Keyman for Malayalam Typing

ശ്രീ മുരുകന്റെ ആറുമുഖങ്ങൾ

ശ്രീ മുരുകന്റെ ആറുമുഖങ്ങൾ

ഷഡ് ചക്രങ്ങളാകുന്ന ആറു മുഖങ്ങളാൽ ശരീരമെന്ന ലോകത്തിന്റെ പ്രതിരോധ സംവിധാനത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് പരിഹരിയ്ക്കുന്നു. അത് ആഭ്യന്തരമായാലും വൈദേശീയാക്രമണമായാലും ശത്രുവിനെ നിഷ്കരുണം ഹരിക്കുന്നു. ഹര ഹരോ ഹര ഹര.... ഹര ഹരോ ഹര ഹര പാടിയെത്തുന്ന അദ്ദേഹത്തിന്റെ സൈന്യത്തിനെ മയിൽ വാഹനത്തിലേറി നയിയ്ക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനഹാതം, വിശുദ്ധി, ആജ്ഞ എന്നീ ഷഡ്ചക്രങ്ങളിലൂടെ അനസ്യൂതം പ്രവഹിയ്ക്കുന്ന ഊർജ്ജപ്രവാഹം ശരീരത്തിലെ ഓരോ കോശങ്ങളുടേയും സംരക്ഷണം നടത്തുന്നു എന്ന കാര്യം തിരിച്ചറിഞ്ഞ ഋഷീശ്വരന്മാർ അതിനെ ആധാരമാക്കി "പ്രാണിക് ഹീലിംഗ്" പോലുള്ള പല ചികിത്സാ സംവിധാനങ്ങളും വികസിച്ചെടുത്തത് ശ്രദ്ധേയമായ കാര്യമാണ്. അറുമുഖനായ ഭഗവാൻ ശ്രീമുരുകൻ. നിത്യനായ പരബ്രഹ്മ ചൈതന്യം പരമ ശിവന്റെയും പരാശക്തിയായ പ്രകൃതിയായ പർവ്വത പുത്രി ശ്രീ പാർവ്വതിയുടേയും രണ്ടു പുത്രരാണ് ശ്രീ ഗണേശനും ശ്രീ മുരുകനും.

ഭഗവാൻ ശ്രീ മുരുകന്റെ ആറു മുഖങ്ങളിൽ നിന്നും മഹത്തായ ആറു ശാസ്ത്രങ്ങളും ഷഡ്ദർശനങ്ങളായി ഉത്ഭവിയ്ക്കുകയും അത് ഭഗവാന്റെ ഓരോ ഉപാസകർ പകർത്തി മഹത് ഗ്രന്ഥങ്ങളാക്കി മാറ്റുകയും ചെയ്തു. ഇനി ഏതിക്കെയാണീ ആറു മഹാശാസ്ത്രങ്ങളെന്നും അവയെ എഴുതി ഗ്രന്ഥമാക്കിയ ഉപാസകർ ആരൊക്കെയാണെന്നും നോക്കാം.

1. കണാതൻ എഴുതിയ വൈശേഷികം - ജ്യോതിഷം ഇതിന്റെ ഒരു ഭാഗമാണ്

2. ഗൗതമൻ എഴുതിയ ന്യായം

3. കപിലൻ എഴുതിയ സാംഖ്യം

4. പതഞ്ജലി എഴുതിയ യോഗം

5. ജൈമിനി എഴുതിയ മീം മാംസ

6. ബാതരായണൻ എഴുതിയ വേദാന്തം

അപ്പോൾ ഷഡ്ചക്രങ്ങളൂടെ ഉടയോനായ ഷണ്മുഖൻ ത്രികാല പണ്ഡിതൻ കൂടിയാണെന്നുള്ളതാണ് സത്യം. ഈ മഹത്തായ ശാസ്ത്രങ്ങൾ കാലത്തിനെ അതിജീവിച്ച ജീവ ശാസ്ത്രങ്ങൾ തന്നെയാണ്.

ഓം വചത്ഭുവേ നമഃ

കടപ്പാട്: പ്രിൻസ് സുബ്രഹ്മണ്യൻ


അഭിപ്രായങ്ങളൊന്നുമില്ല: