Keyman for Malayalam Typing

Bhajagovindam.. Introduction


ഭജഗോവിന്ദം , മോഹമുദ്ഗരം എന്നും അറിയപ്പെടുന്നു. 

ഭിക്ഷാംദേഹിയായ് ദേശാടനം ചെയ്യുന്നവേളയില്‍ ആദിശങ്കരന്‍, വ്യാകരണ സംബന്ധിയായ സംസ്‌ക്യത ശ്ലോകങ്ങള്‍ വളരെ പ്രയാസപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അപ്പോള്‍ ആ വിദ്യാര്‍ത്ഥിയോട് ഉപദേശരൂപേണ പാടിയ നാലു വരികളാണ്‌ പിന്നീട്‌ മുപ്പതു ശ്ലോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്‌. 

ദ്വാദശമഞ്ജരികാ സ്തോത്രം എന്ന്‌ അറിയപ്പെടുന്ന പന്ത്രണ്ട്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ആദ്യം ഉണ്ടായിരുന്നത്‌. പിന്നീട് അദ്ദേഹത്തിന്റെ പതിനാലു ശിഷ്യന്‍മാര്‍ ഇതിലേക്ക്‌ ഓരോ ശ്ലോകം വീതം എഴുതിച്ചേര്‍ത്തു. ചതുര്‍ദശ മഞ്ജരികാസ്തോത്രം എന്നാണ് അതിനെ അറിയപ്പെടുന്നത്. ശങ്കരാചാര്യര്‍ പിന്നീട്‌ നാലു ശ്ലോകങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത് മുപ്പതു ശ്ലോകങ്ങളോടുകൂടിയ മോഹമദ്‌ഗരം പൂര്‍ണ്ണമാക്കി.

ദ്വാദശ മഞ്ജരികാ സ്തോത്രം ... അടുത്ത  പോസ്റ്റിൽ.
Courtesy:AravindanNair 

അഭിപ്രായങ്ങളൊന്നുമില്ല: