മനുഷ്യൻ മരിച്ചതിനുശേഷം അവന്റെ ആത്മാവ് വീണ്ടും ജനിക്കുന്നുവെന്ന സിദ്ധാന്തമാണ് ഹിന്ദുക്കൾ പുനർജന്മ സിദ്ധാന്തം എന്നു പറയുന്നത്. ശരീരം വെടിയുന്ന ജീവാത്മാവ് അതിന്റെ ഉപാധികളായ മനസ്സ്, ഇന്ത്രിയങ്ങൾ , പഞ്ചപ്രാണങ്ങൾ, സൂക്ഷ്മ ശരീരം, കർമ്മം എന്നിവയോടുകൂടി പ്രയാണം തുടരുന്നു. മോക്ഷം പ്രാപിക്കുന്നതു വരെ ഈ യാത്ര തുടരും. അത്മാവിന്റെ പ്രയാണം മരിച്ച വ്യക്തിയുടെ ജീവിതത്തിൽ ആ വ്യക്തി ചെയ്തിട്ടുള്ള പുണ്യപാപങ്ങളെ ആശ്രയിച്ചിരിക്കും എന്നൊക്കെയാണ് വിശ്വാസം. ഇത് പുരോഗമന വാദികൾക്ക് അംഗീകരിക്കാൻ പ്രയാസമായിരിക്കും. എന്നാൽ ഇത് ശരിയാണെന്നും, അതിന് പല തെളിവുകളും ഉണ്ടെന്നും വാദിക്കുന്ന ഒരു ശാസ്ത്രജ്നൻ ഈയ്യിടെ ഇന്ത്യ സന്ദർശിക്കുകയുണ്ടായി. അദ്ദേഹ്മാണ് ഡോ. വാൾടെർ സെംകീവ് എന്ന ഒരു അമേരിക്കൻ. ഇന്ത്യ സന്ദർശിച്ചിരുന്ന അവസരത്തിൽ അദ്ദേഹം പല സെമിനാറുകളിലും പങ്കെടുത്ത് സംസാരിച്ച വിഷയം പുനർജന്മത്തെ പറ്റിയായിരുന്നു.
അദ്ദേഹം പല പരീക്ഷണ-നിരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യയിലെ ചില പ്രധാന വ്യക്തികളുടെ പുനർജ്ജന്മത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.
നമ്മളൂടെ മുൻ രാഷ്ട്രപതി അദുൽ കലാം മൈസൂർ ടിപ്പു സുൽത്താന്റെ പുനർജ്ജന്മമാണത്രെ.
അദ്ദേഹത്തിന്റെ ഗുരു വിക്രം സാരാഭായ് ആകട്ടെ സുൽത്താൻ ഹൈദർ അലിയും.
മറ്റുള്ള ചില മഹാന്മാരും സെലിബ്രിറ്റികളും:-
മഹാത്മഗാന്ധി - വാൻ ജോൺസ് (Van Jones)
ഷാരൂ ഖാൻ - Sadhona Bose
ഇന്ദിരാഗാന്ധി - Edwin Stanton
അമിതാബച്ചൻ - Edwin Booth
രേഖ - Mar Devlin
ജയാബച്ചൻ - Mary Mc Vickers
മൈക്കൽ ജാക്സൺ (Micheal jackson) - Charles Dassoucy
ഇതൊക്കെ പറയുന്ന ഡോ. വാൾടെർ സെംകീവ് അദ്ദേഹത്തിന്റെ പൂർവകാല ജന്മം എന്നത് John Adams എന്നാണ് അവകാശപ്പെടുന്നത്. Born again എന്ന ഒരു പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബുക്ക് വായിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ