ശ്ലോകം 1
ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സംപ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ -1
(അല്ലയോ മൂഡനായ മനുഷ്യാ, നിന്റെ മരണമടുക്കുന്ന സമയത്ത്, നീ പഠിച്ച വ്യാകരണ നിയമങ്ങളോ, സമ്പാദിച്ച അറിവോ അനുഭവജ്ഞാനങ്ങളോ നിനക്ക് തുണയുണ്ടാവില്ല. അവയ്ക്കൊന്നും മരണമെന്ന സനാതന സത്യത്തില്‍ നിന്നും നിന്നെ രക്ഷിക്കാനുമാവില്ല. അതിനാല്‍ ഇനിയുള്ള കാലമെങ്കിലും നീ മൂഡത ഉപേക്ഷിച്ച് ഈശ്വരനെ ഭജിക്കുക.)
ആരാണ് ഗോവിന്ദ? 'ഗോഭിഃ വിദ്യതേ ഇതി ഗോവിന്ദ '
ഉപനിഷത്ത് വാക്യങ്ങളാൽ അറിയപ്പെടുന്നവനാണ് ഗോവിന്ദൻ. ഉപനിഷത്ത് വാക്യങ്ങളാൽ ഉദ്ഘോഷിക്കപ്പെടുന്ന തത്ത്വം പരമാത്മതത്ത്വമാണ്, അഥവാ ബ്രഹ്മതത്ത്വമാണ്. സർവവ്യാപിയായ പരമാത്മാവും ഗോവിന്ദൻ തന്നെ.
'ഡുകൃഞ്കരണേ' എന്ന് വൈയാകരണനായ പാണിനിയുടെ 'സിദ്ധാന്ത കൗമുദിയിലെ' ധാതു പാഠമാണ്. വ്യാകരണസൂത്രം നിരന്തരം ജപിച്ചു നടന്നാൽ മരണഭയത്തിൽനിന്ന് മോചനമില്ല. അതിന് ഭജഗോവിന്ദമാണ് അഥവാ ആത്മതത്ത്വമാണ് ആവശ്യം. നിരന്തര ഭജനത്തിലൂടെ 'ശരീരമല്ല ഞാൻ' എന്ന ബോധമുണരുന്നു. ഈ ബോധം മരണത്തിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്കതമാക്കുന്നു. ഈ മുക്തി തന്നെയാണ് ഭജഗോവിന്ദത്തിൻ്റെ ആത്യന്തിക ലക്ഷ്യവും..
ഓം ഹരി ഗോവിന്ദായ നമ :
Courtesy:AravindanNair
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ