ഭീഷ്മർ പറഞ്ഞതായിട്ട് പുരാണങ്ങളിൽ കാണുന്ന ഈ കഥ ഇന്നും പ്രസക്തമാണ്.
പണ്ട് ഗൌതമി എന്നൊരു ബ്രാഹ്മണസ്ത്രീയുടെ പുത്രൻ പാമ്പ് കടിയേറ്റ് മരിച്ചു.
അർജുനകൻ എന്ന ഒരു വേടൻ ആ പാമ്പിനെ പിടിച്ച് ഗൌതമിയുടെ അടുത്ത്
കൊണ്ടുവന്നു.
“ മൃത്യു - വന്ന് പ്രേരിപ്പിച്ചതു കൊണ്ടാണ് കുട്ടിയെ ഞാൻ കടിച്ചത് ” പാമ്പ് പറഞ്ഞു.
ഉടൻ മൃത്യു അവിടെ വന്ന് “മരണ-ദേവതയുടെ പ്രേരണ കൊണ്ടാണ് ഞാൻ ഇതിന്
തുനിഞ്ഞത് ” എന്ന് പറഞ്ഞു.
മരണ കാരണമുണ്ടാക്കിയത് ശിശുതന്നെയാണെന്നായി. ശിശു ഉണ്ടാവാൻ കാരണം
ഗൌതമിയാണല്ലോ! ഒടുവിൽ ഗൌതമി തന്നെ പാവം കയ്യേറ്റു.
എല്ലാ കാര്യങ്ങൾക്കും കാരണം “കർമ്മബന്ധം” തന്നെയാണെന്ന് മനസ്സിലാക്കാൻ
വേണ്ടിയാണ് ഭീഷ്മർ ഈ കഥ പറഞ്ഞത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ