ശ്രീ നരസിംഹസ്വാമിയും പദ്മപാദരും
ഗുരുവായ ശങ്കരാചാര്യർ പുഴയുടെ മറുവശത്ത് നിന്നും വിളിച്ചപ്പോൾ തന്റെ ഗുരുവിനോടുള്ള കടുത്ത ഭക്തി കൊണ്ട് മുന്നിൽ പുഴയുള്ളത് മറന്നു നടന്നു നീങ്ങിയ സനന്ദനൻ എന്ന ശിഷ്യന്റെ ഗുരുഭക്തിയുടെ പ്രഭാവത്താൽ,
പുഴ സ്വയം,അദ്ദേഹം ഓരോ പാദം വെള്ളത്തിൽ വച്ചപ്പോഴും അവിടെ ഓരോ താമരപ്പൂക്കൾ വിരിയിച്ച്,
അദ്ദേഹത്തെ മുങ്ങിപ്പോകാതെ രക്ഷിച്ചു.
അങ്ങിനെ അന്നു മുതൽക്കാണ് അദ്ദേഹം "പദ്മപാദർ" എന്നറിയപ്പെട്ടത്.
ശ്രീ നരസിംഹ സ്വാമിയുടെ പരമഭക്തനായിരുന്ന പദ്മപാദർ എന്ന സന്യാസിവര്യൻ ലോക പ്രസിദ്ധനാണ്.
അങ്ങിനെയിരിക്കെ, പദ്മപാദർക്കു തന്റെ ഇഷ്ടദേവതയായ ശ്രീ നരസിംഹമൂർത്തിയെ പ്രത്യക്ഷപ്പെടുത്തണം എന്ന് തോന്നി! മാത്രവുമല്ല, അദ്ദേഹത്തിന് താൻ തന്നെയാണ് നരസിംഹമൂർത്തിയുടെ ഏറ്റവും വലിയ ഭക്തനെന്നൊരു തോന്നലും അദ്ദേഹത്തിൽ കടന്നു കൂടി !
അഹങ്കാരം എന്നത് മഹാവിഷ്ണു സഹിക്കാറില്ല. തന്റെ ഭക്തനായാൽ പോലും അദ്ദേഹം അതിന്റെ മുനയൊടിക്കുവാനായി വേണ്ടത് ചെയ്ത്, നേരായ മാർഗത്തിലേക്ക് തിരിച്ചു കൊണ്ട് വരുകയും ചെയ്യും !
ഉടൻ തന്നെ പദ്മപാദർ എല്ലാ ആചാരവിധികളോടും കൂടി ശ്രീനരസിംഹ സ്വാമി ആരാധനയും, പൂജയും തുടർന്നു അന്നം, ജലം , വായു എന്നിവ ക്രമമനുസരിച്ച് ഉപേക്ഷിച്ചു കൊണ്ട് കൊടും തപം ചെയ്തു തുടങ്ങി.
ദിവസങ്ങൾ അങ്ങിനെ കടന്നു പോയി… എങ്കിലും നരസിംഹസ്വാമിയുടെ രൂപം മനസ്സിൽ തെളിയുന്നില്ല! പദ്മപാദർ തന്റെ തപസ്സു കൂടുതൽ കഠിനമാക്കി. ഒറ്റക്കാലിൽ നിന്നായി പിന്നെ തപസ്സ്...
പിന്നീട് എന്ത് സംഭവിച്ചു?
അടുത്ത പോസ്റ്റിൽ .
🪷🪷🪷
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ