Keyman for Malayalam Typing

ശനീശ്വര ചരിതം 5 (Saneeswara Charitham 5)

 നീശ്വര ചരിതം 5 (Saneeswara Charitham 5)


  ശനി രുദ്രദേവതയെ പ്രതിനിധികരിക്കുന്ന ദേവനാണ് സൂര്യന്റെ മകനാണ്.
ശനി രഹസ്യ സ്വഭാവസവിശേഷതയുള്ള ദേവനാണ്.
ശനിയുടെ മുമ്പിൽ ഒന്നും മറച്ചു വയ്ക്കാനാവില്ല തന്നെ.

     ശനിപ്പിഴയും ശനിദശയും ഒന്നല്ല രണ്ടും രണ്ടവസ്ഥയാണ്.
ശനിപ്പിഴ താൽക്കാലികമാണ് എന്നാൽ ശനിദശ ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്.
അത് 19 കൊല്ലം വരും'
  ശനിദോഷപരിഹാരത്തിന് ശനിമന്ത്രം,
ശനിഗായത്രി എന്നിവ ജപിക്കാം.
ശനിദശാ കാലത്ത് നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.
കാക്കയ്ക്ക് ചോറു കൊടുക്കുക, നീലത്താമര, ശംഖുപുഷ്പം നീല ചെമ്പരത്തി എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കണം.

    ശനിദോഷം ലഘൂകരിക്കാൻ ശിവനെ വില്വ പത്രങ്ങളിൽ (കുവളത്തില) പൂജിക്കുന്നതും ശനീശ്വര ക്ഷേത്രത്തിലും ശാസ്താ ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.

      നവഗ്രഹമുള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്  പഴമക്കാർ പറയാറുണ്ട്. 

ശനിപ്പിഴയുള്ളപ്പോൾ മാത്രം ശനിയെ പ്രാർത്ഥിച്ചാൽ മതിയത്രെ.
ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ, കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല. ( പുറത്തു കയറി  ഇരുന്നാലോ എന്ന സംശയമായിരിക്കാം.)

ശനിയെ തൊഴുതു മടങ്ങുമ്പോൾ തിരിഞ്ഞു നോക്കണ്ടായെന്ന് പറയാറുണ്ട്.   (കൂടെപ്പോരാനിടയുണ്ടെന്ന വിശ്വാസമായിരിക്കാം ഇതിനു കാരണം.).

ശരിയായ ധർമ്മം പരിപാലിക്കലാണ് ശനീ ശ്വരൻ്റെ ദൈവീക ചുമതല.

ഓം ശ്രീ ശനീശ്വരായനമഃ

***


അഭിപ്രായങ്ങളൊന്നുമില്ല: