Keyman for Malayalam Typing

സന്ധ്യാവന്ദനം - Murugan Prayer

 🪔

മുരുകദർശനം മുക്തിദായകം
ഉരുകും ഹൃത്തടം ഭക്തിദായകം.

മുരുകമന്ദിരം ഭക്തഹൃത്തടം
ഹരനുമാസുതം ദേവമാശ്രയേ.....

ശരണകാരണം ദുരിതനാശനം
ശരവണ ഭവൻ ദിവ്യദർശനം.

അരുണ തേജസ്സിൽ ഒളി ചിതറിടും 
ഹരനുമാസുതം ദേവമാശ്രയേ....

മുരുകദേവനും ആറുപൊന്മുഖം
മരുവും പൂവുകളാറുസുന്ദരം.

മാതാകാർത്തികൾ ആറുസുന്ദരം
മരുവും മാമല ആറുസുന്ദരം.

ആറു നാൾ ശിശുവായ ദേവനും
താരാകാസുരൻ തലയറുത്തതും.

ചുട്ടപൊൻപഴം ഔവ്വക്കേകിയ
ഹരനുമാസുതം ദേവമാശ്രയേ....

ദേവ നിന്ദ്രനാൽ വജ്ര താഡനാൽ
ദിവ്യവേലനാം വൻവിശാഖനും.

ദേവനിന്ദ്രനിൽ മദമടക്കിയ
ഹരനുമാസുതം ദേവമാശ്രയേ....

ശരണകീർത്തനം പാടുവാൻ സദാ
ശിവനുഗുരുവരൻ നാവിലാടണം.

ശരവണഭവൻ സർവ്വരക്ഷകൻ
ഹരനുമാസുതം ദേവമാശ്രയേ!

ഓം ശ്രീ സുബ്രഹ്മണ്യായ നമഃ

           🪔ശുഭസന്ധ്യ🌷 

അന്തര്യാമി - Explained

അന്തര്യാമി - Explained


അന്തർ + യാമിൻ = അന്തര്യയാമിൻ. അന്തര്യാമി ആദ്യ വിവർത്തനം.

അന്തർ = 'അം'+'ആരൻ'+'തുഡഗമാശ്ച' എന്ന ധാതു. അന്തർ എന്നാൽ അകത്ത് എന്നാണ്. 

യാമി = നിയന്ത്രിക്കുക, നിയന്ത്രിക്കുക എന്നർത്ഥം വരുന്ന 'യാം' എന്ന മൂലരൂപം. 

അന്തര്യാമി എന്നാൽ അകത്തെ നിയന്ത്രിക്കുന്നവൻ. അത് വ്യക്തിസ്വയം/ആത്മാവാണ്'. 

ശരീരത്തിൽ വസിക്കുന്ന ആന്തരിക സാക്ഷിയുടെ രൂപത്തിലുള്ള ദൈവത്തിൻ്റെ എല്ലാ വ്യാപകമായ ദൈവിക ഭാവമാണിത്. അതിനെ 'ആധിയജ്ഞം', 'വാസുദേവ' എന്നും വിളിക്കുന്നു. നിയന്താവായ അന്തര്യാമി.

പുരുഷ' എന്ന പദത്തിൻ്റെ വ്യുൽപ്പന്നം, "പുരി ഷേതേ ഇതി പുരുഷാഹ" എന്നാണ്. 

ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാ ജീവികളിലും ഉള്ള വ്യക്തി ബോധം/അന്തര്യാമിൻ ആണ്. ഇത് അന്തർലീനമാണ്, സാരാംശത്തിൽ, സാർവത്രിക സ്വയം തന്നെ. അത് സർവ്വവ്യാപിയായ ദൈവികതയാണ്. നമ്മുടെ ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി എന്നിവയെ ആശ്രയിച്ചാണ് ഇത് സ്വയം തിളങ്ങുന്നത്. 

പ്രപഞ്ചത്തിന്‍റെ ഉള്ളിലിരുന്ന് പ്രപഞ്ചത്തിന്നറിയാന്‍ കഴിയാത്ത വിധത്തില്‍ സാനിധ്യം കൊണ്ട് മാത്രം പ്രേരിപ്പിക്കുന്ന ചൈതന്യത്തെയാണ് അന്തര്യാമി എന്ന് പറയുന്നത് .

Curtesy: K.Aravind Nair
***

നരസിംഹസ്വാമി ഭക്തൻ 1

ശ്രീ നരസിംഹസ്വാമിയും പദ്മപാദരും

           ഗുരുവായ ശങ്കരാചാര്യർ പുഴയുടെ മറുവശത്ത് നിന്നും വിളിച്ചപ്പോൾ തന്റെ ഗുരുവിനോടുള്ള കടുത്ത ഭക്തി കൊണ്ട് മുന്നിൽ പുഴയുള്ളത് മറന്നു നടന്നു നീങ്ങിയ സനന്ദനൻ എന്ന ശിഷ്യന്റെ ഗുരുഭക്തിയുടെ പ്രഭാവത്താൽ,
 പുഴ സ്വയം,അദ്ദേഹം ഓരോ പാദം വെള്ളത്തിൽ വച്ചപ്പോഴും അവിടെ ഓരോ താമരപ്പൂക്കൾ വിരിയിച്ച്, 
അദ്ദേഹത്തെ മുങ്ങിപ്പോകാതെ രക്ഷിച്ചു.

        അങ്ങിനെ  അന്നു മുതൽക്കാണ് അദ്ദേഹം "പദ്മപാദർ" എന്നറിയപ്പെട്ടത്.

        ശ്രീ നരസിംഹ സ്വാമിയുടെ പരമഭക്തനായിരുന്ന പദ്മപാദർ എന്ന സന്യാസിവര്യൻ  ലോക പ്രസിദ്ധനാണ്.
                     അങ്ങിനെയിരിക്കെ, പദ്മപാദർക്കു  തന്റെ ഇഷ്ടദേവതയായ ശ്രീ നരസിംഹമൂർത്തിയെ പ്രത്യക്ഷപ്പെടുത്തണം എന്ന്  തോന്നി! മാത്രവുമല്ല, അദ്ദേഹത്തിന്  താൻ തന്നെയാണ്  നരസിംഹമൂർത്തിയുടെ ഏറ്റവും വലിയ ഭക്തനെന്നൊരു തോന്നലും അദ്ദേഹത്തിൽ കടന്നു കൂടി !
         അഹങ്കാരം എന്നത് മഹാവിഷ്ണു സഹിക്കാറില്ല. തന്റെ ഭക്തനായാൽ പോലും അദ്ദേഹം അതിന്റെ മുനയൊടിക്കുവാനായി വേണ്ടത് ചെയ്ത്,  നേരായ മാർഗത്തിലേക്ക് തിരിച്ചു കൊണ്ട് വരുകയും ചെയ്യും !
          ഉടൻ തന്നെ പദ്മപാദർ എല്ലാ ആചാരവിധികളോടും കൂടി ശ്രീനരസിംഹ സ്വാമി ആരാധനയും, പൂജയും തുടർന്നു അന്നം, ജലം , വായു എന്നിവ ക്രമമനുസരിച്ച് ഉപേക്ഷിച്ചു കൊണ്ട് കൊടും തപം ചെയ്തു തുടങ്ങി.
      ദിവസങ്ങൾ അങ്ങിനെ കടന്നു പോയി… എങ്കിലും നരസിംഹസ്വാമിയുടെ രൂപം മനസ്സിൽ തെളിയുന്നില്ല!  പദ്മപാദർ തന്റെ തപസ്സു കൂടുതൽ കഠിനമാക്കി. ഒറ്റക്കാലിൽ നിന്നായി പിന്നെ തപസ്സ്...

പിന്നീട് എന്ത് സംഭവിച്ചു?
അടുത്ത പോസ്റ്റിൽ .
🪷🪷🪷



സുഭാഷിതം 18

🙏

"മരണാന്താനി വൈരാണി
പ്രസവാന്തഞ്ച യൌവ്വനം
കോപിതാ പ്രണതാന്ത ഹി
യാചിതാന്തം ച ഗൌരവം!"

പരിഭാഷ:

മനുഷ്യന്‍റെ മരണത്തോടെ വൈരവും ,പ്രസവത്തോടെ യൌവനവും ,നമസ്കാരത്തിലൂടെ കോപവും, യാചനയിലൂടെ ഗൌരവവും ഇല്ലാതാകുന്നു. 
***

ശനീശ്വര ചരിതം 5 (Saneeswara Charitham 5)

 നീശ്വര ചരിതം 5 (Saneeswara Charitham 5)


  ശനി രുദ്രദേവതയെ പ്രതിനിധികരിക്കുന്ന ദേവനാണ് സൂര്യന്റെ മകനാണ്.
ശനി രഹസ്യ സ്വഭാവസവിശേഷതയുള്ള ദേവനാണ്.
ശനിയുടെ മുമ്പിൽ ഒന്നും മറച്ചു വയ്ക്കാനാവില്ല തന്നെ.

     ശനിപ്പിഴയും ശനിദശയും ഒന്നല്ല രണ്ടും രണ്ടവസ്ഥയാണ്.
ശനിപ്പിഴ താൽക്കാലികമാണ് എന്നാൽ ശനിദശ ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്.
അത് 19 കൊല്ലം വരും'
  ശനിദോഷപരിഹാരത്തിന് ശനിമന്ത്രം,
ശനിഗായത്രി എന്നിവ ജപിക്കാം.
ശനിദശാ കാലത്ത് നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.
കാക്കയ്ക്ക് ചോറു കൊടുക്കുക, നീലത്താമര, ശംഖുപുഷ്പം നീല ചെമ്പരത്തി എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കണം.

    ശനിദോഷം ലഘൂകരിക്കാൻ ശിവനെ വില്വ പത്രങ്ങളിൽ (കുവളത്തില) പൂജിക്കുന്നതും ശനീശ്വര ക്ഷേത്രത്തിലും ശാസ്താ ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.

      നവഗ്രഹമുള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്  പഴമക്കാർ പറയാറുണ്ട്. 

ശനിപ്പിഴയുള്ളപ്പോൾ മാത്രം ശനിയെ പ്രാർത്ഥിച്ചാൽ മതിയത്രെ.
ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ, കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല. ( പുറത്തു കയറി  ഇരുന്നാലോ എന്ന സംശയമായിരിക്കാം.)

ശനിയെ തൊഴുതു മടങ്ങുമ്പോൾ തിരിഞ്ഞു നോക്കണ്ടായെന്ന് പറയാറുണ്ട്.   (കൂടെപ്പോരാനിടയുണ്ടെന്ന വിശ്വാസമായിരിക്കാം ഇതിനു കാരണം.).

ശരിയായ ധർമ്മം പരിപാലിക്കലാണ് ശനീ ശ്വരൻ്റെ ദൈവീക ചുമതല.

ഓം ശ്രീ ശനീശ്വരായനമഃ

***


ശനീശ്വര ചരിതം 3 (Saneeswara Charitham 3)

ശനീശ്വര ചരിതം 3


 ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ.

അതിന് പിന്നിലുമുണ്ടൊരു കഥ.
 ലങ്കാധിപതിപനായ രാവണനുമായി ബന്ധപ്പെട്ടുള്ളതാണ്  കഥ. ഏതൊരു പിതാവും ആഗ്രഹിക്കുന്നതുപോലെ തന്നെ സർവ സൽഗുണ സമ്പന്നനായ  ഒരു ശിശു തനിക്ക്  ഉണ്ടാകണം എന്ന് തന്നെ ആയിരുന്നു.
ഗർഭിണിയായ സഹധർമ്മിണി സൽപുത്രനെ  പ്രസവിക്കുന്ന സമയത്ത് എല്ലാ ഗ്രഹങ്ങളും ശുഭസ്ഥാനത്ത് തന്നെ യഥാവിധി വന്ന് ഭവിക്കണമെന്നും രാവണൻ ആഗ്രഹിച്ചിരുന്നു..

    ഇക്കാര്യം നവഗ്രഹങ്ങളെ അദ്ദേഹം കാലേക്കുട്ടി അറിയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഗ്രഹനില ശരിയായ സ്ഥാനത്തായില്ലെങ്കിലോ , ഗ്രഹങ്ങൾ ആ സമയത്ത്  തന്നെ ചതിച്ചെങ്കിലോ എന്ന  ബലമായ സംശയം രാവണനിൽ ഉടലെടുത്തു. രാക്ഷസ ഗുണം അങ്ങിനേയല്ലേ!

ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മനസ്സു വരാത്തതിനാൽ അഹങ്കാരിയായ രാവണൻ നവഗ്രഹങ്ങളെയെല്ലാം പിടിച്ചുകെട്ടി എന്നും കാണുന്നതിനായി കൊട്ടാരപ്പടവുകളിൽ കിടത്തി.
അവരെ ചവിട്ടിക്കൊണ്ടാണ് ധിക്കാരിയായ രാവണൻ കൊട്ടാരത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നത്. രാവണൻ്റെ ശക്തിക്കു മുമ്പിൽ നവഗ്രഹങ്ങൾക്ക് അപ്പോൾ ഒന്നും ചെയ്യാനായില്ല.

 എന്നാൽ കുപിതനായ ശനി അവസരം പാഴാക്കിയില്ല. തൻ്റെ   ദേഹത്തു ചവിട്ടേറ്റു പതിഞ്ഞ പൊടിപടലങ്ങളും മറ്റും ഉരുട്ടി തൻ്റെ   തന്നെ ദിവ്യശക്തിയും ചേർത്ത് ഗുളിക രൂപത്തിലാക്കി ഇന്ദ്രജിത്തിൻ്റെ ജനനസമയത്ത് കൃത്യമായി നവജാത ശിശുവി ൻ്റെ അശുഭ സ്ഥാനത്തെറിഞ്ഞു പതിപ്പിച്ചു.

    ശനിയുടെ ഏറ്റവും മാരകനായ ആ പുത്രനാണത്രെ രാവണൻ്റെ  കണ്ണുവെട്ടിക്കാൻ ഗുളിക രൂപം പൂണ്ട സാക്ഷാൽ ഗുളികൻ.

    ശനീശ്വരൻ തന്നെ ആയുസ്സിൻ്റെ   കാരകനാണ്  പിന്നെ ശനിയുടെ പുത്രൻ്റെ  കാര്യം പറയണോ.?

   എല്ലാ ഗ്രഹങ്ങളെയും അശുഭ സ്ഥാനത്തെത്തുന്നത് തടയാൻ രാവണന് കഴിഞ്ഞുവെങ്കിലും ഇന്ദ്രജിത്തിന്റെ ഗ്രഹനിലയിൽ മാരക സ്ഥാനത്ത് രാവണനറിയാതെ ഗുളികൻ വന്ന് നിന്നു. അതിന് കാരണമായതോ ശനിയും.
    അതിനാലണത്രെ വലിയ പരാക്രമി ആയിട്ടും ദേവലോകം തന്നെ വിറപ്പിച്ചവനായിട്ടും രാവണ പുത്രൻ ഇന്ദ്രജിത്ത് അൽപ്പായുസ്സായിപ്പോവാൻ ഇടയായത്.

   ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ  ചന്ദ്രഹാസം (രാവണൻ്റെ ദിവ്യാസ്ത്രം)   കൊണ്ട് ശനിയെ വെട്ടിയത്രെ. അങ്ങിനെയാണ് ശനി ' മുടന്തനായിപ്പോയത് .എന്നതാണ് പുരാണ കഥ..

 ദേവലോകരാജാവായ ദേവേന്ദ്രനെ ശനി ബാധിച്ച കഥ  അടുത്ത  ബ്ളോഗ്- പോസ്റ്റിൽ. 
***

ശനീശ്വര ചരിതം 2 (Saneeswara Charitam 2)

 ശനീസ്വര ചരിതം 2

നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ്. 

ഓന്നാം ഭാഗത്തിൽ തന്നെ  ശനീശ്വരസ്തോത്രം അർഥം മനസ്സിലാക്കി വേണം ജപിക്കാൻ എന്ന് സൂചിപ്പിച്ചുണ്ട്. 

*നീലാഞ്ജനസമാഭാസം*
 *രവിപുത്രം യമാഗ്രജം*
*ഛായാ മാര്‍ത്താണ്ഡ സംഭൂതം*
 *തം നമാമി ശനൈശ്ചരം*
അർഥം
നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.
...
കഴിവതും മറ്റുള്ളവരെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതിരിക്കുക. പ്രത്യേകിച്ച് പ്രായമായവരെ. 

വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക, 

മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം, കുശുമ്പ് എന്നിവ ഒഴിവാക്കുക, അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായിക്കുക... എങ്കിൽ ശനിദോഷം അലട്ടുകയില്ല. കുടുംബത്തിലെ പ്രായമായവരെ വേണ്ട രീതിയിൽ പരിചരിക്കുന്നതും വസ്ത്രമോ കറുത്ത കുടയോ നൽകി സന്തോഷിപ്പിക്കുന്നതും ശനി പ്രീതികരമായ കർമമത്രേ.

 നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ്. ശനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് കണിശമായ നീതിയും ന്യായവും ധർമവും മൂലമാണ്. അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും. ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം ആനുകുലമായും ശുഭമായും ഭവിക്കുകയും വേണമെന്നാണ്.

ശനീശ്വരന്റ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാൻ, ദരിദ്രൻ, വലിയവൻ ചെറിയവൻ, രാജാവ്, മന്ത്രി, തൊഴിലാളി, നേതാവ് എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല..
എല്ലാവരും ശനീശ്വരനുമ്പിൽ സമന്മാരാണ്.

ഓരോ ജന്മത്തിന്റെയും ജന്മ ജൻമാന്തര - പൂർവ്വ ജന്മ കർമ്മങ്ങളെല്ലാം ആ ഈശ്വരന് എന്നും മനപാഠമായിരിക്കുമത്രെ.

ശനീശ്വരന്റെ ദീർഘദൃഷ്ടിയും, കുശാഗ്രബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴക്കാറുമില്ലത്രെ.

മനുഷ്യരെ മാത്രമല്ല ദൈവത്തെപോലും ശനീശ്വരൻ വെറുതെ വിടാറില്ല.

ശ്രീ പരമേശ്വരൻ രഹസ്യമായി ഗംഗാദേവിയെ വിവാഹം ചെയ്യുന്നതിന് ആത്മാർത്ഥമായി ഒപ്പം നിന്ന് സഹായിച്ചത് ശനിയാണത്രെ.
 
അതിൽ സംപ്രീതനായ പരമേശ്വരനാണ് ശനിക്ക് "ഈശ്വരസ്ഥാനം" നൽകിയതെന്നാണ് കഥ. എന്നാൽ അതേ ശനി തന്നെയാണ് ഏഴരശ്ശനി ബാധിച്ചവേളയിൽ ശിവനെ ശനിപീഡയാൽ കഷ്ടപ്പെടുത്തുകയും ചെയ്തത്.

 ശനിയെ എല്ലാവർക്കും ഭയമാണ്.

വാസ്തവത്തിൽ അങ്ങിനെ പേടിക്കാനൊന്നുമില്ല. 
ശുദ്ധാത്മാക്കൾക്ക് ശനി നല്ലവനും ദുഷ്ടാത്മാക്കൾക്ക് ശനി പേടിക്കേണ്ടവനും ആണ്.

ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം.

 അതായത് നവഗ്രഹങ്ങളിൽ ഏറ്റവും മെല്ലെ സഞ്ചരിക്കുന്നത് ശനിയാണ്.
30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്. ജീവിതത്തിൽ പല സന്നിഗ്ദ ഘട്ടങ്ങളും ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ. അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണം.
***
    

ദുർഗ്ഗാദേവി വന്ദനം

ദുർഗ്ഗാദേവി വന്ദനം
അയി ഗിരിനന്ദിനി നന്ദിതമേദിനി
 വിശ്വവിനോദിനി നന്ദിനുതേ
ഗിരിവരവിന്ധ്യശിരോധിനിവാസിനി
വിഷ്ണുവിലാസിനി ജിഷ്ണുനുതേ.

ഭഗവതി ഹേ ശിതികണ്ഠകുടുംബിനി
ഭൂരികുടുംബിനി ഭൂരികൃതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
രമ്യകപര്‍ദ്ദിനി ശൈലസുതേ.

സുരവരവര്‍ഷിണി ദുര്‍ധരധര്‍ഷിണി
ദുര്‍മുഖമര്‍ഷിണി ഹര്‍ഷരതേ
ത്രിഭുവനപോഷിണി ശങ്കരതോഷിണി 
കല്മഷമോഷിണി ഘോഷരതേ

ദനുജനിരോഷിണി ദിതിസുതരോഷിണി
ദുര്‍മദശോഷിണി സിന്ധുസുതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
രമ്യകപര്‍ദ്ദിനി ശൈലസുതേ.

🔥 ഓം ശ്രീ മഹാദേവ്യൈ നമഃ

(തുടരും )