Keyman for Malayalam Typing

സർവ്വ ഭവന്തു സുഖിനഃ

 സംസ്കാരത്തിന്റെ മഹത്ത്വത്തെ സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് പകർന്നു നൽകിയ ജനതയാണ് നമ്മൾ. വിശ്വശാന്തിയ്ക്കായി ദൈനംദിന ജീവിതത്തിൽ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജനതയായി മാറാൻ ഹിന്ദുക്കൾക്ക് സാധിച്ചത് "ഈശ്വര സർവ്വഭൂതാന" എന്ന ധർമ്മ തത്വത്തെ പൂർവ്വികർ പകർന്നു നൽകിയത് കൊണ്ടാണ്.. ലോകത്ത് സംഘർഷങ്ങളുടെ വിത്തുകൾ പാകി മറ്റു മതങ്ങളുടെ പടയോട്ടം നടന്നപ്പോഴും , ഇന്നും   ലോകം മുഴുവൻ സംഘർഷങ്ങളുടെ മരണമണി മുഴങ്ങുന്നു.   ഭാരത ഹിന്ദു സംസ്കാരത്തിന്റെ പ്രചാരണം നടന്നാൽ മാത്രമാണ്.. കാരണം അവ പഠിപ്പിക്കുന്നത് എന്താണെന്നു നോക്കൂ:

 "ലോക സമസ്താ  സുഖിനോ ഭവന്തു" 

"സർവ്വ ഭവന്തു സുഖിനഃ
സർവ്വേ സന്തു നിരാമയ"

 എന്നീ തത്വാർത്ഥങ്ങളെയാണ്... പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ ദർശനത്തെ ആണ് ലോകം മുഴുവൻ അനാദികാലമായി ഹിന്ദു സംസ്കാരം ഉയർത്തി കാട്ടുന്നത്.

"സ്നേഹമാണ് അഖിലസാരമൂഴിയിൽ" എന്ന കവി വരികൾ പോലും ഈ കാഴ്ചപ്പാടിന്റെ പ്രതിരൂപമല്ലേ? സർവ്വധർമ്മ സമഭാവനയുടെ ഇരിപ്പിടമായ ഹിന്ദുത്വം സനാതനമായി നിലകൊള്ളുന്നതും ഈ വീക്ഷണത്തിന്റെ അടിത്തറ അതി ശക്തമായത് കൊണ്ടാണ്. ആരെയും അടിച്ചേൽപ്പിക്കുന്ന ജീവിത ശൈലിയല്ല ഹിന്ദു വി ശ്വാസികളുടേത്.. നേരെമറിച്ച് സത്യത്തെ കണ്ടെത്തുവാനുള്ള ജനതയുടെ ധാർമ്മിക ജീവിത ആചരണത്തിന്റെ ശൈലിയാണ്. ഇത് പരമ്പരാഗതമായി അനുസന്ധാനം ചെയ്യുന്ന ജനതയാണ് നമ്മുടേത്.

അഭിപ്രായങ്ങളൊന്നുമില്ല: