Keyman for Malayalam Typing

സുഭാഷിതം 32

സുഭാഷിതം 🙏🌹

"യഃ സമുത്പതിതം ക്രോധം
ക്ഷമയൈവ നിരസ്യതി
യഥോരഗസ്ത്വചം ജീർണ്ണാം
സ വൈ പുരുഷ ഉച്യതേ !

സർപ്പം അതിന്റെ ജീർണ്ണിച്ച തോലുരിഞ്ഞ് കളയുന്നതുപോലെ, വർദ്ധിച്ചു വരുന്ന കോപത്തെ ക്ഷമകൊണ്ട് കീഴടക്കുന്നവനാണ് ഉത്തമപുരുഷൻ.

ക്ഷമയാണ് മനുഷ്യന്റെ ഏറ്റവും വലിയ ഗുണം. ക്ഷമ എന്നത് ബലഹീനതയല്ല. മറിച്ച് അമൂല്യവും, അതേസമയം സ്വാധീനമാക്കാൻ വിഷമവുമുള്ള മേന്മയാണ്.
(പൂർണ്ണസംഗം)
ശുഭദിന ആശംസകൾ !
🕉️

അഭിപ്രായങ്ങളൊന്നുമില്ല: