Keyman for Malayalam Typing

ശ്രീസുബ്രഹ്മണ്യ ത്രിശതീ നാമാവലിഃ


ശ്രീസുബ്രഹ്മണ്യ ത്രിശതീ നാമാവലിഃ (308 വരികൾ)

ഓം ശ്രീം സൌം ശരവണഭവായ നമഃ ।

ഓം ശരച്ചന്ദ്രായുതപ്രഭായ നമഃ ।

ഓം ശശാങ്കശേഖരസുതായ നമഃ ।

ഓം ശചീമാങ്ഗല്യരക്ഷകായ നമഃ ।

ഓം ശതായുഷ്യപ്രദാത്രേ നമഃ ।

ഓം ശതകോടിരവിപ്രഭായ നമഃ ।

ഓം ശചീവല്ലഭസുപ്രീതായ നമഃ ।

ഓം ശചീനായകപൂജിതായ നമഃ ।

ഓം ശചീനാഥചതുര്‍വക്ത്രദേവദൈത്യാഭിവന്ദിതായ നമഃ ।

ഓം ശചീശാര്‍തിഹരായ നമഃ । 10

ഓം ശംഭവേ നമഃ ।

ഓം ശംഭൂപദേശകായ നമഃ ।

ഓം ശങ്കരായ നമഃ ।

ഓം ശങ്കരപ്രീതായ നമഃ ।

ഓം ശംയാകകുസുമപ്രിയായ നമഃ ।

ഓം ശങ്കുകര്‍ണമഹാകര്‍ണപ്രമുഖാദ്യഭിവന്ദിതായ നമഃ ।

ഓം ശചീനാഥസുതാപ്രാണനായകായ നമഃ ।

ഓം ശക്തിപാണിമതേ നമഃ ।

ഓം ശങ്ഖപാണിപ്രിയായ നമഃ ।

ഓം ശങ്ഖോപമഷഡ്ഗലസുപ്രഭായ നമഃ । 20

ഓം ശങ്ഖഘോഷപ്രിയായ നമഃ ।

ഓം ശങ്ഖചക്രശൂലാദികായുധായ നമഃ ।

ഓം ശങ്ഖധാരാഭിഷേകാദിപ്രിയായ നമഃ ।

ഓം ശങ്കരവല്ലഭായ നമഃ ।

ഓം ശബ്ദബ്രഹ്മമയായ നമഃ ।

ഓം ശബ്ദമൂലാന്തരാത്മകായ നമഃ ।

ഓം ശബ്ദപ്രിയായ നമഃ ।

ഓം ശബ്ദരൂപായ നമഃ ।

ഓം ശബ്ദാനന്ദായ നമഃ ।

ഓം ശചീസ്തുതായ നമഃ । 30

ഓം ശതകോടിപ്രവിസ്താരയോജനായതമന്ദിരായ നമഃ ।

ഓം ശതകോടിരവിപ്രഖ്യരത്നസിംഹാസനാന്വിതായ നമഃ ।

ഓം ശതകോടിമഹര്‍ഷീന്ദ്രസേവിതോഭയപാര്‍ശ്വഭുവേ നമഃ ।

ഓം ശതകോടിസുരസ്ത്രീണാം നൃത്തസങ്ഗീതകൌതുകായ നമഃ ।

ഓം ശതകോടീന്ദ്രദിക്പാലഹസ്തചാമരസേവിതായ നമഃ ।

ഓം ശതകോട്യഖിലാണ്ഡാദിമഹാബ്രഹ്മാണ്ഡനായകായ നമഃ ।

ഓം ശങ്ഖപാണിവിധിഭ്യാം ച പാര്‍ശ്വയോരുപസേവിതായ നമഃ ।

ഓം ശങ്ഖപദ്മനിധീനാം ച കോടിഭിഃ പരിസേവിതായ നമഃ ।

ഓം ശശാങ്കാദിത്യകോടീഭിഃസവ്യദക്ഷിണസേവിതായ നമഃ ।

ഓം ശങ്ഖപാലാദ്യഷ്ടനാഗകോടിഭിഃ പരിസേവിതായ നമഃ । 40

ഓം ശശാങ്കാരപതങ്ഗാദിഗ്രഹനക്ഷത്രസേവിതായ നമഃ ।

ഓം ശശിഭാസ്കരഭൌമാദിഗ്രഹദോഷാര്‍തിഭഞ്ജനായ നമഃ ।

ഓം ശതപത്രദ്വയകരായ നമഃ ।

ഓം ശതപത്രാര്‍ചനപ്രിയായ നമഃ ।

ഓം ശതപത്രസമാസീനായ നമഃ ।

ഓം ശതപത്രാസനസ്തുതായ നമഃ ।

ഓം ശരീരബ്രഹ്മമൂലാദിഷഡാധാരനിവാസകായ നമഃ ।

ഓം ശതപത്രസമുത്പന്നബ്രഹ്മഗര്‍വവിഭേദനായ നമഃ ।

ഓം ശശാങ്കാര്‍ധജടാജൂടായ നമഃ ।

ഓം ശരണാഗതവത്സലായ നമഃ । 50

ഓം രകാരരൂപായ നമഃ ।

ഓം രമണായ നമഃ ।

ഓം രാജീവാക്ഷായ നമഃ ।

ഓം രഹോഗതായ നമഃ ।

ഓം രതീശകോടിസൌന്ദര്യായ നമഃ ।

ഓം രവികോട്യുദയപ്രഭായ നമഃ ।

ഓം രാഗസ്വരൂപായ നമഃ ।

ഓം രാഗഘ്നായ നമഃ ।

ഓം രക്താബ്ജപ്രിയായ നമഃ ।

ഓം രാജരാജേശ്വരീപുത്രായ നമഃ । 60

ഓം രാജേന്ദ്രവിഭവപ്രദായ നമഃ ।

ഓം രത്നപ്രഭാകിരീടാഗ്രായ നമഃ ।

ഓം രവിചന്ദ്രാഗ്നിലോചനായ നമഃ ।

ഓം രത്നാങ്ഗദമഹാബാഹവേ നമഃ ।

ഓം രത്നതാടങ്കഭൂഷണായ നമഃ ।

ഓം രത്നകേയൂരഭൂഷാഢ്യായ നമഃ ।

ഓം രത്നഹാരവിരാജിതായ നമഃ ।

ഓം രത്നകിങ്കിണികാഞ്ച്യാദിബദ്ധസത്കടിശോഭിതായ നമഃ ।

ഓം രവസംയുക്തരത്നാഭനൂപുരാങ്ഘ്രിസരോരുഹായ നമഃ ।

ഓം രത്നകങ്കണചൂല്യാദിസര്‍വാഭരണഭൂഷിതായ നമഃ । 70

ഓം രത്നസിംഹാസനാസീനായ നമഃ ।

ഓം രത്നശോഭിതമന്ദിരായ നമഃ ।

ഓം രാകേന്ദുമുഖഷട്കായ നമഃ ।

ഓം രമാവാണ്യാദിപൂജിതായ നമഃ ।

ഓം രാക്ഷസാമരഗന്ധര്‍വകോടികോട്യഭിവന്ദിതായ നമഃ ।

ഓം രണരങ്ഗേ മഹാദൈത്യസങ്ഗ്രാമജയകൌതുകായ നമഃ ।

ഓം രാക്ഷസാനീകസംഹാരകോപാവിഷ്ടായുധാന്വിതായ നമഃ ।

ഓം രാക്ഷസാങ്ഗസമുത്പന്നരക്തപാനപ്രിയായുധായ നമഃ ।

ഓം രവയുക്തധനുര്‍ഹസ്തായ നമഃ ।

ഓം രത്നകുക്കുടധാരണായ നമഃ । 80

ഓം രണരങ്ഗജയായ നമഃ ।

ഓം രാമാസ്തോത്രശ്രവണകൌതുകായ നമഃ ।

ഓം രംഭാഘൃതാചീവിശ്വാചീമേനകാദ്യഭിവന്ദിതായ നമഃ ।

ഓം രക്തപീതാംബരധരായ നമഃ ।

ഓം രക്തഗന്ധാനുലേപനായ നമഃ ।

ഓം രക്തദ്വാദശപദ്മാക്ഷായ നമഃ ।

ഓം രക്തമാല്യവിഭൂഷിതായ നമഃ ।

ഓം രവിപ്രിയായ നമഃ ।

ഓം രാവണേശസ്തോത്രസാമമനോധരായ നമഃ ।

ഓം രാജ്യപ്രദായ നമഃ । 90

ഓം രന്ധ്രഗുഹ്യായ നമഃ ।

ഓം രതിവല്ലഭസുപ്രിയായ നമഃ ।

ഓം രണാനുബന്ധനിര്‍മുക്തായ നമഃ ।

ഓം രാക്ഷസാനീകനാശകായ നമഃ ।

ഓം രാജീവസംഭവദ്വേഷിണേ നമഃ ।

ഓം രാജീവാസനപൂജിതായ നമഃ ।

ഓം രമണീയമഹാചിത്രമയൂരാരൂഢസുന്ദരായ നമഃ ।

ഓം രമാനാഥസ്തുതായ നമഃ ।

ഓം രാമായ നമഃ ।

ഓം രകാരാകര്‍ഷണക്രിയായ നമഃ । 100

ഓം വകാരരൂപായ നമഃ ।

ഓം വരദായ നമഃ ।

ഓം വജ്രശക്ത്യഭയാന്വിതായ നമഃ ।

ഓം വാമദേവാദിസമ്പൂജ്യായ നമഃ ।

ഓം വജ്രപാണിമനോഹരായ നമഃ ।

ഓം വാണീസ്തുതായ നമഃ ।

ഓം വാസവേശായ നമഃ ।

ഓം വല്ലീകല്യാണസുന്ദരായ നമഃ ।

ഓം വല്ലീവദനപദ്മാര്‍കായ നമഃ ।

ഓം വല്ലീനേത്രോത്പലോഡുപായ നമഃ । 110

ഓം വല്ലീദ്വിനയനാനന്ദായ നമഃ ।

ഓം വല്ലീചിത്തതടാമൃതായ നമഃ ।

ഓം വല്ലീകല്‍പലതാവൃക്ഷായ നമഃ ।

ഓം വല്ലീപ്രിയമനോഹരായ നമഃ ।

ഓം വല്ലീകുമുദഹാസ്യേന്ദവേ നമഃ ।

ഓം വല്ലീഭാഷിതസുപ്രിയായ നമഃ ।

ഓം വല്ലീമനോഹൃത്സൌന്ദര്യായ നമഃ ।

ഓം വല്ലീവിദ്യുല്ലതാഘനായ നമഃ ।

ഓം വല്ലീമങ്ഗലവേഷാഢ്യായ നമഃ ।

ഓം വല്ലീമുഖവശങ്കരായ നമഃ । 120

ഓം വല്ലീകുചഗിരിദ്വന്ദ്വകുങ്കുമാങ്കിതവക്ഷകായ നമഃ ।

ഓം വല്ലീശായ നമഃ ।

ഓം വല്ലഭായ നമഃ ।

ഓം വായുസാരഥയേ നമഃ ।

ഓം വരുണസ്തുതായ നമഃ ।

ഓം വക്രതുണ്ഡാനുജായ നമഃ ।

ഓം വത്സായ നമഃ ।

ഓം വത്സലായ നമഃ ।

ഓം വത്സരക്ഷകായ നമഃ ।

ഓം വത്സപ്രിയായ നമഃ । 130

ഓം വത്സനാഥായ നമഃ ।

ഓം വത്സവീരഗണാവൃതായ നമഃ ।

ഓം വാരണാനനദൈത്യഘ്നായ നമഃ ।

ഓം വാതാപിഘ്നോപദേശകായ നമഃ ।

ഓം വര്‍ണഗാത്രമയൂരസ്ഥായ നമഃ ।

ഓം വര്‍ണരൂപായ നമഃ ।

ഓം വരപ്രഭവേ നമഃ ।

ഓം വര്‍ണസ്ഥായ നമഃ ।

ഓം വാരണാരൂഢായ നമഃ ।

ഓം വജ്രശക്ത്യായുധപ്രിയായ നമഃ । 140

ഓം വാമാങ്ഗായ നമഃ ।

ഓം വാമനയനായ നമഃ ।

ഓം വചദ്ഭുവേ നമഃ ।

ഓം വാമനപ്രിയായ നമഃ ।

ഓം വരവേഷധരായ നമഃ ।

ഓം വാമായ നമഃ ।

ഓം വാചസ്പതിസമര്‍ചിതായ നമഃ ।

ഓം വസിഷ്ഠാദിമുനിശ്രേഷ്ഠവന്ദിതായ നമഃ ।

ഓം വന്ദനപ്രിയായ നമഃ ।

ഓം വകാരനൃപദേവസ്ത്രീചോരഭൂതാരിമോഹനായ നമഃ । 150

ഓം ണകാരരൂപായ നമഃ ।

ഓം നാദാന്തായ നമഃ ।

ഓം നാരദാദിമുനിസ്തുതായ നമഃ ।

ഓം ണകാരപീഠമധ്യസ്ഥായ നമഃ ।

ഓം നഗഭേദിനേ നമഃ ।

ഓം നഗേശ്വരായ നമഃ ।

ഓം ണകാരനാദസംതുഷ്ടായ നമഃ ।

ഓം നാഗാശനരഥസ്ഥിതായ നമഃ ।

ഓം ണകാരജപസുപ്രീതായ നമഃ ।

ഓം നാനാവേഷായ നമഃ । 160

ഓം നഗപ്രിയായ നമഃ ।

ഓം ണകാരബിന്ദുനിലയായ നമഃ ।

ഓം നവഗ്രഹസുരൂപകായ നമഃ ।

ഓം ണകാരപഠനാനന്ദായ നമഃ ।

ഓം നന്ദികേശ്വരവന്ദിതായ നമഃ ।

ഓം ണകാരഘണ്ടാനിനദായ നമഃ ।

ഓം നാരായണമനോഹരായ നമഃ ।

ഓം ണകാരനാദശ്രവണായ നമഃ ।

ഓം നലിനോദ്ഭവശിക്ഷകായ നമഃ ।

ഓം ണകാരപങ്കജാദിത്യായ നമഃ । 170

ഓം നവവീരാധിനായകായ നമഃ ।

ഓം ണകാരപുഷ്പഭ്രമരായ നമഃ ।

ഓം നവരത്നവിഭൂഷണായ നമഃ ।

ഓം ണകാരാനര്‍ഘശയനായ നമഃ ।

ഓം നവശക്തിസമാവൃതായ നമഃ ।

ഓം ണകാരവൃക്ഷകുസുമായ നമഃ ।

ഓം നാട്യസങ്ഗീതസുപ്രിയായ നമഃ ।

ഓം ണകാരബിന്ദുനാദജ്ഞായ നമഃ ।

ഓം നയജ്ഞായ നമഃ ।

ഓം നയനോദ്ഭവായ നമഃ । 180

ഓം ണകാരപര്‍വതേന്ദ്രാഗ്രസമുത്പന്നസുധാരണയേ നമഃ ।

ഓം ണകാരപേടകമണയേ നമഃ ।

ഓം നാഗപര്‍വതമന്ദിരായ നമഃ ।

ഓം ണകാരകരുണാനന്ദായ നമഃ ।

ഓം നാദാത്മനേ നമഃ ।

ഓം നാഗഭൂഷണായ നമഃ ।

ഓം ണകാരകിങ്കിണീഭൂഷായ നമഃ ।

ഓം നയനാദൃശ്യദര്‍ശനായ നമഃ ।

ഓം ണകാരവൃഷഭാവാസായ നമഃ ।

ഓം നാമപാരായണപ്രിയായ നമഃ । 190

ഓം ണകാരകമലാരൂഢായ നമഃ ।

ഓം നാമാനതസമന്വിതായ നമഃ ।

ഓം ണകാരതുരഗാരൂഢായ നമഃ ।

ഓം നവരത്നാദിദായകായ നമഃ ।

ഓം ണകാരമകുടജ്വാലാമണയേ നമഃ ।

ഓം നവനിധിപ്രദായ നമഃ ।

ഓം ണകാരമൂലമന്ത്രാര്‍ഥായ നമഃ ।

ഓം നവസിദ്ധാദിപൂജിതായ നമഃ ।

ഓം ണകാരമൂലനാദാന്തായ നമഃ ।

ഓം ണകാരസ്തംഭനക്രിയായ നമഃ । 200

ഓം ഭകാരരൂപായ നമഃ ।

ഓം ഭക്താര്‍ഥായ നമഃ ।

ഓം ഭവായ നമഃ ।

ഓം ഭര്‍ഗായ നമഃ ।

ഓം ഭയാപഹായ നമഃ ।

ഓം ഭക്തപ്രിയായ നമഃ ।

ഓം ഭക്തവന്ദ്യായ നമഃ ।

ഓം ഭഗവതേ നമഃ ।

ഓം ഭക്തവത്സലായ നമഃ ।

ഓം ഭക്താര്‍തിഭഞ്ജനായ നമഃ । 210

ഓം ഭദ്രായ നമഃ ।

ഓം ഭക്തസൌഭാഗ്യദായകായ നമഃ ।

ഓം ഭക്തമങ്ഗലദാത്രേ നമഃ ।

ഓം ഭക്തകല്യാണദര്‍ശനായ നമഃ ।

ഓം ഭക്തദര്‍ശനസംതുഷ്ടായ നമഃ ।

ഓം ഭക്തസങ്ഘസുപൂജിതായ നമഃ ।

ഓം ഭക്തസ്തോത്രപ്രിയാനന്ദായ നമഃ ।

ഓം ഭക്താഭീഷ്ടപ്രദായകായ നമഃ ।

ഓം ഭക്തസമ്പൂര്‍ണഫലദായ നമഃ ।

ഓം ഭക്തസാംരാജ്യഭോഗദായ നമഃ । 220

ഓം ഭക്തസാലോക്യസാമീപ്യരൂപമോക്ഷവരപ്രദായ നമഃ ।

ഓം ഭവൌഷധയേ നമഃ ।

ഓം ഭവഘ്നായ നമഃ ।

ഓം ഭവാരണ്യദവാനലായ നമഃ ।

ഓം ഭവാന്ധകാരമാര്‍താണ്ഡായ നമഃ ।

ഓം ഭവവൈദ്യായ നമഃ ।

ഓം ഭവായുധായ നമഃ ।

ഓം ഭവശൈലമഹാവജ്രായ നമഃ ।

ഓം ഭവസാഗരനാവികായ നമഃ ।

ഓം ഭവമൃത്യുഭയധ്വംസിനേ നമഃ । 230

ഓം ഭാവനാതീതവിഗ്രഹായ നമഃ ।

ഓം ഭയഭൂതപിശാചഘ്നായ നമഃ ।

ഓം ഭാസ്വരായ നമഃ ।

ഓം ഭാരതീപ്രിയായ നമഃ ।

ഓം ഭാഷിതധ്വനിമൂലാന്തായ നമഃ ।

ഓം ഭാവാഭാവവിവര്‍ജിതായ നമഃ ।

ഓം ഭാനുകോപപിതൃധ്വംസിനേ നമഃ ।

ഓം ഭാരതീശോപദേശകായ നമഃ ।

ഓം ഭാര്‍ഗവീനായകശ്രീമദ്ഭാഗിനേയായ നമഃ ।

ഓം ഭവോദ്ഭവായ നമഃ । 240

ഓം ഭാരക്രൌഞ്ചാസുരദ്വേഷായ നമഃ ।

ഓം ഭാര്‍ഗവീനാഥവല്ലഭായ നമഃ ।

ഓം ഭടവീരനമസ്കൃത്യായ നമഃ ।

ഓം ഭടവീരസമാവൃതായ നമഃ ।

ഓം ഭടതാരാഗണോഡ്വീശായ നമഃ ।

ഓം ഭടവീരഗണസ്തുതായ നമഃ ।

ഓം ഭാഗീരഥേയായ നമഃ ।

ഓം ഭാഷാര്‍ഥായ നമഃ ।

ഓം ഭാവനാശബരീപ്രിയായ നമഃ ।

ഓം ഭകാരേ കലിചോരാരിഭൂതാദ്യുച്ചാടനോദ്യതായ നമഃ । 250

ഓം വകാരസുകലാസംസ്ഥായ നമഃ ।

ഓം വരിഷ്ഠായ നമഃ ।

ഓം വസുദായകായ നമഃ ।

ഓം വകാരകുമുദേന്ദവേ നമഃ ।

ഓം വകാരാബ്ധിസുധാമയായ നമഃ ।

ഓം വകാരാമൃതമാധുര്യായ നമഃ ।

ഓം വകാരാമൃതദായകായ നമഃ ।

ഓം വജ്രാഭീതിദക്ഷഹസ്തായ നമഃ ।

ഓം വാമേ ശക്തിവരാന്വിതായ നമഃ ।

ഓം വകാരോദധിപൂര്‍ണേന്ദവേ നമഃ । 260

ഓം വകാരോദധിമൌക്തികായ നമഃ ।

ഓം വകാരമേഘസലിലായ നമഃ ।

ഓം വാസവാത്മജരക്ഷകായ നമഃ ।

ഓം വകാരഫലസാരജ്ഞായ നമഃ ।

ഓം വകാരകലശാമൃതായ നമഃ ।

ഓം വകാരപങ്കജരസായ നമഃ ।

ഓം വസവേ നമഃ ।

ഓം വംശവിവര്‍ധനായ നമഃ ।

ഓം വകാരദിവ്യകമലഭ്രമരായ നമഃ ।

ഓം വായുവന്ദിതായ നമഃ । 270

ഓം വകാരശശിസംകാശായ നമഃ ।

ഓം വജ്രപാണിസുതാപ്രിയായ നമഃ ।

ഓം വകാരപുഷ്പസദ്ഗന്ധായ നമഃ ।

ഓം വകാരതടപങ്കജായ നമഃ ।

ഓം വകാരഭ്രമരധ്വാനായ നമഃ ।

ഓം വയസ്തേജോബലപ്രദായ നമഃ ।

ഓം വകാരവനിതാനാഥായ നമഃ ।

ഓം വശ്യാദ്യഷ്ടക്രിയാപ്രദായ നമഃ ।

ഓം വകാരഫലസത്കാരായ നമഃ ।

ഓം വകാരാജ്യഹുതാശനായ നമഃ । 280

ഓം വര്‍ചസ്വിനേ നമഃ ।

ഓം വാങ്മനോഽതീതായ നമഃ ।

ഓം വാതാപ്യരികൃതപ്രിയായ നമഃ ।

ഓം വകാരവടമൂലസ്ഥായ നമഃ ।

ഓം വകാരജലധേസ്തടായ നമഃ ।

ഓം വകാരഗങ്ഗാവേഗാബ്ധയേ നമഃ ।

ഓം വജ്രമാണിക്യഭൂഷണായ നമഃ ।

ഓം വാതരോഗഹരായ നമഃ ।

ഓം വാണീഗീതശ്രവണകൌതുകായ നമഃ ।

ഓം വകാരമകരാരൂഢായ നമഃ । 290

ഓം വകാരജലധേഃ പതയേ നമഃ ।

ഓം വകാരാമലമന്ത്രാര്‍ഥായ നമഃ ।

ഓം വകാരഗൃഹമങ്ഗലായ നമഃ ।

ഓം വകാരസ്വര്‍ഗമാഹേന്ദ്രായ നമഃ ।

ഓം വകാരാരണ്യവാരണായ നമഃ ।

ഓം വകാരപഞ്ജരശുകായ നമഃ ।

ഓം വലാരിതനയാസ്തുതായ നമഃ ।

ഓം വകാരമന്ത്രമലയസാനുമന്‍മന്ദമാരുതായ നമഃ ।

ഓം വാദ്യന്തഭാന്തഷട്ക്രംയജപാന്തേ ശത്രുഭഞ്ജനായ നമഃ ।

ഓം വജ്രഹസ്തസുതാവല്ലീവാമദക്ഷിണസേവിതായ നമഃ । 300

ഓം വകുലോത്പലകാദംബപുഷ്പദാമസ്വലങ്കൃതായ നമഃ ।

ഓം വജ്രശക്ത്യാദിസമ്പന്നദ്വിഷട്പാണിസരോരുഹായ നമഃ ।

ഓം വാസനാഗന്ധലിപ്താങ്ഗായ നമഃ ।

ഓം വഷട്കാരായ നമഃ ।

ഓം വശീകരായ നമഃ ।

ഓം വാസനായുക്തതാംബൂലപൂരിതാനനസുന്ദരായ നമഃ ।

ഓം വല്ലഭാനാഥസുപ്രീതായ നമഃ ।

ഓം വരപൂര്‍ണാമൃതോദധയേ നമഃ । 308

***

ശ്രീ മുരുകന്റെ ആറുമുഖങ്ങൾ

ശ്രീ മുരുകന്റെ ആറുമുഖങ്ങൾ

ഷഡ് ചക്രങ്ങളാകുന്ന ആറു മുഖങ്ങളാൽ ശരീരമെന്ന ലോകത്തിന്റെ പ്രതിരോധ സംവിധാനത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് പരിഹരിയ്ക്കുന്നു. അത് ആഭ്യന്തരമായാലും വൈദേശീയാക്രമണമായാലും ശത്രുവിനെ നിഷ്കരുണം ഹരിക്കുന്നു. ഹര ഹരോ ഹര ഹര.... ഹര ഹരോ ഹര ഹര പാടിയെത്തുന്ന അദ്ദേഹത്തിന്റെ സൈന്യത്തിനെ മയിൽ വാഹനത്തിലേറി നയിയ്ക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനഹാതം, വിശുദ്ധി, ആജ്ഞ എന്നീ ഷഡ്ചക്രങ്ങളിലൂടെ അനസ്യൂതം പ്രവഹിയ്ക്കുന്ന ഊർജ്ജപ്രവാഹം ശരീരത്തിലെ ഓരോ കോശങ്ങളുടേയും സംരക്ഷണം നടത്തുന്നു എന്ന കാര്യം തിരിച്ചറിഞ്ഞ ഋഷീശ്വരന്മാർ അതിനെ ആധാരമാക്കി "പ്രാണിക് ഹീലിംഗ്" പോലുള്ള പല ചികിത്സാ സംവിധാനങ്ങളും വികസിച്ചെടുത്തത് ശ്രദ്ധേയമായ കാര്യമാണ്. അറുമുഖനായ ഭഗവാൻ ശ്രീമുരുകൻ. നിത്യനായ പരബ്രഹ്മ ചൈതന്യം പരമ ശിവന്റെയും പരാശക്തിയായ പ്രകൃതിയായ പർവ്വത പുത്രി ശ്രീ പാർവ്വതിയുടേയും രണ്ടു പുത്രരാണ് ശ്രീ ഗണേശനും ശ്രീ മുരുകനും.

ഭഗവാൻ ശ്രീ മുരുകന്റെ ആറു മുഖങ്ങളിൽ നിന്നും മഹത്തായ ആറു ശാസ്ത്രങ്ങളും ഷഡ്ദർശനങ്ങളായി ഉത്ഭവിയ്ക്കുകയും അത് ഭഗവാന്റെ ഓരോ ഉപാസകർ പകർത്തി മഹത് ഗ്രന്ഥങ്ങളാക്കി മാറ്റുകയും ചെയ്തു. ഇനി ഏതിക്കെയാണീ ആറു മഹാശാസ്ത്രങ്ങളെന്നും അവയെ എഴുതി ഗ്രന്ഥമാക്കിയ ഉപാസകർ ആരൊക്കെയാണെന്നും നോക്കാം.

1. കണാതൻ എഴുതിയ വൈശേഷികം - ജ്യോതിഷം ഇതിന്റെ ഒരു ഭാഗമാണ്

2. ഗൗതമൻ എഴുതിയ ന്യായം

3. കപിലൻ എഴുതിയ സാംഖ്യം

4. പതഞ്ജലി എഴുതിയ യോഗം

5. ജൈമിനി എഴുതിയ മീം മാംസ

6. ബാതരായണൻ എഴുതിയ വേദാന്തം

അപ്പോൾ ഷഡ്ചക്രങ്ങളൂടെ ഉടയോനായ ഷണ്മുഖൻ ത്രികാല പണ്ഡിതൻ കൂടിയാണെന്നുള്ളതാണ് സത്യം. ഈ മഹത്തായ ശാസ്ത്രങ്ങൾ കാലത്തിനെ അതിജീവിച്ച ജീവ ശാസ്ത്രങ്ങൾ തന്നെയാണ്.

ഓം വചത്ഭുവേ നമഃ

കടപ്പാട്: പ്രിൻസ് സുബ്രഹ്മണ്യൻ


ബ്രാഹ്മമുഹൂർത്തം

 ബ്രാഹ്മ മുഹൂർത്തം 
ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് എഴുന്നേറ്റ് ദിനകൃത്യങ്ങൾ ആരംഭിക്കണമെന്നാണ് പ്രാചീന വിശ്വാസം.
“ബ്രാഹ്മ മുഹൂർത്തേ ഉത്തിഷ്ഠത് 
സ്വസ്ഥാ രക്ഷാർഥ മായുഷഃ” 
ആയുർവേദവും അതിനെ പിന്താങ്ങുന്നു. സൂര്യോദയത്തിന് ഏഴരനാഴിക മുൻപാണ് ബ്രാഹ്മമുഹൂർത്തം. ഇതാണ് രാത്രിയിലെ അവസാനത്തെ മുഹൂർത്തം. ഈ സമയത്ത് ഉറക്കമുണർന്നാൽ ആയുസ്സിന് നല്ലതാണ്. രണ്ടരനാഴികയാണ് ഒരു മണിക്കൂർ. ആ നിലയ്ക്ക് സൂര്യോദയത്തിന് മൂന്നു മണിക്കൂർ മുമ്പ് എഴുന്നേല്ക്കണം. തിരക്കു പിടിച്ച ജോലികൾക്കു ശേഷം രാത്രി വളരെ വൈകി ഉറങ്ങുന്നവർക്ക് ഇത് നേരത്തെ എഴു
ന്നേറ്റ് ജോലികൾ ആരംഭിക്കുകയെന്നത് പ്രായോഗികമല്ലല്ലോ. അതുകൊണ്ട്
സൂര്യോദയത്തിന് മുമ്പ് എഴുന്നേല്ക്കണമെന്ന ചിട്ടയെങ്കിലും ഉണ്ടാകേണ്ടതാണ്.


പ്രാചീനകാലത്ത് ഋഷിവര്യന്മാർ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ്
ഗായത്രീജപവും ഹോമാദികളും നടത്തിവന്നിരുന്നതായി പുരാണങ്ങൾ പറയുന്നു. ബ്രഹ്മത്തോട് ബന്ധപ്പെട്ട് ബ്രാഹ്മവും നല്ല സമയം എന്നർഥത്തിൽ
മുഹൂർത്തവും ചേർത്ത് ബ്രാഹ്മമുഹൂർത്തം എന്ന പേരുണ്ടായി. ബഹ്മ ജ്ഞാനമാണ് ഏറ്റവും ശ്രേഷ്ഠമായ അറിവ്. അത് നേടുന്നതിന് ഉപയോഗിക്കുന്ന മുഹൂർത്തമെന്നും അർഥമുണ്ട്. ഇത് വീട്ടമ്മയോടൊപ്പം മറ്റുള്ളവർക്കും
ബാധകമായിട്ടുള്ളതാണ്.

കടപ്പാട്: കുഞ്ഞിക്കുട്ടൻ ഇളയതിന്റെ ആചാരങ്ങൾ എന്ന പുസ്തകത്തിൽ നിന്ന്.

ആദരാഞ്ജലികൾ!

 ആദരാഞ്ജലികൾ!

ടി.കെ.ദാമോദരൻ നമ്പ്യാർ എന്ന ഇതിഹാസ ദീപം പൊലിഞ്ഞു.!

അഴീക്കോട് അക്ലിയത്ത് എൽ.പി. സ്കൂൾ റിട്ട. പ്രഥമാധ്യാപകനും ആധ്യാത്മിക പ്രഭാഷകനുമായിരുന്നശ്രീ. ടി.കെ. ദാമോദരൻ നമ്പ്യാർ (88) പാലോട്ടുകാവിനടുത്ത സ്വവസതിയായ 'ഗുരുകുല'ത്തിൽ അന്തരിച്ചുവെന്ന ദു:ഖവാർത്ത മാതൃഭൂമിയിൽ ഇന്നുണ്ടായിരുന്നു. പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. 

1988-ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കണ്ണൂർ ആകാശവാണിയിൽ സുഭാഷിതം അവതരിപ്പിക്കാറുണ്ടായിരുന്നു. രാമദാസമിഷൻ കണ്ണൂർ ഘടകം സാരഥിയായിരുന്നു. നമ്പ്യാർ മഹാസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അഴീക്കോട് ഗുരുകുലം കേന്ദ്രീകരിച്ചും തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിലും ഏറെക്കാലം സനാതനധർമം പഠന ക്ലാസ് നടത്തിയിരുന്നു.

സംസൃതപണ്ഡിതനും ജ്യോത്സ്യരുമായിരുന്ന പരേതരായ വിദ്വാൻ ഒ.വി.കമ്മാരൻ നമ്പ്യാരുടെയും ടി.കെ.ചെറിയ ഉമ്മു അമ്മയുടെയും മകനാണ്. ഭാര്യ ടി.വി.ഓമന (റിട്ട. പ്രഥമാധ്യാപിക,  അക്ലിയത്ത് എൽ.പി. സ്കൂൾ). മക്കൾ: ജയദേവൻ, ഗായത്രി. ഗണേശൻ (ജ്യോത്സ്യൻ), ഉമ  എന്നിവർ.

***

ശനിയും ശാസ്താവും

ശനീശ്വരൻ
ശനിയും ശാസ്താവും,
ശനിദോഷത്തിന് ശാസ്താവിന്റെ ആരാധന പരിഹാരമായി പറയുന്നത്  എന്തുകൊണ്ട്?

പൗരാണിക ശാസ്ത്രപരമായി
"ഛായാമാർത്താണ്ഡ സം ഭൂതം 
തം നമാമി ശനൈ ചരം "
എന്നാണ് ശനിയുടെ പ്രണാമം. അതായത് സൂര്യന്റെയും " ഛായ" അഥവാ നിഴലിന്റെയും പുത്രനാണ് ശനി എന്ന് അർത്ഥം. 

ജ്യോതിഷ ശാസ്ത്രത്തിൽ 'അർക്കശം ഭൂ' എന്ന് മറ്റൊരു സൂചനയുമുണ്ട്. സൂര്യനെക്കൊണ്ട് ചിന്തിക്കേണ്ടത് ശംഭുവിനെയാണ് എന്ന്. ശംഭു ശിവനാണല്ലോ. ശനി 'സൂര്യ ഛായാസം ഭൂത'നെങ്കിൽ ശാസ്താവ്  'ഹര മോഹിനിസം ഭൂത'നാണല്ലോ? അതായത് ശിവന്റെയും മോഹിനിയുടെയും പുത്രൻ. മോഹിനി എന്നാൽ മോഹം ഉണ്ടാക്കുന്നവൾ. അതായത് മായാശക്തി. മായ, അസത്യമാണ്. ഛായ, അഥവാ നിഴലും ഇല്ലായ്മയുടെ സ്വരൂപമാണല്ലോ? 'ഛായ'യേയും 'മായ'യേയും അങ്ങനെ സാദ്യശ്യപ്പെടുത്താം. സൂര്യനെ ശിവനായി എടുക്കണം എന്നാണല്ലോ .( അതായത് സൂര്യ തത്വത്തിന്റെ സ്വരൂപം ജ്യോതിഷത്തിൽ ആത്മാവാണ്. ആത്മാവ് ശിവ സ്വരൂപമാണ്.) അതായത് സൂര്യൻ തന്നെ ശിവൻ. ഇനി 'ഛായ' യോ? ഛായ ഇരുളല്ലേ? ഇരുൾ മായയാണ്. മായ എന്നാൽ മോഹിനി. അപ്പോൾ സൂര്യ - ഛായാ പുത്രനും (ശനി), ഹര മോഹിനീ പുത്രനും ( ശാസ്താവ്) സമന്വയപ്പെടുന്നു-വെന്നു കാണാമല്ലോ. മറ്റൊരു തരത്തിൽ പറഞ്ഞാൽ സൂര്യഗ്രഹത്തിന്റെ അധീശത്വം ശിവനാണ്. മായയുടെ അധിപതി മഹാമായയാണ്. അഥവാ മായാധിപതി വിഷ്ണുവാണ്. ഇവിടെ ശനിയും ശാസ്താവും വളരെ സൂഷ്മമായി താദാത്മ്യം പുലർത്തുന്നത് ശ്രദ്ധിക്കൂ. സൂര്യ-ഛായ മാരുടെ സന്താനമാണ് ശനി. അപ്പോൾ സൂര്യ-ഛായ മാരുടെ അധീശത്വങ്ങളായ ശിവന്റെയും വിഷ്ണുവിന്റെയും പുത്രൻ ശാസ്താവ്, ശനിയുടെയും അധീശനാകുന്നത് സ്വാഭാവികം തന്നെ. വെറൊന്നുകൂടി ശനൈ-ചരൻ അഥവാ പതുക്കെ സഞ്ചരിക്കുന്നവൻ ആണ് ശനൈശ്ചരൻ എന്ന ശനി, 'ശാസനാനാം ആചരൻ' അതായത് ശാസനങ്ങളെയും ശാസ്ത്രങ്ങളെയും സഞ്ചരിപ്പിക്കുന്നവനാണ് ശാസ്താവ്. ഇവിടെ മെല്ലെപ്പോക്ക് അശുഭങ്ങളുടെയും ക്രമമായ പോക്ക് ശുഭ ശാന്തികളുടെയും സ്വരൂപങ്ങളാണല്ലോ? അപ്പോൾ അശുഭങ്ങൾക്ക് മുകളിൽ ശുഭങ്ങൾക്ക് പ്രഭാവമുണ്ട്. ഇപ്രകാരം എല്ലാ രീതികളിലും ശനി പ്രഭാവത്തിനു മുകളിൽ ശാസ്താവിന് പ്രഭാവമുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ശനൈശ്ചരന്റെ ഉദാത്തമായ ദേവസ്വരൂപമായി 'ശാസ്താവിനെയും; ദോഷകരമായ ഗ്രഹ സ്വരൂപത്തിൽ ശനിയെയും കാണാം. കറുപ്പു വസ്ത്രവും മറ്റും ശനിയുടെ പ്രതിനിധാനങ്ങളായി പറയുന്നുണ്ട്. ശാസ്താ സങ്കല്പത്തിലും ഇത് ചേർന്നു വരുന്നത് ഇതിന്റെ തെളിവാണ്.
മണി ഗ്രീവവും മണികണ്ഠവും ഒന്നാണല്ലോ. മണിഗ്രീവം എന്നാൽ കാക്കയെന്നും അർത്ഥമുണ്ട്' കാക്ക ശനിയുടെ വാഹനവുമാണ്. ഇതിലും ശനിയും ശാസ്താവും സംബന്ധിക്കുന്നു.
 
സനാതന ഹൈന്ദവ സങ്കല്പത്തിൽ ശിവൻ, ഗണപതി, സൂര്യൻ, വിഷ്ണു, ദുർഗ്ഗ എന്ന് അഞ്ച് ബ്രഹ്മസ്വരൂപികളുണ്ട്. എന്നാൽ ആറാമത് 'താരക ബ്രഹ്മം', എന്ന പേരിൽ ശിവപുത്രനായ കാർത്തികേയനും (അതുകൊണ്ടാണ് 'ഷണ്മുഖൻ' അഥവാ അറുമുഖൻ' എന്നു പറയുന്നതിന്റെ ഗൂഡത ) ഏഴാമത് കലിയുഗവരദനായി ശാസ്താവും (ഏഴാമത്തെ ചക്രത്തിലെ ഭാവം ) പ്രഖ്യാപിക്കപ്പെട്ടിട്ടു ള്ളപ്പോൾ ബ്രഹ്മത്തിന് സപ്ത രൂപങ്ങൾ നിർണ്ണയിക്കാം. യഥാർത്ഥത്തിൽ ഗ്രഹങ്ങളും ഏഴാണ്.         (രാഹുകേതുക്കൾ പൂർണ്ണ ഗ്രഹങ്ങളല്ലല്ലോ) ഏഴാമത് ബ്രഹ്മം ശാസ്താവും ഏഴാംഗ്രഹം ശനിയുമാണ് . ഈശ്വരന്മാർ ഇച്ഛാ അഥവാ കല്പനാ വിഭാഗവും ഗ്രഹങ്ങൾ അവരുടെ കർമ്മഭാഗവും അഥവാ നടത്തിപ്പുകാരുമാണ്. അങ്ങനെ വരുമ്പോൾ സപ്തഗ്രഹമായ ശനി സപ്ത ബ്രഹ്മമായ ശാസ്താവിന്റെ ആജ്ഞാനുവർത്തിയാണെന്നർത്ഥം. അപ്പോഴും ശാസ്താവിന് ശനിയുടെ മേൽ അധീശത്വം സിദ്ധിക്കുന്നു.

കടപ്പാട്: ഭക്തി ഗ്രൂപ്പ്.

നാമ-രാമായണം (ഉത്തരകാണ്ഡം)

 നാമ-രാമായണം

ഉത്തരകാണ്ഡം

ആഗത മുനിഗണ സംസ്തുത രാമ
വിശ്രുതദശകണ്ഠോദ്ഭവ രാമ
സീതാലിങ്ഗനനിർവൃത രാമ
നീതിസുരക്ഷിതജനപദ രാമ
വിപിനത്യാജിതജനകജ രാമ
കാരിതലവണാസുരവധ രാമ
സ്വർഗതശംബുക സംസ്തുത രാമ
സ്വതനയകുശലവനന്ദിത രാമ
അശ്വമേധക്രതുദീക്ഷിത രാമ
കാലാവേദിതസുരപദ രാമ
ആയോധ്യകജനമുക്തിത രാമ
വിധിമുഖവിബുധാനന്ദക രാമ
തേജോമയനിജരൂപക രാമ
സംസൃതിബന്ധവിമോചക രാമ
ധർമസ്ഥാപനതത്പര രാമ
ഭക്തിപരായണമുക്തിദ രാമ
സർവചരാചരപാലക രാമ
സർവഭവാമയവാരക രാമ
വൈകുണ്ഠാലയസംസ്തിത രാമ
നിത്യാനന്ദപദസ്ഥിത രാമ

രാമരാമ ജയരാജാ രാമ
രാമരാമ ജയസീതാ രാമ
(ശുഭം)
കടപ്പാട്:ലളിതവല്ലുശ്ശേരി
[7/7പ്]
 

നാമ-രാമായണം (യുദ്ധകാണ്ഡം)

നാമ-രാമായണം

യുദ്ധകാണ്ഡം

രാവണനിധനപ്രസ്ഥിത രാമ
വാനരസൈന്യസമാവൃത രാമ
ശോഷിതശരദീശാർത്തിത രാമ
വിഭീഷണാഭയദായക രാമ
പർവതസേതുനിബന്ധക രാമ
കുംഭകർണശിരശ്ഛേദന രാമ
രാക്ഷസസങ്ഘവിമർദ്ദക രാമ
അഹിമഹിരാവണചാരണ രാമ
സംഹൃതദശമുഖരാവണ രാമ
വിധിഭവമുഖസുരസംസ്തുത രാമ
ഖഃസ്ഥിതദശരഥവീക്ഷിത രാമ
സീതാദർശനമോദിത രാമ
അഭിഷിക്തവിഭീഷണനുത രാമ
പുഷ്പകയാനാരോഹണ രാമ
ഭരദ്വാജാദിനിഷേവണ രാമ
ഭരതപ്രാണപ്രിയകര രാമ
സാകേതപുരീഭൂഷണ രാമ
സകലസ്വീയസമാനസ രാമ
രത്നലസത്പീഠാസ്ഥിത രാമ
പട്ടാഭിഷേകാലംകൃത രാമ
പാർഥിവകുലസമ്മാനിത രാമ
വിഭീഷണാർപിതരങ്ഗക രാമ
കീശകുലാനുഗ്രഹകര രാമ
സകലജീവസംരക്ഷക രാമ
സമസ്തലോകോദ്ധാരക രാമ

രാമരാമ ജയരാജാ രാമ
രാമരാമ ജയസീതാ രാമ

നാമ-രാമായണം(കിഷ്കിന്ധാകാണ്ഡം,സുന്ദരകാണ്ഡം)

 നാമരാമായണം

3.കിഷ്കിന്ധാകാണ്ഡം

“ഹനുമത്സേവിതനിജപദ രാമ
നതസുഗ്രീവാഭീഷ്ടദ രാമ
ഗർവിതബാലിസംഹാരക രാമ
വാനരദൂതപ്രേഷക രാമ
ഹിതകരലക്ഷ്മണസംയുത രാമ”

രാമരാമ ജയരാജാ രാമ!
രാമരാമ ജയസീതാ രാമ!

4.സുന്ദരകാണ്ഡം

“കപിവരസന്തതസംസ്മൃത രാമ
തദ്ഗതിവിഘ്നധ്വംസക രാമ
സീതാപ്രാണാധാരക രാമ
ദുഷ്ടദശാനനദൂഷിത രാമ
ശിഷ്ടഹനൂമദ്ഭൂഷിത രാമ
സീതവേദിതകാകാവന രാമ
കൃതചൂഡാമണിദർശന രാമ
കപിവരവചനാശ്വാസിത രാമ.”

രാമരാമ ജയരാജാ രാമ!
രാമരാമ ജയസീതാ രാമ


 

നാമ-രാമായണം ( ആരണ്യകാണ്ഡം )

നാമ-രാമായണം

2. ആരണ്യകാണ്ഡം

"ദണ്ഡകാവനജനപാവന രാമ
ദുഷ്ടവിരാധവിനാശന രാമ
ശരഭങ്ഗസുതീക്ഷ്ണാർചിത രാമ
അഗസ്ത്യാനുഗ്രഹവർദ്ധിത രാമ
ഗൃദ്ധ്രാധിപസംസേവിത രാമ
പഞ്ചവടീതടസുസ്ഥിത രാമ
ശൂർപണഖാർത്തിവിധായക രാമ
ഖരദൂഷണമുഖസൂദക രാമ
സീതാപ്രിയഹരിണാനുഗ രാമ
മാരീചാർതികൃതാശുഗ രാമ
വിനഷ്ടസീതാന്വേഷക രാമ
ഗൃദ്ധ്രാധിപഗതിദായക രാമ
ശബരീദത്തഫലാശന രാമ
കബന്ധബാഹുച്ഛേദന രാമ."

രാമരാമ ജയരാജാ രാമ!
രാമരാമ ജയസീതാ രാമ!
 
3.കിഷ്കിന്ധാകാണ്ഡം... അടുത്ത പോസ്റ്റിൽ

Temple front view

 

നാമ-രാമായണം (ബാലകാണ്ഡം)

 നാമരാമായണം

 1.ബാലകാണ്ഡം

"ശുദ്ധബ്രഹ്മപരാല്പര രാമ
കാലാത്മക പരമേശ്വര രാമ
ശേഷതൽപസുഖനിദ്രിത രാമ
ബ്രഹ്മാദ്യമരപ്രാർത്ഥിത രാമ
ചണ്ഡകിരണകുലമണ്ഡന രാമ
ശ്രീമദ്ദശരഥനന്ദന രാമ
കൌസല്യാസുഖവർദ്ധന രാമ
വിശ്വാമിത്രപ്രിയധന രാമ
ഘോരതാടകാഘാതക രാമ
മാരീചാദിനിപാതക രാമ
കൌശികമഖസംരക്ഷക രാമ
ശ്രീമദഹല്യോദ്ധാരക രാമ
ഗൌതമമുനിസംപൂജിത രാമ
സുരമുനിവരഗണസംസ്തുത രാമ
നാവികധാവികമൃദുപദ രാമ
മിഥിലാപുരജനമോഹക രാമ
വിദേഹമാനസരഞ്ജക രാമ
ത്ര്യംബകകാർമ്മുകഭഞ്ജക രാമ
സീതാർപ്പിതവരമാലിക രാമ
കൃതവൈവാഹികകൌതുക രാമ
ഭാർഗവദർപ്പവിനാശക രാമ
ശ്രീമദയോധ്യാപാലക രാമ."

രാമരാമ ജയരാജാ രാമ!
രാമരാമ ജയസീതാ രാമ!
 
2. ആരണ്യകാണ്ഡം.. അടുത്ത പോസ്റ്റിൽ.

ഭദ്രകാളി ധ്യാനശ്ലോകങ്ങൾ

അമ്മേ മഹാമായേ!

"പ്രത്യഗ്രാംഭോദവർണ്ണാ ശശധരശകലോ
ല്ലാസിദംഷട്രോജ്ജ്വലാസ്യാ
വജ്രാകാരം കൃപാണം ചഷകമപി മധു
വ്രാതപൂർണ്ണം ദധാനാ
മുണ്ഡസ്രങ്മണ്ഡിതാംഗീ വിവിധഫണിഫണാ
രത്നജാലപ്രദീപ്താ
ഭദ്രം വോ ഭദ്രകാളീ വിതരതു സുമനഃ
സംഘസംസ്തുയമാനാ."

       = (പുത്തൻ മഴക്കാറിന്റെ നിറമുള്ളവളും ചന്ദ്രക്കലപോലെ ഇരിയ്ക്കുന്ന ദംഷ്ട്രങ്ങളാൽ പ്രകാശമാനമായ മുഖമുള്ളവളും വാജ്രസദൃശമായ വാളും മദ്യം നിറച്ച പാനപാത്രവും കൈകളിൽ ധരിച്ചവളും അറുത്ത ശിരസ്സുകൾകൊണ്ട് കോർത്ത മാലയണിഞ്ഞവളും പലവിധ സർപ്പങ്ങളുടെ ശിരസ്സിലെ മാണിക്യങ്ങളെക്കൊണ്ട്‌ പ്രശോഭിതയും ദേവന്മാരാൽ സ്തുതിയ്ക്കപ്പെടുന്നവളുമായ ഭദ്രകാളി, നിങ്ങൾക്ക് ശുഭം നൽകട്ടെ!)
Curtesy:San



ആനപ്പട്ടം-സങ്കല്പങ്ങൾ

ആനപ്പട്ടം

ആയിരം വാക്കുകളിൽ പറയുന്നത് ഒരു ചിത്രം കൊണ്ട് സാധിക്കുമെന്നത് എത്ര സത്യം! മനോഹരമായ പട്ടം കെട്ടി തിടമ്പുമായി അമ്പലങ്ങളിൽ പ്രദക്ഷിണം വെക്കുന്ന ആനച്ചന്തത്തിനു മാറ്റു കൂട്ടുന്നത്  ആ തിടമ്പും ഈ മുഖ പട്ടവും തന്നെയല്ലെ!

ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം…!

അദ്ധ്യാത്മരാമായണത്തിൽ തുഞ്ചത്ത് എഴുത്തച്ചൻ “പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണത്തിന്ന് അപേക്ഷിക്കുന്നതു പോലെ”  എന്നു വർണ്ണിക്കുന്ന ഒരു രംഗം ഉണ്ട്. ലക്ഷ്മണനെ ശ്രീരാമൻ സാന്ത്വനപ്പെടുത്താൻ  ജീവിതത്തിന്റെ  ക്ഷണികതയേക്കുറിച്ച് ഉപദേശിക്കുന്ന ആ ഭാഗം അയോദ്ധ്യാകാണ്ഡത്തിലാണ്. 

 

ramayana_eg

അതുപോലെ -  ഇതാ ഇവിടെ കൊക്കിന്റെ വായിൽ അകപ്പെട്ട ഓന്ത്…! എന്തായിരിക്കും അത് കൊക്കിനോട്  അപേക്ഷിക്കുന്നത് ?   വരാൻ പോകുന്ന വിപത്തിനെ മനസ്സിലാക്കാത്തെ, മനുഷ്യരെപ്പോലെ വല്ല ഉപദേശവും കൊടുക്കുകയാണോ ?

(ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം...അർഥം സ്വയം മനസ്സിലാക്കിക്കോളൂഃ

ചക്ഷുശ്രവണം= പാമ്പ്,

ഗളസ്ഥമാം= തൊണ്ടയിൽ,

ദർദുരം= തവള. )

ഇപ്പോഴുള്ള അവസ്ഥ


 

***

സൂര്യനമസ്കാരം

യോഗാസനങ്ങൾ ഇന്ന് വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു കായിക കലയാണ്. അത് പലരുടേയും ദിനചര്യയുടെ ലിസ്റ്റിൽ ഇടം പിടിച്ച് തുടങ്ങിയിട്ടുണ്ട്. ഭാരത പുരാണങ്ങളിൽ നിന്നും അടർത്തിയെടുത്തിട്ടുള്ള വിലമതിക്കാൻ കഴിയാത്ത ഒരു മുത്താണ് താഴെ ക്കൊടുത്തിരിക്കുന്ന സൂര്യനമസ്കാര ശ്ലോകങ്ങൾ. ഒരു ഗുരുവിന്റെ സഹായത്തോടെ മാത്രമെ ഇതു ആദ്യമായി പരിശീലിക്കാവൂ. ഉദയ സൂര്യനെ  വന്ദനം ചെയ്തുകൊണ്ടുള്ളതാകയാൽ അശ്രദ്ധയോടെ ചെയ്താൽ കണ്ണുകളെ ബാധിക്കുന്നതിന്നാലാണത്.

“ഓം ത്യേയസ സതാ സവിത്രു മണ്ഡല  മദ്ധ്യവർത്തി

നാരായണ സരസിജാസന സന്നി വിഷ്ടിഃ

കേയൂരവാൻ മകര കുണ്ഡലവാൻ കിരീടി

ഹാരി ഹിരണ്യയ വപുർ ത്രുതഷിങ്കഃ ചക്രഃ”

 

ഓം മിത്രായ നമഃ

ഓം രവിയെ നമഃ

ഓം സൂര്യായ നമഃ


ഓം ഭാനവേ നമഃ

 ഓം ഖഗായ നമഃ

ഓം ഭൂഷണേ നമഃ

ഓം ഹിരണ്യഗർഭായ നമഃ

ഓം മരീചയെ നമഃ

ഓം ആദിത്യായ നമഃ

ഓം സവിത്രേ നമഃ

ഓം അർക്കായ നമഃ

ഓം ഭാസ്കരായ നമഃ

ഓം ശ്രീ സവിത്രം സൂര്യനാരായണായ നമഃ

ഫലശ്രുതിഃ

“ആദിത്യ നമസ്കാരാൽ യേ കുർവന്തി ദിനേ ദിനേ

ആയുഹ്പ്രജ്നാ ഫലം വീര്യം തേജസ തേഷാം ച ജായതേ.”

 ***

 

ആദിത്യ ഹൃദയം മന്ത്രം


“സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകാരായ നമോനമഃ

ചിന്താമണേ! ചിദാനന്ദായ തേ നമഃ

നീഹാരനാശകായ നമോനമഃ

മോഹവിനാശകരായ നമോനമഃ

ശാന്തായ രൌദ്രായ സൌമ്യായ ഘോരായ

കാന്തിമതാം കാന്തിരൂപായതേ നമോ

സ്ഥാവരജംഗമാചാര്യായ തേ നമോ

ദേവായ വിശ്വൈക സാക്ഷിണേ തേ നമ:

സത്യപ്രധാനായ തത്ത്വാ യ തേ നമ:

സത്യസ്വരൂപായ നിത്യം നമോ നമ:“


അഗസ്ത്യാഗമനവുംആദിത്യസ്തുതിയും

തുഞ്ചത്ത് എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണത്തിലെ യുദ്ധകാണ്ഡത്തിൽ അഗസ്ത്യാഗമനവുംആദിത്യസ്തുതിയും വർണ്ണിച്ചിരിക്കുന്നത് ഇങ്ങനെയാണ്.ഃ


അങ്ങനെയുള്ള പോർ കണ്ടുനിൽക്കുന്നേര-

മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യൻ തദാ 

രാഘവൻ തേരിലിറങ്ങിനിന്നീടിനാ-

നാകാശദേശാൽ പ്രഭാകരസന്നിഭൻ. 

വന്ദിച്ചുനിന്നു രഘുകുലനാഥനാനന്ദ-

മിയന്നരുൾ ചെയ്താനഗസ്ത്യനും: 


“അത്യുദയം നിനക്കാശു വരുത്തുവാനിപ്പോ

ളിവിടേക്കു വന്നിതു ഞാനെടോ! 

 താപത്രയവും വിഷാദവും തീർന്നു

പോമാപത്തും മറ്റുള്ളവയുമകന്നുപോം.

 ശത്രുനാശം വരും രോഗവിനാശനം 

വർദ്ധിക്കുമായുസ്സു സൽക്കീർത്തിവർദ്ധനം.

നിത്യമാദിത്യ ഹൃദയമാം മന്ത്രമിതുത്തമ-

മെത്രയും ഭക്ത്യാ ജപിക്കെടോ!

 ദേവാസുരോരഗചാരണകിന്നർ താപസ

ഗുഹ്യകയക്ഷരക്ഷോഭൂത്. 

കിംപുരുഷാപരോമാൻഷാദ്യന്മാരും 

സമ്പതി സൂര്യനെത്തന്നെ ഭജിപ്പതും.

ദേവകളാകുന്നതാദിത്യനാകിയ 

ദേവനത്രേ പതിന്നാലു ലോകങ്ങളും.

രക്ഷിച്ചതും നിജരശ്മികൾ കൊണ്ടവൻ

 ഭക്ഷിച്ചതുമവൻ കല്പകാലാന്തരേ,

ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും 

ഷൺമുഖൻതാനും പ്രജാപതി വൃന്ദവും 

ശ്രകനും വൈശ്വാനരനും കൃതാന്തനും 

രക്ഷോവരനും വരുണനും വായുവും 

യക്ഷാധിപനുമീശാനനും ചന്ദ്രനും

നക്ഷത്രജാലവും ദിക്കരിവൃന്ദവും.

വാരണവകനു മാര്യനും മാരനും

താരാഗണങ്ങളും നാനാ ഗ്രഹങ്ങളും

അശ്വിനീപുത്രരുമഷ്ടവസുക്കളും

വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും

നാനാപിതൃക്കളും പിന്നെ മനുക്കളും 

ദാനവന്മാരുമുരഗസമൂഹവും

വാരമാസർത്തുസംവത്സരകലാ

ദികാരകനായതും സൂര്യനിവൻ തന്നെ.

വേദാന്തവേദ്യനാം വേദാത്മകനിവൻ 

വേദാർത്ഥവിഗ്രഹൻ വേദജസേവിതൻ 

പൂഷാ വിഭാകരൻ മിത്രൻ പ്രഭാകരൻ 

ദോഷാകരാത്മകൻ ത്വഷ്ടാ ദിനകരൻ

ഭാസ്കരൻ നിത്യനഹസ്കരനീശ്വരൻ 

സാക്ഷി സവിതാ സമസ്തലോകേക്ഷണൻ. 

ഭാസ്വാൻ വിവസ്വാൻ നഭസ്വാൻ ഗഭസ്തിമാൻ 

ശാശ്വതൻ ശംഭു ശരണ്യൻ ശരണദൻ.

ലോക ശിശിരാരി ഘോര തിമിരാരി

ശോകാപഹാരി ലോകാലോകവിഗ്രഹൻ. 

ഭാനു ഹിരണ്യഗർഭൻ ഹിരണ്യന്ദിയൻ 

ദാനപ്രിയൻ സഹസ്രാംശു സനാതനൻ

സപ്താശ്വനർജ്ജുനാശ്വൻ സകലേശ്വരൻ 

സുപ്തജനാവബോധപദൻ മംഗലൻ

ആദിത്യനർക്കനരുണനനന്തഗൻ 

ജ്യോതിർമ്മയൻ തപനൻ സവിതാരവി

വിഷ്ണു വികർത്തനൻ മാർത്താണ്ഡനംശുമാ

നുഷ്ണകിരണൻ മിഹിരൻ വിരോചനൻ 

പ്രദ്യോതനൻ പരൻ ഖദ്യോതനുദ്യോത-

നദ്വയൻ വിദ്യാ വിനോദൻ വിഭാവസു 

വിശ്വസൃഷ്ടിസ്ഥിതിസംഹാരകാരണൻ

വിശ്വവന്ദ്യൻ മഹാവിശ്വരൂപൻ വിഭു

 വിശ്വവിഭാവനൻ വിശ്വകനായകൻ 

വിശ്വാസഭക്തിയുക്നാനാം ഗതിപ്രദൻ 

ചണ്ഡകിരണൻ തരണി ദിനമണി 

പുണ്ഡരീകപ്രബോധപദനര്യമാ 

ദ്വാദശാത്മാ പരമാത്മാ പരാപരനാ-

ദിതേയൻ ജഗദാദിഭൂതൻ ശിവൻ 

ഖേദവിനാശനൻ കേവലാത്മാവിന്ദു 

നാദാത്മകൻ നാരദാദിനിഷേവിതൻ  

ജ്ഞാനസ്വരൂപനജ്നാന വിനാശനൻ

 ധ്യാനിച്ചുകൊൾക നീ നിത്യമിദ്ദേവനെ 

സന്തതം ഭക്ത്യാ നമസ്കരിച്ചീടുക. 

സന്താപനാശകരായ നമോ നമഃ

അന്ധകാരാന്തകരായ നമോ നമഃ

 ചിന്താമണേ! ചിദാനന്ദായ തേ നമഃ

“നീഹാരനാശകരായ നമോ നമോ 

മോഹവിനാശകരായ നമോ നമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാം കാന്തിരൂപായ തേ നമഃ  

സ്ഥാവരജംഗമാചാര്യായ തേ നമോ 

ദേവായ വിശ്വൈക സാക്ഷിണേ തേ നമ:

സത്വപ്രധാനായ തത്ത്വായ തേ നമഃ 

സത്യസ്വരൂപായ നിത്യം നമോ നമഃ 

ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ തു

ക്ഷയം വരുത്തീടുക സത്വരം.” 


ചിത്തം തെളിതഗസ്ത്യോക്തി കേട്ടെത്രയും 

ഭക്തി വർദ്ധിച്ചു കാകുൽസ്ഥനും കൂപ്പിനാൻ. 

പിന്നെ വിമാനവുമേറി മഹാമുനി ചെന്നു 

വീണാധരോപാന്തേ മരുവിനാൻ.

***