ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി നായര്‍ മൂവ്‌മെന്റ് "പ്രണാം", 2008-09 വര്‍ഷത്തേക്കുള്ള ഉപരിപഠന സഹായ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
എസ്.എസ്.എല്‍.സി., പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്‌നേടിയ കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ ജില്ലവരേയുള്ള നിര്‍ധന വിദ്യാര്‍ത്ഥികളേയാണ് പരിഗണിക്കുന്നത്. അര്‍ഹതയുള്ളവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ അറ്റസ്റ്റ്‌ചെയ്‌ത കോപ്പി ഉള്‍പ്പെടെ അപേക്ഷിക്കണം. അപേക്ഷാഫോറം പ്രണാം വെബ് സൈറ്റില്‍ ലഭിക്കും.
അപേക്ഷകള്‍ ജൂലായ് അഞ്ചിനകം ലഭിക്കത്തക്ക വിധം താഴെ കാണുന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടുക.
കണ്‍വീനര്‍,
പ്രണാം പഠനസഹായ പദ്ധതി,
പി.ബി.നമ്പര്‍ 58,
കണ്ണൂര്‍ 670001
എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷകര്‍ ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പര്‍, സമുദായം എന്നീ വിവരങ്ങള്‍ വ്യക്തമായി കാണിക്കേണ്ടതാണെന്ന് പ്രണാം എഡ്യുക്കേഷനല്‍ സെല്‍ കണ്‍വീനര്‍ പ്രഭാകരന്‍ നമ്പ്യാര്‍ അറിയിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ