അദ്ധ്യാത്മരാമായണത്തിൽ തുഞ്ചത്ത് എഴുത്തച്ചൻ “പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണത്തിന്ന് അപേക്ഷിക്കുന്നതു പോലെ” എന്നു വർണ്ണിക്കുന്ന ഒരു രംഗം ഉണ്ട്. ലക്ഷ്മണനെ ശ്രീരാമൻ സാന്ത്വനപ്പെടുത്താൻ ജീവിതത്തിന്റെ ക്ഷണികതയേക്കുറിച്ച് ഉപദേശിക്കുന്ന ആ ഭാഗം അയോദ്ധ്യാകാണ്ഡത്തിലാണ്.
അതുപോലെ - ഇതാ ഇവിടെ കൊക്കിന്റെ വായിൽ അകപ്പെട്ട ഓന്ത്…! എന്തായിരിക്കും അത് കൊക്കിനോട് അപേക്ഷിക്കുന്നത് ? വരാൻ പോകുന്ന വിപത്തിനെ മനസ്സിലാക്കാത്തെ, മനുഷ്യരെപ്പോലെ വല്ല ഉപദേശവും കൊടുക്കുകയാണോ ?
(ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം...അർഥം സ്വയം മനസ്സിലാക്കിക്കോളൂഃ
ചക്ഷുശ്രവണം= പാമ്പ്,
ഗളസ്ഥമാം= തൊണ്ടയിൽ,
ദർദുരം= തവള. )
ഇപ്പോഴുള്ള അവസ്ഥ
***
3 അഭിപ്രായങ്ങൾ:
super pix, super timing
തെറ്റായ പ്രയോഗം, ചക്ഷുസ്സ് എന്നാൽ കണ്ണ്, പാമ്പുകൾ കണ്ണാലെ കേൾക്കുന്നു എന്ന് വിവക്ഷ, ചെവിയില്ല എന്ന് മനസ്സിലാക്കി,ത്വക്കിനാൽ എന്നറിഞ്ഞില്ല
ശരി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ