Keyman for Malayalam Typing

ശിവ ലീലാർണ്ണവം 2

ശിവ ലീലാർണ്ണവം2 

ഈ കീഴെക്കാണുന്ന പുഷ്പത്തിൽ 8 ദളങ്ങൾ കാണാം. ഇതിൻ്റെ  തമിഴിൽ നിന്നാണ് ഞാൻ മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുള്ളത്. ഓറിജിനൽ സംസ്കൃതത്തിലാണെന്ന് പറയേണ്ടതില്ലല്ലൊ!

തമിഴിൽ വിവരണം പുഷ്പചിത്രത്തിൽ ഉള്ളതുകൊണ്ട് മലയാളത്തിൽ വിവരണം ചോടെ കൊടുക്കുന്നു.

 പുഷ്പത്തിൻ്റെ നടുവിൽ ഉള്ളത്  ഭാ എന്ന അക്ഷരമാണ്. തമിഴിൽ ക ച ട ത പ മാത്രമേ അക്ഷരങ്ങളായുള്ളൂ. പാ എന്നാണ് എഴുത്ത്. സൂക്ഷിച്ചു നോക്കിയാൽ ഒരു 4 എന്ന സംഖ്യ മാർക്ക് ചെയ്തിട്ടുണ്ട്. അത്  നാലാമത്തെ ശബ്ദമായ ഭ എന്ന അക്ഷരത്തെ കുറിക്കുന്നു.  ആകെ 84 അക്ഷരങ്ങളിൽ ആണ് ഈ ശ്ലോകം എഴുതിയിട്ടുള്ളത്. ബ്രാക്കറ്റിൽ കാണുന്ന 8 നമ്പർ , അത്രയും സ്ഥനത്ത് "ഭാ" ഉപയോഗിച്ചു എന്നത് കുറിക്കുന്നു. 8 ഇതളുകളാണല്ലൊ.

(1,21,22,42,43,63,64,84 )

ബാക്കി അക്ഷരങ്ങൾ ഇതളുകളിലും സമമായി ഭാഗിച്ചിട്ടാണുള്ളത്.

(1)ഭാവാനമ്യാഗതിജ്നാ(7)

(8) വനമതിരം മൃത (14)
(15)ക്ഷോദ മുക്താസമാഭാ(21) 

(22)ഭാമാസക്തമുദക്ഷോ (28)

(29)രുശയശഹസഹജനി (35)

(36)ർമ്യാനസജ്നാനദ ഭാ(42)

(43) ഭാദനജ്നാസനർമ്യാ(49)
(50)ഹൃദശിവഹൃദയാ(56)
(57)ത്യാവനമ്യാരസാഭാ ഭാ(64)

(65)സാരമ്യാനവ വ(70)

(71)തീശതുശിവമം മാ(77)
(78)ജ്നാതിഗമ്യാനവഭാ.(84)

ഈ പോസ്റ്റിൻ്റെ ആശയം പുരാതന കാലത്തേക്ക് വിരൽ ചൂണ്ടുക എന്നതാണ്. ഗവേഷണ കൗതുകമുള്ളവർ കൂടുതൽ വിവരങ്ങൾ  കണ്ടു പിടിക്കട്ടെ.

***


അഭിപ്രായങ്ങളൊന്നുമില്ല: