ഇക്കാലത്ത് ഏത് കാര്യമാണെങ്കിലും നമുക്ക് അത് വളരെ വേഗത്തില്‍ സാധിക്കണം. ഉദാഹരണത്തിന്ന്, ഒരു ഹോട്ടലില്‍ കയറി എന്നിരിക്കട്ടെ. ഇരുന്ന ഉടനെ വെയ്റ്റര്‍ വന്ന് ഓഢര്‍ എടുക്കണം. ബസ്റ്റാന്റില്‍ പോയി നിന്ന ഉടനെ ബസ് വരണം. അതു പോലെ പ്രാര്‍ഥനയുടെ കാര്യത്തിലും, പെട്ടെന്ന് ഫലം കിട്ടണം. ഇല്ലെങ്കില്‍ ദൈവമില്ലെന്നൊക്കെ വിചാരിച്ചുവെന്ന് വരും. നിരാശപ്പെടെണ്ട, അതിനൊരു വഴിയുണ്ട്. പരമേശ്വരനെ പ്രാര്‍ഥിക്കുക. ആ പ്രാര്‍ഥന ‘ശിവാനന്ദ ലഹരി’ യിലൂടെ ആകട്ടെ. ഭക്തിയും വിശ്വാസവും പഞ്ചാക്ഷരജപവുമുണ്ടെങ്കില്‍ ശിവന്‍ പ്രസാദിക്കുമെന്നാണ് വിശ്വാസം. ശിവാനന്ദ ലഹരിയിലെ ആദ്യത്തെ ശ്ലോകമാണ് ചുവടെ കൊടുത്തിട്ടുള്ളത്.
“കലാഭ്യാം ചൂഡാലങ്കൃതശശി കലാഭ്യാം നിജ തപഃ-
ഫലാഭ്യാം ഭക്തേഷു പ്രകടിത-ഫലാഭ്യാം ഭവതു മേ
ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യാം ഹൃദി പുന-
ര്‍ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യാം നതിരിയം.”
തിരുമുടിയില്‍ തിങ്കള്‍ക്കീറണിയുന്നവരും ഭക്തന്മാരില്‍ അഭീഷ്ടം പൊഴിക്കുന്നവരും, ചന്ദ്രക്കലാരൂപികളും തങ്ങളുടെ തപ:ഫലമായിട്ടുള്ളവരും, ത്രിലോകത്തിനും മംഗളമരുളുന്നവരും ഹൃദയത്തില്‍ വീണ്ടും വീണ്ടും ആവിര്‍ഭവിക്കുന്നവരും ആനന്ദരൂപേണ അനുഭവപ്പെടുന്നവരുമായ ശ്രീ പാര്‍വതീപരമേശ്വരന്മാര്‍ക്ക് , ഇതാ എന്റെ നമസ്കാരം.