ബ്രാഹ്മ മുഹൂർത്തം
ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് എഴുന്നേറ്റ് ദിനകൃത്യങ്ങൾ ആരംഭിക്കണമെന്നാണ് പ്രാചീന വിശ്വാസം.
“ബ്രാഹ്മ മുഹൂർത്തേ ഉത്തിഷ്ഠത്
സ്വസ്ഥാ രക്ഷാർഥ മായുഷഃ”
ആയുർവേദവും അതിനെ പിന്താങ്ങുന്നു. സൂര്യോദയത്തിന് ഏഴരനാഴിക മുൻപാണ് ബ്രാഹ്മമുഹൂർത്തം. ഇതാണ് രാത്രിയിലെ അവസാനത്തെ മുഹൂർത്തം. ഈ സമയത്ത് ഉറക്കമുണർന്നാൽ ആയുസ്സിന് നല്ലതാണ്. രണ്ടരനാഴികയാണ് ഒരു മണിക്കൂർ. ആ നിലയ്ക്ക് സൂര്യോദയത്തിന് മൂന്നു മണിക്കൂർ മുമ്പ് എഴുന്നേല്ക്കണം. തിരക്കു പിടിച്ച ജോലികൾക്കു ശേഷം രാത്രി വളരെ വൈകി ഉറങ്ങുന്നവർക്ക് ഇത് നേരത്തെ എഴു
ന്നേറ്റ് ജോലികൾ ആരംഭിക്കുകയെന്നത് പ്രായോഗികമല്ലല്ലോ. അതുകൊണ്ട്
സൂര്യോദയത്തിന് മുമ്പ് എഴുന്നേല്ക്കണമെന്ന ചിട്ടയെങ്കിലും ഉണ്ടാകേണ്ടതാണ്.
പ്രാചീനകാലത്ത് ഋഷിവര്യന്മാർ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ്
ഗായത്രീജപവും ഹോമാദികളും നടത്തിവന്നിരുന്നതായി പുരാണങ്ങൾ പറയുന്നു. ബ്രഹ്മത്തോട് ബന്ധപ്പെട്ട് ബ്രാഹ്മവും നല്ല സമയം എന്നർഥത്തിൽ
മുഹൂർത്തവും ചേർത്ത് ബ്രാഹ്മമുഹൂർത്തം എന്ന പേരുണ്ടായി. ബഹ്മ ജ്ഞാനമാണ് ഏറ്റവും ശ്രേഷ്ഠമായ അറിവ്. അത് നേടുന്നതിന് ഉപയോഗിക്കുന്ന മുഹൂർത്തമെന്നും അർഥമുണ്ട്. ഇത് വീട്ടമ്മയോടൊപ്പം മറ്റുള്ളവർക്കും
ബാധകമായിട്ടുള്ളതാണ്.
കടപ്പാട്: കുഞ്ഞിക്കുട്ടൻ ഇളയതിന്റെ ആചാരങ്ങൾ എന്ന പുസ്തകത്തിൽ നിന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ