പണ്ടൊക്കെ നാട്ടുരാജാക്കന്മാരുടെ ഖജനാവിനെ പണ്ടാര വക എന്നാണ് പറയാറുള്ളത്. ആരെങ്കിലും ഗുരുതര കുറ്റം ചെയ്താൽ അയാളെ തടവിലാക്കി അയാളുടെ സ്വത്ത് മുഴുവനും കണ്ടുകെട്ടും. പിന്നെ അയാൾ സ്വതന്ത്രനായാലും ജീവിക്കാൻ ബുദ്ധിമുട്ടും. ഇങ്ങനെ സ്വത്ത് മുഴുവനും രാജ ഖജനാവിലേക്ക് കണ്ടുകെട്ടുന്നതിനെ പണ്ടാരത്തിലേക്ക് അടക്കുക എന്നാണ് പറഞ്ഞിരുന്നത്. അതാണ് പിന്നീട് പണ്ടാരമടക്കൽ അഥവാ പണ്ടാരമടങ്ങൽ ആയി പരിണമിച്ചത്. പണ്ടാരത്തിലേക്ക് അടക്കിയാൽ പിന്നെ അയാൾ പാപ്പരായി എന്ന് തന്നെ അർത്ഥം..
ഭണ്ഡാരം എന്ന സംസ്കൃത പദത്തിൽ നിന്നാണ് പണ്ടാരം എന്ന മലയാള വാക്ക് ഉണ്ടായത്. പണ്ടാല എന്നും പറയുമെന്ന് വേണം താഴെ കൊടുത്ത സ്ലോകത്തിൽ നിന്നും അനുമാനിക്കാൻ:
"രണ്ടേകാലെന്നു കൽപ്പിച്ചു
രണ്ടേകാലേന്നിതയ്യനും
ഉണ്ടോ കാലെന്ന് പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും."
കുറ്റം ചെയ്താൽ മാത്രമല്ല, എന്തെങ്കിലും കാരണവശാൽ രാജാവിന്റെ അപ്രീതിക്ക് പാത്രമായാലും അയാൾ പണ്ടാരമടങ്ങും. ഭക്ഷണ- പ്രീയന്മാരെ തീനി-പ്പണ്ടാരം എന്ന് തമിഴിൽ കളിയാക്കാറുണ്ട്.
മറ്റൊരു വിധത്തിൽ പറഞ്ഞു കേൾക്കുന്ന കഥ ഇങ്ങിനെയാണ്. കോവിഡ് പോലെ പല മഹാമാരികളും നാട്ടിനെ പലകാലങ്ങളിലായി നടുക്കിയിട്ടുണ്ട്. അന്നൊക്കെ ദൈവ വിശ്വാസമായിരുന്നു മരുന്നും മന്ത്രവുമൊക്കെ. ചിലത് അന്ധവിശ്വാസങ്ങളായും ഇന്ന് തോന്നുന്നു. അങ്ങിനെയുള്ള ഒരു പണ്ടുകാലത്ത് വസൂരി എന്ന മാരക രോഗബാധിതരായ നിർഭാഗ്യവാന്മാരെ മറ്റുള്ളവരിൽ നിന്നും മാറ്റി താമസിപ്പിക്കാൻ തനി വീടുണ്ടാക്കി വെച്ചിരുന്നു. ഇന്നത്തെ 'ഖ്വാറൻ്റൈനി'നു സമാന രീതിയെന്നു കരുതാം. അതു പോലുള്ള ഒന്നാണ് താഴെ ചിത്രത്തിൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ