Keyman for Malayalam Typing

ഭാമിനീവിലാസത്തിൽ നിന്ന് ഒരു ശ്ലോകം

ഭാമിനീവിലാസം 1-94/89  

"ധത്തേ ഭരം കുസുമപത്രഫലാവലീനാം

ഘര്‍മവ്യഥാം വഹതി ശീതഭവാം രുജം ച,

യോ ദേഹമര്‍പയതി ചാന്യസുഖസ്യ ഹേതോഃ

തസ്മൈ വദാന്യഗുരവേ തരവേ നമസ്തെ!

ഉദാരതയിലും പരോപകാരവ്യഗ്രതയിലും വൃക്ഷങ്ങള്‍  എല്ലാവർക്കും ഗുരുസ്ഥാനീയരായ മാതൃകാ വ്യക്തികളാണ്.

അവ മറ്റുള്ളവര്‍ക്ക് വേണ്ടി വളരുന്ന പൂക്കളുടെയും, കായകളുടെയും ഇലകളുടെയും കഠിനമായ ഭാരം പരാതിയൊന്നുമില്ലാതെ എപ്പോഴും ചുമക്കുന്നു.   കൊടും വെയിലില്‍  ചുട്ടുനീറിനില്‍ക്കുന്നു.  തണുപ്പില്‍ വിറങ്ങലിച്ചു കഴിയുന്നു.   പിന്നെ സ്വന്ത ശരീരവും അവസാനം മറ്റുള്ളവര്‍ക്കായി നല്‍കുന്നു!  

***

അഭിപ്രായങ്ങളൊന്നുമില്ല:

Use Web Keyboard
Show On Screen Keyboard