ശുഭ ജഗദ് രൂപ മണ്ഡന
ശത മഖ ബ്രഹ്മ വന്ദിത;
പ്രഥിത വിദ്വത്സ പക്ഷിത
ജയ ജയ ശ്രീസുദർശന.
സുരഗണത്രാസ ഖണ്ഡന
ശതപഥ ബ്രഹ്മ നന്ദിത;
ഭജദഹിർബുധ്ന്യ ലക്ഷിത
ജയ ജയ ശ്രീസുദർശന. ...2
സരാംശം:-ജഗമേ ശരീരമായിട്ടുള്ള പരബ്രഹ്മത്തിന്റെ തിരുവിരളിൽ അലങ്കാരമാ
യിരിക്കും സുദർശനമേ, അസുരന്മാരാൽ ദേവന്മാർക്ക് വരുന്ന ആപത്തി
ൽ നിന്നും രക്ഷിപ്പവനും, ശതമഖ (നൂറ് യാഗം ചെയ്ത) ഇന്ദ്രനും, ബ്രഹ്മാവും
വന്ദിക്കുന്നവനും നീയാകുന്നു.
മേലും ദേവന്മാരുടെ ഭയത്തെ ഇല്ലാതക്കുന്നതും നീ തന്നെ. ശതപഥ ബ്രാഹ്മണം
എന്ന യെജുർവേദത്തിൽ പുകഴ്ത്തപ്പെടുന്നതും നിന്നെ തന്നെ. നൂറ് കണക്കിന്
വിദ്വാന്മാർ അവരുടെ വിജയത്തിനു വേണ്ടി നിന്നെ പൂജിക്കുന്നു. ദഹിർബുധ്ന്യൻ
(ശിവൻ) നിന്നെ ധ്യാനം ചെയ്ത് ദർശനം കിട്ടിയതായി പുരാണങ്ങൾ പറയുന്നു.
സുദർശനനാമം ജയിക്കട്ടെ!
തുടരും...
Technorati Tags: sudarsanashtakam
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ