Keyman for Malayalam Typing
ശനി മന്ത്രം-സൌഭാഗ്യമേധതേ സുഖം!
ഈശാവാസ്യോപനിഷത്ത് - 1
പാദ-നമസ്കാരം
നമ്മുടെ സംസ്കാരത്തിൽ മാതാപിതാക്കളേയും, ഗുരുക്കന്മാരെയും പാദ നമസ്കാരം ചെയ്യുന്ന പതിവുണ്ട് . കല്യാണത്തിനു മുൻപ് എല്ലാ ബന്ധു ജനങ്ങളെയും വരനും വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട് .
പക്ഷെ പലർക്കും ഇത് ഒരു പഴഞ്ചൻ സമ്പ്രദായം തുടരുന്നു എന്ന് മാത്രം തോന്നിയിരിക്കാം.
ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു .
അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേരുണ്ടല്ലോ!
നെഞ്ചിൻ്റെ ഇടതു ഭാഗത്ത് ആണ് നമ്മുടെ ഹൃദയം സ്തിതി ചെയ്യുന്നത്. . ഇടതു വശത്ത് ഉള്ള ഹൃദയം തൊട്ടാണല്ലൊ നമ്മൾ ആത്മാർത്തത പ്രകടിപ്പിക്കുന്നത്.
എന്നാൽ വലതു വശത്ത് ആണ് " ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മസ്ഥാനം .
ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ", "എന്നെ " എന്ന് പറഞ്ഞു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ് . ആരും തലയിൽ തൊട്ടു " ഞാൻ " എന്ന് പറയാറില്ല .. വയറിൽ തൊട്ടും പറയാറില്ല. ലോകം മുഴുവൻ ഞാൻ എന്നാൽ നെഞ്ചിൻ്റെ വലതു വശം ആണ്. അവിടെ ആണ് ഋഷിമാർ പറയുന്ന " ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം .
കണ്ണ് ആണ് ആത്മാവിൻ്റെ ദൃശ്യ സ്ഥാനം. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മനസ്സിലാവുന്നത്.
മൃതദേഹത്തിൻ്റെ കണ്ണ് അടച്ചു വയ്ക്കുന്നത് ആത്മലോഭം സംഭവിച്ചത് കൊണ്ടാണ്.
കൈ വഴി ആണ് ആത്മബോധം അതായത് ശാന്തി പ്രവഹികുന്നത് . ദേവി ദേവന്മാർ കൈ ഉയർത്തി അനുഗ്രഹിക്കുന്നത് .. "ആത്മ ബോധം ഉണ്ടാവട്ടെ" "ശാന്തി ലഭിക്കട്ടെ എന്നാണ്"
ഗുരുവിൻ്റെ പാദം ആണ് ഒരു മനുഷ്യൻ്റെ അഹങ്കാരത്തിൻ്റെ നാശ സ്ഥാനം.
ചിദംബരം നടരാജ മൂർത്തി ഇടതു കാൽ തൂക്കി അത് കൈ കൊണ്ട് ചൂണ്ടി കാണിച്ച് വലതു കൈ കൊണ്ട് ശാന്തി അരുളി ആണ് നടനം ചെയ്യുന്നത്! "നോക്കൂ, ഇവിടെ ആണ് നിൻ്റെ ശാന്തി മാർഗ്ഗം" അതാണ് അതിൻ്റെ അർത്ഥം..
ഒരു ഗുരുവിൻ്റെ കാൽ തൊട്ടു തലയിൽ വയ്ക്കുന്നതോടെ
"എൻ്റെ സ്വന്തം അഹങ്കാരം ഞാൻ ഇവിടെ സമർപ്പിക്കുന്നു !" എന്നതാണ് അർത്ഥം . അപ്പോൾ ഗുരു തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നു . "നിൻ്റെ അഹങ്കാരം എൻ്റെ കാൽകീഴിൽ അർപ്പിച്ചത് മൂലം നിനക്ക് ശാന്തി ഉണ്ടാവട്ടെ! " എന്നാണ് തലയിൽ കൈവച്ച് ഹസ്ത ദീക്ഷ നൽകുന്നതിൻ്റെ അർത്ഥം.
വളരെ അപൂർവ്വം ആയി കണ്ടു വരുന്ന ഒന്നാണ് "പാദ ദീക്ഷ " ഗുരുവിന്റെ പാദം ശിഷ്യന്റെ ശിരസ്സിൽ വയ്ക്കുന്നതാണ് പാദ ദീക്ഷ . അഹല്യക്ക് ശ്രീരാമൻ , .മഹാബലിക്ക് വാമനൻ, തുടങ്ങി അപൂർവ്വം ഭക്തർക്കെ ഭഗവാൻ്റെ- ഗുരുവിൻ്റെ പാദ ദീക്ഷ ലഭിക്കാൻ അർഹിക്കുന്ന പുണ്യം ചെയ്തിട്ടുള്ളൂ എന്നുവേണം അനുമാനിക്കാൻ.
പൂർണ്ണമായ അഹങ്കാര നാശവും ആത്മ സുഖവും ആണ് പാദദീക്ഷയുടെ അർത്ഥം.
ഹസ്ത ദീക്ഷ എന്നാൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ച് വാങ്ങുന്നതും.. പാദ ദീക്ഷ എന്നാൽ ഗുരു ശിഷ്യന് സ്വയം നൽകുന്നതും ആണ്.
അഹങ്കാരം ഒടുങ്ങി ആത്മ നിർവൃതി നേടുക. ശാന്തി നേടുക എന്നതാണ് ഓരോ മനുഷ്യ കർമ്മത്തിന്റെയും ലക്‌ഷ്യം.
(കടപ്പാട്)
***
സന്ധ്യാവന്ദനം
ക്ഷേത്ര - പ്രദിക്ഷണം
ശുഭദിനം
ശ്രീ മോഹമുദ്ഗരം
ഹരഹാരോ ഹരഹര!
ശ്രീജഗന്നാഥാഷ്ടകം (Sri Jagannath Ashtakam)
സുഭാഷിതം 32
ഉമാമഹേശ്വര സ്തോത്രം
ഉമാമഹേശ്വര സ്തോത്രം
വിശ്വേശ്വരായ നരകാർണ്ണവതാരണായ
കർണ്ണാമൃതായ ശശിശേഖര ധാരണായ
കർപ്പൂര കാന്തിധവളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃ ശിവായ !
പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ !
ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസന പൂജിതായ
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ !
രാമപ്രിയായ രഘുനാഥ വരപ്രദായ
നാഗപ്രിയായ നരകാർണ്ണവതാരണായ
പുണ്യേഷുപുണ്യഭരിതായ സുരാർച്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ !
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചർമ്മ വസനായ മഹേശ്വരായ
ദാരിദ്ര്യദുഖ ദഹനായ നമഃശിവായ !
ശംഭോ മഹാദേവ ദേവ
ശിവ ശംഭോ മഹാദേവ ശംഭോ!
***
കർക്കിടക വാവ്
പിതൃസ്മരണ ഉണർത്തുന്ന കർക്കിടക വാവ്: -
മൺമറഞ്ഞ ഉറ്റവരുടെ സ്മരണയ്ക്ക് മുന്നിൽ ഒരിറ്റ് അന്നം ആത്മസമർപ്പണം ചെയ്യുമ്പോൾ തലമുറകളിലേക്ക് ലഭിക്കുന്നത് പിതൃ പുണ്യാത്മക്കളുടെ അനുഗ്രഹവും പിതൃക്കൾക്ക് ഉള്ള മോക്ഷപ്രാപ്തിയുമാണ് ' ദക്ഷിണായനത്തിന്റെ ആരംഭം കുറിക്കുന്നത് രാമായണ പുണ്യം നിറയുന്നകർക്കിടക മാസത്തിലാണ് ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവൻമാർക്കുമായി നിഷ്കർഷിച്ചിരിക്കുന്നത് '' ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി കർക്കിടകത്തിലെ കറുത്തവാവണ് അന്നെ ദിവസം പിതൃ ക്കൾ ഉണരുന്നു എന്ന് സങ്കല്പം.... ഭൂമിയിലെ ഒരു വർഷം എന്നത് പിതൃക്കൾക്ക് ഒരു ദിവസമാണ്.അന്നേ ദിവസം പിതൃപുണ്യാത്മാക്കൾക്ക് ബലിതർപ്പണങ്ങളും ബലിതർപ്പണത്തിന് ശേഷം ക്ഷേത്രത്തിൽ നടക്കുന്നതിലഹോമവും പിതൃപൂജയും വിശിഷ്ടമാണ്.പിതൃക്കളെ ആവാഹിച്ച് ഭഗവത്പാദാരവിന്ദത്തിലെത്തിച്ച് മോക്ഷപ്രാപ്തി നൽകുന്നു.."നമ്മുടെ പൂർവ്വീകർക്ക് പഴയ തലമുറ അനുഷ്ടിക്കാതെ പോയ കർമ്മങ്ങൾക്കും അവർ ചെയ്ത പാപങ്ങൾ പുതിയ തലമുറകളിലേക്ക് ബാധിക്കാതിരിക്കാനും നാം അറിഞ്ഞൊ അറിയാതെയോ ചെയ്ത പാപങ്ങൾക്കുംഉള്ള പ്രായശ്ചിത്തമായും ബലിതർപ്പണത്തെകരുതാം'' .
ക്ഷേത്രങ്ങൾ തോറും ബലിതർപ്പണങ്ങൾ നടത്തപ്പെടുന്നു ... മഹാവിഷ്ണു.. ക്ഷേത്രങ്ങളിലും മഹാദേവ ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിന് വളരെ പ്രാധാന്യം കൽപ്പിക്കുന്നു.
അന്നെ ദിവസം ക്ഷേത്രത്തിൽ പിതൃമോക്ഷദായകമായ തിലഹോമം, പിതൃപൂജ.
ഐശ്വര്യദായകമായി ആയുരാരോഗ്യ സൗഖ്യം മൃത്യുജ്ഞയനിലൂടെ പ്രധാനം ചെയ്യുന്ന മഹാമൃത്യുഞ്ജയഹോമം എന്നിവ നടത്തപ്പെടുന്നു....
ബലികർമ്മങ്ങൾ ചെയ്യുന്നവർഒരു ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടതാണ്.
***
പുരാണ-പ്രശ്നോത്തരി -Ramayana Quiz
പുരാണ-പ്രശ്നോത്തരി
ഓം ശ്രീഃ ആഞ്ജനേയായ നമഃ
രാമായ്ചുഅണറ്റ്വഹ്ടെതിൽ നിന്ന് 3 ചോദ്യങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്:
ഊത്തരം കമൻ്റായി എഴുതിയിട്ടുണ്ട്.
1,"ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജധർമ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം "
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ഈ വരികൾ ആര് ആരോട് പറയുന്നതാണ്?
2,"ശൃണു സുമുഖി സുരസുഖപരേ സുരസേ ശുഭേ
ശുദ്ധേ ഭുജംഗമാതാവേ നമോസ്തുതേ
ശരണമിഹ ചരണസരസിജയുഗളമേവ തേ
ശാന്തേ ശരണ്യേ നമസ്തേ നമോസ്തുതേ! "
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ഈ വരികൾ ആര് ആരെ സ്തുതിച്ചുകൊണ്ട് പറയുന്നതാണ്?
3,പക്ഷിമൃഗാദികൾക്ക് തീറ്റനൽകി അവരെ സംരക്ഷിക്കുന്നത് പഞ്ചമഹായജ്ഞങ്ങളിൽ ഏതു യജ്ഞമായി അറിയപ്പെടുന്നു?
ഓം ശ്രീഃ രാമചന്ദ്രായ നമഃ
***