🔱 ഒരു നാമജപം 🔱
ശരവണ സംഭവനേ ഷൺമുഖനേ പ്രിയ
ശരണം ചരണമേ ഷൺമുഖനേ
ഉലകത്തിൽ ഉയിരായി നിലകൊള്ളും ഭഗവാനേ
പരമേശ സുതനാകും ഭഗവാനേ ജഗദീശാ
കരുണതൻ കടലായി കൈവല്യനിധിയായി
അഖിലർക്കും സുഖമേകും വരദനാം പാഴനീശ
കമലയും കലയുമായി വിലസീടും വേലയ്യാ
കുമാരനാം വടിവേല ജഗദീശകുമാരേശ
പഴനി മാമല തന്നിൽ ഒളിചിന്നി വിളയാടും
ദുരിത കൂരിരുൾ നീക്കി കുടികൊള്ളും ഭഗവാനേ
അവിടുത്തെ തിരുനാമം ശിവശക്തിധരനാമം
അതിനായി മനമേക മുരുകേശ ജഗദീശ
സുബ്രഹ്മണ്യസ്വാമിയെ ഭജിക്കാം
“ ഓം ഷൺമുഖായ നമഃ”
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ