ശനീശ്വര ചരിതം 3 (Saneeswara Charitham 3)

ശനീശ്വര ചരിതം 3


 ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ.

അതിന് പിന്നിലുമുണ്ടൊരു കഥ.
 ലങ്കാധിപതിപനായ രാവണനുമായി ബന്ധപ്പെട്ടുള്ളതാണ്  കഥ. ഏതൊരു പിതാവും ആഗ്രഹിക്കുന്നതുപോലെ തന്നെ സർവ സൽഗുണ സമ്പന്നനായ  ഒരു ശിശു തനിക്ക്  ഉണ്ടാകണം എന്ന് തന്നെ ആയിരുന്നു.
ഗർഭിണിയായ സഹധർമ്മിണി സൽപുത്രനെ  പ്രസവിക്കുന്ന സമയത്ത് എല്ലാ ഗ്രഹങ്ങളും ശുഭസ്ഥാനത്ത് തന്നെ യഥാവിധി വന്ന് ഭവിക്കണമെന്നും രാവണൻ ആഗ്രഹിച്ചിരുന്നു..

    ഇക്കാര്യം നവഗ്രഹങ്ങളെ അദ്ദേഹം കാലേക്കുട്ടി അറിയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഗ്രഹനില ശരിയായ സ്ഥാനത്തായില്ലെങ്കിലോ , ഗ്രഹങ്ങൾ ആ സമയത്ത്  തന്നെ ചതിച്ചെങ്കിലോ എന്ന  ബലമായ സംശയം രാവണനിൽ ഉടലെടുത്തു. രാക്ഷസ ഗുണം അങ്ങിനേയല്ലേ!

ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മനസ്സു വരാത്തതിനാൽ അഹങ്കാരിയായ രാവണൻ നവഗ്രഹങ്ങളെയെല്ലാം പിടിച്ചുകെട്ടി എന്നും കാണുന്നതിനായി കൊട്ടാരപ്പടവുകളിൽ കിടത്തി.
അവരെ ചവിട്ടിക്കൊണ്ടാണ് ധിക്കാരിയായ രാവണൻ കൊട്ടാരത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നത്. രാവണൻ്റെ ശക്തിക്കു മുമ്പിൽ നവഗ്രഹങ്ങൾക്ക് അപ്പോൾ ഒന്നും ചെയ്യാനായില്ല.

 എന്നാൽ കുപിതനായ ശനി അവസരം പാഴാക്കിയില്ല. തൻ്റെ   ദേഹത്തു ചവിട്ടേറ്റു പതിഞ്ഞ പൊടിപടലങ്ങളും മറ്റും ഉരുട്ടി തൻ്റെ   തന്നെ ദിവ്യശക്തിയും ചേർത്ത് ഗുളിക രൂപത്തിലാക്കി ഇന്ദ്രജിത്തിൻ്റെ ജനനസമയത്ത് കൃത്യമായി നവജാത ശിശുവി ൻ്റെ അശുഭ സ്ഥാനത്തെറിഞ്ഞു പതിപ്പിച്ചു.

    ശനിയുടെ ഏറ്റവും മാരകനായ ആ പുത്രനാണത്രെ രാവണൻ്റെ  കണ്ണുവെട്ടിക്കാൻ ഗുളിക രൂപം പൂണ്ട സാക്ഷാൽ ഗുളികൻ.

    ശനീശ്വരൻ തന്നെ ആയുസ്സിൻ്റെ   കാരകനാണ്  പിന്നെ ശനിയുടെ പുത്രൻ്റെ  കാര്യം പറയണോ.?

   എല്ലാ ഗ്രഹങ്ങളെയും അശുഭ സ്ഥാനത്തെത്തുന്നത് തടയാൻ രാവണന് കഴിഞ്ഞുവെങ്കിലും ഇന്ദ്രജിത്തിന്റെ ഗ്രഹനിലയിൽ മാരക സ്ഥാനത്ത് രാവണനറിയാതെ ഗുളികൻ വന്ന് നിന്നു. അതിന് കാരണമായതോ ശനിയും.
    അതിനാലണത്രെ വലിയ പരാക്രമി ആയിട്ടും ദേവലോകം തന്നെ വിറപ്പിച്ചവനായിട്ടും രാവണ പുത്രൻ ഇന്ദ്രജിത്ത് അൽപ്പായുസ്സായിപ്പോവാൻ ഇടയായത്.

   ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ  ചന്ദ്രഹാസം (രാവണൻ്റെ ദിവ്യാസ്ത്രം)   കൊണ്ട് ശനിയെ വെട്ടിയത്രെ. അങ്ങിനെയാണ് ശനി ' മുടന്തനായിപ്പോയത് .എന്നതാണ് പുരാണ കഥ..

 ദേവലോകരാജാവായ ദേവേന്ദ്രനെ ശനി ബാധിച്ച കഥ  അടുത്ത  ബ്ളോഗ്- പോസ്റ്റിൽ. 
***

അഭിപ്രായങ്ങളൊന്നുമില്ല: