Keyman for Malayalam Typing

പ്രാർത്ഥന എങ്ങനെയാണ് ചെയ്യേണ്ടത് ?

പ്രാർത്ഥന എങ്ങനെയാണ് ചെയ്യേണ്ടത് ? അല്ലങ്കിൽ, പ്രാർത്ഥനയുടെ നേരായ രീതി എന്താണെന്ന് പലരും ചോദിക്കാറുണ്ട്. പ്രാർത്ഥനയുടെ സ്വരൂപത്തെക്കുറിച്ച് വേദത്തിൽ വിശേഷരൂപത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു ഋഗ്വേദമന്ത്രമാണിത്.

"ഓം പ്രിയമേധവദത്രിവജ്ജാതവേദോ
വിരൂപവത്. അങ്ഗിരസ്വന്മഹിവൃത
പ്രസ്കണ്വസ്യ ശ്രുധി ഹവമ്. "
                  
അർഥം:
പ്രിയമേധനെ കേൾക്കുന്നതുപോലെ, അത്രിയെ കേൾക്കുന്നതുപോലെ, വിരൂപനെ കേൾക്കുന്നതു പോലെ, അംഗിരസ്സിനെ കേൾക്കുന്നതുപോലെ, മഹത്തായ വ്രതത്തോടുകൂടിയ, സവ്വജ്ഞനും സർവ്വാന്തര്യാമിയുമായ ഭഗവാനേ, അവിടുന്ന് പ്രസ്കണ്വനായ, എൻ്റെ

 വിളി, പ്രാർത്ഥന കേട്ടാലും.

ഈശ്വരന്റെ മുൻപിൽ രാപകലില്ലാതെ കണ്ണീരൊഴുക്കിയതിനു ശേഷം നമ്മളിൽചിലരെങ്കിലും ചിന്തിക്കാറുണ്ട് , എന്തുകൊണ്ട് ഈശ്വരൻ എന്റെ പ്രാർത്ഥന മാത്രം കേൾക്കുന്നില്ല എന്ന്. അതിനെക്കുറിച്ചു തന്നെയാണ് മന്ത്രവും പറയുന്നത്. പ്രിയമേധന്റെയും, അത്രിയുടെയും, വിരൂപന്റെയും, അംഗിരസ്സിന്റെയും പ്രാർത്ഥന മാത്രമേ അവൻ കേൾക്കുന്നുള്ളൂ എന്ന് !. ഇവരൊക്കെ ആരാണ്?

-
ആർക്കാണോ ഉത്കൃഷ്ടമായ ബുദ്ധി പ്രിയമായിട്ടുള്ളത്,അവനാണ് പ്രിയമേധൻ. ബുദ്ധിയിൽ പ്രിമുള്ളവൻ ബുദ്ധിക്കു യോജിച്ച ഉത്തമ പ്രാർത്ഥനകൾ മാത്രമേ നടത്തൂ. ഒരു കുഞ്ഞിന് ആകസ്മികമായി ഒരു രോഗം പിടിപെട്ടു. രാത്രിയിൽ ഞെട്ടിയുണർന്ന് കരയുവാൻ തുടങ്ങും. രാക്ഷസൻ പിടിക്കാൻ വരുന്നേ എന്ന് അലമുറയിടു. അല്പം കഴിഞ്ഞാൽ ബോധം ക്ഷയിക്കും. കാരണം കണ്ടെത്തി,ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും ആ കുഞ്ഞിന്റെ അച്ഛൻ അതിനെ ഭയങ്കരമായി ശിക്ഷിച്ചിരുന്നു. അവർ ഇതേതോ ദേവീ കോപമാണെന്ന് കരുതി പൂജയും മന്ത്രവാദവും ചെയ്യാൻ തുടങ്ങി. ആ പൂജയും മന്ത്രവാദവും ബുദ്ധിപൂർവ്വകമായ  പ്രാർത്ഥനയാണോ? തീർച്ചയായും അല്ല. അതുകൊണ്ടുതന്നെ അതിനൊട്ടു ഫലവുമുണ്ടാകില്ല. അവനവനു വേണ്ടി ചികിത്സ അച്ഛന്റെ സ്നേഹപൂർവ്വമായ തലോടലും, വാത്സല്യവും, പീഡനങ്ങളിൽനിന്നുള്ള വിടുതലുമായിരുന്നു.  

-
രണ്ടാമൻ അത്രിയാണ്‌. (അ+ത്രി = ന വിദ്യന്തേ ത്രയ ആദ്ധ്യാത്മികഭൗതികാധിദൈവികാസ്താപഃ  യസ്യ തദ്വത്) ആധിദൈവികം, ആധിഭൗതികം, ആധ്യാത്മികം എന്നീ മൂന്നു വിഘ്നങ്ങളെയും മാനിക്കാതെ, തൃണവൽഗണിച്ച് മുന്നേറുന്നതിന് പരിശ്രമിക്കുന്നവനാണ് അത്രി. ഭൂകമ്പം, വെള്ളപ്പൊക്കം, അതിവൃഷ്ടി, വരൾച്ച ഇതൊക്കെ ആധിദൈവികബാധകളാണ്. ശത്രുക്കൾ, ഹിംസ്ര ജന്തുക്കൾ, തുടങ്ങിയവയിൽ നിന്നുണ്ടാകുന്ന വിപത്തുകളാണ് ആധിഭൗതികവിപത്തുകൾ. ശാരീരികാരോഗങ്ങൾ, കാമക്രോധാദികൾ എന്നിവയുടെ ആക്രമണമാണ് ആധ്യാത്മിക വിഘ്‌നം. ഈ മൂന്ന് വിഘ്‌നങ്ങളെയും മറികടന്ന് മുന്നേറുന്നവനാണ് അത്രി - ആ അത്രിയുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കുന്നു.-

-
ഭക്ഷിക്കുക എന്നർത്ഥം വരുന്ന 'അദ്' ധാതുവിനോട് 'ത്രിപ്' പ്രത്യയം ചേർക്കുമ്പോഴും അത്രി ശബ്ദം നിഷ്പന്നമാകും. കാമക്രോധാദിശത്രുക്കളുടെ വലയിൽ വീഴാതെ അവയെ ഭക്ഷിക്കുന്നവൻ എന്ന് ഇവിടെ അത്രിക്ക് അർഥം ലഭിക്കും. ഇങ്ങനെയുള്ള അത്രിയുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കാതെ പോകില്ല.

തപസ്വിയായ മനുഷ്യനാണ് അംഗിരസ്സ്. (അംഗരേഷ്വങ്ഗിരാ: - നിരുക്തം 3.17) തപസ്സാകുന്ന തീകുണ്ഡത്തിനു മുകളിലാണ് അംഗിരസ്സ് ഇരിക്കുന്നത്. ഉപാസനയും വേദവും സ്വാധ്യായവും യജ്ഞവുമാണ് അവന്റെ തപസ്സ്. ആത്മനിരീക്ഷണത്തിലാണ് അവന്റെ കണ്ണ്. -ആ അംഗിരസ്സിന്റെ പ്രാർത്ഥനയും ഈശ്വരൻ കേൾക്കുന്നു.

കണ്വൻ എന്നതിന് മേധാശക്തിയുള്ളവൻ എന്നർത്ഥം. കണ്വന് മുൻപ് പ്ര എന്ന് ചേർക്കുമ്പോൾ അതിശയകരമായ എന്ന അർഥം സിദ്ധിക്കുന്നു. പ്രസ്കണ്വന് അതിശയകരമായ മേധാശക്തിയോടുകൂടിയവൻ എന്നർത്ഥം. ഈ മന്ത്രത്തിൽ പ്രസ്കണ്വൻ പറയുന്നു മഹത്തായ വൃത്തങ്ങളോടുകൂടിയ അഗ്നേ അവിടുന്ന് എപ്രകാരം പ്രിയമേധൻ തുടങ്ങിയവരുടെ പ്രാർത്ഥനകൾ കേൾക്കുന്നു അപ്രകാരം എന്റെയും പ്രാർത്ഥനകൾ സ്വീകരിച്ചാലും. സങ്കടങ്ങളിൽ നിന്ന് നീ എന്നെ ഉയർത്തി നിന്നിലേക്കടുപ്പിച്ചാലും. നീയാണ് മഹാവൃതശാലി.വൃതങ്ങളെ തെറ്റാതെ പാലിക്കുന്ന നിന്നെപ്പോലെ ഞാനും വൃതങ്ങളെ പാലിക്കുന്നവനായി തീരട്ടെ. മഹാവൃതശാലിയായ, അമൃതസ്വരൂപനായ ഈശ്വരാ നിന്റെ കാരുണ്യ വർഷം സദാ എന്നിൽ ചൊരിയേണമേ എന്നാണ് പ്രസ്‌കണ്വന്റെ പ്രാർത്ഥന.

 
ഹരി നാരായണായ നമ
Ref:വേദമുണ്ട്; ജീവിതവിജയം നേടാൻ (  author ആചാര്യശ്രീ രാജേഷ്)

ശ്രീ നരസിംഹ ജയന്തി



25/05/2021 ഇന്ന് ശ്രീ നരസിംഹ ജയന്തി !

ഹിന്ദുകാലഗണന പ്രകാരം ശകവർഷം1943 വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുർദ്ദശിയിലാണ് ശ്രീ നരസിംഹ ജയന്തി.( കൊല്ലവർഷം 1196 ഇടവമാസം 11ന്, 2021മേയ്മാസം 25ന് ചൊവ്വാഴ്ച)

 ശ്രീ നരസിംഹ ജയന്തി തിഥി .

"ഓം നമോ നരസിംഹായ 
ഓം നമോ നരസിംഹായ 
ഓം നമോ നരസിംഹായ 
ഓം നമോ നരസിംഹായ "

കൃതയുഗത്തില് ശ്രീ മഹാവിഷ്ണു നാല് അവതാരങ്ങള് എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് ശ്രീ നരസിംഹം. തൻ്റെ ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായി ഭഗവാൻ ശ്രീ മഹാവിഷ്ണു ശ്രീ നരസിംഹാവതാരം കൈകൊണ്ടുവെന്നാണ് പുരാണത്തിൽ പറയുന്നത് .പേരു പോലെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്റെ പ്രത്യേകത.

ഭഗവാന് ശ്രീ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് ശ്രീ നരസിംഹാവതാരം.
വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്ദ്ദശി ദിവസമാണ് ശ്രീ നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. ശ്രീ നരസിംഹമൂര്ത്തി ക്ഷേത്രങ്ങളിലും ശ്രീ വിഷ്ണുക്ഷേത്രങ്ങളിലും ശ്രീ നരസിംഹജയന്തി വിശേഷാൽ പൂജകളോടുകൂടി വളരെ പ്രാധാന്യത്തോടെ കൊണ്ടാടപ്പെടുന്നു.

സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്തു വരം വാങ്ങി. മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്, ആയുധങ്ങൾ കൊണ്ട് കൊല്ലരുത്,
രാവോ പകലോ തന്നെ കൊല്ലരുത്, ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് കൊല്ലരുത് എന്നായിരുന്നു വരം നേടിയത്.

വരലബ്ദിയില് മദിച്ചു നടന്ന  ഹിരണ്യകശിപുവിന് പരമ വിഷ്ണുഭക്തനായ ഒരു പുത്രൻ ജനിച്ചു. വിഷ്ണു ഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണുഭഗവാൻ വസിക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും ,ഹിരണ്യകശിപു തൂണിൽ വെട്ടുകയും അനന്തരം തൂൺ പിളർന്ന് ശ്രീ മഹാവിഷ്ണു ശ്രീ നരസിംഹമൂർത്തിയായി അവതരിക്കുകയും ചെയ്തു.

അനന്തരം സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത ശ്രീ നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ വധിച്ചു. ശേഷം ശാന്തനായ ശ്രീനരസിംഹമൂർത്തി ഭക്തപ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി എന്നാണ് മഹത് ഗ്രന്ഥങ്ങളിൽ പറയുന്നത്.

ഉറച്ച ഭക്തിയും വിശ്വാസവും നമ്മളെ എല്ലാവിധ ആപത്തുകളിൽ നിന്നും കാത്തുരക്ഷിക്കും.

"ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോ മുഖം 
നൃസിംഹം ഭീഷണം ഭദ്രം 
മൃത്യു മൃത്യു നമാമ്യഹം "

ഏവർക്കും ശ്രീ ഗുരുവായൂരപ്പൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുവാൻ പ്രാർത്ഥിച്ചു കൊണ്ട് ഭക്തിസാന്ദ്രമായ ശ്രീ നരസിംഹമൂർത്തി അവതാര ജയന്തിദിന ആശംസകൾ നേരുന്നു.

ഹരി ഓം

പണ്ടാരം

പണ്ടൊക്കെ നാട്ടുരാജാക്കന്മാരുടെ ഖജനാവിനെ പണ്ടാര വക എന്നാണ് പറയാറുള്ളത്. ആരെങ്കിലും ഗുരുതര കുറ്റം ചെയ്താൽ അയാളെ തടവിലാക്കി അയാളുടെ സ്വത്ത് മുഴുവനും കണ്ടുകെട്ടും. പിന്നെ അയാൾ സ്വതന്ത്രനായാലും ജീവിക്കാൻ ബുദ്ധിമുട്ടും. ഇങ്ങനെ സ്വത്ത് മുഴുവനും രാജ ഖജനാവിലേക്ക് കണ്ടുകെട്ടുന്നതിനെ പണ്ടാരത്തിലേക്ക് അടക്കുക എന്നാണ് പറഞ്ഞിരുന്നത്. അതാണ് പിന്നീട് പണ്ടാരമടക്കൽ അഥവാ പണ്ടാരമടങ്ങൽ ആയി പരിണമിച്ചത്. പണ്ടാരത്തിലേക്ക് അടക്കിയാൽ പിന്നെ അയാൾ പാപ്പരായി എന്ന് തന്നെ അർത്ഥം..

ഭണ്ഡാരം എന്ന സംസ്കൃത പദത്തിൽ നിന്നാണ് പണ്ടാരം എന്ന മലയാള വാക്ക് ഉണ്ടായത്. പണ്ടാല എന്നും പറയുമെന്ന് വേണം താഴെ കൊടുത്ത സ്ലോകത്തിൽ നിന്നും അനുമാനിക്കാൻ:

"രണ്ടേകാലെന്നു കൽപ്പിച്ചു

രണ്ടേകാലേന്നിതയ്യനും

ഉണ്ടോ കാലെന്ന് പണ്ടാല

ഉണ്ടില്ലിന്നിത്ര നേരവും."

കുറ്റം ചെയ്താൽ മാത്രമല്ല, എന്തെങ്കിലും കാരണവശാൽ രാജാവിന്റെ അപ്രീതിക്ക് പാത്രമായാലും അയാൾ പണ്ടാരമടങ്ങും. ഭക്ഷണ- പ്രീയന്മാരെ   തീനി-പ്പണ്ടാരം എന്ന് തമിഴിൽ കളിയാക്കാറുണ്ട്.

മറ്റൊരു വിധത്തിൽ പറഞ്ഞു കേൾക്കുന്ന കഥ ഇങ്ങിനെയാണ്. കോവിഡ് പോലെ പല മഹാമാരികളും നാട്ടിനെ പലകാലങ്ങളിലായി നടുക്കിയിട്ടുണ്ട്. അന്നൊക്കെ ദൈവ വിശ്വാസമായിരുന്നു മരുന്നും മന്ത്രവുമൊക്കെ. ചിലത് അന്ധവിശ്വാസങ്ങളായും ഇന്ന് തോന്നുന്നു. അങ്ങിനെയുള്ള ഒരു പണ്ടുകാലത്ത് വസൂരി എന്ന മാരക രോഗബാധിതരായ നിർഭാഗ്യവാന്മാരെ     മറ്റുള്ളവരിൽ നിന്നും മാറ്റി താമസിപ്പിക്കാൻ തനി വീടുണ്ടാക്കി വെച്ചിരുന്നു. ഇന്നത്തെ 'ഖ്വാറൻ്റൈനി'നു   സമാന രീതിയെന്നു കരുതാം.  അതു പോലുള്ള ഒന്നാണ് താഴെ ചിത്രത്തിൽ.


ചിത്രം: മുഖപുസ്തകത്തിൽ നിന്ന്.
***

 


Gifted Gita Book as memento!

 A report image from Mathrubhumi