Keyman for Malayalam Typing

ഇന്നത്തെ പ്രാർഥന

🙏ഓം നമോ നാരായണായ !

"മീനായതും കൂർമ്മമതായതും നീ 
പീനം വരാഹാകൃതി പൂണ്ടതും നീ 
മഹാ നൃസിംഹോത്തമനായതും നീ 
മഹാമതേ വാമനനായതും നീ !

ക്ഷമാതലേ ഭാർഗ്ഗവനായതും നീ 
രമാപതേ രാഘവനായതും നീ 
ഇഹാപി നീലാംബരനായതും നീ 
മഹാനുഭാവപ്രകൃതേ നമസ്തേ !

ധരിച്ചു ഞാൻ സമ്പ്രതി കൃഷ്ണനായി 
ജ്ജനിച്ചു കംസാദിക ഹിംസചെയ്വാൻ 
ഭവാൻ ഭവധ്വംസന ജാഗരൂകൻ 
നവാംബുദ ശ്യാമതനോ നമസ്തേ ! "

ഓം നമോ ഭഗവതേ വാസുദേവായ!

 ശുഭദിനം!

അഭിപ്രായങ്ങളൊന്നുമില്ല: