Keyman for Malayalam Typing
ഹനുമാൻ പ്രാർഥനകൾ
തീർത്ഥജലത്തിനുള്ള പ്രാധാന്യം
തീർത്ഥജലത്തിനുള്ള പ്രാധാന്യം എന്താണ് എന്നതിനെക്കുറിച്ചാണ്
ഈ പോസ്റ്റ് . ചെറുതും വലുതുമായ പല അളവുകളിലുള്ള കിണ്ടികളിലാണ്
തീര്‍ത്ഥജലം സൂക്ഷിക്കുക.
പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നല്‍കാറുള്ള ജലമാണ് തീര്‍ത്ഥജലം.
ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനില്‍ക്കുന്നതാണ് ജലം.
ദിവ്യമായ
തീര്‍ത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ
ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകർമ്മമായി ക്ഷേത്ര
വിശ്വാസികൾ കരുതുന്നു. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ
ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ്
ക്ഷേത്രസങ്കൽപ്പം.
തീർത്ഥജലത്തിന്
ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം
നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന്
മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.
'ആപോഹിഷ്ടാദി’ എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ
അനുഷ്ടാന പൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം. എങ്കിൽ
ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ
ബ്രഹ്മജ്ഞാന-
ധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം.
ഹരിഃ ഓം!
സുബ്രഹ്മണ്യസ്വാമി പ്രാർഥന
🔱 ഒരു നാമജപം 🔱
ചന്ദനക്കുറി ഭസ്മക്കുറി കുങ്കുമം ഇവ തൊടുന്ന വിധം
അതിരാവിലെ കുളിച്ചു കുറി തൊടണം എന്നതു പണ്ടു മുതലുള്ള ആചാരമാണ്.
ആണായാലും പെണ്ണായാലും കുറി തൊടൽ നിർബന്ധമായിരുന്നു. ഇന്ന്
ഇതൊക്കെ ആചരിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. മതപരമായ
അനുഷ്ഠാനമെന്ന രീതിയിലാണ് ഇന്ന് കുറി തൊടുന്നതിന് പലരും
കണക്കാക്കുന്നത്. ഇന്ന് കുറി തൊടുന്നതിന് പകരം സ്റ്റിക്കർ പൊട്ടുകളും
മറ്റ് വിപണിയിൽ ലഭ്യമായ നിറങ്ങളും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ
കുറി തൊടുന്നതിനു വ്യക്തമായചില ആചാരങ്ങളു ണ്ടായിരുന്നു നമ്മുടെ നാട്ടിൽ.
ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണു കുറി .
തൊടുന്നതിന് ഉപയോഗിക്കുന്നത്.
ബ്രാഹ്മമുഹൂർത്തത്തിൽ ചന്ദനവും
പുലർച്ചെ കുങ്കുമവും
സായാഹ്നത്തിൽഭസ്മവും
ധരിക്കുന്നത് നാഡീശോധനത്തിനും
രോഗനിവാരണത്തിനും ഉത്തമമാണ്
എന്നാണ് അഭിജ്നമതം.
തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതു
കർമ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങൾ പറയുന്നു.
നെറ്റിത്തടം, കഴുത്ത്, തോളുകൾ, കൈമുട്ടുകൾ, നെഞ്ച്, വയർഭാഗം,പുറത്ത്
ഇങ്ങിനെ ദേഹത്ത് കുറി തൊടാറുണ്ട്.
ചന്ദനധാരണത്തിന് ഒരോ സ്ഥലത്തും തൊടുമ്പോൾ നാമം ജപിക്കുന്നത് കേട്ടിരിക്കുമല്ലോ!
|
നെറ്റിയിൽ :- ഓം കേശവായ നമഃ
കണ്ഠത്തിൽ :- ഓം പുരുഷോത്തമായ നമ:
ഹൃദയത്തിൽ :- ഓം വൈകുണ്ഠായ നമഃ
നാഭിയിൽ :- ഓം നാരായണായ നമ :
പിന്നിൽ; - ഓം പത്മനാഭായ നമഃ
ഇടതുവശം :- ഓം വിഷ്ണവേ നമഃ
വലതുവശം :- ഓം വാമനായ നമഃ
ഇടതുചെവിയിൽ് :- ഓം യമുനായ നമഃ
വലതുചെവിയിൽ :- ഓം ഹരയേ നമഃ
മസ്തകത്തിൽ :- ഓം ഹൃഷീകേശായ നമഃ
പിൻകഴുത്തിൽ:- ഓം ദാമോദരായ നമഃ
ശിവനെ സൂചിപ്പിക്കാൻ ഏറ്റവും അനുയോജ്യമായതാണ് ഭസ്മം. എല്ലാ ഭൗതിക
വസ്തുക്കളും കത്തിയമർന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതു പോലെ
പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം.
ശിവൻ ഈ പരമാത്മതത്വമാണ്. നെറ്റിക്കു കുറുകെ ഒരറ്റം മുതൽ മറ്റേ അറ്റം
വരെ ഭസ്മം അണിയണമെന്നാണ് ശാസ്ത്രം. സന്യാസിമാർ മാത്രമേ മൂന്നു കുറി
അണിയാൻ പാടുള്ളൂ. ഒറ്റക്കുറി എല്ലാവർക്കുമാവാം.
***
ശിവ ലീലാർണ്ണവം 2
ശിവ ലീലാർണ്ണവം2
ഈ കീഴെക്കാണുന്ന പുഷ്പത്തിൽ 8 ദളങ്ങൾ കാണാം. ഇതിൻ്റെ തമിഴിൽ നിന്നാണ് ഞാൻ മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുള്ളത്. ഓറിജിനൽ സംസ്കൃതത്തിലാണെന്ന് പറയേണ്ടതില്ലല്ലൊ!
തമിഴിൽ വിവരണം പുഷ്പചിത്രത്തിൽ ഉള്ളതുകൊണ്ട് മലയാളത്തിൽ വിവരണം ചോടെ കൊടുക്കുന്നു.
പുഷ്പത്തിൻ്റെ നടുവിൽ ഉള്ളത് ഭാ എന്ന അക്ഷരമാണ്. തമിഴിൽ ക ച ട ത പ മാത്രമേ അക്ഷരങ്ങളായുള്ളൂ. പാ എന്നാണ് എഴുത്ത്. സൂക്ഷിച്ചു നോക്കിയാൽ ഒരു 4 എന്ന സംഖ്യ മാർക്ക് ചെയ്തിട്ടുണ്ട്. അത് നാലാമത്തെ ശബ്ദമായ ഭ എന്ന അക്ഷരത്തെ കുറിക്കുന്നു. ആകെ 84 അക്ഷരങ്ങളിൽ ആണ് ഈ ശ്ലോകം എഴുതിയിട്ടുള്ളത്. ബ്രാക്കറ്റിൽ കാണുന്ന 8 നമ്പർ , അത്രയും സ്ഥനത്ത് "ഭാ" ഉപയോഗിച്ചു എന്നത് കുറിക്കുന്നു. 8 ഇതളുകളാണല്ലൊ.
(1,21,22,42,43,63,64,84 )
ബാക്കി അക്ഷരങ്ങൾ ഇതളുകളിലും സമമായി ഭാഗിച്ചിട്ടാണുള്ളത്.(1)ഭാവാനമ്യാഗതിജ്നാ(7)
(8) വനമതിരം മൃത (14)
(15)ക്ഷോദ മുക്താസമാഭാ(21)
(22)ഭാമാസക്തമുദക്ഷോ (28)
(29)രുശയശഹസഹജനി (35)
(36)ർമ്യാനസജ്നാനദ ഭാ(42)
(43) ഭാദനജ്നാസനർമ്യാ(49)
(50)ഹൃദശിവഹൃദയാ(56)
(57)ത്യാവനമ്യാരസാഭാ ഭാ(64)
(65)സാരമ്യാനവ വ(70)
(71)തീശതുശിവമം മാ(77)
(78)ജ്നാതിഗമ്യാനവഭാ.(84)
ഈ പോസ്റ്റിൻ്റെ ആശയം പുരാതന കാലത്തേക്ക് വിരൽ ചൂണ്ടുക എന്നതാണ്. ഗവേഷണ കൗതുകമുള്ളവർ കൂടുതൽ വിവരങ്ങൾ കണ്ടു പിടിക്കട്ടെ.
***
കേരളഗാനം
കേരളഗാനം - ഇതിന്റെ സവിശേഷത എന്താണ്?
"കേരളമേ കേരളമേ കേരളമേ കൂപ്പാം
കേരളമേ കുന്ദസുമ സൗരഭമേ കൂപ്പാം
ഊഴിയിൽപ്പുകൾ പരന്ന ഭാർഗ്ഗവപദത്തിൽ
ആഴി കാഴ്ച വെച്ച, വൈരരത്നമായ നാട്
മാനവപദം ഭജിച്ച് മാബലിപ്പെരുമാൾ
മാനുഷരെയൊന്നു പോലെയോമനിച്ച നാട്
ചന്ദനവനത്തണലിൽ തെന്നൽ കത്തും നാട്
ചന്തമാം മരിച മണിമാലയേന്തും നാട്
തേൻ കിനിയും പൊൻ കനിപ്പൂoകുടയായ നാട്
ശ്രീവിരിക്കും മാമരങ്ങൾക്കാകാരമാം നാട്
നീലമണി മാമലയിൽക്കാലു വെക്കുമേലം
നീലിയൊത്തു ലോല നൃത്തലീലയാടും നാട്
വട്ടമിട്ട്, സഹ്യ ശൈലമസ്തകേമയിലൂം
പട്ടമിട്ട പൊൻ തഴകൾ പൊക്കിടുന്ന നാട്
കേരളമേ കേരളമേ കേരളമേ കൂപ്പാം
കേരളമേ ഭാരതത്തിൻ താരകമേ കൂപ്പാം."
(മഹാകവി പി.കുഞ്ഞിരാമൻ നായർ - വസന്തോത്സവം )
തമിഴ് നാട്ടിൽ മലയാളം പഠിക്കുന്ന കുട്ടികൾക്ക് ഇത് സുപരിചിതമായ കവിത യാണ്.!
ബൊമ്മക്കൊലു (Navaratri idol display explained)
നവരാത്രി ആശംസകൾ...!
ബൊമ്മക്കൊലു...എന്ന് കേട്ടിട്ടുണ്ടോ?
നിലവിളക്കിന്റെ മഹത്വം
“ശിവം ഭവതു കല്യാണം
ആയുരാരോഗ്യ വർദ്ധനം
മമദു:ഖ വിനാശായ
ദീപജ്യോതിർ നമോ നമ:”
നിലവിളക്കിന്റെ മഹത്വം അറിയാനായി ചോദ്യങ്ങ്ങ്ങളും അതിനുള്ള ഉത്തരങ്ങളും
താഴെ കൊടുത്തിരിക്കുന്നത് പൊതു അറിവിലേക്ക് വേണ്ടിയാണ് .
1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
ബ്രഹ്മാവിനെ
2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
3. നിലവിളക്കിന്റെ മുകല് ഭാഗം ഏത് ദേവനെ കുറിക്കുന്നു?
ശിവനെ
4. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
ലക്ഷ്മി
5. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
സരസ്വതി
6. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
പാര്‍വ്വതി
7. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
വിഷ്ണു
8. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
ശിവന്
9. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
ദുഃഖങ്ങള്‍ ഇല്ലാതാകുന്നു
10. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
കട ബാധ്യത തീരും
11. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
സമ്പത്ത് വര്‍ദ്ധന
12. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന്‍ പാടുണ്ടോ?
ഇല്ല
13. നിലവിളക്കില്‍ ഇടുന്ന തിരിയില്‍ ഏറ്റവും ശ്രേഷ്ഠം എന്ത്?
പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി
14. ചുവപ്പ് തിരിയില് നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
വിവാഹ തടസ്സം നീങ്ങല്‍
15. മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
മാനസിക ദുഃഖനിവാരണം
16. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
മഹാവ്യാധി
17. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ധനലാഭം
18. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
അജ്ഞത
19. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദാരിദ്രം
20. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം)
നിലവിളക്ക് കത്തിക്കുമ്പോൾ ചൊല്ലാവുന്ന പ്രാര്‍ഥന :
“അസതോമാ സത് ഗമയാ (തെറ്റായ വഴിയിൽ നിന്നും നേർവഴിക്കു നയിച്ചീടണമെ )
തമസോമാ ജ്യോതിർഗമായാ: (അറിവില്ലായ്മയിൽ നിന്നും അറിഞിവിയിലേക്കു നയിച്ചീടണമെ )
മൃത്യോർമാ അമൃതം ഗമയാ: (ശരീരത്തിൽ നിന്നും ഈശ്വരനിലേക്കു നയിച്ചീടണമെ )
ഓം ശാന്തി! ശാന്തി! ശാന്തി ! “ (ശരീരത്തിനും മനസിനും ജീവനും ശാന്തി നൽകേണമേ )
കുറിപ്പ് :-
കുത്തുവിളക്കിനെ കുറിച്ചുള്ള വിവരണം പൊതു അറിവാണെന്ന് മനസ്സിലാക്കുക.
സങ്കല്പം എളിതായാൽ അനുകരിക്കാൻ എളുപ്പം. കൂടുതൽ നിഷ്ക്കർഷണങ്ങൾ വിളക്ക്
കൊളുത്തുന്ന ശീലം തന്നെ പലരിലും ഇല്ലാതാക്കും. തിരികളുടെ എണ്ണം തന്നെ
ശാസ്ത്രീയമായി നോക്കിയാൽ കിരണങ്ങളായി സങ്കല്പിക്കണം. കൂടുതൽ തിരികള്‍,
കൂടുതൽ വെളിച്ചം . ഒരു തിരിയിൽ നിന്നും എത്ര തിരി വേണമെങ്കിലും ജ്വാല പകരാൻ
കഴിയുമെന്ന് മനസ്സിലാക്കാം. അഗ്നിക്ക് ദിശ ഇല്ല. മനസ്സിലെ സങ്കല്പം ആണ് ദിക്കുകൾ
എന്നത്. സാമ്പത്തികമായി കഴിയാത്തവർ മനസ്സിൽ സങ്കല്പിച്ച് നാമം ജപിക്കുകയാണ്
ഉത്തമം.
***
ഹസ്ത ദീക്ഷയും, പാദ ദീക്ഷയും
ഹസ്ത ദീക്ഷയും, പാദ ദീക്ഷയും
പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത്?
ഭാരതത്തിൽ മാതാപിതാക്കളെയോ, ഗുരുക്കന്മാരെയോ കാണുമ്പോൾ
പാദ നമസ്കാരം ചെയ്യാറുണ്ട് . കല്യാണത്തിനു മുൻപ് എല്ലാ ബന്ധു
ജനങ്ങളെയും വരനും വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട് .
പക്ഷെ പലർക്കും താൻ എന്തിനു ഇത് ചെയ്യുന്നു എന്ന് അറിയാതെ
ആണ് ചെയ്യുന്നത്.
ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു .
അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും
തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേരുണ്ട്.
ഹൃദയ ഭാഗത്ത് ആണ് (ഇടതു വശത്ത് ഉള്ള ഹൃദയം അല്ല നെഞ്ചിന്റെ
വലതു വശത്ത്) " ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മസ്ഥാനം .
ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ", "എന്നെ " എന്ന് പറഞ്ഞു
കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ് . ആരും
തലയിൽ തൊട്ടു " ഞാൻ " എന്ന് പറയാറില്ല .. വയറിൽ തൊട്ടും പറയാറില്ല.
ലോകം മുഴുവൻ ഞാൻ എന്നാൽ നെഞ്ചിന്റെ വലതു വശം ആണ്. അവിടെ
ആണ് ഋഷിമാർ പറയുന്ന " ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം .
കണ്ണ് ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം. അത് കൊണ്ടാണ് നമ്മൾ
ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന്
സംസാരിക്കുന്നത് മനസ്സിലാവുന്നത്. മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത്
ആത്മലോഭം സംഭവിച്ചത് കൊണ്ടാണ്.
കൈ വഴി ആണ് ആത്മബോധം അതായത് ശാന്തി പ്രവഹികുന്നത് . ദേവി
ദേവന്മാർ കൈ ഉയർത്തി അനുഗ്രഹിക്കുന്നത് .. "ആത്മ ബോധം ഉണ്ടാവട്ടെ"
"ശാന്തി ലഭിക്കട്ടെ എന്നാണ് "
ഗുരുവിന്റെ പാദം ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെ നാശ സ്ഥാനം.
ചിദംബരം നടരാജ മൂർത്തി ഇടതു കാൽ തൂക്കി അത് കൈ കൊണ്ട് ചൂണ്ടി
കാണിച്ച് വലതു കൈ കൊണ്ട് ശാന്തി അരുളി ആണ് നടനം ചെയ്യുന്നത് .
"നോക്കൂ ഇവിടെ ആണ് നിന്റെ ശാന്തി മാർഗ്ഗം " അതാണ് അതിന്റെ അർത്ഥം .
ഒരു ഗുരുവിന്റെ കാൽ തൊട്ടു തലയിൽ വയ്ക്കുന്നതോടെ
"എന്റെ സ്വന്തം അഹങ്കാരം ഞാൻ ഇവിടെ സമർപ്പിക്കുന്നു "
എന്നാണ് അർത്ഥം . അപ്പോൾ ഗുരു തലയിൽ കൈ വച്ച്
അനുഗ്രഹിക്കുന്നു . "നിന്റെ അഹങ്കാരം എന്റെ കാൽകീഴിൽ
അർപ്പിച്ചത് മൂലം നിനക്ക് ശാന്തി ഉണ്ടാവട്ടെ " എന്നാണ് തലയിൽ
കൈവച്ച് ഹസ്ത ദീക്ഷ നൽകുന്നതിന്റെ അർത്ഥം
വളരെ അപൂർവ്വം ആയി കണ്ടു വരുന്ന ഒന്നാണ് പാദ ദീക്ഷ
ഗുരുവിന്റെ പാദം ശിഷ്യന്റെ ശിരസ്സിൽ വയ്ക്കുന്നതാണ് പാദ ദീക്ഷ .
അഹല്യക്ക് ശ്രീരാമൻ . മഹാബലിക്ക് വാമനൻ തുടങ്ങി അപൂർവ്വം
ഭക്തർ മാത്രമേ ഭഗവാൻ-ഗുരുവിന്റെ പാദ ദീക്ഷ ക്ക് അർഹരായിട്ടുള്ളൂ.
പൂർണ്ണമായ അഹങ്കാര നാശവും ആത്മ സുഖവും ആണ് പാദദീക്ഷയുടെ
അർത്ഥം.
ഹസ്ത ദീക്ഷ എന്നാൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ച് വാങ്ങുന്നതും,
പാദ ദീക്ഷ എന്നാൽ ഗുരു ശിഷ്യന് സ്വയം നൽകുന്നതും ആണ്.
അഹങ്കാരം ഒടുങ്ങി ആത്മ നിർവൃതി നേടുക,
ശാന്തി നേടുക എന്നതാണ് ഓരോ മനുഷ്യ
കർമ്മത്തിന്റെയും ലക്‌ഷ്യം.
***
ഒരു തത്വ ചിന്ത!
ഒരു തത്വ ചിന്ത!
"If an egg is broken from outside force....life ends,
but if it is broken from inside force life begins!
Great things always begin from our inside."
☝അങ്ങിനെയല്ലെ?
ഒരു ദിവസം എല്ലാ ജീവനക്കാരും ഓഫീസിലെത്തിയപ്പോൾ വാതിൽക്കൽ ഒരു നോട്ടീസ് എഴുതി
ഒട്ടി വെച്ചിട്ടുണ്ടായിരുന്നു..
"നിങ്ങളുടെ വളർച്ചക്ക് തടസ്സമായി നിന്നയാൾ അന്തരിച്ചു.
ശവസംസ്കാര ചടങ്ങിൽ എല്ലാവരും പങ്കെടുക്കണം."
തുടക്കത്തിൽ, അവരുടെ സഹപ്രവർത്തകരിൽ ഒരാളുടെ മരണത്തിൽ അവർ ദു:ഖിതരായി, എന്നാൽ
കുറച്ച് സമയത്തിനുശേഷം അവരുടെ പ്രമോഷൻ തടഞ്ഞ വ്യക്തി ആരാണെന്ന് അറിയാൻ അവർക്ക്
ജിജ്ഞാസയുണ്ടായി.
എല്ലാവരും മനസ്സിൽ വിചാരിച്ചു: 'എന്റെ പുരോഗതി തടഞ്ഞ ആളല്ലേ മരിച്ചത് സങ്കടമില്ല! എങ്കിലും
ഉള്ളിലുണ്ടായ വികാരം വി ആരും തന്നെ പ്രകടിപ്പിച്ചിരുന്നില്ല.' ജോലിക്കാർ ഓരോരുത്തരായി
ശവപ്പെട്ടിക്ക് അരികിലോട്ടു അതിനകത്തേക്ക് നോക്കി. ആരും മിണ്ടുന്നില്ല! ആരോ അവരുടെ
ആത്മാവിന്റെ ആഴമേറിയ ഭാഗത്ത് സ്പർശിച്ചതുപോലെ തോന്നി.
ശവപ്പെട്ടിക്കുള്ളിൽ ഒരു കണ്ണാടി ഉണ്ടായിരുന്നു, അകത്തേക്ക് നോക്കുന്ന എല്ലാവറം സ്വന്തം മുഖമാണ്
അതിൽ കണ്ടത്!
കണ്ണാടിക്ക് അടുത്തായി ഒരു സന്ദേശം കൂടി ഉണ്ടായിരുന്നു:
"നിങ്ങളുടെ വളർച്ചയ്ക്ക് പരിധി നിശ്ചയിക്കാൻ കഴിവുള്ള ഒരാൾ മാത്രമേയുള്ളൂ ...! അത് നിങ്ങളാണ്.
നിങ്ങളുടെ സന്തോഷത്തെയും വിജയത്തെയും തിരിച്ചറിവിനെയും സ്വാധീനിക്കാൻ കഴിയുന്ന ഒരേയൊരു
വ്യക്തി നിങ്ങളാണ്."
നിങ്ങളുടെ ബോസ്, സുഹൃത്ത് അല്ലെങ്കിൽ കമ്പനി മാറുമ്പോൾ നിങ്ങളുടെ ജീവിതം മാറില്ല ..... നിങ്ങൾ
മാറുമ്പോൾ നിങ്ങളുടെ ജീവിതം മാറുന്നു ... നിങ്ങളുടെ പരിമിത വിശ്വാസങ്ങളെ മറികടന്ന് നിങ്ങളുടെ
ജീവിതത്തിന് ഉത്തരവാദി നിങ്ങളാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
നമ്മൾ ജീവിതത്തെ അഭിമുഖീകരിക്കുന്ന രീതിയാണ്
നമ്മുടെ ജീവിതത്തിന് വ്യത്യാസം ഉണ്ടാക്കുന്നത്!
***
ഗൗരീശങ്കരം
🔱 ഗൗരീശങ്കരം 🔱
ഓം തത് സത്
ശ്രീ ഗണേശായ നമഃ ശ്രീ സരസ്വതൈ നമഃ
ഓം നമോ ഭഗവതേ വാസുദേവായ
ദ്വിതീയസ്കന്ധം
ഭഗവാന്റെ വിരാട് സ്വരൂപവർണ്ണന
മനുഷ്യർ അറിഞ്ഞിരിക്കേണ്ടതായ പരമാത്മ തത്ത്വത്തെക്കുറിച്ച് രാജാവ് ഉന്നയിച്ച ചോദ്യം
ഏറ്റവും ശ്രേഷ്ഠമെന്ന് പറഞ്ഞിട്ട് ശ്രീശുക ബ്രഹ്മർഷി തുടർന്നു. നശ്വരമായ കുടുംബാദികൾക്ക്
വേണ്ടി ആയുസ്സ് പാഴാക്കുന്നത് വിവേകമില്ലായ്മയാണ്. ഗൃഹസ്ഥാശ്രമിക്ക് അഞ്ചുവിധത്തിലുള്ള
ഹിംസയും ഒഴിവാക്കാൻ പറ്റുന്നതല്ല. അതുകൊണ്ട് വിവേകമുള്ളവൻ ജനനമരണഭയത്തിൽ
നിന്ന് രക്ഷനേടാൻ വിഷയാസക്തി ഉപേക്ഷിച്ച് ശ്രീഹരിയെ സർവ്വദാ സ്മരിക്കുന്നു. ശ്രീഹരി
സ്മൃതി, മരണസമയത്തും ഉണ്ടാകുന്നവൻ പരമഗതിയെ പ്രാപിക്കുന്നു. വിഷയേച്ഛയുള്ളവനും,
വിരക്തനും യോഗിക്കും മാത്രമല്ല എല്ലാപേർക്കും നാമ സങ്കീർത്തനം ഒന്നുകൊണ്ട് മാത്രം
ആഗ്രഹസാദ്ധ്യം ഉണ്ടാകുന്നു. സകല ദുഃഖങ്ങളും തീർത്ത് പരമപദപ്രാപ്തിയെ നൽകുന്ന
ശ്രീഹരിയുടെ കീർത്തനം തന്നെയാണ് ഉത്തമമായ ശ്രേയസ്സിനുള്ള മാർഗ്ഗം എന്ന കാര്യത്തിൽ
സംശയമില്ല. ഭഗവാനരുൾ ചെയ്ത ഭാഗവതം വേദങ്ങൾക്ക് സമമത്രെ. ദ്വാപരയുഗാവസാനത്തിൽ
പിതാവായ വേദവ്യാസ മുനിയിൽ നിന്നും താനത് പഠിച്ചു. ആ ഭാഗവതത്തെ ഏഴ് ദിവസം
കൊണ്ട് പരീക്ഷിത്തിനെ മുഴുവൻ കേൾപ്പിക്കാമെന്നും, ശ്രദ്ധയോടെ അത് കേൾക്കുന്നവർക്കെല്ലാം
ഭഗവാനിൽ ഫലേച്ഛയില്ലാത്ത ഭക്തിയുണ്ടാകുമെന്നും ശ്രീശുക ബ്രഹ്മർഷി അരുളിച്ചെയ്തു. ഒരു
മുഹൂർത്തസമയം കൊണ്ട് ഖട്വാഗനെന്ന രാജാവ് സർവ്വസ്വവും ത്യജിച്ച് ഭഗവാനെ ഭജിച്ച്
മുക്തി നേടിയ കാര്യവും പരീക്ഷിത്തിനെ ഓർമ്മിപ്പിച്ചു.
അന്ത്യകാലമടുത്തുവെന്നറിയുമ്പോൾ വിഷയ സുഖങ്ങളിൽ വിരക്തനായി ഏകാന്ത സ്ഥലത്ത്
ചെന്നിരുന്ന് "ഓം" കാരം ജപിച്ചു പ്രാണായാമം അഭ്യസിച്ച് മനസ്സിനെ നിശ്ചലമാക്കണം.
ഭഗവാന്റെ ഓരോ അവയവങ്ങളെ മനസ്സിൽ ധ്യാനിക്കണം. ഭഗവദ് രൂപം സ്ഥിരമായി
മനസ്സിൽ ഉറയ്ക്കുമ്പോൾ ഒന്നും ധ്യാനിക്കാതിരിക്കണം. ഈ അവസ്ഥയെ സമാധി എന്ന്
പറയുന്നു. മനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്ന് പിൻവലിക്കുന്നതിന് പ്
രത്യാഹാരമെന്ന് പറയുന്നു. കർമ്മവാസന കൊണ്ട് ചഞ്ചലമായ മനസ്സിനെ ഭഗവദ് രൂപത്തിൽ
ഏകാഗ്രമാക്കി നിർത്തുന്നതിനെ ധാരണയെന്നു പറയുന്നു. ധാരണയെ അഭ്യസിക്കുമ്പോൾ മനസ്സ്
പരമാനന്ദ സ്വരൂപമായിത്തീരുന്നു. ഭക്തിയോഗത്തെ പ്രാപിക്കാനാഗ്രഹിക്കുന്നവർ ഭഗവാന്റെ
സ്ഥൂല രൂപത്തെ ഉപാസിക്കേണ്ടതാണ്. പ്രപഞ്ചസ്വരൂപിയായ വിരാട് പുരുഷന്റെ ശരീരാവയവ
ങ്ങളാണ് പതിനാല് ലോകങ്ങളും എന്നറിഞ്ഞ് ആ സ്ഥൂലരൂപത്തെ ധ്യാനിക്കാൻ ബ്രഹ്മർഷി
പരീക്ഷിത്തിനെ ഉപദേശിച്ചു. ഏഴ് ആവരണങ്ങളോടുകൂടിയ ആണ്ഡകോശം എന്ന ലോകത്തിൽ
എല്ലാത്തിന്റേയും അന്തര്യാമിയായി വിളങ്ങുന്ന വൈരാജനെന്ന പുരുഷനെ ധ്യാനിക്കണം.. ഇന്ദ്രാദി
ദേവന്മാരും അശ്വനീ ദേവകളും, സൂര്യ ചന്ദ്രാദി ഗോളങ്ങളും പഞ്ചഭൂതങ്ങളും സമുദ്രങ്ങളും വൃക്ഷങ്ങളും
തുടങ്ങി പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളും വിരാട് പുരുഷന്റെ ശരീരഭാഗങ്ങളത്രെ. ഭഗവാന്റെ സൃഷ്ടി
കടാക്ഷവും പ്രാണികളുടെ സംസാരഗതി ലീലയുമാകുന്നു. ബ്രാഹ്മണൻ ഭഗവാന്റെ മുഖവും, ക്ഷത്രിയൻ
ഭുജവും, വൈശ്യൻ തുടയും, ശൂദ്രൻ പാദവും, യാഗാദികൾ ഭഗവാന്റെ കർമ്മങ്ങളുമെന്നറിയണം.
ദേഹത്തേയും ജീവനേയും വിരാട് പുരുഷനിൽ അടക്കിട്ട് ബുദ്ധി വൃത്തിയാൽ മഹാത്മാക്കൾ
അനുഭവിച്ചറിയുന്ന ഏകനായ ആ ഈശ്വരനെ ധ്യാനിക്കാൻ ശുകബ്രഹ്മർഷി രാജാവിനെ
ഉപദേശിച്ചു.
ഓം നമോ നാരായണ !