സുബ്രഹ്മണ്യൻ പ്രാർത്ഥന 🙏
കാണുമാറാകണം കാണുമാറാകണം
ഷണ്മുഖസ്വാമിയേ കാണുമാറാകണം!
കൈലാസവാസി മഹേശ്വരപുത്രനാം
ബാലസുബ്രഹ്മണ്യനെ കാണുമാറാകണം !
ലീലാമനോഹരമായിവിളങ്ങുന്ന
വേലായുധൻതന്നെ കാണുമാറാകണം !
ഗണപതിസോദരായി പിറന്നൊരു
ഷണ്മുഖസ്വാമിയേ കാണുമാറാകണം!
വേദാന്തവേദ്യനാമീശ്വരപുത്രന്റെ
പാദാരവിന്ദങ്ങൾ കാണുമാറാകണം!
ആധാരഭൂതാനാം ശ്രീപഴനീശ്വരൻ
പാദാംബുജം സദാ കാണുമാറാകണം !
പർവ്വതരാജന്റെ പൗത്രനെയുള്ളൊരു
പർവ്വതീപുത്രനെ കാണുമാറാകണം!
കാണുമാറാകണം കാണുമാറാകണം
ഷണ്മുഖസ്വാമിയേ കാണുമാറാകണം!
ഓം ശ്രീ വചത്ഭുവേ നമഃ
-0-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ