ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം
ഓം നമോ നാരായണായഃ
ശ്ലോകം 1
"ഓം വിശ്വം വിഷ്ണുർവഷട്കാരോ ഭൂതഭവ്യ
ഭവത് പ്രഭുഃ: ഭൂതകൃദ് ഭൂതഭൃത് ഭാവോ ഭൂതാത്മാ ഭൂതഭാവന: "
ഓം = പ്രണവ ശബ്ദം.
വിശ്വം = ബ്രഹ്മാണ്ഡം;
വിഷ്ണുഃ = സർവ്വം വ്യാപരിച്ചു കിടക്കുന്നവൻ, നിറഞ്ഞു നിൽക്കുന്നവൻ;
വഷട്കാരഃ = ആരെ ധ്യാനിച്ച് യജ്ഞം ചെയ്യുന്നുവോ ആ വ്യക്തി (ഇവിടെ ചൈതന്യം);
ഭൂതഭവ്യഭവത്പ്രഭുഃ = ത്രികാലങ്ങൾക്കും നാഥനായവൻ ( ഭൂതം വർത്തമാനം ഭാവി);
ഭൂതകൃത് = എല്ലാറ്റിനേയും സൃഷ്ടിക്കുന്നവൻ
ഭൂതഭൃത് = സൃഷ്ടിച്ചതിനെ പരിപാലിക്കുന്നവൻ; ഭാവഃ = ഭവിക്കുന്നവൻ, (പ്രപഞ്ചമെന്നരൂപത്തിലുള്ളവൻ);
ഭൂതാത്മാ = എല്ലാറ്റിലും ആത്മസ്വരൂപത്തിലിരിക്കുന്നവൻ;
ഭൂതഭാവനഃ = സർവ്വതിനേയും സൃഷ്ടിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നവൻ
വ്യാഖ്യാനംഃ
പ്രപഞ്ചം മുഴുവൻ വ്യാപരിച്ചു കിടക്കുന്ന ഈ ബ്രഹ്മാണ്ഡം തന്നെയാകുന്ന;സർവ്വ ചരാചരങ്ങളേയും അഥവാ സകലമാനതിനേയും സൃഷ്ടിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്ന;ഭൂതം വർത്തമാനം ഭാവി എന്നീ ത്രികാലങ്ങളുടേയും നാഥനായ ശക്തി ചൈതന്യമായ വിഷ്ണു എന്ന നാമത്തിൽ നാം ആരാധിക്കുന്നതാരോ ആ ശക്തി സർവ്വതിലും ആത്മസ്വരൂപമായി വർത്തിക്കുന്നു.
ഹരി: ഓം!
കടപ്പാട് ഃ ആരവിന്ദ് നായർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ