നാമരാമായണം
1.ബാലകാണ്ഡം
"ശുദ്ധബ്രഹ്മപരാല്പര രാമ
കാലാത്മക പരമേശ്വര രാമ
ശേഷതൽപസുഖനിദ്രിത രാമ
ബ്രഹ്മാദ്യമരപ്രാർത്ഥിത രാമ
ചണ്ഡകിരണകുലമണ്ഡന രാമ
ശ്രീമദ്ദശരഥനന്ദന രാമ
കൌസല്യാസുഖവർദ്ധന രാമ
വിശ്വാമിത്രപ്രിയധന രാമ
ഘോരതാടകാഘാതക രാമ
മാരീചാദിനിപാതക രാമ
കൌശികമഖസംരക്ഷക രാമ
ശ്രീമദഹല്യോദ്ധാരക രാമ
ഗൌതമമുനിസംപൂജിത രാമ
സുരമുനിവരഗണസംസ്തുത രാമ
നാവികധാവികമൃദുപദ രാമ
മിഥിലാപുരജനമോഹക രാമ
വിദേഹമാനസരഞ്ജക രാമ
ത്ര്യംബകകാർമ്മുകഭഞ്ജക രാമ
സീതാർപ്പിതവരമാലിക രാമ
കൃതവൈവാഹികകൌതുക രാമ
ഭാർഗവദർപ്പവിനാശക രാമ
ശ്രീമദയോധ്യാപാലക രാമ."
രാമരാമ ജയരാജാ രാമ!
രാമരാമ ജയസീതാ രാമ!
2. ആരണ്യകാണ്ഡം.. അടുത്ത പോസ്റ്റിൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ