ആദരാഞ്ജലികൾ!
ടി.കെ.ദാമോദരൻ നമ്പ്യാർ എന്ന ഇതിഹാസ ദീപം പൊലിഞ്ഞു.!
അഴീക്കോട് അക്ലിയത്ത് എൽ.പി. സ്കൂൾ റിട്ട. പ്രഥമാധ്യാപകനും ആധ്യാത്മിക പ്രഭാഷകനുമായിരുന്നശ്രീ. ടി.കെ. ദാമോദരൻ നമ്പ്യാർ (88) പാലോട്ടുകാവിനടുത്ത സ്വവസതിയായ 'ഗുരുകുല'ത്തിൽ അന്തരിച്ചുവെന്ന ദു:ഖവാർത്ത മാതൃഭൂമിയിൽ ഇന്നുണ്ടായിരുന്നു. പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
1988-ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കണ്ണൂർ ആകാശവാണിയിൽ സുഭാഷിതം അവതരിപ്പിക്കാറുണ്ടായിരുന്നു. രാമദാസമിഷൻ കണ്ണൂർ ഘടകം സാരഥിയായിരുന്നു. നമ്പ്യാർ മഹാസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അഴീക്കോട് ഗുരുകുലം കേന്ദ്രീകരിച്ചും തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിലും ഏറെക്കാലം സനാതനധർമം പഠന ക്ലാസ് നടത്തിയിരുന്നു.
സംസൃതപണ്ഡിതനും ജ്യോത്സ്യരുമായിരുന്ന പരേതരായ വിദ്വാൻ ഒ.വി.കമ്മാരൻ നമ്പ്യാരുടെയും ടി.കെ.ചെറിയ ഉമ്മു അമ്മയുടെയും മകനാണ്. ഭാര്യ ടി.വി.ഓമന (റിട്ട. പ്രഥമാധ്യാപിക, അക്ലിയത്ത് എൽ.പി. സ്കൂൾ). മക്കൾ: ജയദേവൻ, ഗായത്രി. ഗണേശൻ (ജ്യോത്സ്യൻ), ഉമ എന്നിവർ.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ