Keyman for Malayalam Typing

#സുബ്രഹ്മണ്യൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#സുബ്രഹ്മണ്യൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സുബ്രമണ്യൻ പ്രാർഥന

 

 

സുബ്രഹ്മണ്യൻ പ്രാർത്ഥന 🙏 


കാണുമാറാകണം കാണുമാറാകണം 
ഷണ്മുഖസ്വാമിയേ കാണുമാറാകണം!

കൈലാസവാസി മഹേശ്വരപുത്രനാം 
ബാലസുബ്രഹ്മണ്യനെ കാണുമാറാകണം !

ലീലാമനോഹരമായിവിളങ്ങുന്ന
വേലായുധൻതന്നെ കാണുമാറാകണം !

ഗണപതിസോദരായി പിറന്നൊരു
ഷണ്മുഖസ്വാമിയേ കാണുമാറാകണം!

വേദാന്തവേദ്യനാമീശ്വരപുത്രന്റെ 
പാദാരവിന്ദങ്ങൾ കാണുമാറാകണം!

ആധാരഭൂതാനാം ശ്രീപഴനീശ്വരൻ 
പാദാംബുജം സദാ കാണുമാറാകണം !

പർവ്വതരാജന്റെ പൗത്രനെയുള്ളൊരു 
പർവ്വതീപുത്രനെ കാണുമാറാകണം!

കാണുമാറാകണം കാണുമാറാകണം 
ഷണ്മുഖസ്വാമിയേ കാണുമാറാകണം!

ഓം ശ്രീ വചത്ഭുവേ നമഃ
-0-