ഞാനം കൊണ്ടാണ്, ശിരസ്സ് മുണ്ഡനം ചെയ്യുന്നതു കൊണ്ടല്ല.
….
ഈ പ്രഭാത ദിനത്തിൽ നേരുന്നു എല്ലാ ഭക്തർക്കും ശുഭദിന ആശംസകൾ
10.സുഭാഷിതം
അവിസ് മൃതിഃ കൃഷ്ണപദാരവിന്ദയോഃ ക്ഷിണോത്യഭദ്രാണി ശമം തനോതി ച I
സത്ത്വസ്യ ശുദ്ധിം പരമാത്മഭക്തിം ജ്ഞാനം ച വിജ്ഞാന വിരാഗയുക്തം II
▫▫
ഭഗവാനായ ശ്രീകൃഷ്ണന്‍െറ പാദാരവിന്ദങ്ങളെ നിരന്തരം സ്മരിക്കുന്നതുകൊണ്ട് സകല പാപങ്ങളും നശിക്കും. ശാന്ത്യാദിഗുണങ്ങളുണ്ടാകും. അന്തഃകരണം പരിശുദ്ധമാകും. പരമാത്മാവില്‍ പരമപ്രേമമുണ്ടാകും. അനുഭവപര്യവസായിയായ ജ്ഞാനവും അതിനു് കാരണമായ വിഷയവൈരാഗ്യവും സിദ്ധിക്കും
ഓം.
ശ്ലോകം. 9.
അന്ധം തമ : പ്രവിശന്തി
യേ വിദ്യാമുപാസതേ
തതോ ഭൂയ ഇവ തേ തമോ
യ ഉ വിദ്യായാം രതാ :
ആരാണോ ഭൗതിക ജ്ഞാനം അല്ലെങ്കിൽ ജ്ഞാന രഹിത കർമ്മം അനുഷ്ഠിക്കുന്നത് അവരും, കർമ്മ ശൂന്യമായ ജ്ഞാനത്തിൽ ആസക്തരായിരിക്കുന്നവരും ഘോരമായ അന്ധകാരത്തിലെത്തിചേരുന്നു.
അവിദ്യ എന്നാൽ മിഥ്യാജ്ഞാനം, യഥാർത്ഥ ജ്ഞാനമല്ലാത്തത് എന്നർത്ഥം. ഭൗതിക പദാർത്ഥങ്ങളിൽ അഭിരമിക്കുന്നതാണ് അവിദ്യ. സുഖ സൗകര്യങ്ങൾ വർധിപ്പിക്കുന്ന ഉപഭോഗവസ്തുക്കൾക്കു വേണ്ടിയുള്ള അന്വേഷണങ്ങളെ അവിദ്യ എന്നു പറയുന്നു. ഇങ്ങനെ സ്വന്തം സുഖം ലക്ഷ്യവും, മാർഗവുമായി കാണുന്നവർ കൂരിരുട്ടിൽ പതിക്കുന്നു. അവിദ്യ മനുഷ്യനെ സുഖ ലോലുപരാക്കുകയും ഈശ്വരനിൽ നിന്നും അകറ്റുകയും ചെയ്യുന്നു.
വിദ്യ എന്നത് ജ്ഞാനത്തിന്റെ പര്യായമാണ്. വിദ്യയെ അനുഷ്ഠിക്കുന്ന വനെ മനോഹരമായതോ, ആഗ്രഹം തോന്നിപ്പിക്കുന്ന വസ്തുക്കളോ പ്രലോഭിപ്പിക്കുകയില്ല. ആത്മബോധം അനുഭവത്തിൽ വരുത്തുന്നതാണ് വിദ്യ. പക്ഷെ വിദ്യോപാസകരെന്നു പറഞ്ഞു കർമ്മ ശൂന്യമായ ജ്ഞാനത്തിൽ ആസക്തരായി ശരീരപോഷണം ലക്ഷ്യമാക്കുകയും സംസാരം മിഥ്യയാണെന്നു പറയുന്നവരുണ്ട്. അവർ അവിദ്യ ഉപാസിക്കുന്നവരെക്കാളും വലിയ കൂരിരുട്ടിലേക്കു പതിക്കുന്നു എന്നാണ് പറയുന്നത്.
(സദ്‌ഗുരുവേ നമഃ ) ഹരി ഓം.
…
സുഭാഷിതം 25
"അയമമൃതനിധാനോ നായകോ fപ്യോഷധീനാ
മമൃതമയശരീര: കാന്തിയുക്തോ fപി ചന്ദ്ര:
ഭവതി വിഗതരശ്മിർ മണ്ഡലം പ്രാപ്യ ഭാനോ:
പരസദനനിവിഷ്ട :കോ ലഘുത്വം ന യാതി!"
ഈ ചന്ദ്രൻ അമൃതിന്റെ നിധിയാണ്, ഓഷധികളുടെ നാഥനുമാണ്. അമൃതമയമായ ശരീരത്തോടു കൂടിയവനാണ്, കാന്തിമാനാണ്. എങ്കിലും സൂര്യ മണ്ഡലത്തെ പ്രാപിക്കുമ്പോൾ ഇവന്റെ രശ്മികളെല്ലാം നഷ്ടപ്പെടുന്നു. അന്യന്റെ ഗൃഹത്തിൽ താമസിയ്ക്കുന്ന അവസ്ഥ!
ശുഭദിനം !
***
ഭാമിനീവിലാസത്തിൽ നിന്ന് ഒരു ശ്ലോകം
ഭാമിനീവിലാസം 1-94/89
"ധത്തേ ഭരം കുസുമപത്രഫലാവലീനാം
ഘര്‍മവ്യഥാം വഹതി ശീതഭവാം രുജം ച,
യോ ദേഹമര്‍പയതി ചാന്യസുഖസ്യ ഹേതോഃ
തസ്മൈ വദാന്യഗുരവേ തരവേ നമസ്തെ!
ഉദാരതയിലും പരോപകാരവ്യഗ്രതയിലും വൃക്ഷങ്ങള്‍ എല്ലാവർക്കും ഗുരുസ്ഥാനീയരായ മാതൃകാ വ്യക്തികളാണ്.
അവ മറ്റുള്ളവര്‍ക്ക് വേണ്ടി വളരുന്ന പൂക്കളുടെയും, കായകളുടെയും ഇലകളുടെയും കഠിനമായ ഭാരം പരാതിയൊന്നുമില്ലാതെ എപ്പോഴും ചുമക്കുന്നു. കൊടും വെയിലില്‍ ചുട്ടുനീറിനില്‍ക്കുന്നു. തണുപ്പില്‍ വിറങ്ങലിച്ചു കഴിയുന്നു. പിന്നെ സ്വന്ത ശരീരവും അവസാനം മറ്റുള്ളവര്‍ക്കായി നല്‍കുന്നു!
***