A news report from Mathrubhumi :
അബുദാബി: എമിറേറ്റ് അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജനവരി 6, 7 തിയ്യതികളില്‍ ദുബായ് എമിറേറ്റ് ഇംഗ്ലീഷ് സ്പീക്കിങ് സ്‌കൂളില്‍ അയ്യപ്പപൂജാ മഹോത്സവം നടക്കും. ബ്രഹ്മശ്രീ കണ്ഠര് മഹേശ്വരരുടെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജകള്‍ നടക്കുക.
പൂജയോടനുബന്ധിച്ച് തിയ്യാട്ട് നമ്പ്യാന്മാര്‍ പരമ്പരാഗതമായി നടത്തിവരുന്ന തിയ്യാട്ടും ആഘോഷിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050-6768464, 050 4957438 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.