Keyman for Malayalam Typing

ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം…!

അദ്ധ്യാത്മരാമായണത്തിൽ തുഞ്ചത്ത് എഴുത്തച്ചൻ “പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണത്തിന്ന് അപേക്ഷിക്കുന്നതു പോലെ”  എന്നു വർണ്ണിക്കുന്ന ഒരു രംഗം ഉണ്ട്. ലക്ഷ്മണനെ ശ്രീരാമൻ സാന്ത്വനപ്പെടുത്താൻ  ജീവിതത്തിന്റെ  ക്ഷണികതയേക്കുറിച്ച് ഉപദേശിക്കുന്ന ആ ഭാഗം അയോദ്ധ്യാകാണ്ഡത്തിലാണ്. 

 

ramayana_eg

അതുപോലെ -  ഇതാ ഇവിടെ കൊക്കിന്റെ വായിൽ അകപ്പെട്ട ഓന്ത്…! എന്തായിരിക്കും അത് കൊക്കിനോട്  അപേക്ഷിക്കുന്നത് ?   വരാൻ പോകുന്ന വിപത്തിനെ മനസ്സിലാക്കാത്തെ, മനുഷ്യരെപ്പോലെ വല്ല ഉപദേശവും കൊടുക്കുകയാണോ ?

(ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം...അർഥം സ്വയം മനസ്സിലാക്കിക്കോളൂഃ

ചക്ഷുശ്രവണം= പാമ്പ്,

ഗളസ്ഥമാം= തൊണ്ടയിൽ,

ദർദുരം= തവള. )

ഇപ്പോഴുള്ള അവസ്ഥ


 

***

3 അഭിപ്രായങ്ങൾ:

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

super pix, super timing

Unknown പറഞ്ഞു...

തെറ്റായ പ്രയോഗം, ചക്ഷുസ്സ് എന്നാൽ കണ്ണ്, പാമ്പുകൾ കണ്ണാലെ കേൾക്കുന്നു എന്ന് വിവക്ഷ, ചെവിയില്ല എന്ന് മനസ്സിലാക്കി,ത്വക്കിനാൽ എന്നറിഞ്ഞില്ല

Unknown പറഞ്ഞു...

ശരി

Use Web Keyboard
Show On Screen Keyboard