Keyman for Malayalam Typing

കുമാര സംഭവം!

കുമാര സംഭവം ,ദേവകൾ കാത്തിരുന്ന കുമാര സംഭവം! 
🔱
ശ്രീപരമേശ്വരനു മുന്നിലെത്തിയ ബ്രഹ്മാവും വിഷ്ണുവും ഭഗവാനെ വന്ദിച്ചു. ഭഗവാൻ അവരെ തിരിച്ചും നമിച്ചു. പരസ്പരം ആദരവോടെ അവർ സംസാരിച്ചു തുടങ്ങി. സർവജ്ഞനെങ്കിലും ആചാരങ്ങളെ ബഹുമാനിച്ചുകൊണ്ട് ശ്രീമഹാദേവൻ ആഗമനോദ്ദേശ്യം അന്വേഷിച്ചു. ബ്രഹ്മദേവൻ വിശദമായിത്തന്നെ കാര്യസ്ഥിതികൾ വ്യക്തമാക്കി. മുൻപു വാക്കു തന്നിരുന്നപോലെ ശിവകുമാര ജനനത്തിനായി ദേവന്മാരെല്ലാം കാത്തിരിക്കുന്നു. താരകാസുരനും ശൂരപത്മാസുരനും വരുത്തിവയ്ക്കുന്ന കഷ്ടതകൾക്കതിരില്ല. എല്ലാ സാമൂഹിക നിതികളും തകർത്ത് അവർ പ്രപഞ്ചത്തെ നശിപ്പിക്കുന്നു. എന്നിട്ട് വിജയഭാവത്തിൽ അട്ടഹസിക്കുന്നു. ശ്രീമഹാവിഷ്ണുവിന് എന്താണ് പറയാനുള്ളത് എന്നറിയാൻ  ശ്രീപരമേശ്വരൻ ആകാംക്ഷയോടെ വിഷ്ണുവിന്റെ മുഖത്തേക്കുനോക്കി വിഷ്ണു തന്റെ അഭിപ്രായം വ്യക്തമാക്കി.

അസുരന്റെ ധർമധ്വംസന പ്രവൃത്തികൾ കരാളരൂപത്തിലായിരിക്കുന്നു. അവന്റെ അഹന്ത സാത്വിക ജനങ്ങളെ മുഴുവൻ പൊറുതിമുട്ടിക്കുന്നു. ശ്രേഷ്ഠജനങ്ങളുടെ പ്രാർത്ഥനയും ജപവുമെല്ലാം പരീക്ഷിക്കപ്പെടുന്നു. ധർമപരിപാലനത്തിനായി കുമാരസംഭവംം ഇനി വൈകരുത്. തപസ്വികളുടെയും ദേവന്മാരുടെയും നേരെ മഹിഷാസുരന്റെ അതിക്രമങ്ങളെക്കുറിച്ച് വിഷ്ണുവിൽനിന്നും കൂടുതൽ അറിഞ്ഞതോടെ ശ്രീപരമേശ്വരന്റെ മുഖത്ത് തീഷ്ണമായ രൗദ്രത പ്രകടമായി. മഹാദേവന്റെ രൗദ്രമുഖം കണ്ട് പ്രകൃതി വിറച്ചു. പഞ്ചമുഖന്റെ രൗദ്രമുഖമുൾപ്പെടെയുള്ള മുഖങ്ങളില്‍നിന്ന് മൂന്നാംകണ്ണില്‍നിന്നും തീപാറി. ആ അഗ്നി ചിത് ഗംഗാന്ത്യത്തില്‍ ഒരു ഭാഗത്ത് ചെന്നു. അവിടെ ദിവ്യമായുണ്ടായ ആറു താമരയിൽ ആ അഗ്നിസ്ഫുലിംഗം പതിച്ചു. അങ്ങനെ ആ ശിവവീര്യതേജസ്സ് ആറു ദിവ്യ മുഖങ്ങളായി. അവ ഒരുമിച്ച് ആറുമുഖനായി. 
തുടരും...

അഭിപ്രായങ്ങളൊന്നുമില്ല: