ദക്ഷിണാമൂർത്തീ മന്ത്രം
പരീക്ഷാകാലമായി
,പഠിച്ചത് മുഴുവൻ വേണ്ട രീതിയിൽ പ്രതിഫലിപ്പിക്കുന്നവർക്ക് മാത്രമേ ഉന്നത
വിജയം നേടാനാവൂ . സാഹചര്യങ്ങൾ നിമിത്തമോ ഗ്രഹപ്പിഴ ദോഷം മൂലമോ ബുധന് മൗഢ്യം
കാരണമോ വളരെയധികം ശ്രമിച്ചാലും പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല.
പഠനത്തിൽ വളരെ നന്നായി ശോഭിക്കുന്ന കുട്ടിയാണെങ്കിലും ഈശ്വരാധീനമില്ലെങ്കിൽ
എങ്ങും എത്താനാകില്ല എന്നത് ഒരു വാസ്തവമാണ്.
ബുദ്ധി വികാസത്തിന് ആദിഗുരുവായ ദക്ഷിണാമൂർത്തിയെ സ്തുതിക്കുന്ന മന്ത്രം
ഭക്തിയോടെ ജപിക്കുന്നത് അഭീഷ്ട ഫലദായകമാണ്. ഭഗവാൻ ശ്രീപരമേശ്വരന്റെ
ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത
നേടിയില്ല എന്നു വ്യസനിക്കുന്ന ഋഷിമാർക്കു മുന്നിൽ യുവഭാവത്തിൽ ഭഗവാൻ ശിവൻ
അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്നു മൗനത്തിലൂടെ
ശിഷ്യരുടെ സംശയങ്ങളെല്ലാം ദുരീകരിക്കുകയും ചെയ്തു. ഭഗവാന്റെ ചിന്മുദ്ര
ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്നു. സതീവിയോഗത്താൽ തപസ്സനുഷ്ഠിച്ച
ശിവഭഗവാന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നും വിശ്വാസമുണ്ട്. ഭഗവാന്റെ മൂലമന്ത്രം 108 തവണ ജപിക്കുന്നത് ഓർമശക്തി നിലനിർത്തും എന്നാണ് വിശ്വാസം.
"ഓം ദം ദക്ഷിണാമൂർത്തയേ നമഃ"
ദക്ഷിണാമൂർത്തീ സ്തുതി:
"ഗുരവേ സർവലോകാനാം
ഭിഷജേ ഭവരോഗിണാം
നിധയേ സർവ വിദ്യാനാം
ദക്ഷിണാമൂര്‍ത്തയേ നമഃ "
അർഥം
:- സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ
വിദ്യകൾക്കും അധിപനും തെക്കോട്ട് ദർശനമായി ഇരുന്നു ജ്ഞാനം പ്രദാനം
ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.
പ്രസിദ്ധമായ
ശിവക്ഷേത്രങ്ങളിൽ പ്രധാനപ്രതിഷ്ഠയുടെ തെക്കുഭാഗത്തായി ദക്ഷിണാമൂർത്തീ
പ്രതിഷ്ഠയുണ്ടായിരിക്കും. അവിടെ അർച്ചന നടത്തി പ്രാർഥിക്കുന്നത്
ഉത്തമമാണ്. ബുദ്ധി വികാസത്തിനായി ചുവടെ കൊടുത്ത ദക്ഷിണാമൂർത്തീമന്ത്രം നിത്യവും ജപിക്കാം
"ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ
മഹ്യം മേധാം പ്രജ്ഞാം പ്രയശ്ച സ്വാഹാ"
കൂടാതെ നിത്യേന പ്രാർഥനയിൽ ദക്ഷിണാമൂർത്തീയുടേ മറ്റു പ്രാർഥനാ ശ്ലോകങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്.
ദക്ഷിണാമൂർത്തീ ശ്ലോകങ്ങൾ:
"ഓം നമഃ ശിവായ ശാന്തായ
ശുദ്ധായ പരമാത്മനേ
നിർമ്മലായ പ്രസന്നായ
ദക്ഷിണാമൂർത്തയേ നമഃ"
"ഓം നമഃപ്രണവാര്‍ത്ഥായ
ശുദ്ധജ്ഞാനൈക രൂപിണേ
നിര്‍മ്മലായ പ്രശാന്തായ
ദക്ഷിണാമൂര്‍ത്തയേ നമഃ
വിദ്യാ
പുരോഗതിക്കായി നല്ലവണ്ണം പഠിച്ച് ഈ മന്ത്രം ശ്ലോകം ഒക്കെ ജപിക്കുന്നതിനോടൊപ്പം ദക്ഷിണാമൂർത്തീ
ഗായത്രി ജപിക്കാവുന്നതാണ് . ശരീരശുദ്ധിയും മനസ്സിൻ്റെ ഏകാഗ്രതയും കൂടെ ഉണ്ടായാൽ വിജയം സുനിശ്ചയം.
💥💥💥
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ