Keyman for Malayalam Typing
Bhajagovindam.. Introduction
Yogi CM of UP
ശ്രീലക്ഷ്മീനാരായണാഷ്ടകം
ഭദ്രകാളിയുടെ ഉപാസന...3
ഭദ്രകാളിയുടെ ഉപാസന...3
ഇനി എന്താണ് കാളി ഉപാസന എന്ന് നോക്കാം.
ഈ ഉപാസനയ്ക്ക് പ്രകടം,
രഹസ്യം, അതിരഹസ്യം എന്നീ വകഭേദങ്ങൾ ഉള്ളതായി കാണാം. കാളിയുടെ പ്രകടരൂപമാണ് നേരത്തെ
സൂചിപ്പിച്ച ഭീകരരൂപം. കാളിയുടെ ധ്യാനശ്ലോകങ്ങളിലെല്ലാം കാണുന്നത് സംഹാരോദ്യതങ്ങളായ
ഭീകരരൂപങ്ങൾ തന്നെ. ഇത് സാധകർക്ക് ദൃഷ്ടിഗോചരമായി സാക്ഷാത്കരിക്കാൻ കഴിഞ്ഞ അവസ്ഥയും
പറയാൻ പോകുന്ന രഹസ്യഭാവത്തിന്റെ പ്രതീകാത്മക ഭാവവുമാകുന്നു. ഈ പ്രകടരൂപത്തെയാണ് ക്ഷേത്രങ്ങളിലും
കാവുകളിലുമാരാധിക്കുന്നത്.
(കടപ്പാട്: ആചാര്യ ഗോപാലകൃഷ്ണൻ, ഇരിങ്ങത്ത്)
ശിവരാത്രി വ്രതം
ഭദ്രകാളിയുടെ ഉപാസന...2
ഭദ്രകാളിയുടെ ഉപാസന...2
കാളിയുടെ രഹസ്യാത്മകഭാവം ഇതാണെങ്കിൽ അതിരഹസ്യഭാവമാകട്ടെ പഞ്ചമകാരങ്ങൾ
ഉപയോഗിച്ച് കൊണ്ട് കൗളസംപ്രദത്തിലുള്ള പൂജയകുന്നു. സാധകൻ സ്വയം കാളിയായിരുന്നു. അഥവാ
ശിവശക്ത്യൈക്യാനുഭൂതിയുടെ സ്വാനുഭവപ്രക്രിയയാകുന്നു ഈ പദ്ധതി. ഇത് ദശമഹാവിദ്യകളിൽ ഒന്നായതിനാൽ
ഗുരൂപദിഷ്ടമായ മാർഗത്തിൽ മന്ത്രപുരശ്ചരണാദികൾ ചെയ്തു ധീരമായി സഞ്ചരിക്കുന്ന ഉത്തമസാധകന്മാർക്ക്
മാത്രം ഉള്ളതാകുന്നു.
"പ്രവൃത്തേ ഭൈരവീ ചക്രേ സർവവർണ്ണാ ദ്വിജായതഃ"
ഭൈരവിയുടെ പൂജ നടക്കുന്നിടത്ത് എല്ലാ വർണത്തിൽ പെട്ടവരെയും ദ്വിജരായി
കാണണം എന്നിങ്ങനെ പ്രസ്താവിക്കുന്നു. ആയതിനാൽ ഭാരതത്തിൽ അനാദികാലം തൊട്ട് ജാതിവർണവ്യത്യാസങ്ങൾ
കണക്കിലെടുക്കാതെ എല്ലാവരാലും ആരാധിക്കപ്പെട്ടു പോന്ന ദേവതയാണ് മഹാകാളി എന്നും പറയാം.
Cntinued...3
ഭദ്രകാളിയുടെ ഉപാസന...1
ഭാരതത്തിൽ പൊതുവെ എല്ലായിടത്തും എല്ലാ ജനവിഭാഗങ്ങളിലും സാർവത്രികമായി പ്രചാരം നേടിയ ഒരു സാധനാമാർഗമാണ് കാളിപൂജ. സംപ്രദായവ്യത്യാസങ്ങൾ എന്ത് തന്നെയുണ്ടായിരുന്നാലും ശരി കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഹിന്ദുക്കളിൽ അതിപ്രാചീനകാലം തൊട്ട് തന്നെ രൂഢമൂലമായിതീർന്ന പദ്ധതിയാണിത്. മിക്ക പുരാണങ്ങളിലും കാളിയെകുറിച്ച് പരാമർശം ഉള്ളതായി കാണാം. ശ്രീ നാരായണഗുരുദേവനും കാളിനാടകം, ഭദ്രകാള്യഷ്ടകം എന്നീ കവിതകൾ സ്വാനുഭവഗീതങ്ങളായി എഴുതിയിട്ടുണ്ടെന്നതും സ്മർത്തവ്യമാണ്.
കാളി ശബ്ദത്തിന്റെ നിർവചനം അതിന്റെ വേദാന്തരഹസ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.
"മഹാകാലസ്യ കലനാത് മഹാകാളീതി സംജ്ഞിതാ"
എന്നിങ്ങനെ മഹാനിർവാണ തന്ത്രത്തിൽ കാളിശബ്ദത്തിന് നിർവചനം കൊടുത്തിരിക്കുന്നത്.
അതായത് നിമേഷം തൊട്ട് ബ്രഹ്മപ്രളയം വരെയുള്ള കാലത്തെ കലനം ചെയ്തവൾ- സൃഷ്ടിച്ചവൾ എന്നർത്ഥം.
സർവചരാചരങ്ങളും സ്ഥിതി ചെയ്യുന്നത് കാലത്തെ അപേക്ഷിച്ചു കൊണ്ടാണല്ലോ. ഈശ്വരൻ കാലസ്വരൂപനാണ്.
(കടപ്പാട്)
തുടരും...
വസന്ത പഞ്ചമി
വ്രതമെടുക്കുന്നവർ പാലിക്കേണ്ട ധർമ്മങ്ങൾ
വ്രതാനുഷ്ഠാനങ്ങൾ എന്തൊക്കെ ?
ദക്ഷിണാമൂർത്തീ മന്ത്രം (For better Results)
ദക്ഷിണാമൂർത്തീ മന്ത്രം
പരീക്ഷാകാലമായി
,പഠിച്ചത് മുഴുവൻ വേണ്ട രീതിയിൽ പ്രതിഫലിപ്പിക്കുന്നവർക്ക് മാത്രമേ ഉന്നത
വിജയം നേടാനാവൂ . സാഹചര്യങ്ങൾ നിമിത്തമോ ഗ്രഹപ്പിഴ ദോഷം മൂലമോ ബുധന് മൗഢ്യം
കാരണമോ വളരെയധികം ശ്രമിച്ചാലും പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല.
പഠനത്തിൽ വളരെ നന്നായി ശോഭിക്കുന്ന കുട്ടിയാണെങ്കിലും ഈശ്വരാധീനമില്ലെങ്കിൽ
എങ്ങും എത്താനാകില്ല എന്നത് ഒരു വാസ്തവമാണ്.
ബുദ്ധി വികാസത്തിന് ആദിഗുരുവായ ദക്ഷിണാമൂർത്തിയെ സ്തുതിക്കുന്ന മന്ത്രം
ഭക്തിയോടെ ജപിക്കുന്നത് അഭീഷ്ട ഫലദായകമാണ്. ഭഗവാൻ ശ്രീപരമേശ്വരന്റെ
ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത
നേടിയില്ല എന്നു വ്യസനിക്കുന്ന ഋഷിമാർക്കു മുന്നിൽ യുവഭാവത്തിൽ ഭഗവാൻ ശിവൻ
അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്നു മൗനത്തിലൂടെ
ശിഷ്യരുടെ സംശയങ്ങളെല്ലാം ദുരീകരിക്കുകയും ചെയ്തു. ഭഗവാന്റെ ചിന്മുദ്ര
ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്നു. സതീവിയോഗത്താൽ തപസ്സനുഷ്ഠിച്ച
ശിവഭഗവാന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നും വിശ്വാസമുണ്ട്. ഭഗവാന്റെ മൂലമന്ത്രം 108 തവണ ജപിക്കുന്നത് ഓർമശക്തി നിലനിർത്തും എന്നാണ് വിശ്വാസം.
"ഓം ദം ദക്ഷിണാമൂർത്തയേ നമഃ"
ദക്ഷിണാമൂർത്തീ സ്തുതി:
"ഗുരവേ സർവലോകാനാം
ഭിഷജേ ഭവരോഗിണാം
നിധയേ സർവ വിദ്യാനാം
ദക്ഷിണാമൂര്‍ത്തയേ നമഃ "
അർഥം
:- സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ
വിദ്യകൾക്കും അധിപനും തെക്കോട്ട് ദർശനമായി ഇരുന്നു ജ്ഞാനം പ്രദാനം
ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.
പ്രസിദ്ധമായ
ശിവക്ഷേത്രങ്ങളിൽ പ്രധാനപ്രതിഷ്ഠയുടെ തെക്കുഭാഗത്തായി ദക്ഷിണാമൂർത്തീ
പ്രതിഷ്ഠയുണ്ടായിരിക്കും. അവിടെ അർച്ചന നടത്തി പ്രാർഥിക്കുന്നത്
ഉത്തമമാണ്. ബുദ്ധി വികാസത്തിനായി ചുവടെ കൊടുത്ത ദക്ഷിണാമൂർത്തീമന്ത്രം നിത്യവും ജപിക്കാം
"ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ
മഹ്യം മേധാം പ്രജ്ഞാം പ്രയശ്ച സ്വാഹാ"
കൂടാതെ നിത്യേന പ്രാർഥനയിൽ ദക്ഷിണാമൂർത്തീയുടേ മറ്റു പ്രാർഥനാ ശ്ലോകങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്.
ദക്ഷിണാമൂർത്തീ ശ്ലോകങ്ങൾ:
"ഓം നമഃ ശിവായ ശാന്തായ
ശുദ്ധായ പരമാത്മനേ
നിർമ്മലായ പ്രസന്നായ
ദക്ഷിണാമൂർത്തയേ നമഃ"
"ഓം നമഃപ്രണവാര്‍ത്ഥായ
ശുദ്ധജ്ഞാനൈക രൂപിണേ
നിര്‍മ്മലായ പ്രശാന്തായ
ദക്ഷിണാമൂര്‍ത്തയേ നമഃ
വിദ്യാ
പുരോഗതിക്കായി നല്ലവണ്ണം പഠിച്ച് ഈ മന്ത്രം ശ്ലോകം ഒക്കെ ജപിക്കുന്നതിനോടൊപ്പം ദക്ഷിണാമൂർത്തീ
ഗായത്രി ജപിക്കാവുന്നതാണ് . ശരീരശുദ്ധിയും മനസ്സിൻ്റെ ഏകാഗ്രതയും കൂടെ ഉണ്ടായാൽ വിജയം സുനിശ്ചയം.
💥💥💥

