🪔
മുരുകദർശനം മുക്തിദായകം
ഉരുകും ഹൃത്തടം ഭക്തിദായകം.
മുരുകമന്ദിരം ഭക്തഹൃത്തടം
ഹരനുമാസുതം ദേവമാശ്രയേ.....
ശരണകാരണം ദുരിതനാശനം
ശരവണ ഭവൻ ദിവ്യദർശനം.
അരുണ തേജസ്സിൽ ഒളി ചിതറിടും
ഹരനുമാസുതം ദേവമാശ്രയേ....
മുരുകദേവനും ആറുപൊന്മുഖം
മരുവും പൂവുകളാറുസുന്ദരം.
മാതാകാർത്തികൾ ആറുസുന്ദരം
മരുവും മാമല ആറുസുന്ദരം.
ആറു നാൾ ശിശുവായ ദേവനും
താരാകാസുരൻ തലയറുത്തതും.
ചുട്ടപൊൻപഴം ഔവ്വക്കേകിയ
ഹരനുമാസുതം ദേവമാശ്രയേ....
ദേവ നിന്ദ്രനാൽ വജ്ര താഡനാൽ
ദിവ്യവേലനാം വൻവിശാഖനും.
ദേവനിന്ദ്രനിൽ മദമടക്കിയ
ഹരനുമാസുതം ദേവമാശ്രയേ....
ശരണകീർത്തനം പാടുവാൻ സദാ
ശിവനുഗുരുവരൻ നാവിലാടണം.
ശരവണഭവൻ സർവ്വരക്ഷകൻ
ഹരനുമാസുതം ദേവമാശ്രയേ!
ഓം ശ്രീ സുബ്രഹ്മണ്യായ നമഃ
🪔ശുഭസന്ധ്യ🌷
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ